സംവാദം:ദൈവപുത്രൻ
"Conservative, evangelical, fundamental" എന്നു സ്വയം വിശേഷിപ്പിക്കുന്ന ഏതോ യാഥാസ്ഥിതിക മൗലികവാദ വേദപ്രചാരകന്മാരുടെ ചോദ്യോത്തര വെബ്‌സൈറ്റിന്റെ മലയാളം പതിപ്പിലേക്കാണ് പുറം വായനക്കുള്ള ലിങ്കുകൾ നാലും. ഇത് വിക്കി നയം അനുസരിച്ച് അനുവദിക്കാവുന്നതാണോ?Georgekutty 14:57, 20 ഡിസംബർ 2010 (UTC) രണ്ടാമത്തെ ലിങ്കിൽ ഇങ്ങനെ കാണുന്നു. "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ് യേശു ദൈവപുത്രൻ ആയിരിക്കുന്നത്. മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അവൻ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാൽ അവൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുക ആണ്." ഇതു വലിയ അബദ്ധമാണ്. ദൈവപിതാവിൽ നിന്ന് ആദിയിൽ ജാതനായവൻ ആണ് ക്രിസ്തീയവിശ്വാസത്തിലെ ദൈവപുത്രൻ. ദൈവികത്രിത്വത്തിലെ രണ്ടാമത്തെ ആൾ ദൈവപുത്രനായത് മനുഷ്യാവതാരം വഴിയില്ല. ദൈവപുത്രൻ മനുഷ്യനായി അവതരിച്ചു എന്നാണ് സഭകൾ പഠിപ്പിക്കുന്നത്, മനുഷ്യനായി അവതരിച്ച ആൾ അതുവഴി ദൈവപുത്രൻ ആയി എന്നല്ല.Georgekutty 15:17, 20 ഡിസംബർ 2010 (UTC)
ദൈവപുത്രൻ : പുറത്തേക്കുള്ള കണ്ണികൾ നരകത്തിലേക്ക് നയിക്കുന്നുവോ?
വിക്കിയിൽ നൂറുകണക്കിന് ക്രിസ്തുമത ലേഖനങ്ങൾ 'സംഭാവന' ചെയ്തുകൊണ്ടിരിക്കുന്ന താങ്കൾ എന്തുകൊണ്ടാണ് ഈ ലിങ്കിനെ വൈകാരികമായി കാണുകയും വീണ്ടും വീണ്ടും തിരുത്തുന്നതെന്നും മനസ്സിലാകുന്നില്ല(?), അതിൽ ഇങ്ങിനെ കൂടി ഉണ്ടായിരുന്നു, We are Christian, Protestant… and non-denominational. അത് അവരുടെ സത്യസന്ധതയെ പൂർണ്ണമായും വെളിപ്പെടുത്തുവാൻ അവർ സ്വയമായി നൽകിയതാണ്. അല്ലാതെ 'നിഷ്പക്ഷത' വാക്കുകളിൽ അവകാശപ്പെടുകയും 'സങ്കുചിതമായി' പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെയല്ല. അതാണ് മാന്യവും സ്വീകാര്യവുമായ സമീപനം. കൂടാതെ അത് ഒരു പുറം കണ്ണി മാത്രമാണ് എന്നും മനസ്സിലാക്കുക.
എങ്കിൽപോലും നൽകപ്പെട്ട നാലു ലിങ്കുകളിൽ ഒന്നിൽ മാത്രമാണ് മുഖ്യധാരാ ക്രൈസ്തവ സഭകളുടെ (98 ശതമാനത്തിന്റെ) വിശ്വാസവുമായി യോചിച്ച് പോകുവാൻ സാധിക്കാത്തത് എന്ന് താങ്കൾ കരുതുന്ന ഒരു 'പദ'പ്രയോഗം ഉള്ളത്. (... എന്ന അർത്ഥത്തിൽ മാത്രമാണ് യേശു ദൈവപുത്രൻ ആയിരിക്കുന്നത്.) മാത്രമാണ് എന്ന 'പദ'പ്രയോഗമാണ് അല്പമെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നത്, എന്നാൽ ഈ ലേഖനത്തിന്റെ ഇംഗ്ളീഷ് ഭാഷ്യത്തിൽ അവ്യക്തതകളില്ലാതെ ആശയം വ്യക്തവുമാണ്. Jesus is God’s Son in the sense that He is God made manifest in human form (John 1:1, 14). Jesus is God's Son in that He was conceived in Mary by the Holy Spirit. Luke 1:35 declares, “The angel answered, 'The Holy Spirit will come upon you, and the power of the Most High will overshadow you. So the holy one to be born will be called the Son of God.’ അവർ എഴുതിയത് പൂർണ്ണമായും വായിക്കാതെ, 'ഇഷ്ടപ്പെട്ട' വരിമാത്രം എടുത്തു ഒരു വെബ്സൈറ്റിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും, ആ ഒരു 'പദം' മുഖ്യധാരാ ക്രൈസ്തവസഭകളുടെ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുകയും അവരെയൊന്നാകെ നരകത്തിലെത്തിക്കുകയും ചെയ്യുമെന്ന് കരുന്നതിലും കാര്യമില്ല. എങ്കിലും അതിൽ ഇങ്ങിനെ കൂടി ഉണ്ടായിരുന്നു. … ഈ ഭൂമിയിൽ മനുഷനായി വരുന്നതിനു മുമ്പ് താൻ 'ദൈവരൂപത്തിൽ' സ്വര്ഗ്ഗത്തിൽ ഉണ്ടായിരുന്നു എന്ന് ഫിലി.2:58 വരെ വായിക്കുന്നു. എബ്രായ ലേഖന എഴുത്തുകാരൻ യേശുക്രിസ്തുവിനേക്കുറിച്ച്, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്' എന്നു പറഞ്ഞിരിക്കുന്നു (എബ്രാ.1:8). 'യോഹ. 1:1 'വചനം ദൈവമായിരുന്നു' എന്ന് പറയുന്നു. യോഹ.1:14 'വചനം ജഡമായിത്തീര്ന്നു ' എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കാം. തന്റെ ശിഷ്യനായിരുന്ന തോമസ്സ് അവനോട് 'എന്റെ കര്ത്താനവും എന്റെ ദൈവവുമേ' എന്ന് പറഞ്ഞപ്പോൾ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ് അവനെ 'മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു' എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: '... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു...' (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: 'പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്...' (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തിൽ അവൻ ദൈവമാണെന്ന് വായിക്കുന്നു: 'നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്ക്പ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും' (യേശ.9:6)എന്ന് വായിക്കുന്നു. 'അതിനു ദൂതൻ: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും'.
