ക്രിസ്തീയ യുഗാന്തചിന്ത തിരുത്തുക

സുഹൃത്തേ, താങ്കൾ എഴുതിയ ക്രിസ്തീയ യുഗാന്തചിന്ത എന്ന ലേഖനം http://www.gotquestions.org/Malayalam/Malayalam-end-times.html എന്ന കണ്ണിയിലെയും അനുബന്ധ കണ്ണികളിലെയും പകർപ്പ് ആണ്. ആ ഉറവിടം പകർപ്പവകാശമുള്ളതാണ്. പകർപ്പവകാശമുള്ള ഇടങ്ങളിൽ നിന്ന് വിക്കിപീഡിയയിലേക്ക് ലേഖനങ്ങൾ പകർത്തരുതെന്ന് അറിയാമല്ലോ? ഇക്കാരണത്താൽ ആ ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ! ആശംസകളോടെ Anoopan| അനൂപൻ 12:20, 30 നവംബർ 2010 (UTC)Reply

പകർപ്പവകാശലംഘനം തിരുത്തുക

സുഹൃത്തേ, താങ്കൾ വിക്കിപീഡിയയിൽ എഴുതിയ ചില ലേഖനങ്ങൾ പകർപ്പവകാശലംഘനമായതിനാൽ പെട്ടെന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം വിഷയങ്ങൾ വിവിധ അവലംബങ്ങൾ ചേർത്ത് തനതായ ഭാഷയിൽ എഴുതുകയാണ് വേണ്ടത്. വിക്കിപീഡിയയിൽ താങ്കളുടെ കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. --സിദ്ധാർത്ഥൻ 13:40, 30 നവംബർ 2010 (UTC)Reply


ക്ഷമിക്കുക, യൂണികോഡ് മലയാള ലേഖനങ്ങളുടെ ഒരു പരീക്ഷണം മാത്രം-- സിജോ വർഗ്ഗീസ്, മൈക്കാവ് 11:50, 8 ഡിസംബർ 2010 (UTC)Reply

വ്യക്തിഹത്യ തിരുത്തുക

ലേഖനങ്ങളുടെ സംവാദം താളുകളിൽ, ലേഖകനെയും ഉദ്ദേശ്യശുദ്ധിയേയും വിമർശിച്ച് വ്യക്തിഹത്യാപരമായ പരാമർശങ്ങൾ നടത്തുന്നതായി കാണുന്നു. സംവാദം താളുകളിൽ, ദയവായി ലേഖനത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ച ചെയ്യുക. ലേഖകനെ ആക്രമിക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താൾ കാണുക. ആശംസകളോടെ --Vssun (സുനിൽ) 11:41, 9 ഡിസംബർ 2010 (UTC)Reply

കണ്ണി മാത്രമുള്ള ലേഖനം തിരുത്തുക

ഇത്തരത്തിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കുള്ള കണ്ണി മാത്രം ചേർത്ത് ലേഖനം നിർമ്മിക്കാതിരിക്കുക. കുറഞ്ഞപക്ഷം പ്രസ്തുതവ്യക്തിയെക്കുറിച്ച് ഒരു ചെറിയ ഖണ്ഡിക മലയാളത്തിലെഴുതി ലേഖനമാക്കുകയും ആ ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് ഇന്റർവിക്കി കണ്ണി നൽകുകയും ചെയ്യുക. ആശംസകളോടെ --Vssun (സുനിൽ) 14:09, 10 ഡിസംബർ 2010 (UTC)Reply

ലിങ്കുകൾ തിരുത്തുക

താങ്കൾ പല ലേഖനങ്ങളിലും യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള വെബ്സൈറ്റ് ലിങ്കുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ചില കാര്യങ്ങൾ സുചിപ്പിക്കാൻ ആഗ്രഹിക്കുന്നു.

1) gotquestion.org എന്ന വെബ്സൈറ്റിൽ യഹോവയുടെ സാക്ഷികൾക്ക് നേരെയുള്ള വിമർശനങ്ങളിൽ പലതും നിലവാരമില്ലാത്തതും തെളിയിക്കപെട്ടിട്ടില്ലാത്തതുമാണ്. അവിടെ നൽകിയിരിക്കുന്ന വിമർശനങ്ങൾ പലതും ദൈവശാസ്ത്രപരമായുള്ളതാണ്. ദൈവശാസ്ത്രപരമായി specific വിമർശനങ്ങളുണ്ടെങ്കിൽ അവ എന്താണെന്ന് യഹോവയുടെ സാക്ഷികളും വിമർശനങ്ങളും എന്ന ലേഖനത്തിൽ ആദ്യം എഴുതുക. എന്നിട്ട് ആ വിമർശനങ്ങൾ ആരാണ് നടത്തുന്നത്, കാരണങ്ങൾ എന്താണ് എന്നോക്കെ പരാമർശിച്ച് Reliable source അവലംബം ആയി നൽകുക. അങ്ങനെയാകുമ്പോൾ ആ വിമർശനങ്ങളെകുറുച്ചുള്ള യഹോവയുടെ സാക്ഷികളുടെ വീക്ഷണം വ്യക്തമാക്കാൻ സാധിക്കും. അല്ലെങ്കിൽ അത് WP:POV ആകും. ഇംഗ്ലിഷ് വിക്കീപീഡിയയിൽ യഹോവയുടെ സാക്ഷികൾക്ക് നേരെ തീയോളോജിക്കൽ വിമർശനങ്ങൾ നൽകിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. അതിനു കാരണം തീയോളൊജിക്കൽ വിമർശനങ്ങൾ യഹോവയുടെ സാക്ഷികൾക്ക് നേരെ ഫലപ്രദമല്ല എന്നതിനാലാണ്. അവിടെ gotquestions.org എന്ന വെബ്സൈറ്റ് ലിങ്ക് ഒരിടത്തും അനുവദിച്ചിട്ടുമില്ല. കാരണം അവിടെ കാണുന്ന വിമർശനങ്ങൾ പരക്കെ അംഗീകരിക്കപെട്ടിട്ടുള്ളതല്ല. അവയ്ക്കെല്ലാം യഹോവയുടെ സാക്ഷികൾക്ക് മറുപടിയുണ്ട് താനും.

2) അത്രിത്വം എന്ന ലേഖനത്തിൽ യഹോവയുടെ സാക്ഷികൾക്ക് നേരെ വിമർശനം നടത്താനുള്ള വേദിയായി കാണാതിരിക്കുമല്ലോ. അവിടെ അത്രിത്വത്തിനെതിരായി എന്തെങ്കിലും വീക്ഷണങ്ങൾ ഉണ്ടെങ്കിൽ അവലംബം നൽകി എഴുതാവുന്നതാണ്. പക്ഷേ Reliable source ഉപയോഗിക്കുക.

3) എനിക്ക് വിമർശനങ്ങളിൽ താല്പര്യമില്ല എന്നല്ല. ഞാൻ തന്നെയാണ് യഹോവയുടെ സാക്ഷികളും വിമർശനങ്ങളും എന്ന ലേഖനം എഴുതിയത് എന്ന് മനസ്സിലാക്കുമല്ലോ. വിമർശനങ്ങൾ നിലവാരം കുറഞു പോകരുത്.

താഴെകൊടുത്തിരിക്കുന്ന സുപ്രധാന വിക്കി നയങ്ങൾ വയിക്കുമല്ലോ

Self-published material may be acceptable when produced by an established expert on the topic of the article whose work in the relevant field has previously been published by reliable third-party publications.

Questionable sources are those with a poor reputation for checking the facts, or with no editorial oversight. Such sources include websites and publications expressing views that are widely acknowledged as extremist, or promotional in nature, or which rely heavily on rumors and personal opinions. Questionable sources are generally unsuitable for citing contentious claims about third parties, which includes claims against institutions, persons living or dead, as well as more ill-defined entities. The proper uses of a questionable source are very limited

--സ്നേഹശലഭം:സംവാദം 18:17, 28 ഡിസംബർ 2010 (UTC)Reply

സംവാദം:യേശുവിന്റെ കന്യാജനനം തിരുത്തുക

സംവാദം:യേശുവിന്റെ കന്യാജനനം കാണുക. --Vssun (സുനിൽ) 05:10, 1 ജനുവരി 2011 (UTC)Reply

നരകം തിരുത്തുക

നരകം എന്നതിനെപറ്റിയിള്ള അഭിപ്രായ വ്യതാസം ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. ചില കാര്യങ്ങൾ ആദ്യം തന്നെ പറയട്ടെ. വ്യക്തിപരമായി അധിഷേപിക്കാതിരിക്കാനും, ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റ് വിഷയങ്ങൾ ഇടയിൽ ചർച്ചയ്ക്ക് വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കുക. അങ്ങനെയാകുമ്പോൾ ചർച്ച നല്ല വിധത്തിൽ ആയിരിക്കും. കൂടുതലായ തിരുവെഴുത്തുകളെ കുറിച്ച് പറയാൻ ആഗ്രഹമുണ്ട്. അതിനു മുൻപ് താങ്കളുടെ വീക്ഷണം അറിയിക്കുക.--സ്നേഹശലഭം:സംവാദം 06:42, 1 ജനുവരി 2011 (UTC)Reply

മുൻഗണന തിരുത്തുക

ഈ പുതുവത്സരം നരകത്തിൽ നിന്നു തന്നെ തുടങ്ങണം അല്ലേ..!!! സുഹൃത്തേ, എന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും അല്പം തിരക്കുള്ളതാണ്. മാത്രമല്ല, മുഖ്യധാരാ ക്രൈസ്തവ ഉപദേശസംബന്ധമായ ലേഖനങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഇപ്പോൾ ന്യായം എന്നും തോന്നുന്നു. മലയാളഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ബൈബിളിലെ ഉപദേശ സംബന്ധമായ അടിസ്ഥാന വിവരങ്ങൾപോലും മലയാളം വിക്കി പ്രവർത്തനം തുടങ്ങി ഇത്രയും നാളായിട്ടും ശൂന്യമായിക്കിടക്കുന്നത് കാണുമ്പോൾ ദുഖ:മുണ്ട്. അതിലുപരിയായി, നൽകപ്പെടുന്ന വിവരങ്ങൾപോലും വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നിലയിലാണ് എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ സങ്കടകരം. അതുകൊണ്ട് ക്രൈസ്തവ സംബന്ധമായ ചില അടിസ്ഥാന പ്രമാണങ്ങൾ എങ്കിലും പ്രാരംഭമായി സംഭാവന ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്. ക്രമേണ ഈ വിഷയങ്ങൾ നൽകപ്പെടുന്നതോടെ താങ്കളുടെ പല ഉത്തരങ്ങളും ലഭിക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷയും. ഇതിനിടയിൽ, ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന താങ്കൾക്ക് ഒരു പക്ഷേ inerrancy.org എന്ന വെബ്സൈറ്റും പ്രയോജനപ്പെടും എന്നും കരുതുന്നു. ഇതിലെ ഭൂരിഭാഗ അഭിപ്രായങ്ങളും എന്റെ ആശയങ്ങളുമായി യോജിക്കുന്നവയാണ്. ഇവ വളരെ വൈജ്ഞാനിക ദൃഷ്ടിയോടെ തെളിവുകൾ സഹിതം നൽകുന്നതാണ്. കൂടാതെ അറിയേണ്ട വേദഭാഗ വ്യാഖ്യാനം കൃത്യമായി തിരഞ്ഞെടുക്കുവാനും സൌകര്യമുണ്ട്. എന്നിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ മാത്രം ചോദ്യമായി ഉന്നയിക്കുകയാണെങ്കിൽ ഉത്തരം നൽകുവാൻ കുറച്ചുകൂടി എളുപ്പമായിരിക്കും, അതിനുവേണ്ടി ഞാൻ എങ്ങനെയെങ്കിലും സമയം കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ചില ചോദ്യങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കുകയുമാകാം. -- സിജോ വർഗ്ഗീസ്, മൈക്കാവ് 12:47, 2 ജനുവരി 2011 (UTC)Reply

താങ്കളുടെ ഇഷ്ടം പോലെ അയികൊള്ളട്ടെ. താങ്കൾ ക്രൈസ്തവ ലേഖനങ്ങളിൽ നന്നായി ഉൾപെട്ട് കാണുന്നത് അഭ്നന്ദാർഹമാണ്. പക്ഷേ വിക്കി നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ ആരും വിമർശനത്തിനു മുതിരില്ല. ഇംഗ്ലിഷ് വിക്കിയിൽ നിന്നുള്ള വിവരങ്ങൾ തർജ്ജമ ചെയ്ത് ഉൾപെടുത്തുമ്പോൾ ലേഖനം കുറച്ച് കുടെ മെച്ചമായിരിക്കും എന്ന് കരുതുന്നു. ഒരു കാര്യം കുടെ. ഒരു thread-ൽ reply ചെയ്യുമ്പോൾ പുതിയ ഉപവിഭാഗം തൂടങ്ങാതെ അതേ thread-നുതാഴെ " : " ചിഹ്നം ഉപയോഗിച്ചു സംവാദം തുടരുന്നതാണ് ഭംഗി. അശംസകളോടെ--സ്നേഹശലഭം:സംവാദം 18:33, 3 ജനുവരി 2011 (UTC)Reply
പ്രൊഫസർ റ്റി. ജോൺ മാത്യു എഴുതിയ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഥവാ ത്രിയേകത്വത്തിന്റെ തെളിവുകൾ എന്ന ലിങ്കിലെ ചോദ്യങ്ങൾ ഓരോന്നായി ചർച്ചചെയ്യുവാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കുക. യേശുക്രിസ്തുവിന്റെ ദൈവത്വം വ്യക്തമാക്കുന്ന വാക്യങ്ങൾ എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുവാൻ ഇത് സഹായകരമായിരിക്കും എന്ന് കരുതുന്നു. നിർഭാഗ്യവശാൽ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുവാൻ ഇതുവരെയും യഹോവയുടെ സാക്ഷികളിൽ ആരും തുനിയാതിരിക്കുന്നത് (വ്യക്തിപരമായ എന്റെ അനുഭവം) കാണുമ്പോൾ "മന:പാഠമായി പഠിപ്പിച്ചതുമാത്രം നന്നായി പാടാൻ അറിയാവുന്ന" ഒരു കൂട്ടമായി അവരെക്കുറിച്ച് എനിക്ക് തോന്നിയിട്ടുണ്ട്. ദൈവവചനം ദൈവശ്വാസീയമാകയാൽ എല്ലാ വാക്യങ്ങളും കൃത്യമായി വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. അത്തരത്തിൽ പഠിക്കുമ്പോൾ അഥവാ ദൈവവചനം വ്യാഖ്യാനിക്കുമ്പോൾ ദൈവത്തിന്റെ ത്രിയേകത്വം വ്യക്തമാകുമെന്ന് ഈ ചോദ്യങ്ങൾ തെളിയിക്കുന്നതാണ്. അതിനാൽ ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യകരമായ ഒരു സംവാദത്തിന് താൽപര്യമുണ്ടെങ്കിൽ അറിയിക്കുക. -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:45, 17 ജനുവരി 2011 (UTC)Reply
ഉപ:സിജോ ചർച്ചയ്ക്കു താല്പര്യം കാണിച്ചതിൽ സന്തോഷമുണ്ട്. യഹോവയുടെ സാക്ഷികളിൽ ഭുരിഭാഗവും ജനിച്ചു വളർന്നവരല്ല എന്നത് ഉപ:സിജോ മനസ്സിലാക്കിയെന്ന് കരുതുന്നു. വ്യത്യസ്ത മത പശ്ചാത്തലമുള്ള വ്യക്തികളാണവർ. പല ബൈബിൾ ചർച്ചകളിൽ ഏർപ്പെട്ടതിനു ശേഷം തീരുമാനമെടുത്തവരുമാണവർ. എത് ചോദ്യവും ചർച്ച ചെയ്യാൻ ഞാൻ സന്നദ്ധനാണ്. പിന്നെ എല്ലാ യഹോവയുടെ സാക്ഷികൾക്കും ഒരുപോലെ അറിവുണ്ടാകണമെന്നില്ല. ഞാനും വലിയ അറിവ് നേടിയ വ്യക്തിയാണെന്ന് പറയുന്നില്ല. ദൈവശാസ്ത്രത്തിനു ബിരുദ്ധത്തിനൊന്നും പോയിട്ടില്ലാത്ത ഒരു സാധാരണ യുവാവ്. ത്രിത്വത്തിൽ ഉപ.സിജോ വിശ്വസിക്കുന്നു അല്ലേ? അപ്പോൾ നരകത്തെക്കാളും മെച്ചമായ ഒരു വിഷയം തന്നെയാണത്. . --സ്നേഹശലഭം:സംവാദം 18:45, 17 ജനുവരി 2011 (UTC)Reply

