സംവാദം:ദളിതർ
ദളിത് എന്നാക്കാം എന്ന് തോന്നുന്നു Dumdum
- തലക്കെട്ട് തിരിച്ചും മറിച്ചുമെല്ലാം മാറുന്നല്ലോ. മലയാളിക്ക് മലയാളം പോരേ?--അഭി 15:53, 27 ജനുവരി 2008 (UTC)
അഭി Dalit = ദലിത് ? ദളിത് ? ഇതൊന്ന് ഉറപ്പിക്കൂ...വല്ല നിഘണ്ടുവും നോക്കൂ..Dumdum 15:56, 27 ജനുവരി 2008 (UTC)
ദലിത് ഒരു Re direct ആവാം അല്ലേ? Dumdum 16:00, 27 ജനുവരി 2008 (UTC)
- ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുമ്പോൾ ബഹുവചനമാണ് എപ്പോഴും നല്ലത് എന്ന് തോന്നുന്നു. ദളിതൻ എന്നാണ് മലയാളം അപ്പോൾ നമുക്ക് ദളിതർ എന്ന് പോരെ. --ചള്ളിയാൻ ♫ ♫ 16:13, 27 ജനുവരി 2008 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 16:17, 27 ജനുവരി 2008 (UTC)
ഹിന്ദു ? ഹിന്ദൂസ്? മുസ്ലിം ? മുസ്ലിംസ്? ക്രിസ്ത്യൻ ? ക്രിസ്ത്യൻസ്? ഇങ്ങനെ യാണോ ! എങ്കിൽ പിന്നെ ദലിതരോട് മാത്രം എന്തിന് വിവേചനം? Dumdum 16:31, 27 ജനുവരി 2008 (UTC)
- വിവേചനമുണ്ടെന്ന് ആരു പറഞ്ഞു. സുറിയാനി ക്രിസ്ത്യാനികൾ എന്ന തലക്കെട്ട് നോക്കിക്കേ, ബഹുവചനമല്ലേ? --ജേക്കബ് 16:33, 27 ജനുവരി 2008 (UTC)
ഹിന്ദു മുസ്ലിം ഇതൊന്ന് നോക്കൂ...വിക്കിയിലും ദളിതർക്ക് വിവേചനം Dumdum 16:37, 27 ജനുവരി 2008 (UTC)
- മലയാളം ദളിതർ എന്നല്ലേ.അപ്പോൾ അതല്ലെ നല്ല തലക്കെട്ട്--അനൂപൻ 16:41, 27 ജനുവരി 2008 (UTC)
- മുകളിൽ കാണിച്ചിരിക്കുന്ന ലേഖനങ്ങൾ രണ്ടും ഡെമോഗ്രാഫിയെ അല്ല (അതായത് ജനവിഭാഗത്തേയല്ല) മറിച്ച് സംസ്കാരാത്തെയാണ് സൂചിപ്പിക്കുന്നത്. (മലയാളി എന്ന ലേഖനം ചൂണ്ടിക്കച്ചിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു) തോടർ, ഈഴവർ എന്നീ ലേഖനങ്ങൾ നോക്കൂ, അതേ പോലെ തന്നെയുള്ള ജനവിഭാഗാമാണിതും. പിന്നെ ഡുംഡും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. തലക്കെട്ടിൽ ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനാണ ചർച്ച ചെയ്യുന്നത്. അല്ലാതെ ദളിതർ എന്ന് എഴുതി അത് മതി എന്ന് ശഢിക്കുകയല്ല ഇവിടെ. അല്പം പക്വതയോടെ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --ചള്ളിയാൻ ♫ ♫ 16:47, 27 ജനുവരി 2008 (UTC)
തലക്കെട്ട് ദളിതർ എന്ന് മാറ്റി. --Vssun (സംവാദം) 11:30, 29 ജൂലൈ 2012 (UTC)