ഇത്രമാത്രം വിശദീകരണം ഈ ലിങ്കിലും അനുബന്ധ ലിങ്കിലും ഉള്ളതുകൊണ്ട്, മാത്രമാണ് എന്ന ഒരു പദം ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല, ഒരു ലേഖനത്തിന്റെ ആശയം പൂർണ്ണമാകുന്നത് ലേഖനം മുഴുവനായി വായിക്കുമ്പോഴാണ്. ഇനി വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെയും മുഖ്യധാരാ ദൈവശാസ്ത്രത്തിന് അതിന് മറുപടിയും ഉണ്ട്. നിത്യനായ പിതാവായ ദൈവത്തോടൊത്ത് നിത്യതമുതൽ ഉള്ളവനാണ് പുത്രനായ ദൈവം (ക്രിസ്തു) എന്നു തന്നെയാണ് മുഖ്യധാരാ ക്രൈസ്തവ വിശ്വാസം. ദൈവം 'ഏകൻ' തന്നെ എന്ന് ബൈബിൾ വെളിപ്പെടുത്തുമ്പോഴും, മൂലഭാഷയിൽ 'ഏകൻ' എന്ന പദം 'ഐക്യതയെ' സൂചിപ്പിക്കുന്നതാണ്. നിത്യനായ ദൈവം നിത്യതയിൽ തന്നെ സർവ്വവും അറിയുന്നവൻ ആകുന്നതുകൊണ്ട് ഭാവിയിൽ മനുഷ്യജൻമം എടുക്കുകയും പിതാവായ ദൈവത്തെ വെളിപ്പെടുത്തുകയും ചെയ്യുന്ന 'വീരനാം ദൈവവും' 'നിത്യപിതാവുമായ' ക്രിസ്തു മറിയുടെ ഉദരത്തിൽ പിറന്നതുകൊണ്ടു കൂടിയാണ് (അഥവാ ഭാവിയിൽ പിറക്കുന്നതുകൊണ്ട്) 'പുത്രനാം ദൈവം' എന്നു നിത്യതയിൽ തന്നെ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നതും വിളിക്കുന്നതും എന്ന് എഴുതിയാൽപോലും മുഖ്യധാരാ സഭകളുടെ വിശ്വാസത്തിന് ഭ്രംശമൊന്നും സംഭവിക്കുകയില്ല. ഇതേ ആശയം വളരെ വ്യക്തമായി നൽകപ്പെട്ട എല്ലാ ലിങ്കുകളിലും നൽകപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, താങ്കൾ മൌലീകവാദമെന്നും, തീവ്രവാദമെന്നുമൊക്കെ ആരോപിക്കുന്ന വെബ്സൈറ്റിലെ ചില ഭാഗങ്ങൾ പ്രൊട്ടസ്റന്റ് /സുവിശേഷ വിഹിത സഭകളുടെ ആശയം ഉൾക്കൊള്ളുന്നതാണെങ്കിലും ഞാൻ നൽകിയ നാലു ലിങ്കുകളും മുഖ്യധാരാ സഭകളുടെ പഠിപ്പിക്കലും വിശ്വാസവും ഉൾക്കൊള്ളുന്നതാണ്. (98 ശതമാനവും വിശ്വസിക്കുന്നത്) അങ്ങനെ അല്ലാത്ത ഏതെങ്കിലും സഭകൾ ഉണ്ടെങ്കിൽ, കേരളത്തിലെ അങ്ങനെയുള്ള മുഖ്യധാരാ സഭകൾ ഏതെല്ലാമാണ് ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. സംശയങ്ങൾ ദൂരികരിക്കപ്പെട്ടു എന്ന കരുതുന്നു. (ഈ സംവാദ താളിൽ താങ്കൾ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും ഉള്ള മറുപടിയാണിത്.) ഇനി ഒന്നുകൂടി, ലിങ്കുകൾ ഒന്നും കൊടുത്തില്ലെങ്കിലും ഇതൊക്കെ എഴുതാമായിരുന്നു. നിർഭാഗ്യവശാൽ ചില അപ്പോസ്തലൻമാരുടെ കൈവെയ്പ്പ് ശുശ്രൂഷ കഴിയുമ്പോഴേക്കും വാലും തലയും ഇല്ലാത്ത, സന്തുലിതമല്ലാത്ത, അഥവാ മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വിശ്വാസത്തോട് നീതിപുലർത്താത്ത ലേഖനങ്ങൾ ഉടലെടുക്കുപ്പെടുന്ന അനുഭവം ഉള്ളതുകൊണ്ടാണ് ലിങ്കുകൾ കൊടുക്കേണ്ടി വരുന്നത്.
വാസ്തവത്തിൽ, നാലുവരി ലേഖനത്തനുവേണ്ടി ഇത്രയും സംവാദിച്ച് സെർവ്വർ സ്പേസ് പാഴാക്കുന്നതിൽ വിഷമമുണ്ട്. എങ്കിലും മുഖ്യധാരാ ക്രൈസ്ത വിശ്വാസ സംബന്ധമായ ലേഖനങ്ങൾക്കു വേണ്ടി എത്ര സമയം ചിലവഴിക്കുന്നതിലും എനിക്ക് വൈഷമ്യമില്ല....'-- സിജോ വർഗ്ഗീസ്, മൈക്കാവ് 10:45, 23 ഡിസംബർ 2010 (UTC)
- ലിങ്കുകൾ അനുവദനീയമല്ല. പ്രചാരണം നടത്താനുള്ളതല്ല് വിക്കിപീഡിയ. മറിയയുടെ ഗർഭാശയത്തിലേക്ക് യേശുവിന്റെ ജീവൻ പർശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നീക്കപെട്ടു എന്നാണ് മിക്ക സഭകളും പഠിപ്പിക്കുന്നത്. യേശു ഭുമിയിൽ വരുന്നതിനു മുൻപെ സ്വർഗ്ഗത്തിൽ ദൈവപുത്രനായിരുന്നു. അല്ലാതെ ഭുമിയിൽ വന്നതിനു ശേഷം പുത്രനായന്നല്ല. കൊലോസ്യർ 1:16 എന്നീ തിരുവെഴുത്തുകൾ അത് ഊന്നിപറയുന്നുമുണ്ട് --സ്നേഹശലഭം:സംവാദം 17:27, 20 ഡിസംബർ 2010 (UTC)
Dear Brother, Pls read it fully.... GotQuestions.org is a volunteer ministry of dedicated and trained servants who have a desire to assist others in their understanding of God, Scripture, salvation, and other spiritual topics. We are Christian, Protestant, conservative, evangelical, fundamental, and non-denominational. We view ourselves as a para-church ministry, coming alongside the church to help people find answers to their spiritually related questions.
We will do our best to prayerfully and thoroughly research your question and answer it in a biblically-based manner. It is not our purpose to make you agree with us, but rather to point you to what the Bible says concerning your question. You can be assured that your question will be answered by a trained and dedicated Christian who loves the Lord and desires to assist you in your walk with Him. Our writing staff includes pastors, youth pastors, missionaries, biblical counselors, Bible/Christian College students, Seminary students, and lay students of God's Word.All of our answers are reviewed for biblical and theological accuracy by our staff, with final approval given by our President and Founder, S. Michael Houdmann. He possesses a Master's degree in Christian Theology from Calvary Theological Seminary and a Bachelor's degree in Biblical Studies from Calvary Bible College. May God richly bless you as you seek to study His Word and grow in your walk with Him! (Romans 11:36)-- സിജോ വർഗ്ഗീസ്, മൈക്കാവ് 16:52, 20 ഡിസംബർ 2010 (UTC)
- user:sijocalicut unfortunately wikipedia is a secular encyclopedia and we need to consider matter from a wider perspective. We are glad to hear that your staff are well qualified. Wikipedia is build upon reliable established sources. Answers regarding the questions on the divinity of Jesus cannot be linked in to this article. Links to such sites are best avoided because wikipedia ensures that minority and fringe theories are not overtaking general consensus regarding the subject. But remember theological explanations of some minorities cannot be always regarded as a general idea on the subject.