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം കേരളത്തിൽ ആരംഭിച്ച കാലഘട്ടവും ഇന്നത്തെ അംഗസംഖ്യയും പരിഗണിക്കുമ്പോൾ ഇന്നത്തെ തലമുറയിലെ ഭൂരിഭാഗവും അതിൽ തന്നെ ജനിച്ചു വളർന്നവരാകുവാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാകില്ല. മറ്റു സമുദായങ്ങളിൽ നിന്നും പലരും ഈ പ്രസ്ഥാനത്തിലേക്ക് ചേരുന്നുണ്ട് എന്നതും വിസ്മരിക്കുന്നില്ല. നിർഭാഗ്യവശാൽ ഇന്നത്തെ ക്രൈസ്തവ സഭാവിഭാഗങ്ങളിൽ ഭൂരിഭാഗവും ബൈബിളിലെ ഉപദേശ സത്യങ്ങൾക്ക് പ്രാധാന്യം നൽകുകയോ അത് വിശ്വാസികളെ പഠിപ്പിക്കുകയോ ചെയ്യാതെ കേവലം ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും പാരമ്പര്യങ്ങളിലും മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നതിനാൽ ഒരു സാധാരണ ക്രൈസ്തവ വിശ്വാസിക്ക് ബൈബിളിന്റെ അടിസ്ഥാന സത്യങ്ങൾ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്. ഇത്തരം ഒരു പശ്ചാത്തലത്തിൽ 'ബൈബിൾ ചർച്ചയിലൂടെ' തീരുമാനങ്ങൾ എടുക്കുവാൻ തക്കതായ പരിജ്ഞാനമുള്ള എത്ര ആളുകൾ ഉണ്ട് എന്നതും വിചിന്തനം ചെയ്യേണ്ടതാണ്. ബൈബിളിനെ സംബന്ധിച്ച അവരുടെ പരിജ്ഞാനക്കുറവ് പലപ്പോഴും വിദഗ്ദമായി ചൂഷണം ചെയ്യപ്പെടുവാനും സാധ്യതയുണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്. "പിന്നെ എല്ലാ യഹോവയുടെ സാക്ഷികൾക്കും ഒരുപോലെ അറിവുണ്ടാകണമെന്നില്ല” എന്ന് താങ്കൾ തന്നെ സമ്മതിക്കുന്നതിനാൻ അക്കാര്യം ഇവിടെ അവസാനിപ്പിക്കുന്നു. കാരണം, വളരെ നിർബന്ധമായുള്ള സംഘടനാപരമായ പരിശീലനം കൃത്യമായി നേടുന്ന ഒരു യ.സാക്ഷിക്കാരനുപോലും 'അറിവില്ലാതിരിക്കാനുള്ള' സാധ്യതയുള്ളപ്പോൾ ഒരു വിധത്തിലുമുള്ള പഠനവും ലഭിക്കാത്ത ഭൂരിപക്ഷ നാമധേയ ക്രൈസ്തവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. ഇത് ഒരു പൊതുവായ സത്യമാണ്. അത്തരം ആളുകളുമായി നടത്തുന്ന 'ബൈബിൾ ചർച്ചകളുടെ' അന്ത്യത്തിൽ തങ്ങളുടെ വിശ്വാസം സ്ഥാപിക്കുന്നതിൽ 'വിദഗ്ദപരിശീലനം' ലഭിച്ച യ.സാക്ഷിക്കാരുടെ വാദങ്ങളെ അംഗീകരിക്കുകയോ എതിർവാദങ്ങൾ കൃത്യമായി സമർത്ഥിക്കുവാൻ അറിയാത്തതിനാൽ സ്വയമായി പിൻമാറുകയോ ചെയ്യുന്നതാണ് സ്വാഭാവികമായും സംഭവിക്കുന്നതും. നരകശിക്ഷ, പരിശുദ്ധാത്മാവിന്റെ ആളത്വം, യേശുവിനെ ക്രൂശിച്ചരീതിയെക്കുറിച്ചുള്ള തർക്കം മുതലായ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതാണ് എളുപ്പം എങ്കിലും പൊതുപ്രയോജനത്തെ മുൻനിർത്തി ഏറ്റവും കഠിനമായ വിഷയം തന്നെ ആദ്യം തുടങ്ങുന്നതാണ് ഉത്തമം എന്ന് കരുതുന്നതിനാലാണ് ത്രിയേകത്വം എന്ന വിഷയം ഞാൻ നിർദ്ദേശിച്ചത്. ഔദ്യോഗിക ജോലിക്കിയിലെ ഇടവേളകളിൽ മാത്രമാണ് സംവാദത്തിന് അല്പം സമയം എനിക്ക് ലഭിക്കുകയുള്ളു. അതിനാൽ ഈ ചർച്ച താങ്കൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ പുരോഗമിക്കണമെന്നില്ല. അതുകൊണ്ട് സാവധാനമാണെങ്കിലും ഓരോ വിഷയങ്ങളും ചർച്ച ചെയ്ത് പൂർത്തീകരിച്ചതിന് ശേഷം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം എന്നതാണ് എന്റെ അഭിപ്രായം, എങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ഇതുമൂലം ഉണ്ടാവുകയുള്ളു. താങ്കൾക്ക് ഇപ്പോൾ മാത്രമേ സമയം ഉള്ളുവെങ്കിൽ എഴുതുകയുമാകാം, പക്ഷേ കൂടുതലായ രണ്ട് ചോദ്യങ്ങൾക്ക് അപ്പുറത്തേക്ക് വിഷയത്തിൽ ഇടപെടാതിരിക്കുക, കാരണം ഓരോ ചോദ്യങ്ങൾക്കും ഉപസംവാദങ്ങൾ ഉണ്ടാകുവാനും ചർച്ചചെയ്യപ്പെടുവാനും സാധ്യതയുള്ളതാണ്. ഇപ്പോൾ തന്നെ താങ്കൾ ഏഴ് ചോദ്യങ്ങളും കവർ ചെയ്തു കഴിഞ്ഞതായി കാണുന്നു. ദയവായി ആദ്യഭാഗത്തേയ്ക്ക് മടങ്ങിവരിക. -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:40, 18 ജനുവരി 2011 (UTC)Reply

യഹോവയുടെ സാക്ഷികളിൽ ഭുരിഭാഗവും വ്യത്യസ്ത പശ്ചാത്തലമുള്ളവരാണ്. ഉദാഹരണത്തിനു കഴിഞ്ഞ വർഷം ഇന്ത്യയിൽ പുതിയതായി സാക്ഷികളായവർ ഏകദേശം 2000 വരും. ബൈബിൾ മനുഷ്യവർഗ്ഗത്തിനു നൽകുന്ന് യഥാർഥ പ്രത്യാശയാണ് സാക്ഷികളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നത്. സംവാദം നടത്തി വിജയിക്കുക എന്നത് അവരുടെ ലക്ഷ്യമല്ല. അങ്ങനെ ചെയ്താൽ അത് ശത്രുത വളർത്തുകയെ ഉള്ളു. കുടാതെ എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കുവാൻ കഴിയുകയില്ലെന്നും അവർക്കറിയാം. എന്തിന് ഏറ്റവും മഹാനായ അദ്ധ്യാപകനായ യേശു പോലും ചില പട്ടണങ്ങളിൽ പ്രസംഗിച്ചിട്ട് ആരും ശിഷ്യരാകാത്ത സന്ദർഭങ്ങളുണ്ടല്ലൊ. കുടാതെ ജീവനിലേക്ക് പോകുന്ന പാത ഇടുക്കമുള്ളത്; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ എന്ന് യേശു പറഞ്ഞത് ഓർമ്മവരുന്നു-:). യഹോവയുടെ സാക്ഷികളെപറ്റി തെറ്റായ വിവരങ്ങൾ പകർത്തിവിടുന്നത് മിക്കപ്പോഴും ക്രൈസ്തവലോകത്തെ പുരോഹിതന്മാർ തന്നെയാണ്. പക്ഷേ അവർ മോശക്കാരൊന്നുമല്ല. യഥാർഥ സ്നേഹവും ക്രിസ്തീയ ഐക്യവും രുചിച്ചറിഞ്ഞിട്ടുള്ളവരാണവർ. തങ്ങളുടെ സംഘടനയിൽ ആളെ ചേർക്കുക എന്നതല്ല അവരുടെ ലക്ഷ്യം. മറിച്ച് ബൈബിളിന്റെ സത്യം ആളുകളെ ബോധ്യപെടുത്താൻ അവരെ പ്രേരിപ്പിക്കുന്നത് ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമാണ്. അതാണ് അവരെ ശമ്പളം പറ്റാതെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. "രാജ്യത്തിന്റെ ഈ സുവിഷേശം ഒരു സാക്ഷ്യത്തിനായി ഭുലോകത്തിലെങ്ങും പ്രസംഗിക്കപെടും;അപ്പോൾ അവസാനം വരും" എന്ന വചനത്തിന്റെ പാരമ്യം ഉടൻ സംഭവിക്കുമെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. ആ ലിങ്കിലെ ഒരോന്നും നോക്കട്ടെ. അതിലെ ഒരോ ചോദ്യവും ഒന്നൊന്നായി വരും ദിവസങ്ങളിൽ പരിചിന്തിക്കാം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞാൻ നൽകിയതിനു ശേഷമാവാം മറ്റ് ചർച്ചകൾ. കാരണം ഗവേഷണം നടത്തി ഉത്തരങ്ങൾ കണ്ടെത്തുന്നത് സാക്ഷികൾക്ക് പൊതുവെ താല്പര്യമുള്ള കാര്യമാണ്. അങ്ങനെയാകുമ്പോൾ എനിക്ക് കുറച്ചുകുടെ കാര്യങ്ങൾ മനസ്സിലാക്കാനും കഴിയും. സാവധാനത്തിൽ പോകാൻ തന്നെയാണ് താല്പര്യം. എനിക്ക് വിക്കിപിഡിയ മാത്രമല്ലല്ലൊ ജീവിതം. -:) --സ്നേഹശലഭം:സംവാദം 15:45, 18 ജനുവരി 2011 (UTC)Reply

യഹോവയുടെസാക്ഷികളുടെ ഉപദേശത്തെക്കുറിച്ചുള്ള സംവാദം തിരുത്തുക

മുൻപ് തീരുമാനിച്ചതു പ്രകാരം ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഥവാ ത്രിയേകത്വത്തിന്റെ തെളിവുകൾ എന്ന ലിങ്കിലെ ചോദ്യങ്ങളിലേക്ക് നേരിട്ട് കടക്കുന്നതിനു മുൻപ് പൊതുവായ ഒരു അവലോകനം ചർച്ച ചെയ്യുന്നത് ഗുണകരമായിരിക്കും എന്ന് കരുതുന്നു. ഈ ചർച്ച ശ്രദ്ധിക്കുന്ന ഏതൊരാൾക്കും അടിസ്ഥാനപരമായ വിശ്വാസങ്ങളിലെ വ്യത്യാസം മനസ്സിലാക്കുവാൻ ഇത് മുഖാന്തരമാകും എന്നും ചിന്തിക്കുന്നു. (ഔദ്യോഗിക ജോലിക്കിയിലെ ഇടവേളകളിൽ മാത്രമാണ് സംവാദത്തിന് അല്പം സമയം എനിക്ക് ലഭിക്കുകയുള്ളു. അതിനാൽ ഈ ചർച്ച താങ്കൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ പുരോഗമിക്കണമെന്നില്ല. അതുകൊണ്ട് സാവധാനമാണെങ്കിലും ഓരോ വിഷയങ്ങളും ചർച്ച ചെയ്ത് പൂർത്തീകരിച്ചതിന് ശേഷം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം എന്നതാണ് എന്റെ അഭിപ്രായം)

ത്രിയേകത്വം:ആമുഖം: തിരുത്തുക

'നിത്യപിതാവായ' പിതാവായ ദൈവം തിരുത്തുക

പിതാവായ ദൈവം എന്നു മുതൽ ഉണ്ടോ അന്നുമുതൽ തന്നോടൊപ്പമുള്ള പുത്രനായ ദൈവമാണ് യേശുക്രിസ്തു എന്നതാണ് തിരുവെഴുത്തുകളിൽനിന്നും മനസ്സിലാക്കാവുന്ന സത്യം. യുക്തിപരമായി ചിന്തിച്ചാലും ഈ കാര്യം ബോധ്യമാകും ദൈവം സർവ്വസമ്പൂർണ്ണനാണ്, അങ്ങനെതന്നെ ആയിരിക്കുവാനേ ദൈവത്തിനു സാധിക്കുകയുള്ളു. ദൈവം നിത്യപിതാവാണ് എന്ന് വചനം വ്യക്തമാക്കുന്നു, അഥവാ നിത്യതയിലേ ദൈവം 'പിതാവാണ്'. ക്രമാനുഗതമായി വികാസം പ്രാപിച്ച് 'പിതാവായ ദൈവം' എന്ന പദവിയിൽ എത്തിയതല്ല നിത്യപിതാവായ ദൈവം. അങ്ങനെ കരുതിയാൽ ആദിയിൽ ദൈവത്തിന് സർവ്വസമ്പൂർണ്ണത അവകാശപ്പെടുവാൻ സാധിക്കാത്ത പല കുറവുകളുള്ള ദൈവമായിരുന്നു എന്ന് പറയേണ്ടിവരും. ദൈവത്തെ നിത്യപിതാവായി വിശേഷിപ്പിക്കുന്നതുകൊണ്ട് തന്നോടൊപ്പം നിത്യത മുതൽ ഒരു പുത്രൻ ഉള്ളതായി യുക്തിപരമായി അംഗീകരിക്കേണ്ടിവരും. അഥവാ എന്നു മുതൽ നിത്യപിതാവായ ദൈവം ഉണ്ടോ അന്നു മുതൽ തന്നോടൊപ്പം പുത്രനായ ദൈവവും ഉണ്ട്. യേശുക്രിസ്തുവിനെയും നിത്യപിതാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ചേർത്ത് ചിന്തിക്കുമ്പോൾ പിതാവിനും പുത്രനും തമ്മിൽ സാരാംശത്തിൽ ഏകത്വമുണ്ടെന്ന് എന്ന് വ്യക്തമാവുകയല്ലേ? അല്ലെങ്കിൽ പിതാവായ ദൈവത്തിനുമാത്രം അർഹതപ്പെട്ട മഹത്വകരമായ വിശേഷണം യേശുക്രിസ്തുവിന് നൽകിയിരിക്കുന്നത് എപ്രകാരം വ്യാഖ്യാനിക്കുവാൻ സാധിക്കും? അതിനാൽ എന്നു മുതൽ 'നിത്യപിതാവായ' പിതാവായ ദൈവം ഉണ്ടോ അന്നു മുതൽ തന്നോടൊപ്പം 'നിത്യപിതാവായ' പുത്രനായ ദൈവവും ഉണ്ട് എന്ന് അംഗീകരിക്കേണ്ടിവരും.

