സംവാദം:നം ബൻചോക്
ഏഷ്യൻ മാസം
തിരുത്തുകഈ ലേഖനം 2024 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പ്രദീപ് (Pradeep717) (സംവാദം) 03:52, 14 നവംബർ 2024 (UTC)
ഇത് തരക്കേടില്ലാതെ വായിച്ചുപോകാൻ ഒരു പറ്റിയ ലേഖനമായാണ് കാണുന്നത്. നോക്കിയിട്ട് കാര്യമായ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല, താളിൻറെ ഉള്ളടക്കം വായനക്കാർക്ക് മനസിലാക്കാവുന്ന നിലയിലുമാണ്. എതിർ അഭിപ്രായമുള്ളവർ താളിൻറെ എവിടെയൊക്കെയാണ് യാന്ത്രികം ഭഗാം എവിടെയയാണ് എന്നത് ചൂണ്ടിക്കാണിക്കുവാനും ഒപ്പം ലേഖനം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അപേക്ഷിക്കുന്നു. ഇതിൽ "യാന്ത്രികവിവർത്തനത്തിന്റെ പ്രശ്നങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും" എന്ന കുറിപ്പ് ഇട്ടതിൻറ അർത്ഥം സത്യത്തിൽ മനസിലാകുന്നില്ല? ഒരു പുതിയ ലേഖനം തെറ്റുകുറ്റങ്ങളില്ലാതെ പൂർണ്ണമാകുന്നത് വിവിധ എഡിറ്റർമാരുടെ സഹായത്തോടെ ഏറെ നാളുകൾ കൊണ്ടാണ്. തങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിക്കാനും ഇത്തരം തിരുത്തൽ യജ്ഞങ്ങളിൽ പങ്കെടുക്കാൻ സന്മനസും കാണിക്കുന്ന ചുരുക്കം ചില എഴുത്തുകാരെയെങ്കിലും നിരുത്സാഹപ്പെടുത്താതെയിരിക്കുവാൻ ദയവായി ശ്രദ്ധിക്കുമല്ലോ. അതുപോലെ തന്നെ ഇത്തരം തിരുത്തൽ യജ്ഞങ്ങളിൽ പങ്കാളികൾ ആകുന്നതൊടൊപ്പം ലേഖനം മെച്ചപ്പെടുത്തുവാൻ ഒരു കൈ സഹായം ചെയ്യുവാനും ഏവരും ശ്രദ്ധിക്കുമല്ലോ.
സസ്നേഹം Malikaveedu (സംവാദം) 21:14, 15 നവംബർ 2024 (UTC)