- Personally I would like to say that if you really want to seek the truth regarding Gods word then God will find a way. I went through the links and found that the concepts on them are controversial to some other scriptures. For example the link say that after death people will go to heaven. I am having a question "If god actually wanted us to be in heaven then why does he created men on earth? On creation of adam and eve God told that his purpose was to fill earth with happy mankind, but if all mankind go to heaven then it will essentially prove that God was unable to fulfill his will. Is God such a unresponsible person?" Do you think a masters degree in theology ensures that what the person say regarding Jesus as correct? what scripture say is correct not personal opinion of someone. Pilate asked Jesus "What is truth?" Jesus on another occasion said the answer "Your word is the truth." I am not discouraging you but honestly I conclude that the links are not allowable. But it would be allowed in an article which specifically explains your faith--സ്നേഹശലഭം:സംവാദം 17:27, 20 ഡിസംബർ 2010 (UTC)
I am not agreeing that this is an advt link, nobody will accept it.-- സിജോ വർഗ്ഗീസ്, മൈക്കാവ് 17:42, 20 ഡിസംബർ 2010 (UTC)
- oh really? I am ok if others have the same opinion. personally I will not recommend it.--സ്നേഹശലഭം:സംവാദം 17:45, 20 ഡിസംബർ 2010 (UTC)
1000+ Proof from English Wiki
തിരുത്തുകChristian views on marriage View of the Oriental Orthodox Church : The Oriental Orthodox ... http://www. almasryalyoum. ... External links : gotquestions. org/grounds-for-divorce. ... 46 KB (6,774 words) - 05:36, 18 December 2010 Jesus in Scientology org/web/20071113191312/http://www. scientology-kills. org/jc_page. ... External links : url http://www. ... gotquestions. org/scientology-Christian-cult. ... 17 KB (2,300 words) - 13:16, 11 October 2010 Predestination (Calvinism) html "Unconditional Election" by GotQuestions. org. http://homepage. ... External links Pro : http://www. ... org/web/20001209023200/www. chalcedon. ... 19 KB (2,930 words) - 12:01, 7 December 2010 Unlimited atonement Sources : Irwin, William A. "The Hebrews (Frankfort et al. ... org. 22 May 2008 . Holmes, Jeremy. " "Genesis is a ... GotQuestions? org. 22 May 2008 . ... 60 KB (8,877 words) - 18:02, 17 December 2010-- സിജോ വർഗ്ഗീസ്, മൈക്കാവ് 17:48, 20 ഡിസംബർ 2010 (UTC)
- I appreciate your zealous attitude. But I don't understand what you mean by this. It may be ok in using inline citations to gotquestions.org when specifying their view on the subject. However using gotquestions.org on external link is not advisable and its unencyclopedia.--സ്നേഹശലഭം:സംവാദം 18:26, 20 ഡിസംബർ 2010 (UTC)
More Proofs: Español / Deutsch/தமிழ்/हिन्दी/తెలుగు +++- So where is the Problem???
തിരുത്തുകTeología liberal org/german/handbuch/Liberale_Theologie. html Liberale Theologie / Theologischer ... Enlaces externos : gotquestions. org/liberal-Christian-theology. ... 30 KB (4.170 palabras) - 13:56 16 sep 2010 Cristianismo org/articles/ecumenical/polizoides_comparison_denominations. ... Enlaces externos: gotquestions. org/espanol/denominaciones-cristianas. ... 73 KB (9.968 palabras) - 10:57 16 dic 2010 Cristología Соответствий запросу не найдено. Создать страницу «Gotquestion.org» (страницы, начинающиеся с этого названия | ссылающиеся на это название) எண்சோதிடம் org/questions/numbers. htm எண் கணிதத்தின் அடிப்படை கூறுகள் பற்றிய விவரிப்புகள் ... புற இணைப்புகள்: gotquestions. org/Biblical-numerology. ... 29 KB (1,468 சொற்கள்) - 05:23, 15 நவம்பர் 2010 अङ्क विद्या org पर बुल्लिन्जेर के लेखक, बुल्लिन्जेर (en:E. W. Bullinger | E. W. ... बाहरी कड़ी -: html gotquestion. org - बाइबिल की अंक विद्या क्या है ? ... ४० KB (२,९३० शब्द) - ०५:२४, १५ नवंबर २०१० సంఖ్యాశాస్త్రము org/questions/numbers. htm CARM - బిబ్లికాల్ న్యూమరాలజీ http://www. ... బాహ్య లింకులు : html gotquestion. org - వాట్ ఈజ్ బిబ్లికాల్ న్యూమరాలజీ? ... 30 KB (1,566 పదాలు) - 17:11, 26 ఆగష్టు 2009 -- സിജോ വർഗ്ഗീസ്, മൈക്കാവ് 18:28, 20 ഡിസംബർ 2010 (UTC)