ദൈവം സ്നേഹം ആകുന്നു തിരുത്തുക

'ദൈവം സ്നേഹം ആകുന്നു' എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്നേഹം എന്നത് ദൈവത്തിന്റെ മറ്റൊരു സ്വഭാവഗുണമാണ്. എന്നുമുതലാണ് ദൈവം സ്നേഹിക്കുവാൻ ആരംഭിച്ചത്? നിത്യതയിൽ ദൈവം ആരെയാണ് സ്നേഹിച്ചത്? പുത്രനെ 'ജനിപ്പിച്ച' ശേഷമോ, ദൂതൻമാരെ സൃഷ്ടിച്ചശേഷമോ ആണെന്ന് കരുതിയാൽ അത് വലിയ തെറ്റാണ്. സൃഷ്ടിപ്പിന് ശേഷം മാത്രം ദൈവത്തിന് ക്രമാനുഗതമായി ഓരോ സ്വഭാവഗുണങ്ങൾ ലഭിച്ചു എന്ന് പറയുന്നതും അതിനുശേഷം മാത്രം ദൈവം സ്നേഹിക്കാൻ ആരംഭിച്ചു എന്ന് കരുതുന്നതും ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത എന്ന അടിസ്ഥാനഗുണത്തിന് എതിരാണ്. സാരാംശത്തിൽ ഏകത്വമുള്ള മൂന്ന് ആളത്വങ്ങൾ ദൈവത്തിലടങ്ങിയിരിക്കുന്നു എന്ന സത്യം വേർതിരിച്ച് മനസ്സിലാക്കുമ്പോൾ 'ദൈവം സ്നേഹം ആകുന്നു' എന്ന വചനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാകും. അഥവാ ത്രിയേക ദൈവത്തിലെ ആളത്വങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ഘടകം സ്നേഹമാണ്. അവർ പരസ്പരം നിത്യത മുതൽതന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു.

യഹോവ ഏകൻ തന്നെ' (ഇഛാഡ്) തിരുത്തുക

ദൈവം ഏകൻ തന്നെ എന്നത് ദൈവവചനത്തിലെ മാറ്റമില്ലാത്ത സത്യമാണ്. ആദ്യമായി ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്ന ആവർത്തനം 6:4 ൽ "യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്നാണ്. മൂലഭാഷയിൽ 'ഇഛാഡ്' എന്ന ഹീബ്രൂ പദമാണ് ഇവിടെ 'ഏകൻ' എന്ന വാക്കിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. 'ഇഛാഡ്' എന്ന വാക്ക് ബഹുത്വത്തിലെ ഏകത്വത്തെ അഥവാ ഐക്യതയെ കാണിക്കുന്ന പദമാണ്. ആശയം കൂടുതൽ വ്യക്തമാകുവാൻ 'ഇഛാഡ്' എന്ന ഹീബ്രൂ പദം ആദ്യമായി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഉല്പത്തി 2:24 ൽ "അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” ഇവിടെ “ഏക" എന്ന പദത്തിന് പകരമായി 'ഇഛാഡ്' എന്ന വാക്കാണ് മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാര്യയും ഭർത്താവും അഥവാ രണ്ട് വ്യക്തികൾ ഏകദേഹമായിതീരും എന്ന് പറയുവാനായി ഉപയോഗിച്ചിരിക്കുന്ന അതേ വാക്കുതന്നെയാണ് യഹോവ ഏകൻ തന്നേ എന്ന് രേഖപ്പെടുത്തുവാനും പരിശുദ്ധാത്മാവ് ഉപയോഗിച്ചിരിക്കുന്നത്. ഏകത്വത്തെ പ്രത്യേകമായി കുറിക്കുന്ന മറ്റുപദങ്ങൾ ഹീബ്രൂ ഭാഷയിൽ ഉള്ളപ്പോൾ തന്നെയാണ് 'ഇഛാഡ്' എന്ന ബഹുത്വത്തിലെ ഏകത്വത്തെ അഥവാ 'ഐക്യതയെ' കാണിക്കുന്ന പദം തന്നെ 'യഹോവ ഏകൻ തന്നെ' എന്ന് രേഖപ്പെടുത്തുവാനും ഉപയോഗിച്ചിരിക്കുന്നത് എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ത്രിയേക ദൈവത്തിലെ ആളത്വങ്ങളുടെ ഏകത്വത്തെ (ബഹുത്വത്തിലെ ഐക്യതയെ) കാണിക്കുന്ന മനോഹരമായ ഒരു ഉദാഹരണം മാത്രമാണിത്.

യേശുക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ സത്യദൈവം തിരുത്തുക

ആവർത്തനം 20:3,4,5: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. ദൈവത്തിന്റെ മാറ്റമില്ലാത്ത, മാറിക്കൂടാത്ത കല്പനയാണിത്. എന്നാൽ യേശുക്രിസ്തുവിനെ ആരാധിക്കണം എന്ന് പിതാവായ ദൈവം ദൂതൻമാരോട് കല്പിക്കുന്നു (എബ്രായർ 1:6). അനേക വ്യക്തികളും തന്റെ ശിഷ്യൻമാരും യേശുവിനെ ആരാധിക്കുന്നതായി അനേക വാക്യങ്ങൾ വ്യക്തമാക്കുന്നു. വെളിപ്പാടു പുസ്തകത്തിൽ നിത്യതയിലും യേശുക്രിസ്തു ആരാധിക്കപ്പെടുന്നതായി വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിത്യപിതാവായ ദൈവത്തോടൊപ്പം നിത്യതമുതലുള്ള സമ്പൂർണ്ണദൈവമായ യേശുക്രിസ്തു മാനവരാശിയുടെ പാപത്തിന് പകരമായി മരിക്കേണ്ടത് ആവശ്യമായി വന്നപ്പോൾ മനുഷ്യജഡം സ്വീകരിച്ചു, പൂർണ്ണമനുഷ്യനായി മാറി, കാരണം ദൈവത്തിന് മരിക്കുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് യേശുക്രിസ്തു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ, മനുഷ്യജഡം ധരിച്ച് പാപത്തിന്റെ പരിഹാരയാഗമായ മരണം ആസ്വദിക്കുകയും, മരണത്തെ കീഴ്പ്പെടുത്തി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു (അഥവാ പിതാവ് പുത്രനെ ഉയിർത്തെഴുന്നേല്പിച്ചു.) ദൈവത്വവും മനുഷ്യത്വവും പരിപൂർണ്ണമായ അളവിൽ സമ്മേളിച്ചിരുന്ന യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെ കാണിക്കുന്ന വാക്യങ്ങൾ മാത്രം എടുത്ത് യേശുക്രിസ്തു കേവലം ഒരു സൃഷ്ടിയാണ് എന്ന് സ്ഥാപിക്കുന്നവർ നിത്യതയിലും അവനെ മഹത്വപ്പെടുത്തുന്നതിന് മടികാണിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, "അങ്ങനെ യേശുവിന്റെ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും” “അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവന്നു കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു (ആരാധിച്ചു).” വെളിപ്പാടു 5:12,14 ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും. ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും. വെളിപ്പാടു 4:9,11

ത്രിയേകത്വത്തിലെ വലിപ്പചെറുപ്പങ്ങൾ(?) തിരുത്തുക

ഒരേപോലെ സർവ്വശക്തരായ, സർവ്വജ്ഞാനികളായ, സർവ്വവ്യാപികളായ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തമായ 'ഓഫീസുകൾ' കൈകാര്യം ചെയ്യുകയും അത് മന:പൂർവ്വമായ സ്നേഹത്തിൽ ('ദൈവം സ്നേഹം ആകുന്നു') നിർവ്വചിക്കപ്പെടുകയും കൃത്യമായി നിർവ്വഹിക്കുകയും ചെയ്യപ്പെടുന്നതിനാൽ മാനുഷികമായി നാം ചിന്തിക്കുന്നതുപോലുള്ള വലിപ്പചെറുപ്പങ്ങൾ ത്രിയേകത്വത്തിലെ ആളത്വങ്ങൾ തമ്മിൽ ഉണ്ടാവുകയുമില്ല. എങ്കിൽ തന്നെയും മാനുഷികബുദ്ധിയുടെ പരിമിധികൾക്കുള്ളിൽ നിന്നുമാത്രം സംപൂർണ്ണനായദൈവത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ ത്രിയേകത്വത്തിലെ പിതാവെന്ന ആളത്വം കൂടുതൽ മഹത്വരമായ 'ഓഫീസുകൾ' കൈകാര്യം ചെയ്യുന്നാതായി നമുക്ക് അനുഭവപ്പെടാം. അത് അതിൽ തന്നെ ശരിയുമാണ്, ത്രിയേകത്വത്തിലെ പിതാവിന് ഉന്നതമായ പദവിയുണ്ട്, അതുകൊണ്ടാണ് പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതും. എന്നാൽ അതുപോലും പുത്രനും പരിശുദ്ധാത്മാവും മന:പൂർവ്വമായ സ്നേഹത്തിൽ പിതാവിന് കല്പിച്ച് നൽകുന്നതായാണ് വചനത്തിൽ നിന്നും വ്യക്തമാകുന്ന സത്യം. ദൈവത്തിന് ആരാധന അർപ്പിക്കപ്പെടുമ്പോഴൊക്കെ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം (പിതാവും പുത്രനും പരിശുദ്ധാത്മാവിനും) അർപ്പിക്കപ്പെടുന്നതും ശ്രദ്ധിക്കുക. പിതാവ് പുത്രനെ 'എന്റെ ദൈവം' എന്ന് അഭിസംബോദന ചെയ്യുന്നുണ്ട്.

ദൈവമഹത്വവും മാനുഷികബുദ്ധിയുടെ പരിമിധികളും തിരുത്തുക

സൃഷ്ടിതാവായ, നിത്യനായ, സർവ്വശക്തനായ... ദൈവത്തെക്കുറിച്ചുള്ള സനാതനമായ സത്യങ്ങളെല്ലാം 'പരിപൂർണ്ണമായും' ഞാൻ മനസ്സിലാക്കണമെങ്കിൽ ഞാനും മറ്റൊരു 'ദൈവം' ആകണമായിരുന്നു, പക്ഷേ, ഞാൻ കേവലം ഒരു സൃഷ്ടിമാത്രമാണ്. കേവലം ഈ ഭൂമിയിലുള്ള ഒരു ശതമാനം കാര്യങ്ങളെക്കുറിച്ചുള്ള അറിവുപോലും പരിപൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കത്ത കേവലം മനുഷ്യനായ ഞാൻ അഖിലാണ്ഢത്തെ മുഴുവൻ തന്റെ വാക്കുകൾകൊണ്ട് സൃഷ്ടിച്ച അദൃശ്യനായ ദൈവത്തെ പൂർണ്ണമായും മനസ്സിലാക്കി എന്ന് അവകാശപ്പെടാൻ എനിക്ക് എന്ത് അർഹതയാണുള്ളത്? ആരെങ്കിലും അങ്ങനെ അവകാശപ്പെട്ടാൽ അത് കേവലം തന്റെ ചാപല്യം മാത്രം ആയിരിക്കും. അടുത്തകാലത്ത് ആരംഭിച്ച വിക്കീപീഡിയയിലെ എല്ലാ ലേഖനങ്ങളും വെറുതെയൊന്ന് വായിച്ചുതീർക്കാനോ യൂടൂബിലെ വീഡിയോകൾ മുഴുവൻ കണ്ടുതീർക്കാനോ പോലും ഒരു പുരുഷായുസ്സ് പോരാ എന്നതല്ലേ സത്യം!! നാലാം ക്ളാസ്സിലെ നാലുവരി പദ്യം പോലും കാണാതെ പഠിച്ച് ഉരുവിടുന്നത് വലിയ സാഹസമായി അനുഭവപ്പെടുന്ന നമുക്ക്, ദൈവത്തെക്കുറിച്ച് പരിപൂർണ്ണമായി മനസ്സിലാക്കണം എന്നും വാശിപിടിക്കാൻ എന്ത് അർഹതയാണുള്ളത്? വിക്കീപീഡിയ മുഴുവനും ഒരു 2ജിബിയുടെ ഫ്ളാഷ് ഡ്രൈവിൽ കയറ്റാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും അത്. എങ്കിലും ദൈവത്തെക്കുറിച്ച് ഞാൻ എന്തെല്ലാം ഇപ്പോൾ മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടോ അതെല്ലാം തിരുവചനത്തിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നു, ദൈവവചനം പോലും ദൈവീക അസ്തിത്വത്തെ തെളിച്ചുകൊണ്ടല്ല ആരംഭിക്കുന്നത്, ദൈവസൃഷ്ടിയുടെ വിവരണങ്ങളുമായാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. നിത്യതയിലും ദൈവത്തോടൊത്ത് വസിക്കുമ്പോൾ പോലും ദൈവത്തെ പരിപൂർണ്ണമായും മനസ്സിലാക്കുവാൻ എനിക്കു സാധിക്കുമോ എന്നും ഞാൻ സംശയിച്ചു പോവുകയാണ്. ദൈവത്തിന്റെ ഓരോരോ മഹത്വങ്ങളുടെ ആഴവും വലിപ്പവും പുതുതായി വെളിപ്പെടുന്നതിനാലുമാകാം അവനെ 'നിത്യതയിലും' 'നിത്യവും' ആരാധിക്കുവാനും സ്തുതിക്കുവാനും സാധിക്കുന്നതും.

ത്രിയേകത്വമോ ബഹുദൈവത്വമോ? തിരുത്തുക

ദൈവവചത്തിൽ പരന്നു കിടക്കുന്ന ത്രിയേകത്വം അഥവാ ത്രിയേകദൈവം എന്ന സത്യം നിക്ഷേധിക്കാനായിമാത്രം, ദൈവപുത്രനായ യേശുക്രിസ്തു സൃഷ്ടിയായ 'ഒരു ദൈവം' മാത്രമായിരുന്നു, ശക്തനായ ദൈവം മാത്രമായിരുന്നു, വീരനാം ദൈവം മാത്രമായിരുന്നു, ആദിയും അന്തവും മാത്രമായിരുന്നു, മഹാദൈവം മാത്രമായിരുന്നു, സത്യദൈവം മാത്രമായിരുന്നു, നിത്യജീവൻ മാത്രമായിരുന്നു, ആരാധിക്കപ്പെട്ടാലും വല്യകുഴപ്പമില്ല, ... ഇങ്ങനെയൊക്കെയാണെങ്കിലും 'ശരിയായ ദൈവം' അല്ലായിരുന്നു എന്നെല്ലാം യ.സാക്ഷികൾ സമർത്ഥിക്കുമ്പോൾ - അങ്ങനെയെങ്കിൽ ആകെ എത്ര ദൈവങ്ങളുണ്ട് എന്ന ചോദ്യത്തിനു അവർക്ക് വ്യക്തമായ ഉത്തരം നൽകാൻ സാധിക്കാതെ പോകുന്നു. അവരുടെ ഇത്തരം വാദങ്ങൾ ബഹുദൈവവിശ്വാസവും ബഹുദൈവാരാധനയും എന്ന വികൃതമായതും വികലവുമായ കോണിലേക്കാണ് അവർപോലും അറിയാതെ അവരെ എത്തിക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ത്രിയേകത്വം എന്ന സത്യത്തെ നിരാകരിക്കുമ്പോൾ ബൈബിൾ വെളിപ്പെടുത്തുന്നത് 'ബഹുദൈവത്വത്തെ' ആണെന്ന് പറയേണ്ടിവരും. അല്ലെങ്കിൽ അത്തരക്കാർക്ക് വ്യക്തമായി നൽകപ്പെട്ട നൂറുകണക്കിന് വാക്യങ്ങൾ സത്യസന്ധമായി വ്യാഖ്യാനിക്കുവാൻ സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെയല്ലേ, സ്വതന്ത്രമായ ദൈവവചന പഠനവും പ്രബോധനവും വ്യാഖ്യാനവും അച്ചടിയുമെല്ലാം നിർവ്വഹിക്കുന്നതിൽനിന്നും വാച്ച്ടവർ എന്ന സംഘടന സ്വന്തം അനുയായികളെ വിലക്കുകയും ചെയ്യുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആരാധന എന്ന പേരിൽ കൂടിവന്ന് അമേരിക്കയിൽ അച്ചടിച്ച പുസ്തകത്തിലെയോ അതിന്റെ വിവർത്തനത്തിന്റെയോ ചില അദ്ധ്യായങ്ങൾ മാത്രം ഓരോ ആഴ്ചയിലും വായിച്ച് 'ദൈവീകവെളിച്ചം കിട്ടി' എന്ന സംതൃപ്തിയോടെ 'വാച്ചടവർ തർക്കശാസ്ത്രം' ശാസ്ത്രീയമായി പഠിക്കുന്ന യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുവാൻ അവസരം പിന്നീട് ലഭിക്കും എന്നതിനാൽ ഇപ്പോൾ അതിന് മുതിരുന്നില്ല. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു (1 യോഹന്നാൻ 4:15). പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല (യോഹന്നാൻ 5:23). 'പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു' (1 യോഹന്നാൻ 2:23). -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:49, 18 ജനുവരി 2011 (UTC)Reply

ആമുഖം:മറുപടി തിരുത്തുക

  • 'നിത്യപിതാവായ' പിതാവായ ദൈവം
നിത്യപിതാവായ ദൈവം എന്നല്ല 'നിത്യപിതാവ്' എന്നാണ് യേശുവിനെ വിളിച്ചിരിക്കുന്നത്. യേശുവിനെ നിത്യപിതാവ് എന്ന് വിളിക്കുന്നത് അവൻ ത്രിത്വത്തിനെ ഭാഗമാണെന്ന് സുചിപ്പിക്കുന്നുണ്ടോ? ഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 3 യേശുക്രിസ്തു നിത്യപിതാവ്, വീരനാം ദൈവം എന്ന ഭാഗത്ത് ഉത്തരം നൽകിയിട്ടുണ്ട്. പിതാവിന്ന് ആരംഭമില്ല എന്ന് ബൈബിൾ പറയുന്നു. പുത്രന് ആരംഭം ഉള്ളതായും ബൈബിൾ പറയുന്നു. എവിടെയാണ് പിതാവുണ്ടായിരുന്നടുത്തോളം കാലം പുത്രനു ഉണ്ടായിരുന്നതെന്ന് ബൈബിൾ പറയുന്നത്? ഒന്നു കാണിച്ചുതരാമോ? മുകളിൽ ഉപ.സിജോ കുറെ സ്വന്തം അഭിപ്രായം എഴുതിയിരിക്കുന്നതല്ലാതെ തിരുവെഴുത്തുകളൊന്നും നൽകിയിട്ടില്ല. കൊലോസ്യർ 1:18-ൽ യേശു ദൈവത്തിനെ "ആദ്യജാതൻ", വെളിപ്പാടിൽ യേശു "ദൈവസ്രുഷ്ടിയുടെ ആരംഭം", സദൃശ്യവാക്യം 8:22ൽ "യേശുവിനെ യഹോവ ഉളവാക്കി" എന്നോക്കെ കാണപെടുന്നു. ഇത് തെറ്റാണെന്ന് മറ്റേതെങ്കിലും തിരുവെഴുത്ത് പറയുന്നുണ്ടോ? ഉപയോക്താവിന്റെ സംവാദം:Sijocalicut #ചോദ്യം 4. ദൈവസ്രിഷ്ടിയുടെ ആരംഭം എന്നതും ഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 1-ജനിപ്പിക്കുക സൃഷ്ടിക്കുക എന്നതും കാണുക.
  • ദൈവം സ്നേഹം ആകുന്നു
മുകളിൽ പറഞ്ഞിരിക്കുന്നത് ദൈവം ത്രിത്വമണെന്ന് തെളിയിക്കുന്നുണ്ടോ? ഇല്ല. ദൈവം സ്നേഹമാകുന്നു എന്നതുകൊണ്ട് ദൈവവും യേശുവും ഒന്നാകുന്നതെങ്ങനെയാണ്? ഒരു വാക്യത്തെ ത്രിത്വം ന്യായികരിക്കാനായി വളച്ചൊടിക്കേണ്ടതില്ല.
  • യഹോവ ഏകൻ തന്നെ (ഇഛാഡ്)
യഹോവ ഏകൻ തന്നെ എന്ന പ്രാർത്ഥന യിസ്രായേല്യരുടെ ഷെമാ യിസ്രായേൽ എന്ന പ്രധാന പ്രാർത്ഥയാണ്. ഒരു സാധാരണ യിസ്രായേല്യൻ ഈ പ്രാർത്ഥന പറയുമ്പോൾ ദൈവം ത്രിയേകൻ എന്നാണോ അർത്ഥമാക്കിയത്? ഇല്ല. ഒരു പദത്തിന് ബഹുത്വത്തെ അർത്ഥമാക്കാം എന്ന് കരുതി അത് ത്രിയേകത്തെ അർത്ഥമാക്കുന്നു എന്ന് അനുമാനിക്കാൻ എന്ത് അടിസ്ഥാനമാണുള്ളത്? ശരി ഇനി വ്യാകരണത്തിലേക്ക് നോക്കാം. ഉലപത്തി 1:1-ൽ ദൈവമെന്ന സ്ഥാനപേര് ഏലോഹിം എന്ന പദത്തിന്റെ വിവർത്തനമാണ്. എബ്രായയിൽ അത് ബഹുവചനരൂപമായത് കൊണ്ട് അത് ത്രിത്വത്തെ അർത്ഥമാക്കിന്നുണ്ടോ? ആവർത്തനം 6:4-ൽ "നമ്മുടെ ദൈവമായ യഹോവ ഏക യഹോവ" എന്ന എബ്രായ നാമത്തിന്റെ ബഹുവചനം മഹത്വത്തിന്റെ അല്ലെങ്കിൽ ശ്രേഷടതയുടെ ബഹുവചനാമാണ്.(ന്യു കാത്തലിക്ക് എസൈക്ലൊപ്പീഡിയ 1967 വാല്യം V പേ 287 അനുസരിച്ച്) ഒരു ദൈവശിരസ്സിനുള്ളിലെ വ്യക്തികളുടെ ബഹുത്വത്തിന്റ് ആശയം അത് നൽകുന്നില്ല. അതേരീതിയിൽ ന്യായധിപന്മാർ 16:23-ൽ വ്യാജദൈവമായ ദോഗോനെ പരാമർശിക്കുമ്പോൾ ഏലോഹീം എന്ന സ്ഥാനപേരിന്റെ ഒരു വിവർത്തനം ഉപയോഗിചിരിക്കുന്നു. എന്നാൽ ഒരു ദൈവമേ പരാമർശിക്കപ്പെടുന്നുള്ളൂ എന്ന് കാണിച്ച് കൊണ്ട് അതേ തുടർന്ന് വരുന്ന ക്രിയ ഏക വചനരൂപത്തിലാണ്. പുതിയ നിയമത്തിന്റെ മൂലഗ്രീക്കിൽ ആവർത്തനം 6:4 യേശു പറഞ്ഞതായി ഉദ്ധരിക്കുമ്പോൾ ഏകവചനരൂപമായ ഹൊ തെയൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആവർത്തനം 6:4 ആരോട് പ്രസ്ഥാവിക്കപെട്ടുവോ ആ ഇസ്രായേൽ ജനത ത്രിത്വത്തിൽ വിശ്വസിച്ചിരുന്നില്ല. ബാബിലോണ്യരും ഈജിപ്റ്റുകാരും ത്രിത്വത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ യഹോവ അവരിൽ നിന്ന് വ്യത്യസ്തനാണെന്ന് ചുണ്ടികാണിക്കപെട്ടു.
  • യേശുക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ സത്യദൈവം
ആരാധിച്ചു എന്നല്ല നമസ്കരിച്ചു വണങ്ങി എന്നൊക്കെയാണ് ബൈബിളിൽ കാണപെടുന്നത്. ആരാധന എന്ന് തർജ്ജമ ചെയ്യപെടുന്ന ഗ്രീക്ക് പദം പ്രൊസ്കിനിയോ ആണ്. പുതിയ നിയമത്തിന്റെയും മറ്റ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക് ഇംഗ്ലിഷ് നിഘ്ണ്ടു ആഅ പദത്തെപറ്റി പറയുന്നത് "അത് ഒരു വ്യക്തിയുടെ മുമ്പിൽ കുമ്പിട്ട് അയാളുടെ പാദങ്ങളെയോ വസ്ത്രാഗ്രമോ നിലമോ ചുമ്പിക്കുന്ന സമ്പ്രദായത്തെ സൂചിപ്പിക്കാനും ഉപയോഗിക്കപെട്ടു" എന്നാണ് (ചിക്കാഗോ 1979 ബോവർ, ആൺ, ഗിങ്രിച്ച്, ഡങ്കർ, 2 volume p.716) ശിഷ്യന്മാർ യേശുവിന്റെ മുപാകേ ചെയ്തതായി മത്തായി 14:33-ൽ പറയുന്നതും എബ്രായർ1:6-ൽ സൂചിപ്പിച്ചിരിക്കുന്നതും യഹോവയുടെ മുപാകെ അബ്രഹാം ചെയ്തതായി ഗ്രീക്ക് സെപ്റ്റുവിജന്റിൽ ഉൽപ്പത്തി 22:5ൽ ഉപയോഗിച്ചിരിക്കുന്നതും ഈ പദമാണ്. ആത് ആരാധനയെ അർത്ഥമാക്കുന്നില്ല. അതിനാലാണ് അവിടെ "നമസ്കരിച്ചു" എന്ന് പരിഭാഷപെടുത്തിയിരിക്കുന്നത്. എന്നാൽ യേശു തന്നെ മത്തായി 4:10-ൽ "യഹോവയെ മാത്രം ആരാധിക്കാൻ" ആവശ്യപെട്ട സ്ഥലത്തിൽ ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു പ്രതേക ആരാധനാഭാവത്തോടെ പിതാവിനെ ആരാധിക്കുന്നതിനെയാണ് അർത്ഥമാക്കുന്നത്. യേശുവിന്റെ മുമ്പിൽ "മുഴങ്കാലൊക്കെയും" മടങ്ങണമെന്ന് പിതാവ് കൽപ്പിച്ചിട്ടുണ്ട്. എന്നാൽ അത് പിതാവിന്റെ മഹത്വത്തിനായാണ് ചെയ്യപെടുന്നതെന്നാണ് ബൈബിൾ പറയുന്നത്.ഫിലിപ്പിയർ 2:5-11 കാണുക കുടാതെ യേശുവിന് മഹത്തായ പദവി ഉണ്ട്. എന്നാൽ അവൻ പിതവിനൊട് സമനായിട്ടല്ല ബൈബിൾ വിവരിച്ചിരിക്കുന്നത്. മറിച്ച് പിതാവാണ് അവനെ മഹാനാക്കിയത്.ഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 3 യേശുക്രിസ്തു നിത്യപിതാവ്, വീരനാം ദൈവം,ഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 12 യേശുക്രിസ്തു:ദൈവപുത്രൻ, മനുഷ്യപുത്രൻ, രക്ഷകൻഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 14 വചനം (യേശുക്രിസ്തു) ദൈവമായിരുന്നു, നിത്യജീവൻ ആയിരുന്നു എന്നിവയും കാണുക.
  • ത്രിയേകത്വത്തിലെ വലിപ്പചെറുപ്പങ്ങൾ(?)
പിതാവ് പുത്രനേ 'എന്റെ ദൈവം' എന്ന് ഒരിടത്തും അഭിസംബോധന ചെയ്യുന്നില്ല. ഉണ്ടെങ്കിൽ എവിടെയാണെന്ന് കാണിക്കാമോ? എന്നാൽ പുത്രൻ പിതാവിനെ 'എന്റെ ദൈവം' എന്ന് വിളിക്കുന്നുണ്ട്. മുകളിൽ പറഞ്ഞ ഓഫിസുകളുടെ ദൃഷ്ടാന്തം പറയുന്നതനസുഅരിച്ച് മാനുഷചിന്തകളാൽ ത്രിത്വദൈവത്തെ മനസ്സിലാക്കുക സാധ്യമല്ലെന്നാണ്. എന്നാൽ നിത്യജീവൻ ലഭിക്കാൻ "ഏകസത്യദൈവത്തെ" അറിയേണ്ടതാവശ്യമാണെന്ന് യേശു പറഞ്ഞപ്പോൾ ദൈവം അജ്ഞാത രഹസ്യമാണെങ്കിൽ എങ്ങനെയാണ് സാധിക്കുക? "ഞാൻ യഹോവ എന്ന് അവർ അറിയും" എന്ന് ദൈവം തന്നെ പറയുന്നു. ദൈവത്തിനു മുന്നു പ്രാവശ്യം പരിശുദ്ധൻ എന്ന് വിളിക്കുന്നതുകൊണ്ട് ഏങ്ങനെയാണ് ദൈവം ത്രിത്വമാണെന്ന് പറയാൻ സാധിക്കുക? ത്രിത്വം ശരിയാണെന്ന് സമർത്ഥിക്കുന്നത് ഇങ്ങനെയുള്ള അനുമാനങ്ങളാണോ?
  • ദൈവമഹത്വവും മാനുഷികബുദ്ധിയുടെ പരിമിധികളും
ദൈവത്തെ മനസ്സിലാക്കാൻ സാധിക്കില്ലെന്നും അതേസമയം ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം നേടുന്നതാണ് നിത്യജീവനെന്നും (യോഹന്നാൻ 17:3) പറയുന്നത് പരസ്പരവിരുദ്ധമല്ലെ? മനസ്സിലാക്കാൻ സാധിക്കാത്ത ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പറഞ്ഞാൽ ക്രിസ്ത്യാനികൾക്ക് തന്നെ അപമാനമല്ലെ? ത്രിത്വത്തെ സമർത്ഥിക്കാൻ സാധിക്കില്ല എന്നത് അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഹൃദയകാഠിന്യം നിറഞ്ഞവർ പറയുന്ന ഒരു ഒഴിവുകഴിവല്ലെ ഇത്?
  • ത്രിയേകത്വമോ ബഹുദൈവത്വമോ?
യഹോവയുടെ സാക്ഷികൾക്ക് ഉത്തരമില്ല എന്നത് തെറ്റാണ്. ശരിയായ മനോനിലയുള്ളവർക്ക് അത് മനസ്സിലാകും. യേശു പറഞ്ഞില്ലെ "പിതാവേ ഈ ലോകത്തിലെ ജ്ഞാനികൾക്ക് വെളിപെടുത്താതെ ഈ സാധാരണക്കാർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു". ശക്തനായ വ്യക്തികളെ "ദൈവം" എന്ന് ബൈബിൾ വിളിക്കുന്നുണ്ട്. ഉദാഹരണത്തിന് "മോശയെ" ഫറവോന്റെമേൽ ദൈവം ആക്കുന്നതായി വായിക്കുന്നു. ഇനി സാത്താനെ ഈ ലോകത്തിന്റെ ദൈവം എന്ന് വിളിച്ചിരിക്കുന്നു. ഇതെല്ലാം അവർ ആരാധനക്ക് യോഗ്യരായ ദൈവമാണെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇല്ല. ആരാധന പിതാവിനു മാത്രമാണെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. ബൈബിളാണ് സാക്ഷികൾ പഠിക്കുന്നത്. അല്ലാതെ മുന്നാം നുറ്റാണ്ടിൽ സ്ഥാപിക്കപെട്ട നിഖ്യ പോലെയുള്ള വിശ്വസപ്രമാണങ്ങളല്ല. സത്യസന്ധമായി തന്നെയാണ് താങ്കൾ നൽകിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകിയിട്ടുള്ളത്. ഇനി താങ്കൾക്ക് ഞാൻ താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ ഉപയോക്താവിന്റെ സംവാദം:Sijocalicut#യഹോവയുടെ സാക്ഷികൾക്ക് ചോദിക്കാനുള്ളത് കാണുക--സ്നേഹശലഭം:സംവാദം 11:00, 21 ജനുവരി 2011 (UTC)Reply