- Hello, All these are external links only... -- സിജോ വർഗ്ഗീസ്, മൈക്കാവ് 18:48, 20 ഡിസംബർ 2010 (UTC)
- മറ്റ് ഭാഷാവിക്കികളിൽ നിന്ന് പുറം കണ്ണികൾ പേസ്റ്റ് ചെയ്തല്ല ഒരു ചോദ്യത്തിന്റെ ആധികാരിക തെളിയിക്കേണ്ടത്. മറിച്ച് സംവാദങ്ങളിലൂടെ ആണു്. ഇംഗ്ലീീഷ് വിക്കിയിൽ ഉള്ളതൊക്കെ മലയാളം വിക്കിയിലാകാം എന്ന നയവും ഇല്ല. വിക്കിയിലെ ലേഖനം എഴുത്ത് വികാരപരമായല്ല കാണെണ്ടത്.--ഷിജു അലക്സ് 03:05, 21 ഡിസംബർ 2010 (UTC)
"ഒരു പക്ഷേ താൻ ദൈവമാണെന്ന് അവകാശപ്പെട്ട് പലരേയും കബളിപ്പിക്കുവാൻ ചിലർക്ക് സാധിച്ചു എന്നു വരാവുന്നതാണ്. എന്നാൽ താൻ ദൈവമാണ് എന്നതിനു തെളിവുകൾ നിരത്തുക അത്ര എളുപ്പമല്ല. യേശുകർത്താവ് താൻ ദൈവമാണെന്ന് തെളിയിക്കുവാൻ പല അത്ഭുതങ്ങളും ചെയ്തതല്ലാതെ മറ്റാർക്കും സാധിച്ചിട്ടില്ലാത്തവിധം താൻ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു." ഇമ്മാതിരി വേദപ്രചാരപ്രസംഗങ്ങൾ മാത്രമടങ്ങുന്ന ലിങ്കുകൾക്ക് വിജ്ഞാനകോശത്തിൽ ഒരു സ്ഥാനവുമില്ല. ഈ വിഷയത്തെക്കുറിച്ച് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ നിലപാട് സൂചിപ്പിക്കാനാണെങ്കിൽ അക്കാര്യം വ്യക്തമാക്കിയിട്ട് പ്രസക്തിയുള്ളിടത്ത് ഇതുപോലെ വല്ലതും അവലംബമായി കൊടുക്കാം. എന്നാൽ ഇപ്പോഴത്തെ നിലയിൽ, ഈ ലിങ്കുകൾ കൊടുക്കാൻ വേണ്ടി മാത്രം, പറയത്തക്ക ഒരുള്ളടക്കവും ഇല്ലാത്ത ലേഖനം സൃഷ്ടിച്ചതാണ് എന്ന സംശയം ആർക്കും ന്യായമായി തോന്നാം. ഈ ലിങ്കുകൾ മാറ്റണമെന്നാണ് എന്റെ പക്ഷം.Georgekutty 13:58, 21 ഡിസംബർ 2010 (UTC)
- അതു തന്നെയ എന്റെയും അഭിപ്രായം. പിന്നെ സിജോയെ നിരുൽസാഹപെടുത്താനല്ല. വിക്കി നയങ്ങൾ അത് അനുവദിക്കുന്നില്ല. എന്നാൽ യേശു കർത്താവ് സ്വതവെ ഉയിർത്തെഴുന്നെറ്റന്നല്ല തിരുവെഴുത്തുകൾ പറയുന്നത്. പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ചു എന്നാണ്. പ്രവർത്തികൾ 5:30 ഇങ്ങനെ പറയുന്നു, "നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു". സ്വതവെ ഉയർത്തെഴുന്നേറ്റെങ്കിൽ യേശു മരിച്ചില്ല എന്ന് നിരുപിക്കേണ്ടി വരും. ലിങ്കുകൾ നീക്കുന്നു. --സ്നേഹശലഭം:സംവാദം 16:24, 21 ഡിസംബർ 2010 (UTC)
യഹോവാസാക്ഷികളുടെ വിശ്വാസം ഭൂരിപക്ഷ ക്രൈസ്തവ വിശ്വാസവുമായി ചേർന്നു പോകുന്നതല്ല
തിരുത്തുകയഹോവാസാക്ഷികളുടെ വിശ്വാസം താങ്കൾ വളരെ വക്തമായി വിവരിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. അത് ഭൂരിപക്ഷ ക്രൈസ്തവ വിശ്വാസവുമായി ചേർന്നു പോകുന്നതല്ല. മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വീക്ഷണത്തിനാണ് ഇവിടെ പ്രാമുഖ്യം നൽകുന്നത്, അതാണ് ന്യായമെന്ന് തോന്നുന്നു.
യോഹന്നാൻ 2:19, 22
യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു.
അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു
യോഹന്നാൻ 10:17
എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
യോഹന്നാൻ 5:21
പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.-- സിജോ വർഗ്ഗീസ്, മൈക്കാവ് 19:01, 21 ഡിസംബർ 2010 (UTC)
- യഹോവയുടെ സാക്ഷികൾ എന്നതാണ് ശരിക്കുള്ള നാമം എന്നാദ്യം അറിയിച്ചുകൊള്ളട്ടെ. ഞാൻ യഹോവയുടെ സാക്ഷികളുടെ അഭിപ്രായം ലേഖനത്തിൽ ഉൾകൊള്ളിക്കാൻ പറഞ്ഞില്ലല്ലോ സുഹ്രുത്തേ. എന്റെ അഭിപ്രായം പറഞ്ഞതല്ലെയുള്ളു. gotquestions.org എന്ന നിലവാരമില്ലാത്ത വെബ്സൈറ്റിലേക്കുള്ള ലിങ്ക് നീക്കിയതിന്റെ പ്രതിഷേധമാണോ? വിക്കി ലേഖനമെഴുത്ത് വികാരപരമായി കാണാതിരിക്കാൻ ശ്രമിക്കുമല്ലോ. പിന്നെ യേശു സ്വതവെ ഉയർതെഴുന്നേറ്റതായി താങ്കൾ ചുണ്ടികാണിച്ച തിരുവെഴുത്തിൽ കാണുന്നില്ലല്ലോ. അപ്പോൾ യേശു മരിച്ചില്ല എന്നാണ് താങ്കൾ കൊണ്ടുവരുന്നത്. ബൈബിൽ പരസ്പരവിരുദ്ധമായ പുസ്തകമല്ല എന്നതാദ്യം തന്നെ താങ്കൾ അംഗീകരിക്കുമെന്ന് കരുതുന്നു."വചനത്തിൽ അന്വേഷിക്കുവിൻ അവയിലോന്നിനും ഇണ് ഇല്ലാതെ വരുകയില്ല"എന്ന വാക്യം ഒർമ്മിക്കുമല്ലോ. അപ്പോൾ യേശുവിനെ പിതാവ് ഉയർതെഴുന്നേൽപ്പിച്ചു എന്ന് പറയുന്നത് എത് അർത്ഥത്തിലാണെന്ന് പറയാമോ? ഒരുപക്ഷേ താങ്കളുടെ gotquestion.org-ൽ ഉണ്ടെങ്കിൽ നോക്കുക, വിവരമുള്ളവർ എഴുതി എന്നല്ലെ പറഞ്ഞത്. പിന്നെ യോഹന്നാൻ 10:17-ൽ കാണുന്ന "ഞാൻ പണീയും" എന്നതു വായിച്ചിട്ട് എനിക്കാശയകുഴപ്പം ഒന്നുമില്ല. കാരണം "പിതാവ് ചെയ്തുകാണുന്നതല്ലാതെ എനിക്ക് സ്വതവെ ഒന്നും ചെയ്യാൻ കഴുയുകയില്ല" എന്ന് യേശു പറഞ്ഞില്ലെ? അപ്പോൾ പിതാവ് സഹായിക്കുമെന്ന് യേശുവിനു ഉറച്ച ബോധ്യം ഉള്ളതു കൊണ്ടാണ് യേശു "ഞാൻ പണിയും" "പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു" എന്നോക്കെ പറഞ്ഞതെന്ന് വ്യക്തമല്ലെ? യേശു സർവ്വശക്തനായ ദൈവം അല്ല എന്ന് മുഖ്യധാരാക്രൈസ്തവരും താങ്കളും ഉൾപെടെ അംഗീകരിക്കില്ല എന്നറിയാം. gotquestion.org-ൽ കാണുന്നവ ഒരുപക്ഷേ അത്രിത്വം എന്ന ലേഖനത്തിൽ ഒരു counter argument ആയി ഉപയോഗം കണ്ടേക്കും. വിണ്ടും ഞാൻ മുകളിൽ പറഞ്ഞത് ലേഖനത്തിൽ ഉൾകൊള്ളിക്കാൻ പറയുന്നില്ല എന്നതും ശ്രദ്ധിക്കുക. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ പറ്റി സംശയമോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കിൽ അവരുമായി നേരിട്ട് ബൈബിളുപയോഗിച്ച് ചർച്ച നടത്താൻ അവർ എപ്പോഴും തയ്യാറാണ്. എല്ലാ യഹോവയുടെ സാക്ഷികളും പ്രായ വ്യത്യാസമില്ലാതെ സ്ഥിരമായി ബൈബിൾ ചർച്ചകളിൽ പങ്കെടുക്കുന്നവരുമാണ്. പക്ഷേ വിക്കിപീഡിയ ഒരു മത ചർച്ചയ്ക്കുള്ള വേദിയാക്കാനും ആഗ്രഹിക്കുന്നില്ല.--സ്നേഹശലഭം:സംവാദം 20:28, 21 ഡിസംബർ 2010 (UTC)
മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വിശ്വാസം
തിരുത്തുകലിങ്കുകളുടെ ഉള്ളടക്കത്തിലെ ഓരോ വാക്കും ഇഴകീറി പരിശോധിച്ച് മറ്റൊരു സംവാദം തുടങ്ങി വയ്ക്കേണ്ടതുണ്ടോ? ക്രൈസ്തവ സഭകളിൽ 90 ശതമാനവും അടിസ്ഥാനപരമായി വിശ്വസിക്കുന്ന പൊതുവായ കാര്യങ്ങളാണ് അതിലെ ഉള്ളടക്കം എന്നതിൽ സംശയമില്ല. പിന്നെ ലിങ്കുകളുടെ ഭാഷ വിക്കിയിലേതു പോലെ ആയിരിക്കണമെന്ന് ശഠിക്കുവാൻ സാധിക്കുകയുമില്ലല്ലോ. അതുകൊണ്ടാണ് അത് പുറത്തേയ്ക്കുള്ള കണ്ണിയായി കൊടുക്കുന്നതും. നിർഭാഗ്യവശാൽ മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വിശ്വാസം എന്തെല്ലാമാണെന്നും അവർ വേദപുസ്തകം വ്യാഖ്യാനിക്കുന്നത് എങ്ങിനെയെന്നും വ്യക്തമായി അറിയാവുന്നവർ വിക്കി ലേഖകൻമാരായി ഇപ്പോൾ അധികം ഇല്ല എന്നതുകൊണ്ട് മുഖ്യധാരാ ക്രൈസ്തവ വിശ്വാസത്തേക്കാൾ അവർ ദുരുപദേശകർ എന്നും കൾട്ടുകൾ എന്നും വിളിക്കുന്നവരുടെ വീക്ഷണത്തിനും അഭിപ്രായങ്ങൾക്കും ക്രിസ്തുമത ലേഖനത്തിൽ പ്രാമുഖ്യം നൽകുന്നതും സന്തുലിതമാകില്ലല്ലോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 19:57, 21 ഡിസംബർ 2010 (UTC)
- താങ്കൾ തമാശ പറയുന്നത് ഇഷ്ടപെട്ടു.-:) ആകപ്പാടെ നാല് ലൈൻ ഉള്ള ഈ ലേഖനത്തിൽ ഞാൻ ഇതു വരെ കൈ വച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്ന് മൻസ്സിലാകുന്നില്ല. ഞാൻ എവിടെയെങ്കിലും യഹോവയുടെ സാക്ഷികളുടെ വീക്ഷണത്തിനു പ്രാധാന്യം നൽകണമെന്ന് പറഞതായി ചുണ്ടികാണിക്കാമോ? പക്ഷേ യഹോവയുടെ സാക്ഷികളുടെ വീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകണ്ട എന്ന് ഞാൻ പറഞ്ഞ സന്ദർഭങ്ങളുണ്ട്. ഉദാഹരണം സംവാദം:ക്രിസ്തുമതം#യഹോവയുടെ സാക്ഷികൾ. പിന്നെ "മുഖ്യധാരാ ക്രൈസ്തവ സഭകളുടെ വിശ്വാസം" എന്തെല്ലാമാണെന്ന് ജോർജ്ജുകുട്ടി മാഷിനും മറ്റുള്ളവർക്കും നന്നായി അറിയാം. കേട്ടാൽ താങ്കൾക്ക് മാത്രമേ എല്ലാം അറിയു എന്ന് തോന്നും.
- പിന്നെ cult എന്നും രാജ്യദ്രോഹികളെന്നും ഉള്ള ആരോപണങ്ങൾ യഹോവയുടെ സാക്ഷികൾക്ക് പുത്തരിയല്ല. "എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും" എന്ന് യേശു പറഞതും "അവർ എന്നെ ഉപദ്രവിചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും" എന്ന് പറഞ്ഞതും ഒർക്കുക. എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികളെ സകലരും ഇഷടപെടാത്തതെന്ന് ഇപ്പോ മനസ്സിലായെന്ന് കരുതുന്നു. താങ്കളുമായി കൂടുതൽ സംവാദങ്ങൾക്ക് താല്പര്യമില്ല. ഞാൻ ശ്രദ്ധിക്കുന്ന ലേഖനങ്ങളിൽ ഒഴികെ മറ്റുള്ള ലേഖനങ്ങളിൽ താങ്കളുടെ ഹിതം പോലെ വിക്കിപിഡിയയിൽ പ്രവർത്തിച്ചോളു. ഞാനില്ല ചുമ്മാ സമയം കളയാൻ--സ്നേഹശലഭം:സംവാദം 20:25, 21 ഡിസംബർ 2010 (UTC)
ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ചുള്ള ലേഖനം സന്തുലിനമാകണമെങ്കിൽ - ചില നിർദ്ദേശങ്ങൾ
തിരുത്തുകലോകമെങ്ങും പ്രത്യേകാൽ കേരളത്തിലും, 97+ ശതമാനത്തിലധികം ക്രൈസ്തവരും താഴെ പറയുന്ന ഇരുപതോളം സഭാവിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുന്നവരാണ്.
- സീറോ മലബാർ കത്തോലിക്കാ സഭ
- ലത്തീൻ കത്തോലിക്കാ സഭ
- സീറോ മലങ്കര കത്തോലിക്കാ സഭ
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
- യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
- മലബാർ സ്വതന്ത്ര സുറിയാനി സഭ
- കൽദായ സുറിയാനി സഭ
- മലങ്കര മാർത്തോമ്മാ സുറിയാനി സഭ
- ചർച്ച് ഓഫ് സൗത്ത് ഇന്ത്യ
- ഇവാഞലിക്കൽ സഭ
- ആംഗ്ലിക്കൻ സഭ
- മെഥഡിസ്റ്റ് സഭ
- ലൂഥറൻ സഭ
- പ്രസ്ബിറ്റീരിയൻസഭ
- മാർത്തോമ്മാ സഭകൾ
- ബാപ്ടിസ്റ്റ് സഭ
- ബ്രദറൺ അസംബ്ലി (വേർപാടുകാർ)
- പെന്തക്കോസ്ത സഭകൾ
- ബിലീവേഴ്സ് ചർച്ച്...
പൊതുവായി ഈ സഭാവിഭാഗങ്ങളെ രണ്ടായി തിരിക്കാം.
- കത്തോലിക്കാ സഭകൾ
- പ്രോട്ടസ്റന്റ് സഭകൾ
പ്രൊട്ടസ്റന്റ് സഭയിൽ ഉൾപ്പെടുന്ന രണ്ട് പ്രബലമായ വിഭാഗമാണ്:
- പൌരോഹിത്യ സഭകളും.
- സുവിശേഷവിഹിത സഭകളും.
മുഖ്യധാരാ ക്രൈസ്തവ സഭകൾ എന്ന് അറിയപ്പെടുന്ന ഈ ക്രൈസ്തവ സഭാവിഭാഗങ്ങൾ തമ്മിൽ ആചാരങ്ങളിലും വിശ്വാസ പ്രാമാണങ്ങളിലും വ്യത്യസ്തത പുലർത്തുന്നവരുമാണ്,ബൈബിൾ വ്യാഖ്യാനിക്കുന്നതും പഠിപ്പിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്. എന്നാൽ ഈ സഭകളെല്ലാം പൊതുവായി അംഗീകരിക്കുന്ന വിശ്വാസ പ്രമാണങ്ങളിൽ ചിലത് താഴെക്കൊടുക്കുന്നു.
- വേദപുസ്തകം ദൈവശ്വാസീയമാണ് എന്ന വിശ്വാസം.
- ത്രീയേക ദൈവവിശ്വസം. (പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം)
- യേശുക്രിസ്തുവിന്റെ ദൈവത്വം.
- യേശുക്രിസ്തു സമ്പൂർണ്ണ ദൈവവും സമ്പൂർണ്ണ മനുഷ്യനും ആയിരുന്നു എന്ന വിശ്വാസം.
- യേശുക്രിസ്തുവിന്റെ കന്യാജനനം.
- യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിമരണം.
- യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്.
- യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം.
- ജൻമപാപത്തെക്കുറിച്ചുള്ള വിശ്വാസം അഥവാ മനുഷ്യൻ ജൻമനാ പാപികളാണെന്ന വിശ്വാസം. (വിവാഹ ബന്ധത്തിനകത്തെ ലൈംഗീകതയെ പാവനമായാണ് ബൈബിൾ വെളിപ്പെടുത്തുന്നത്)
- യേശുക്രിസ്തുവിലൂടെയുള്ള പാപമോചനത്തെക്കുറിച്ചുള്ള വിശ്വാസം.
- യേശുക്രിസ്തുവിന്റെ വീണ്ടും വരവിനേക്കുറിച്ചുള്ള വിശ്വാസം.
- മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം.
- അന്ത്യന്യായവിധിയെക്കുറിച്ചുള്ള വിശ്വാസം.
- സ്വർഗ്ഗ നരകങ്ങളെക്കുറിച്ചുള്ള വിശ്വാസം, നരക ശിക്ഷയും നിത്യമാണെന്ന വിശ്വാസം.
എന്നാൽ ക്രൈസ്തവ നാമം ഉള്ളവരെങ്കിലും നിരീശ്വരൻമാരായി ജീവിക്കുന്നവരും ഇതിലേതെങ്കെലും സഭയിൽ ജനിച്ചതുകൊണ്ട് സഭയുടെ അംഗങ്ങളെന്ന് അറിയപ്പെടുന്നവരുമായ ഒരു ചെറിയ സമൂഹവും ഉണ്ട്. അത്തരത്തിലുള്ളവർ ദൈവമില്ലെന്ന് 'തെളിയിക്കുന്ന' പുസ്തകങ്ങൾ രചിച്ചാൽ അവരുടെ അഭിപ്രായങ്ങൾ ക്രൈസ്തവ സഭകൾ വിശ്വാസപ്രമാണമായി ഏറ്റെടുക്കാറില്ല. മേൽപ്പറഞ്ഞ പൊതുവിശ്വാസത്തിനെതിരായി അഭിപ്രായങ്ങൾ പറയുന്ന 'ദൈവശാസ്ത്രജ്ഞൻമാർ' എന്ന് അവകാശപ്പെടുന്നവരുടെ അഭിപ്രായങ്ങൾക്കും നിരീശ്വരവാദിയുടെ അഭിപ്രായങ്ങൾക്കു നൽകുന്ന അതേ വില തന്നെയാണ് മുഖ്യധാരാ ക്രൈസ്തവ സഭകൾ നൽകുന്നതും. ഈ പൊതുവായ വിശ്വാസത്തോട് എതിർ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ദുരുപദേശക്കാരായും ഉദാരവാദികളായും മുഖ്യധാരാ ക്രൈസ്തവ സഭകൾ പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമതം എന്ന ഫലകത്തിൽ വരുന്ന വിക്കീപീഡിയ ലേഖനങ്ങളിൽ 97 ശതമാനം ക്രൈസ്തവരും വിശ്വസിക്കുന്ന അടിസ്ഥാന സത്യങ്ങൾക്കു തന്നെ പ്രാധാന്യം ലഭിക്കപ്പെടണം എന്ന കാര്യത്തിൽ സംശയമില്ലല്ലോ. കാരണം ഈ ലേഖനങ്ങളുടെ ആത്യന്തിക ലക്ഷ്യം ക്രിസ്തുമതത്തിന്റെ അഥവാ മുഖ്യധാരാ ക്രൈസ്തവ സഭകളുടെ (97 ശതമാനം) അടിസ്ഥാന വിശ്വാസത്തെക്കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ്. ശേഷിക്കുന്ന മൂന്ന് ശതമാനത്തിന് അർഹിക്കുന്ന പരിഗണന മാത്രമേ നൽകുവാൻ സാധിക്കൂ. ഇനി താങ്കൾ നിർദേശിച്ച വ്യക്തിയും ഞാനുമായി നടന്ന മുൻ സംവാദങ്ങളിൽ നിന്നും മുഖ്യധാരാ ക്രൈസ്തവ വിശ്വസവുമായി പൊരുത്തപ്പെട്ടുപോകുന്ന എത്രകാര്യങ്ങൾ താൻ അംഗീകരിക്കുന്നു എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. (ബ്ളോക്ക് ചെയ്യപ്പെടുവാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല, താങ്കൾ നിർദ്ദേശിച്ചതുകൊണ്ടുമാത്രം മറുപടി എഴുതിയതാണ്.) മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ച് ഉത്തമ ബോധ്യം ഉള്ളവർ കൂടുതൽ സംഭാവകൾ വരും നാളുകളിൽ നൽകും എന്നുതന്നെയാണ് എന്റെ വിശ്വാസം.-- സിജോ വർഗ്ഗീസ്, മൈക്കാവ് 07:45, 22 ഡിസംബർ 2010 (UTC)
- അല്ല. വിക്കിപീഡിയയിലെ ലേഖനങ്ങൾ താങ്കൾ പറഞ്ഞതു പ്രകാരമുള്ള 97 ശതമാനം വരുന്ന മുഖ്യധാരാ ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. അങ്ങനെ ആവുകയുമരുത്. വിക്കിപീഡിയയിലെ ലേഖനങ്ങൾ ബാക്കി വരുന്ന 3 ശതമാനത്തിനും, ബാക്കി മതങ്ങളിൽ വിശ്വസിക്കുന്നവർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും വേണ്ടിയുള്ളതാവണം. മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാത്രം നിന്നു കൊണ്ട് ലേഖനങ്ങൾ എഴുതുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. കൂടുതൽ അറിയുവാൻ വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന താളും വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളും കാണുക. ആശംസകളോടെ --Anoopan| അനൂപൻ 07:55, 22 ഡിസംബർ 2010 (UTC)