യഹോവയുടെ സാക്ഷികൾ: ചോദ്യങ്ങൾക്കുള്ള ഉത്തരം തിരുത്തുക

ഉപ.സിജോ നൽകിയ പ്രൊഫസർ റ്റി. ജോൺ മാത്യു എഴുതിയ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അഥവാ ത്രിയേകത്വത്തിന്റെ തെളിവുകൾ എന്ന ലിങ്കിലെ ചോദ്യങ്ങൾ ഈ ഭാഗത്ത് ചർച്ചചെയ്യാം. പക്ഷേ ഒരു കാര്യം ആദ്യം തന്നെ മനസ്സിലാക്കുമല്ലോ. ദൈവത്തെ സംബദ്ധിച്ചുള്ള സത്യം അറിയാൻ വേണ്ടി യഥാർത്ഥമായി അന്വേഷിക്കുന്ന ഒരു വ്യക്തി ആ ലിങ്കിന്റെ ലേഖകനെ പോലെ അപ്പോൾതന്നെ താൻ വിശ്വസിക്കുന്ന കാര്യങ്ങളോട് യോജിപ്പിലാണെന്ന് വരുത്തിത്തീർക്കാൻ കഴിയുന്ന ഒരു വാക്യം കണ്ടുപിടിക്കാൻ ബൈബിൾ അരിച്ചുപറക്കി പരിശോധിക്കുകയല്ല ചെയ്യുന്നത്. നേരിട്ടുള്ള വചനങ്ങളിലുടെ ബൈബിൾ എന്താണ് പറയുന്നതെന്ന് ആദ്യം തന്നെ മനസ്സില്പിടിക്കാൻ ശ്രമിക്കുമല്ലൊ?. ത്രിത്വത്തിനു നേരിട്ടു വിപരീതമായുള്ള തിരുവെഴുത്തുകൾ അത്രിത്വം#സമർത്ഥിക്കുന്ന തിരുവെഴുത്തുകൾ,അത്രിത്വം#സാഹചര്യപരമായ വ്യത്യാസം എന്നിവിടങ്ങളിൽ കാണാം. എന്നിരുന്നാലും ബൈബിൾ പരസ്പരവിരുദ്ധമായി ഒന്നും പറയില്ല എന്നതിനാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് എനിക്ക് സന്തോഷമേയുള്ളു.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 1-ജനിപ്പിക്കുക സൃഷ്ടിക്കുക തിരുത്തുക

  • a) നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 2:7) എന്ന വാക്യത്തിലെ 'ജനിപ്പിക്കുക' എന്ന പദത്തിന് 'സൃഷ്ടിക്കുക' എന്നാണോ അർത്ഥം?
  • b) ആണെങ്കിൽ "ശേത്തിന് നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ ഏനോശിനെ ജനിപ്പിച്ചു എന്ന് ഉൽപത്തി 5:6 ൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം 105 വയസ്സായപ്പോൾ ശേത്ത് ഏനോശിനെ 'സൃഷ്ടിച്ചു' എന്നാണോ?
  • c) ദൈവം ആകാശവും ഭൂമിയും സൃഷടിച്ച ശേഷം ഭൂമിയിൽ സസ്യങ്ങളെയും ജന്തുക്കളെയും 'സൃഷ്ടിച്ചു' എന്ന് പറയുന്നതിന് പകരം സസ്യങ്ങളെയും മൃഗങ്ങളെയും 'ജനിപ്പിച്ചു' എന്നു പറഞ്ഞാൽ അത് ശരിയായിരിക്കുമോ?
  • d) ലേവി യാക്കോബിൽ നിന്ന് ജനിക്കുന്നതിനു മുമ്പു തന്നെ അബ്രഹാമിൽ സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് എബ്രായർ 7:10 ൽ കാണുന്നു; അതിനാൽ 'സൃഷ്ടിക്കുക' 'ജനിപ്പിക്കുക' എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമല്ല ഉള്ളതെന്ന് സ്പഷ്ടമല്ലേ?
  • e) നിഷ്പക്ഷമതികളായ പണ്ഡിതൻമാരാൽ രചിക്കപ്പെട്ട ഏതെങ്കിലും നിഘണ്ടുവിൽ 'ജനിപ്പിക്കുക' എന്ന പദത്തിന് 'സൃഷ്ടിക്കുക' എന്ന അർത്ഥം കൊടുത്തിരിക്കുന്നതായി കാണുന്നുണ്ടോ? ഉണ്ടെങ്കിൽ ആ നിഘണ്ടു ഏതാണ്?
  • f) 'ജനിപ്പിക്കുക' എന്ന പദത്തിന് 'സൃഷ്ടിക്കുക' എന്നാണ് അർത്ഥമെങ്കിൽ യിസ്രായേൽ യഹോവയുടെ 'ആദ്യജാതൻ' ആണെന്ന് പുറപ്പാട് 4:22, 23 പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം യിസ്രായേൽ യഹോവയുടെ ആദ്യത്തെ സൃഷ്ടി ആണ് എന്നല്ലേ? അങ്ങനെ പറയുന്നത് ശരിയാണോ? ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറയുന്നതിനുപകരം ആദിയിൽ ദൈവം യിസ്രായേലിനെ സൃഷ്ടിച്ചു എന്നു പറഞ്ഞാൽ അത് ശരിയായിരിക്കുമോ?
  • g) സങ്കീർത്തനം 2:7ൽ "ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം "ഇന്നു ഞാൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് എന്ന് ഒരാൾ പറഞ്ഞാൽ അത് ശരിയായിരിക്കുമോ തെറ്റായിരിക്കുമോ?-- സിജോ വർഗ്ഗീസ്, മൈക്കാവ് 14:07, 21 ജനുവരി 2011 (UTC)Reply

ജനിപ്പിക്കുക സ്രിഷ്ടിക്കുക എന്നതിനു വ്യതാസമുണ്ടെന്നത് ശരിതന്നെ. എന്നാൽ ഫലത്തിൽ രണ്ടും പരസഹായമില്ലാതെ നടക്കില്ല എന്നത് അംഗീകരിക്കുമല്ലോ? മറ്റൊരാളില്ലാതെ സ്വയം ജനിക്കുകയോ സ്രിഷ്ടിക്കുകയോ ചെയ്യുക അസാധ്യമാണ്. അപ്പോൾ പിന്നെ എത് പദമുപയോഗിച്ചാലും പിതാവാണ് ജനിപ്പിക്കാനോ സ്രിഷ്ടിക്കാനോ ഇടയാക്കിയതെന്ന് വ്യക്തമല്ലെ. കുടാതെ ഇംഗ്ലിഷ് ബൈബിളിൽ "You are my son; I, today, I have become your father" എന്നാണ് നൽകിയിരിക്കുന്നത്. അവിടെ യാതൊരാശയകുഴപ്പവുമില്ല. ഒരു പദത്തിനു പ്രകൃത്യാതീതമായുള്ള അർത്ഥം നൽകേണ്ടതില്ല. യഹോവ യേശുവിന്റെ പിതാവ് എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇനി യിസ്രായേൽ യഹോവയുടെ ആദ്യജാതനാണെന്ന് പറഞ്ഞിരിക്കുന്നത് ആലങ്കാരിക അർത്ഥത്തിലാണ്. കാരണം പുരാധന കാലങ്ങലിൽ അദ്യജാതർക്ക് പ്രതേക അവകാശം ഉണ്ടായിരുന്നു, കുടാതെ അവർ അപ്പന്റെ സ്വത്തിന്റെ പ്രധാന അവകാശികൾ ആയിരുന്നു. യിസ്രായേലിനെ ദൈവം ഒരു ആദ്യജാതനെ പോലെ വിലപെട്ടവനായി കണക്കാക്കി എന്നാണ് ആ വാക്യം സുചിപ്പിക്കുന്നത്. എങ്ങനെ അറിയാം? ആവർത്തനം 14:2 അതിനുത്തരം നൽകുന്നു. "നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു."

ലേവി യാക്കൊബിനാൽ ജനിക്കുന്നതിനു മുമ്പേ അബ്രഹാമിനാൽ സ്രിഷ്ടിക്കപെട്ടു എന്നല്ല എബ്രായർ 7:10 പറയുന്നത്. മറിച്ച്, ലേവി തന്റെ പൂർവ്വപിതാവായ അബ്രഹാമിൽ ഉണ്ടായിരുന്നുവെന്നാണ്. അബ്രഹാമിന്റെ ശരിരത്തിൽ(കടിപ്രദേശത്തിൽ) ലേവിയുടെ വിത്തുകൾ ഉണ്ടായിരുന്നു എന്ന വസ്തുതയാണവിടെ പറയുന്നത്. അതിലെന്താ തെറ്റ്. ഒരാളുടെ പൂർവ്വപിതാവിൽ അയാളുടെ വിത്തുകളുണ്ടാവും.

യേശുവിനെ കുറിച്ച് സദൃശ്യവാക്യങ്ങൾ 8:22-ൽ പറയുന്നത് ശ്രദ്ധിക്കുക. "യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു. അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

യഹോവ യേശുവിനെ ഉളവാക്കി എന്ന് ഇവിടെ പറയുന്നില്ലെ? ഭുമിയെ സ്രിഷ്ടിച്ചപ്പോൾ യേശു യഹോവയുടെ അടുക്കൽ ഒരു ശില്പിയായി സേവിച്ചു എന്നിവിടെ പറയുന്നില്ലെ?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 2-യേശുക്രിസ്തു അൽഭയും ഒമേഗയും (ആദിയും അന്തവും) തിരുത്തുക

  • a)യേശുക്രിസ്തു ആദിയും അന്തവുമാണെന്ന് വചനത്തിൽ (വെളിപ്പാട് 1:8; 1:17,18; 22:13) പറഞ്ഞിരിക്കുന്നു. യഹോവയാണ് ആദിയും അന്തവും ആയിരിക്കുന്നവൻ എന്ന് യെശയ്യാവ് 41:4; 44:6 മുതലായ വാക്യങ്ങളും വ്യക്തമാക്കുന്നു. ആദിയും അന്തവുമായ യഹോവ ഒരു സൃഷ്ടിയാണോ?
  • b)ആദിയും അന്തവുമായ യഹോവ ഒരു സൃഷ്ടി അല്ലെങ്കിൽ, ആദിയും അന്തവുമായ യേശുക്രിസ്തു ഒരു സൃഷ്ടി ആണെന്ന് പറയാനൊക്കുമോ?
  • c) "ആദി ആയിരിക്കുന്നവൻ എന്നു പറഞ്ഞാൽ "എല്ലാറ്റിനും മുമ്പേ സ്ഥിതി ചെയ്യുന്നവൻ എന്നല്ലേ അർത്ഥം? അല്ലെങ്കിൽ എന്താണ് ശരിയായ അർത്ഥം? ആ അർത്ഥം ഏത് നിഘണ്ടുവിലാണ് ഉള്ളത്?
  • d) എല്ലാറ്റിനും മുമ്പേ സ്ഥിതി ചെയ്യുക എന്നു പറഞ്ഞാൽ സകല സൃഷ്ടിക്കും മുമ്പേ സ്ഥിതി ചെയ്യുക എന്നല്ലേ അർത്ഥം? സകല സൃഷ്ടിക്കും മുമ്പേ സ്ഥിതി ചെയ്തിരുന്ന "ആദി ആയ യേശുക്രിസ്തു സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാനൊക്കുന്നത് എങ്ങനെയാണ്?
  • e) ദൈവത്തിനല്ലാതെ മറ്റാർക്കെങ്കിലും ആദിയും അന്തവും ആയിരിക്കുവാൻ സാധിക്കുമോ? എങ്കിൽ ദൈവത്തെ കൂടാതെ ആർക്കൊക്കെയാണ് അത് സാധിക്കുന്നത്?
  • f) ആദിയും അന്തവും ആയിരിക്കുവാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളു എന്ന് യുക്തിയും ബുദ്ധിയും നമ്മെ പഠിപ്പിക്കുമ്പോൾ, ആദിയും അന്തവുമായ യേശുക്രിസ്തു ഒരു ദൈവമല്ല, പിന്നെയോ, ആദിയുള്ള ഒരു സൃഷ്ടിമാത്രമാണെന്ന് പറയുവാൻ എന്തു ന്യായമാണുള്ളത്?-- സിജോ വർഗ്ഗീസ്, മൈക്കാവ് 14:13, 21 ജനുവരി 2011 (UTC)Reply

അൽഭയും ഒമേഗയും എന്ന സ്ഥാനപേര് ഉചിതമായും ആർക്കാണുള്ളത്?

(1) വെളിപ്പാട് 1:8-ൽ "ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും" സർവ്വശക്തനായ ദൈവമാണെന്ന് പറയപ്പെട്ടിരിക്കുന്നു. അത് പിതാവിനെയാണ് കുറിക്കുന്നത്. എന്തുകൊണ്ട്? കാരണം വെളിപ്പാട് 1:4-ൽ "ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും" എന്നത് പിതാവാണെന്ന് പറയുന്നു. കുടാതെ "സർവ്വശക്തനായ ദൈവം" എന്ന പദം ബൈബിളിന്റെ ഇതരഭാഗങ്ങളിൽ യഹോവയെകുറിക്കാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. കുടാതെ യേശുവിനെ 4-അം വാക്യത്തിൽ മറ്റൊരു നാമത്തിലാണ് വിളിച്ചിരിക്കുന്നത്.

(2) വെളിപ്പാട് പുസ്തകത്തിന്റെ എബ്രായ ഭാഷയിലേക്കുള്ള പല വിവർത്തനങ്ങളും 8-അം വാക്യത്തിൽ വിവരിച്ചിരിക്കുന്നത് യഹോവയെയാണെന്ന് തിരിച്ചറിയിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഇത് കാണുക

(3) അത്മീയ ജയശാലികളായ ക്രിസ്ത്യാനികൾ അൽഫയും ഒമേഗയും എന്ന് വിളിക്കപെടുന്നവന്റെ പുത്രന്മാരായിരിക്കുമെന്ന് വെളിപ്പാട് 21: 6,7 സുചിപ്പിക്കുന്നു. പക്ഷേ അത്മാഭിഷിക്ത ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. മറിച്ച് യേശു അവരെപറ്റി എന്റെ സഹോദരന്മാർ എന്നാണ് പറഞ്ഞത്. (എബ്രാ 2:11, മത്താ 12:50; 25:40). കുടാതെ യേശുവിന്റെ ഈ സഹോദരന്മാരെ ദൈവത്തിന്റെ (യഹോവയുടെ) പുത്രന്മാർ എന്ന് വിളിച്ചിരിക്കുന്നു. (ഗലാ 3:26, 4:6) അപ്പോൾ അൽഭയും ഒമേഗയും യഹോവയാണെന്നല്ലെ അത് സുചിപ്പിക്കുന്നത്?

(4) വെളിപ്പാട് 22:13-ൽ "ആൽഫയും ഒമേഗയും ആദിയും അന്തവും" ആയിരിക്കുന്നതായി പറയപെട്ടിരിക്കുന്നു. അവിടെ വെളിപ്പാട് 1:8-ലെ പോലെ യഹോവയെയാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ "ആദിയും അന്തവും" എന്ന പദങ്ങൾ വെളിപ്പാട് 1:17, 18-ൽ യേശുവിന് ഉപയോഗിച്ചിരിക്കുന്നു. സമാനമായിതന്നെ എബ്രായർ 3:1-ൽ "അപ്പൊസ്തലൻ" എന്ന പദം യേശുക്രിസ്തുവിനും അവന്റെ അനുയായികളിൽ ചിലർക്കും ഉപയോഗിച്ചിരിക്കുന്നു. അവർ ഒരേ അളാണെന്നോ തുല്യസ്ഥാനമുള്ളവരാണെന്നോ അത് തെളിയിക്കുന്നില്ല, ഉവ്വോ? യെശയ്യാവ് 44:6-ൽ "ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല" എന്നു പറഞ്ഞുകൊണ്ട് സർവ്വശക്തിയുള്ള ദൈവമായ ഏകൻ എന്ന നിലയിൽ യഹോവ തന്റെ സ്വന്തം സ്ഥാനത്തെ കൃത്യമായി വർണ്ണിക്കുന്നു. മൂല എബ്രായയിൽ യെശയാവ് 44:6-ൽ 'ആദ്യൻ', 'അന്ത്യൻ' എന്നീ വാക്കുകളുടെ കുടെ നിശ്ചയോപപദമില്ല. എന്നാൽ പുതിയ നിയമം എഴുതപെട്ട മൂല ഗ്രീക്ക് ഭാഷയിൽ യേശുവിനെ കുറിച്ച് പറയുന്ന വെളിപ്പാട് 1:17ൽ നിശ്ചയോപദം കാണപെടുന്നു. അതുകൊണ്ട് വ്യാകരണപരമായി വെളിപ്പാട് 1:17 ഒരു സ്ഥാനപേരിനെ കുറിക്കുന്നു, അതേസമയം യെശയാവ് 44:6 യഹോവയുടെ മഹത്ത്വത്തെ വർണ്ണിക്കുന്നു. യേശു "ആദ്യനും അന്ത്യനും" എന്ന സ്ഥാനപേരിൽ തന്നെതന്നെ അവതരിപ്പിക്കുമ്പോൾ അവൻ മഹാസ്രിഷ്ടാവായ യഹോവയോട് സമത്വം അവകാശപെടുകയല്ല. മറിച്ച് അവൻ ദൈവം തനിക്കു നൽകിയ സ്ഥാനപേർ ഉചിതമായി ഉപയോഗിക്കുകയാണ്. യെശയാവിൽ യഹോവ തന്റെ അനുപമസ്ഥാനത്തെകുറിച്ച് ഒരു പ്രസ്ഥാവന നടത്തുകയായിരുന്നു. എന്നാൽ വെളിപ്പാടിൽ യേശു തന്റെ അതുല്യ പുനരുത്ഥാനത്തെകുറിച്ച് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തനിക്കു നൽകപെട്ട സ്ഥാനപേരിനേകുറിച്ച് സംസാരിക്കുകയായിരുന്നു. അമർത്യ അത്മജീവനിലേക്ക് ഉയർതപെട്ട "ആദ്യ" മനുഷ്യൻ തീർച്ചയായും യേശുവായിരുന്നു (കൊലൊസ്സ്യർ 1:18) അതിനു പുറമേ, യഹോവ വ്യക്തിപരമായി ഇങ്ങനെ ഉയർപ്പിക്കേണ്ടിയിരുന്നവരിൽ "അന്ത്യനും" അവനാണ്.

അപ്പോൾ അദ്യനും അന്ത്യനും എന്നതിന്റെ ശരിയായ അർത്ഥം മനസ്സിലായില്ലേ? കുടാതെ "അൽഫയും ഒമേഗയും" എന്ന സ്ഥാനപേര് പുത്രനല്ല സർവ്വശക്തനായ ദൈവമായ പിതാവിന് ബാധകമാകുന്നു എന്ന നിഗമനത്തിലേക്കാണ് തെളിവുകൾ വിരൽ ചുണ്ടുന്നത്.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 3 യേശുക്രിസ്തു നിത്യപിതാവ്, വീരനാം ദൈവം തിരുത്തുക

  • a)യേശുക്രിസ്തുവിനെ "നിത്യപിതാവ് ( Everlasting Father) എന്ന് വചനത്തിൽ (യെശയ്യാവ് 9:6) വിശേഷിപ്പിച്ചിരിക്കുന്നു. "നിത്യപിതാവ് എന്ന് പറഞ്ഞാൽ "ആദിയും അന്തവും ഇല്ലാതെ നിത്യനായി നിലനിൽക്കുന്ന, സകലത്തിന്റെയും സൃഷ്ടാവായ ദൈവം എന്നല്ലേ അർത്ഥം? അല്ല എങ്കിൽ മറ്റെന്താണ് അർത്ഥം എന്ന് തെളിവ് സഹിതം വ്യക്തമാക്കുക.
  • b)യെശയ്യാവ് 9:6 ൽ പറഞ്ഞിരിക്കുന്ന "നിത്യപിതാവും മത്തായി 6:9 ൽ പറഞ്ഞിരിക്കുന്ന "സ്വർഗ്ഗസ്ഥനായ പിതാവും സാരാംശത്തിൽ ഒന്നായിരിക്കുന്ന ഒരേ ദൈവം തന്നെയല്ലേ? അല്ല എന്ന് പറയാൻ തെളിവുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്?
  • c)യേശുക്രിസ്തു "നിത്യപിതാവ് ആണെന്ന് യെശയ്യാവ് 9:6 ൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം നിത്യപിതാവിലുള്ള (സ്വർഗ്ഗസ്ഥനായ പിതാവിലുള്ള) അതേ ദൈവീക സാരാംശം യേശുക്രിസ്തുവിലും സ്ഥിതിചെയ്യുന്നു എന്നല്ലേ? അല്ലെങ്കിൽ മറ്റെന്താണ് അർത്ഥം?
  • d)യെശയ്യാവ് 9:6 ൽ പറഞ്ഞിരിക്കുന്ന 'നിത്യപിതാവിനും' മത്തായി 6:9 ൽ പറഞ്ഞിരിക്കുന്ന 'സ്വർഗ്ഗസ്ഥനായ പിതാവിനും' ഒരുപോലെ ദൈവത്വം ഉണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാകുമോ? തെറ്റാകുമെങ്കിൽ ഇവരിൽ ആർക്ക് എന്തു കാരണത്താൽ ദൈവത്വം ഇല്ലാതിരിക്കുന്നു അല്ലെങ്കിൽ കുറഞ്ഞിരിക്കുന്നു?
  • e)യെശയ്യാവ് 9:6 ലെ നിത്യപിതാവ് "വീരനാം ദൈവം (Mighty God) ആണെന്ന് ഇതേ വാക്യത്തിൽ പറഞ്ഞിരിക്കുമ്പോൾ ഈ വീരനാം ദൈവത്തിന് (യേശുക്രിസ്തുവിന്) ദൈവത്വം ഇല്ലെന്നു പറഞ്ഞാൽ അത് ശരിയാകുമോ?
  • f)യേശുക്രിസ്തു ആദിയും അന്തവും ഇല്ലാതെ "നിത്യമായി സ്ഥിതിചെയ്യുന്ന പിതാവ് ആയിരിക്കുമ്പോൾ ആദിയുള്ള ഒരു സൃഷ്ടി ആയിരിക്കുവാൻ എങ്ങനെയാണ് സാധിക്കുന്നത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:18, 21 ജനുവരി 2011 (UTC)Reply

യേശു 'ശക്തനായ ദൈവവും' 'നിത്യപിതാവും' ആണെന്ന് പറയുന്നതിൽ ആശയകുഴപ്പമൊന്നുമില്ല. യഹോവയുടെ, "നമ്മുടെ പിതാവായ ദൈവ"ത്തിന്റെ അധികാരവും സ്ഥാനവും അവൻ കൈയടക്കുന്നു എന്ന് ഇതിന് അർത്ഥമില്ല.( 2 കൊരി 1:2 കാണൂക) 'അവൻ[യേശൂ] ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിച്ചില്ല' എന്ന് ഫിലിപ്പിയർ 2:6 പറയൂന്നു. ശക്തനായ ദൈവം എന്നാണ് അവനെ വിളിച്ചിരിക്കുന്നത്. അല്ലാതെ സർവ്വശക്തനായ ദൈവം എന്നല്ല. താൻ സർവ്വശക്തനാണെന്ന് യേശു വിചാരിച്ചില്ല. 'ഏകസത്യദൈവം' അതായത് ആരാധിക്കപെടേണ്ട ഏക ദൈവം തന്റെ പിതാവാണെന്നാണ് യേശു പറഞ്ഞത് (യോഹന്നാൻ 17:3, വെളി: 4:11) തിരുവെഴുത്തുകളിൽ, "ദൈവം" എന്ന പദം 'ശക്തൻ', 'ബലിഷ്ഠൻ' എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട് (പുറപ്പാട് 12:12, സങ്കീ 8:5; 2 കൊരി 4:4 എന്നിവ കാണുക) ഭുമിയിൽ വരുന്നതിനു മുൻപ് യേശു "ഒരു ദൈവം", 'ദൈവസ്വരൂപത്തിൽ ഇരിക്കുന്നവൻ' ആയിരുന്നു. പുനരുത്ഥാനശേഷം അതിനെക്കാൾ വലിയ ഒരു സ്ഥാനത്തേക്ക് ദൈവം അവനെ ഉയർത്തി (ഫിലിപ്പി 2:6-11 കാണൂക) ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ' യഹോവ നിയമിച്ച ന്യായധിപനാണ് യേശൂ. അതുകൊണ്ട് 'ശക്തനായ ദൈവം' എന്ന നാമം അവനു യോജിക്കുന്നു. യേശൂ "[ദൈവ]മഹത്ത്വത്തിന്റെ പ്രതിച്ഛായ"യായിരിക്കുമെന്ന് പറയപെട്ടിരിക്കുന്നു, എന്നാൽ ആ മഹത്വത്തിന്റെ ഉറവ് പിതവാണ്.(എബ്രായർ 1:3 കാണൂക) യേശു ഒരിക്കലും തന്റെ പിതാവിന്റെ സ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുന്നില്ല. അവൻ പറഞ്ഞു" നിങ്ങളുടെ ദൈവമായ യഹോവയെ മാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്, അവൻ മാത്രമേ നിങ്ങൾ വിശുദ്ധസേവനം നടത്താവു" (ലുക്കൊസ് 4:8) അവൻ "ദൈവ സാദൃശ്യത്തിലിരിക്കുന്നു. യേശുവിന്റെ നാമത്തിൽ എല്ലാ മുഴങ്കാലും മടങ്ങണമെന്ന്" പിതാവ് കൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം പിതാവായ ദൈവത്തിന്റെ മഹത്വത്തിനായിട്ടാണ് ചെയ്യപെടുന്നത്-- ഫിലിപ്പിയർ 2:5-11 കാണുക