“മഹാത്മാഗാന്ധിയുടെ ജീവിതവും ചരിത്രവും തന്റെ സ്വഭാവവിശേഷങ്ങളും വിക്കിയിൽ ലേഖനമാക്കുമ്പോൾ ആദ്യമായി അവലംബം ആക്കേണ്ടത് അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥങ്ങളോ സത്യസന്ധരെന്ന് സമൂഹം വിലമതിച്ചിട്ടുള്ളവരുടെ അഭിപ്രായങ്ങളും അവരുടെ എഴുത്തുകളിൽ നിന്നുള്ള തെളിവുകളോ ആയിരിക്കേണ്ടേ? അദ്ദേഹത്തെ വെടിവെച്ചു കൊന്നവന്റെ അഭിപ്രായങ്ങൾക്ക് (അതിനെ അനുകൂലിക്കുന്നവരും ഉണ്ടെന്നത് വിസ്മക്കുന്നില്ല) എന്റെ സത്യാന്വേഷണ പരീക്ഷണത്തെക്കാളും പ്രാധാന്യം നൽകിയാണ് മഹാത്മാഗാന്ധിയെ വിക്കിയിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിൽ മാതൃരാജ്യത്തോടും രാഷ്ട്രപിതാവിനോടും ആധരവും ബഹുമാനവും പുലർത്തുന്ന ഭൂരിപക്ഷ സമൂഹം വിക്കിപീഡിയയെ കൈയ്യൊഴിയും എന്നതിന് സംശയമില്ല.” വിമർശനങ്ങൾക്ക് വസ്തുതകളേക്കാൾ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ?
ഈ ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടാത്തതുകൊണ്ട് വീണ്ടും ഉന്നയിക്കുന്നു. ഒന്നുകൂടി, ഇസ്ളാം മതത്തേക്കുറിച്ചുള്ള പേജിൽ നിന്നും കേരളത്തിലെ ഭൂരിപക്ഷ മുസ്ളീങ്ങളും തള്ളിക്കളയുന്ന ആശയങ്ങളുടെ ആവിഷ്കാരകനായ മൌദൂദിയുടെ പുസ്തകങ്ങളിലേക്കുള്ള ലിങ്കുകൾ വളരെ സഹിഷ്ണതയോടെ കാണുന്നവർ എന്തുകൊണ്ട് മുഖ്യധാരാ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ലിങ്കുകൾ ഇഴകീറി പരിശോധിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ഉദാഹരണങ്ങൾ ഇനിയും ധാരാളമുണ്ട്... ലിങ്കുകളെ ലിങ്കുകളായി മാത്രം കാണുക. ഒരു തെറ്റിനെ ന്യായീകരിക്കുവാൻ മറ്റൊരു തെറ്റ് മറയാക്കുന്നു എന്ന് തോന്നേണ്ടതില്ല. അത് ശരിയുമല്ല എന്നതാണ് വാസ്തുത. ലേഖനങ്ങളിൽ വസ്തുതകളേക്കാൾ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും പ്രാമുഖ്യം ലഭിക്കുന്നു എന്നതുകൊണ്ടാണ് ലിങ്കുകൾ നൽകുവാൻ നിർബന്ധിക്കപ്പെടുന്നത്. ലിങ്കുകൾ നൽകുന്ന വ്യക്തിയോ വായിക്കുന്ന വ്യക്തിയോ അത് അതുപോലെ തന്നെ വിശ്വസിക്കണം എന്നും അർത്ഥമാകുന്നില്ല, പൊതുവായ ധാരണ ഉണ്ടാകുക എന്നതാണ് പ്രാധാന്യം. ക്രിസ്തുമത വിശ്വാസം എന്തല്ല എന്ന് മനസ്സിലാക്കുവാനല്ല, എന്താണെന്ന് മനസ്സിലാക്കുവാനാണ് ഒരു വ്യക്തി പ്രധാനമായും ക്രിസ്തുമതം എന്ന വിക്കി ഫലകത്തെ ആശ്രയിക്കുക. വിമർശനങ്ങൾ ഉണ്ടാകരുതെന്നല്ല, പ്രാധാന്യം ഏതിനാകണം എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്.-- സിജോ വർഗ്ഗീസ്, മൈക്കാവ് 09:56, 22 ഡിസംബർ 2010 (UTC)
സിജോ മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലെ സഭകളുടെ വിശ്വാസപ്രമാണങ്ങളുടെ ചട്ടക്കൂടിൽ നിന്നൊന്നുമല്ല വിക്കിപ്പീഡിയ ലേഖങ്ങൾ എഴുതേണ്ടത്. ഏതുവിഷയത്തെക്കുറിച്ചായാലും ലേഖനങ്ങൾ വിക്കിപ്പീഡിയയുടെ നയങ്ങൾ അനുസരിച്ച് വൈജ്ഞാനികദ്രൃഷ്ടിയിൽ എഴുതപ്പെടണം. പണ്ട് മതവിഷയകമായ രചനകളിൽ മതനേതൃത്വത്തിന്റെ അംഗീകാരപത്രികയായ ഇമ്പ്രിമേച്ചർ(Imprimatur) കാണുമായിരുന്നു. വിക്കിപ്പീഡിയ ലേഖനങ്ങളും അത്തരം അംഗീകാരപത്രിക പേറണം എന്നു പറയുന്നതു പോലെയാണ് സിജോയുടെ വാദം. സിജോ ഞാനുമായി ഒരു സംവാദത്തിലും ഏർപ്പെട്ടിട്ടില്ല. സംവാദം താളിൽ ഒരുപാടു ലിങ്കുകൾ നിരത്തുക മാത്രം ചെയ്തിട്ട് ഒരാളിൽ ദുരുദ്ദേശം ആരോപിക്കുകയും അയാളെ "പേരുകൾ" വിളിക്കുകയും ചെയ്താൽ സംവാദമാവില്ല. പിന്നെ: "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ് യേശു ദൈവപുത്രൻ ആയിരിക്കുന്നത്. മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അവൻ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാൽ അവൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുക ആണ്" എന്നു ഈ ലേഖനത്തിൽ സിജോ ചേർത്ത ഒരു ലിങ്കിൽ ഉണ്ടല്ലോ. മുകളിൽ സിജോ കൊടുത്തിരിക്കുന്ന പട്ടികയിലെ മുഖ്യധാരാ സഭകളെല്ലാം അംഗീകരിക്കുന്ന നിലപാടാണോ അത്? ഞാൻ ചെറുപ്പത്തിൽ വേദപാഠപുസ്തകത്തിൽ പഠിച്ചതനുസരിച്ചാണെങ്കിൽ ഇത്, ആരേയും നേരേ നരകത്തിൽ എത്തിക്കാൻ പോന്ന വലിയ വിശ്വാസഭ്രംശം ആണ്.Georgekutty 08:25, 22 ഡിസംബർ 2010 (UTC)
എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പ്രായോഗികമായ തത്വം?