ഏതർത്ഥത്തിലാണ് യേശു നിത്വപിതാവാകുന്നത്? നിത്യപിതാവ് എന്നതിന്റെ അർത്ഥം എന്നന്നേക്കും പിതാവായിരിക്കും എന്നാണ്. യെശയാവിൽ "അവൻ നിത്യപിതാവ് എന്ന് വിളിക്കപെടും" എന്ന ഒരു പ്രവചനമാണ് നാം വായിക്കുന്നത്. ആദാമിനാണ് യഥാർത്ഥത്തിൽ നിത്വപിതാവായിരിക്കാനുള്ള പദവി ഉണ്ടായിരുന്നത്. കാരണം മരണമില്ലാത്ത ജീവനാണ് അവന് പാപം ചെയ്യുന്നതിനു മുൻപ് ഉണ്ടായിരുന്നത്. എന്നാൽ പാപം ചെയ്തതോടെ മനുഷ്യവർഗ്ഗത്തിന്റെ നിത്യപിതാവായിരിക്കാനുള്ള പദവി അവൻ നഷ്ടപെടുത്തി. യേശുവാണ് ആദാമിനു പകരമായി മരിച്ചത്. അതുകൊണ്ടാണ് അവനെ ഒടുവിലത്തെ ആദം എന്ന് പറഞ്ഞിരിക്കുന്നത്, കുടാതെ അവൻ "ജീവിപ്പിക്കുന്ന അത്മാവ്" ആയെന്നും പറയുന്നു ( റൊമർ 5:12, 18) "ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും" എന്ന് 1 കൊരി 15:22 വായിക്കുന്നു. അപ്പോൾ മനുഷ്യവർഗ്ഗത്തെ വിണ്ടും നിത്യജീവനിലേക്ക് യേശൂ നയിക്കുന്നതിനാലാണ് നിത്യപിതാവ് എന്ന സ്ഥാനപേർ അവന് നൽകപെട്ടത്. ഫലത്തിൽ ആദാമിന്റെ പദവി യേശുവിനു നൽകപെട്ടു. കാരണം അവൻ മനുഷ്യവർഗ്ഗത്തെ എന്നന്നേക്കുമായി വിണ്ടെടുത്തിരിക്കുന്നു.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 4. ദൈവസ്രിഷ്ടിയുടെ ആരംഭം തിരുത്തുക

  • a)"ആരംഭം എന്ന പദത്തിന് ഒന്നാമത്തേത് എന്ന് അർത്ഥം വരുന്നത് "അടയാളങ്ങളുടെ ആരംഭം (യോഹന്നാൻ 2:11) എന്ന പ്രയോഗത്തിലെപ്പോലെ അത് ഒരു ബഹുവചനത്തോട് ചേർത്തു പറയുമ്പോഴല്ലേ? "ജ്ഞാനത്തിന്റെ ആരംഭം (സദൃശ്യവാക്യങ്ങൾ 1:7) എന്ന് ഏകവചന നാമത്തോട് ചേർത്ത് ആ പദം ഉപയോഗിക്കുമ്പോൾ അതിന് 'കാരണം' എന്നോ "ആരംഭം കുറിക്കുന്ന പ്രവർത്തി എന്നോ അല്ലേ അർത്ഥം വരുന്നത്?
  • b)"ദൈവസൃഷ്ടിയുടെ ആരംഭം എന്ന പദപ്രയോഗത്തിന് ദൈവത്തിന്റെ "സൃഷിടി കർമ്മത്തിന്റെ ആരംഭം എന്നല്ലേ അർത്ഥം കൽപ്പിക്കേണ്ടത്? സൃഷ്ടികളിൽ ഒന്നാമത്തേത് എന്ന് അർത്ഥം കൽപ്പിക്കണമെങ്കിൽ "സൃഷ്ടികൾ എന്ന ബഹുവചനരൂപം പദപ്രയോഗത്തിൽ ഉണ്ടായിരിക്കേണ്ടേ? "ദൈവസൃഷ്ടിയുടെ ആരംഭം എന്ന പദപ്രയോഗത്തിൽ "സൃഷ്ടികൾ എന്ന ബഹുവചനരൂപം ഉണ്ടോ ഇല്ലയോ?
  • c)"സൃഷ്ടികർമ്മം എന്ന ആശയം പദപ്രയോഗത്തിൽ ഉണ്ടായിരിക്കുകയും "സൃഷ്ടികൾ എന്ന ആശയം അതിൽ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ "സൃഷ്ടികളിൽ ഒന്നാമത്തേത് എന്ന ആശയം അതിൽ എങ്ങനെയാണ് ഉണ്ടാകുന്നത്?
  • d)"യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു (സദൃശ്യവാക്യങ്ങൾ 1:7) എന്ന വാക്യത്തിന്റെ അർത്ഥം "യഹോവാഭക്തി ജ്ഞാനത്തന്റെ കാരണം ആകുന്നു എന്നാണോ അതോ യഹോവാഭക്തി ജ്ഞാനങ്ങളിൽ ഒന്നാമത്തേത് ആകുന്നു എന്നാണോ?
  • e)"ദൈവസൃഷ്ടിയുടെ ആരംഭം (വെളിപ്പാട് 3:14) എന്ന പദപ്രയോഗത്തിന്റെ അർത്ഥം "ദൈവസൃഷ്ടിയുടെ കാരണം (കാരണം ആയിരിക്കുന്നവൻ) എന്നാണോ അതോ "ദൈവസൃഷ്ടികളിൽ ഒന്നാമത്തേത് എന്നാണോ?
  • f)"ദൈവസൃഷ്ടിയുടെ ആരംഭം എന്ന പദപ്രയോഗത്തിന് ദൈവസൃഷ്ടിയുടെ കാരണം (കാരണക്കാരൻ) എന്ന് അർത്ഥം പറയാതിരിക്കുകയും "ദൈവത്തിന്റെ സൃഷ്ടികളിൽ ഒന്നാമത്തേത് എന്ന് അർത്ഥം പറയുകയും ചെയ്യുന്ന നിഷ്പക്ഷനായ ഒരു ഭാഷാപണ്ഡിതനെ കണ്ടെത്താൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതാരാണ്?
  • g)ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന്റെ "ആരംഭം അഥവാ "കാരണം ആയിരിക്കുന്നവൻ ദൈവം തന്നെ ആയതിനാൽ ഈ സൃഷ്ടി കർമ്മത്തിന്റെ "ആരംഭം ആയ യേശുക്രിസ്തു വെളിപ്പാട് 3:14 പ്രകാരം ദൈവം ആണെന്ന് സ്പഷ്ടമല്ലേ? അല്ലെന്ന് ചിന്തിക്കുവാൻ ന്യായമുണ്ടെങ്കിൽ അതെന്താണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:21, 21 ജനുവരി 2011 (UTC)Reply

യേശുവിനെ ദൈവസ്രിഷ്ടിയുടെ ആരംഭം എന്ന് വിളിച്ചിരിക്കുന്നു. (beginning of God's creation). ഇതിന് അസാധാരണമായ അർത്ഥം നൽകേണ്ടതില്ല. യഹോവക്ക് ആരംഭം ഇല്ലെന്ന് ബൈബിൾ പറയുന്നു. (സങ്കി 90:2) "യഹോവയായ ഞാൻ അനാദിയായും ശാശ്വതമായും ദൈവമാകുന്നു" എന്നും പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് യേശുവിനെ മാത്രം ദൈവസ്രിഷ്ടിയുടെ ആരംഭം എന്ന് പറഞിരിക്കുന്നത്? ദൈവം ആദ്യമായി സ്രിഷ്ടിച്ച വ്യക്തിയാണ് യേശു എന്നതിൽ കവിഞ്ഞ അർത്ഥമൊന്നും കാണുന്നില്ല. ഭുമിയെയും മറ്റ് ദൂതന്മാരെയും സ്രിഷ്ടിച്ചപ്പോൾ യേശു ദൈവത്തിന്റെ ഒരു വിദഗ്ദനായ ശില്പിയായിരുന്നെന്ന് സദൃശ്യവാക്യങ്ങൾ 8:22-31 വരെ നാം വായിക്കുന്നു. ആദ്യജാതൻ എന്ന പദത്തിന്റെ അർതഥം ആദ്യം ജനിക്കപെട്ടവൻ എന്നു തന്നെയല്ലേ? ശരി ഇനി അവൻ അങ്ങനെയല്ലെങ്കിൽ പുത്രൻ എന്നു വിളിക്കുന്നതു തന്നെ തെറ്റല്ലെ? യഹോവ നേരിട്ട് സ്രിഷ്ടിച്ച ആദ്യ സ്രിഷ്ടിയാണ് യേശു. മറ്റെല്ലാ സ്രിഷ്ടികളും അവനെ ഉപയോഗിച്ചുകൊണ്ട് ദൈവം ഉളവാക്കി. അതുകൊണ്ടാണ് "സകലവും അവൻ മുഖാന്തരവും അവനായിട്ടും സ്രിഷ്ടിക്കപെട്ടു. അവൻ സകലത്തിനും മുമ്പേയാണ്" എന്ന് കൊലൊസ്യർ 1:15-17-ൽ നാം വായിക്കുന്നത്. കുടാതെ യേശു യഹോവയോടു കുടെ ഒരു co-creator ആയല്ല വർത്തിച്ചത്, മറിച്ച് ഒരു വിദഗ്ദ സഹായിയായിട്ടാണ്. കാരണം സ്രിഷ്ടിക്കാനുള്ള ശക്തി യഹോവയുടെ പരിശുദ്ധാത്മാവിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഉല്പത്തി 1:2 സങ്കീർത്തനം 33:6 36:9 സുചിപ്പിക്കുന്നത്. യേശു മരിച്ചപ്പോൾ യഹോവ അവനെ ഉയർപ്പിച്ചതായി പല തിരുവെഴുത്തുകളിലും കാണാം. യഹോവയും യേശുവും തുല്യശക്തികളാണെങ്കിൽ എങ്ങനെയാണ് യഹോവക്ക് യേശുവിനെ ഉയർപ്പിക്കാൻ സാധിക്കുക? "പുത്രൻ പിതാവിൽ നിന്ന് അനുസരണം പഠിച്ചു" എന്നും, "പുത്രനെ തകർത്തുകളയുവാൻ യഹോവക്ക് പ്രസാദം തോന്നി", "പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രനു സ്വതവേ ഒന്നും ചെയ്യാൻ കഴിയുകയില്ല", "ഞാൻ ഇനിന്നത് പ്രവർത്തിക്കണമെന്ന് പിതാവ് പറഞിരിക്കുന്നു" എന്നിവ പോലെയുള്ള തിരുവെഴുത്തുകൾ യേശു പിതാവിനെക്കാൾ താഴ്ന്ന വ്യക്തിയാണെന്ന് സൂചിപ്പിക്കുന്നില്ലെ? കുടാതെ സ്വർഗ്ഗാരോഹണശേഷവും യേശു പിതാവിനു കീഴടങ്ങിയിരിക്കുമെന്ന് 1 കൊരിന്ത്യർ 15:28 വായിക്കുന്നു.--സ്നേഹശലഭം:സംവാദം 16:33, 22 ജനുവരി 2011 (UTC)Reply

ചോദ്യം 5.സർവ്വസൃഷ്ടിക്കുംആദ്യജാതൻ തിരുത്തുക

  • a) “സർവ്വസൃഷ്ടിക്കും ആദ്യജാതൻ” എന്ന് കൊലോസ്യർ 1 : 15 ൽ പറഞ്ഞിരിക്കുന്നതിന് “സകല സൃഷ്ടികൾക്കും മുമ്പെ ജനിച്ചവൻ” എന്ന് അർത്ഥമുണ്ടോ? എങ്ങനെയാണ് ഈ അർത്ഥം വരുന്നത്? “ഫറവോന്റെ ആദ്യജാതൻ” (പുറപ്പാട് 12 : 29) എന്നതിന് “ഫറവോനിൽ നിന്നും ആദ്യം ജനിച്ചവൻ” എന്നല്ലേ അർത്ഥം? “അപ്പോൾ സർവ്വസൃഷ്ടിക്കും ആദ്യജാതൻ (“the first born of all creation”) എന്നതിന് ഓരോ സൃഷ്ടിയുടെയും ആദ്യജാതൻ എന്നല്ലേ അർത്ഥം വരേണ്ടത്? “സകല സൃഷ്ടികൾക്കും മുമ്പെ ജനിച്ചവൻ” എന്ന് എങ്ങനെ അർത്ഥം വരും? അങ്ങനെയാണ് അർത്ഥം വരുന്നതെന്നു പറയുന്ന ഒരു നിഷ്പക്ഷ ഭാഷാപണ്ഡിതനുണ്ടോ? ഉണ്ടെങ്കിൽ അതാരാണ്?
  • b) സൃഷ്ടികൾ ഒന്നും ഉണ്ടാകുന്നതിന് മുമ്പ് ആണ് യേശുക്രിസ്തു ജനിച്ചത് എന്നല്ലേ “സകല സൃഷ്ടികൾക്കും മുമ്പെ ജനിച്ചവൻ” ആണ് യേശുക്രിസ്തു എന്നു പറയുന്നതിന്റെ അർത്ഥം? സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപെടുന്നവനല്ല പിന്നെയോ, സൃഷ്ടികൾക്കു മുമ്പെ ജനിച്ചവനാണ് യേശുക്രിസ്തു എന്നു പറഞ്ഞിട്ട്, യേശുക്രിസ്തു ദൈവത്തിന്റെ ഒരു സൃഷ്ടിയാണ് എന്നു പറയുവാൻ ന്യായമുണ്ടോ?
  • c) യേശുക്രിസ്തു ഒരു സൃഷ്ടി ആണെങ്കിൽ “സർവ്വസൃഷ്ടിക്കും മുമ്പെ ജനിച്ചവൻ” എന്നു പറയാനൊക്കുമോ? “ആദ്യത്തെ സൃഷ്ടി” എന്നു മാത്രമല്ലേ പറയാനൊക്കൂ? ഏറ്റവും ആദ്യത്തെ സൃഷ്ടിയെക്കുറിച്ച്, “സകല സൃഷ്ടികൾക്കും മുമ്പെ ജനിച്ചവൻ” എന്നാണോ പറയേണ്ടത്? അങ്ങനെയാണെങ്കിൽ യിസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന ശൌലിനെക്കുറിച്ച് “യിസ്രായേലിന്റെ സകല രാജാക്കൻമാർക്കും മുമ്പെ ജനിച്ചവൻ” എന്നല്ലേ പറയേണ്ടത്? അങ്ങനെ പറയുന്നതു ശരിയാണോ?
  • d) “ആദ്യജാതൻ” എന്ന പദത്തിന് “ആദ്യം ജനിച്ചവൻ” എന്നു മാത്രമാണോ ബൈബിളിൽ അർത്ഥം കൽപിച്ചിരിക്കുന്നത്? എങ്കിൽ യിസ്രായേൽ യഹോവയുടെ ആദ്യജാതനാണെന്ന് പുറപ്പാട് 4 : 22,23 ലും ഇളയവനായിരുന്ന എഫ്രയീം ആദ്യജാതനാണെന്ന് യിരെമ്യാവ് 31 : 9 ലും പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ വേദഭാഗങ്ങളിൽ ആദ്യജാതൻ എന്ന പദം കൊണ്ട്, “ഏറ്റവും ശ്രേഷ്ഠനായവൻ” എന്നല്ലേഅത്ഥമാക്കിയിരിക്കുന്നത്?
  • e) ആദ്യജാതൻ എന്ന പദത്തിന് “ആദ്യം ജനിച്ചവൻ” എന്ന് അർത്ഥം കൊടുക്കുന്നത് “സർവ്വ സൃഷ്ടിക്കും ആദ്യജാതൻ” എന്ന പദപ്രയോഗത്തിനു യോജിക്കുമോ? എങ്കിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനായ ആൾ ഓരോ സൃഷ്ടിയിൽ നിന്നും ആദ്യം ജനിച്ചവൻ ആയിരിക്കേണ്ടേ? ഒരാൾക്ക് ഭൂമിയിലെ സകല സൃഷ്ടികളിൽ നിന്നും ആദ്യം ജനിച്ചവൻ ആയിരിക്കാൻ കഴിയുമോ?
  • f) യേശുക്രിസ്തു “സർവ്വസൃഷ്ടിക്കും ആദ്യജാതൻ” ആണ് എന്നു പറഞ്ഞിരിക്കുന്ന വാക്യത്തിൽ “ആദ്യജാതൻ” എന്ന പദത്തിന് “ആദ്യം ജനിച്ചവൻ” എന്ന സാധാരണ അർത്ഥം കൊടുത്താൽ യേശുക്രിസ്തു ഓരോ സൃഷ്ടിയിൽ നിന്നും ആദ്യം ജനിച്ചവൻ ആണ് എന്നല്ലേ പറയേണ്ടിവരുന്നത്? ഈ അർത്ഥം യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതായതിനാൽ, “ആദ്യജാതൻ” എന്ന പദത്തിന്റെ മറ്റെ അർത്ഥം“ഏറ്റവും ശ്രേഷഠനായവൻ” എന്ന ആശയം അല്ലേ ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്? “സർവ്വസൃഷ്ടിക്കും ആദ്യജാതൻ”(കൊലേസ്യർ 1 : 15) എന്ന പദപ്രയോഗത്തിന്, “സർവ്വസൃഷ്ടിയുടെ മേലും അധികാരമുള്ള ഏറ്റവും ശ്രേഷ്ഠനായവൻ” എന്നാണ് അത്ഥമെന്ന് പറയുന്നതു തെറ്റാണെന്ന് ചിന്തിക്കാൻ എന്തെങ്കിലും ന്യായമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:42, 22 ജനുവരി 2011 (UTC)Reply