തിരുത്തുക- തീർച്ചയായും!! ക്രൈസ്തവ സഭകളുടെ 'വിശ്വാസ'ത്തെക്കുറിച്ചുള്ള ലേഖനത്തിൽ മുഖ്യധാര ക്രൈസ്തവർ (97 ശതമാനത്തിലധികം) പൊതുവായി വിശ്വസിക്കുന്ന കാര്യങ്ങൾക്ക് തന്നെയാണ് പ്രാധാന്യം ലഭിക്കേണ്ടത്. അവരുടെ 'വിശ്വാസ'ത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ യുക്തിയോ യുക്തിരാഹിത്യമോ ഓരോ വരികളിലും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന വാദത്തിനോട് യോജിക്കുവാൻ സാധിക്കുകയില്ല. കാരണം തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ ബൈബിൾ വ്യാഖ്യാനിക്കുവാൻ അവരുടേതായ രീതി ഓരോ സഭകളും പുലർത്തുന്നു. 'അവർ അങ്ങനെ വിശ്വസിക്കുന്നു!!' അത് ബാക്കി വരുന്ന മൂന്ന് ശതമാനത്തിനെ ബോധിപ്പിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം എന്നും വാദിക്കുവാൻ സാധിക്കുകയില്ല. യേശുക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് മലയാളത്തിൽ 'തെളിയിച്ചു'തന്ന ജോസഫ് ഇടമറുകുമാരുടെ പുസ്തകങ്ങൾ മാത്രം അവലംബമായി എടുത്ത് യേശുവിനെക്കുറിച്ച് പഠിപ്പിക്കുന്നതുപോലെയോ, ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം ജോർജ്ജു ബുഷിന്റെ കൈയ്യിൽ നിന്നും ഒസാമാ ബിൽ ലാദൻ വാങ്ങുന്നതുപോലെയോ, ബിഷപ്പുമാരെക്കുറിച്ചുള്ള ലേഖനം പിണറായി വിജയൻ എഴുതുന്നതുപോലെയോ വിരോധാഭാസം ആയിരിക്കും അത്. (പരാമർശം മോശമെങ്കിൽ വെട്ടുക)
- ഇനി അത്തരം 'വളവുള്ള' വാലുകൾ നിവർത്തിയിട്ട് ലേഖനം എഴുതിയാൽ മതിയെന്ന് കരുതിയാൽ പന്തീരായിരം കൊല്ലം കാത്തിരുന്നിട്ടും കാര്യവുമില്ല. അതുകൊണ്ട് ഓരോ വരിയിലും എതിർ അഭിപ്രായങ്ങൾ വസ്തുതകളുമായി കൂട്ടിക്കുഴയ്ക്കാതെ പ്രത്യേകമായി ചേർക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന്, മലയാളത്തിലെ ഏറ്റവും നല്ല ലേഖനമായി തിരഞ്ഞെടുക്കപ്പെട്ട യഹോവയുടെ സാക്ഷികൾ എന്ന ലേഖനം ശ്രദ്ധിക്കുക.(യഹോവയുടെ സാക്ഷികളുടെ മലയാളം വെബ് പേജിന് ഇത്രയും സൌന്ദര്യമില്ല എന്നു എനിക്കു തോന്നുന്നു! ) അതിന്റെ ഓരോ വരികൾക്കിടയിലും 97 ശതമാനവും അംഗീകരിക്കുന്ന മുഖ്യധാരാ ക്രൈസ്തവ വിശ്വാസവും, വിമർശനങ്ങളും അതിന്റെ തെളിവുകളും, ദുരുപദേശ ആരോപണങ്ങളും, ഓരോ സമയത്തും മാറ്റിക്കൊണ്ടിരുന്ന ഉപദേശങ്ങളെക്കുറിച്ചും, ഉപദേശങ്ങളുടെ ദൈവശാസ്ത്ര വീക്ഷണത്തെക്കുറിച്ചും കോടതികളിൽ നടന്ന വാദപ്രതിവാദങ്ങളെക്കുറിച്ചും നേതാവിന്റെ വ്യക്തി ജീവിത വിശേഷങ്ങളുമൊക്കെ എഴുതിച്ചേർത്താൽ, അവസാനം 'യഹോവയുടെ സാക്ഷികൾ' എന്തു വിശ്വസിക്കുന്നു എന്ന് മനസ്സിലാക്കുവാൻ ഒരു സാധാരണ വായനക്കാരന് പെട്ടെന്ന് മനസ്സിലായി എന്ന് വരികയില്ല. അതുകൊണ്ട് 'അവർ അങ്ങനെ വിശ്വസിക്കുന്നു!!' എന്ന ഒരു പൊതു മിനിമം പരിപാടിയിൽ കാര്യങ്ങൾ കൊണ്ടുപോകുന്നതാണ് നല്ലത് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും ഈ തത്വം പ്രായോഗികമായിരിക്കും. വിമർശനങ്ങൾ, ആരോപണങ്ങൾ ഇവ പ്രത്യേകമായി നൽകുന്നതായിരിക്കും ഏറ്റവും ഉചിതം. അതുകൊണ്ടുതന്നെ മൂന്നു ശതമാനം ആളുകൾ 'യുക്തിപരമായി' അംഗീകരിക്കുന്നില്ല എന്നതുകൊണ്ടോ വിശ്വസിക്കുന്നില്ലെന്നതുകൊണ്ടോ മുഖ്യധാരാ ക്രൈസ്തവ 'വിശ്വാസം' എന്തെന്ന് എഴുതപ്പെടരുത് എന്ന് ശഠിക്കുവാൻ സാധിക്കുമോ?
- മറ്റുള്ള (ഹൈന്ദവ, ഇസ്ളാമിക, യഹൂദ, നിരീശ്വര, ഉദാരവാദ)വീക്ഷണങ്ങൾ അതിൽ പരിജ്ഞാനമുള്ളവർക്ക് പ്രത്യേകം ശീർഷകങ്ങളിൽ എഴുതുവാൻ അവസരമുണ്ടല്ലോ. മുഖ്യധാരാ ക്രൈസ്തവ 'വിശ്വാസത്തിന്റെ' ഇടയിൽ കൂട്ടിക്കുഴച്ച് കുളമാക്കരുത് എന്നതുമാത്രമാണ് അഭ്യർത്ഥന.
- (ഈ സംവാദം ഈ ലേഖനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. മൊത്തം ലേഖനങ്ങളെയും അതിൽ താങ്കളുമായി നടന്ന സംവാദങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്.)-- സിജോ വർഗ്ഗീസ്, മൈക്കാവ് 12:13, 22 ഡിസംബർ 2010 (UTC)