കൊലൊസ്യർ 1:15-ന് മുമ്പായി "ആദ്യജാതൻ" എന്ന പദപ്രയോഗം ബൈബിളിൽ 30-തിലധികം പ്രാവശ്യം കാണപെടുന്നു. ഓരോതവണയും ജീവികൾക്കതുപയോഗിക്കുന്നിടത്ത് അരേ അർത്ഥമാണുള്ളത്--ആദ്യജാതൻ ആ കൂട്ടത്തിന്റെ ഭാഗമാണ്. "ഇസ്രായേലിന്റെ ആദ്യജാതൻ" ഇസ്രായേലിന്റെ പുത്രന്മാരിൽ ഒരാളാണ്; "ഫറവോന്റെ ആദ്യജാതൻ" ഫറവോന്റെ കുടുബത്തിലെ പുത്രന്മാരിൽ മൂത്തവനാണ്; സമാനമായി "മൃഗത്തിന്റെ കടിഞ്ഞുലുകളും" മ്രഗങ്ങൾ തന്നെയാണ്., അപ്പോൾ പിന്നെ കൊലൊസ്യർ 1:15-ന് മാത്രം ചിലർ വ്യത്യസ്തമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ടാണ്? അത് ബൈബിളിന്റെ പദപ്രയോഗമാണോ അതോ അവർ നേരത്തെമുറുകെപിടിച്ചിരിക്കുന്നതും തെളിവന്വേഷിക്കുന്നതുമായ ഒരു വിശ്വാസമാണോ? ആദ്യജാതൻ പ്രധാനപെട്ട ശ്രേഷ്ഠ വ്യക്തിയെയാണെന്ന് ത്രിത്വവാദികൾ പറയുന്നു. അവർ പറയുന്നത് ശരിയാണെങ്കിൽ പിതാവും പരിശുദ്ധാത്മാവും കൂടെ ആദ്യജാതന്മാരായിരുന്നെന്ന് ബൈബിൾ പറയുന്നുണ്ടോ? ആദ്യജാതൻ എന്നതിന്റെ പതിവുള്ള അർത്ഥമനുസരിച്ച് യഹോവയുടെ കുടുബത്തിൽ യേശു മൂത്തവാനായിരുന്നെന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ ത്രിത്വത്തെ ന്യായികരിക്കാൻ ആ വാക്യത്തെ മാത്രം വളചൊടിക്കുകയല്ല വേണ്ടത്.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 6 യേശുക്രിസ്തു രാജാധിരാജാവും, കർത്താധികർത്താവും തിരുത്തുക

യഹോവ രാജാവാണെന്നും (സങ്കീ: 10:16; 29:10; 145:1) കർത്താവാണ് എന്നും (യെഹസ്ക്കേൽ 6:3; 7:2; 8:1) വചനത്തിൽ പറഞ്ഞിരിക്കുന്നു. എന്നാൽ യേശുക്രിസ്തു രാജാധിരാജാവും കർത്താധി കർത്താവുമാണെന്നാണ് (വെളിപ്പാട് 17:14; 19:18) വചനത്തിൽ പറഞ്ഞിരിക്കുന്നത്. രാജാവിനെക്കാൾ വലിയവൻ രാജാധിരാജാവും കർത്താവിനെക്കാൾ വലിയവൻ കർത്താധികർത്താവും ആയതിനാൽ യേശുക്രിസ്തു യഹോവയെക്കാൾ വലിയവൻ ആണെന്നല്ലേ വാദിക്കുന്നെന്നിൽ വാദിക്കാനൊക്കൂ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:01, 22 ജനുവരി 2011 (UTC)Reply

'രാജാവ്' 'കർത്താവ്' എന്ന പദങ്ങൾ സ്ഥാനപേരുകളാണ്. അത് സർവ്വശക്തനാണെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇല്ല. എന്നാൽ ആരാണ് യേശുവിനെ രാജാതിരാജാവും കർത്താതികർത്താവും ആക്കിവച്ചത്? ഫിലിപ്പിയർ 2:9 ലുക്കൊസ് 1:32,33 എന്നിവ സുചിപ്പിക്കുന്നത് പിതാവ് യേശുവിനെ ഉയർത്തി സകലത്തിനും അധികാരിയാക്കിയെന്നാണ്. അധികാരം കൊടുത്ത അൾ അപ്പോൾ അധികാരം നൽകപെട്ട യേശുവിനെക്കാൾ ശക്തനെന്ന് വ്യക്തമല്ലെ? അതുകൊണ്ടാണ് 1 കൊരിന്ത്യർ 15:27-28ൽ "സകലവും കിഴാക്കികൊടുത്തിരിക്കുന്നു എന്നു പറഞ്ഞാൽ, സകലവും അവനു കീഴാക്കിക്കൊടുത്തവൻ ഒഴികെ എന്ന്തു സ്പഷ്ടം" എന്നും "പുത്രൻ തന്നെയും സകലവും കീഴാക്കികൊടുത്തവനു കീഴ്പെട്ടിരിക്കും"മെന്നും പറഞ്ഞിരിക്കുന്നത്--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 7 ആദിയിൽ ഭൂമിയെ സൃഷ്ടിച്ചത് യേശുക്രിസ്തു തിരുത്തുക

ആദിയിൽ ഭൂമിയെ സൃഷ്ടിച്ചത് യേശുക്രിസ്തു ആണെന്ന് എബ്രായർ 1 : 8-10 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. ഇതിന്റെ അർത്ഥം ഉൽപത്തി 1 :1 ൽ കാണുന്ന ദൈവം തന്നെയാണ് യേശുക്രിസ്തു എന്നല്ലേ? അല്ലെന്ന് എങ്ങനെ തെളിയിക്കും?-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:37, 22 ജനുവരി 2011 (UTC)Reply

സങ്കീർത്തനം 102 ദൈവത്തെ സംബൊധന ചെയ്യുന്നുവെന്ന് അത് പറഞ്ഞിരിക്കെ, എബ്രായർ1:10-12-ൽ സങ്കീർത്തനം 102:25-27 ഉദ്ധരിച്ച് അത് പുത്രന് ബാധകമാക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ സങ്കീർത്തനക്കാരൻ അവിടെ വർണ്ണിക്കുന്ന സ്രിഷ്ടിക്രീയകളെല്ലാം ദൈവം നിർവ്വഹിച്ചത് പുത്രനിലൂടെയാണ്. (കൊലൊസ്യർ 1:15,16, സദൃശ്യവാക്യങ്ങൾ 8:22,27-30 കാണുക). എബ്രായർ 1:5ബി-യിൽ 2ശമുവേൽ 7:14-ൽ നിന്നുള്ള ഉദ്ധരണി ദൈവപുത്രനു ബാധകമാക്കിയിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ശമുവേൽ ആ വാക്യമവിടെ ശലോമോന് ബാധകമാക്കുകയായിരുന്നെങ്കിലും പിന്നീട് അത് യേശുക്രിസ്തുവിനു ബാധകമാക്കിയിരിക്കുന്നതിനാൽ ശലോമോനും യേശുക്രിസ്തുവും ഒരാളാണെന്ന് അർത്ഥമാക്കുമോ? ഇല്ല! യേശു "ശലോമോനെക്കാൾ വലിയവനാണ്", ശലോമോനാൽ മുന്നിഴലാക്കപെട്ട വേല നിവ്രത്തിക്കുകയും ചെയ്തു -ലുക്കോ 11:31--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 8 യേശുക്രിസ്തു ശബ്ബത്തിൽ അധികാരമുള്ളവൻ തിരുത്തുക

ശബ്ബത്ത് കൽപിച്ചുകൊടുത്തത് യഹോവയാണ്. യേശുക്രിസ്തു ശബ്ബത്തിൽ അധികാരമുള്ള കർത്താവാണെന്ന് മർക്കോസ് 2 : 28 ൽ പറഞ്ഞിരിക്കുന്നു. ഇതിന്റെ അർത്ഥം ശബ്ബത്ത് കൽപിച്ച് കൊടുത്ത യഹോവയെക്കാൾ ഒട്ടും കുറയാത്ത അധികാരവും സ്ഥാനവും യേശുക്രിസ്തുവിന് ഉണ്ടെന്നല്ലേ? യേശുക്രിസ്തു ദൈവം അല്ലെങ്കിൽ യഹോവയെക്കാൾ ഒട്ടും കുറയാത്ത അധികാരവും സ്ഥാനവും എങ്ങനെ ഉണ്ടാകും?-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:33, 22 ജനുവരി 2011 (UTC)Reply

ശബ്ബത്ത് നീക്കുവാനുള്ള അധികാരം യേശുവിന് നൽകിയത് ആരാണ്? ഉത്തരം യോഹന്നാൻ 17:1,2 നൽകുന്നു "പിതാവേ..നീ അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ കൊടുക്കേണ്ടതിന് സകല മനുഷ്യരുടെമേലും അവന്[യേശുവിന്] അധികാരം നൽകിയിരിക്കുന്നുവല്ലോ" അപ്പോൾ അധികാരം നൽകിയത് യഹോവയാണെന്ന് വ്യക്തമാണ്.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 9 യേശുക്രിസ്തു സർവ്വവ്യാപിയായ ദൈവം തിരുത്തുക

ദൂരത്തായിരുന്ന നഥനയേലിനെ അത്തിമരത്തിൻ കീഴിൽ കണ്ട യേശുക്രിസ്തുവിന് (യോഹ: 1:48) സർവ്വവ്യാപകത്വം എന്ന ദൈവിക ഗുണവിശേഷം ഉണ്ടായിരുന്നു എന്നു സ്പഷ്ടമാണ്. എന്നാൽ സൊദോമിലെ മനുഷ്യർ വാസ്തവത്തിൽ ദുഷ്ടൻമാരാണോ എന്നറിയുന്നതിന് അവിടേക്കു ചെന്ന് അവരെ കണ്ടു മനസിലാക്കും എന്നാണ് യഹോവ അബ്രഹാമിനോട് അരുളിച്ചെയ്തത് (ഉൽപത്തി 18:21). ദൂരെ അത്തിമരത്തിൻ കീഴിലിരുന്ന നഥനയേലിനെ കാണുവാൻ സാധിച്ച യേശുക്രിസ്തുവിന് ഉണ്ടായിരുന്നിടത്തോളം സർവ്വവ്യാപകത്വവും സർവ്വജ്ഞാനവും യഹോവയ്ക്ക് ഇല്ലായിരുന്നു എന്നാണോ നാം മനസിലാക്കേണ്ടത്? സർവ്വവ്യാപകത്വവും സർവ്വജ്ഞാനവും മാനുഷജ്ഞാനം കൊണ്ട് അളന്നുനോക്കി ആർക്കാണു കൂടുതലെന്നു പരിശോധിച്ചാൽ, ഇവിടെ യഹോവയെക്കാൾ കൂടുതൽ ദൈവത്വം യേശുക്രിസ്തുവിനുണ്ട് എന്നല്ലേ പറയേണ്ടി വരിക?-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:46, 22 ജനുവരി 2011 (UTC)Reply

ദൈവം സർവ്വവ്യാപിയാണെന്ന് ബൈബിൾ ഒരിടത്തു പറയുന്നില്ല. "സ്വർഗ്ഗം എന്റെ സിംഹാസനവും ഭുമി എന്റെ പാദപീഠവും ആകുന്നു" എന്നു യഹോവ യെശയാവ് 66:1-ൽ പറഞ്ഞിരിക്കുന്നു. കുടാതെ ദൈവം കല്പണിയായ ക്ഷേത്രങ്ങളിൽ വസിക്കുന്നില്ല എന്നും നാം വായിക്കുന്നു. യേശുവിന് നഥയേലിനെ കാണാൻ കഴിഞ്ഞു എന്ന വസ്തുതയും യഹോവ അബ്രഹാമിനോട് ദുഷ്ടന്മാരുണ്ടോ എന്ന് പരിശോദിക്കാൻ പറഞ്ഞതും യഹോവ യേശുവിനെക്കാളും താഴന്നവനാണെന്ന് സുചിപ്പിക്കുന്നുണ്ടോ? ഇല്ല. യേശുവിന് മനസ്സുവായിക്കാനുള്ള ശക്തി നൽകിയത് യഹോവയാണ്. "യഹോവയുടെ അത്മാവ് അവന്റെമേൽ ആവസിക്കുന്നു" എന്ന് യെശയ്യാവ് 11-അം അദ്ധ്യയത്തിൽ നാം വായിക്കുന്നു. യഹോവക്ക് ദുഷ്ടമനുഷ്യരെ തിരിച്ചറിയാൻ ഒരു മനുഷ്യന്റെ സഹായം തേടേണ്ടി വന്നു എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമല്ലെ? കാരണം ഭാവി മുമ്പുട്ടി കാണാനും ഹൃദയങ്ങളെ പരിശോദിക്കാനും യഹോവക്ക് കഴിയും എന്ന് ബൈബിൾ പറയുന്നു. അബ്രഹാം നേരിട്ട് ദുഷ്ടത കണ്ട് ബോധ്യപെടാൻ വേണ്ടിയായിരുന്നു ദൈവം അവനോട് അങ്ങനെ ആവശ്യപെട്ടതെന്ന് മനസ്സിലാക്കുന്നതാണ് യുക്തി. അല്ലാതെ ദൈവത്തിനു മനുഷ്യന്റെ സഹായം അവശ്യമായിരുന്നെന്ന് മനസ്സിലാക്കുന്നതല്ല. കുടാതെ നീ രഹസ്യത്തിൽ ചെയ്തത് ഞാൻ പര്യസ്യപെടുത്തും എന്ന് ദാവിദിനോട് യഹോവ പറഞ്ഞില്ലെ? കുടാതെ യഹോവയെ രഹ്യസങ്ങളെ വെളിപെടുത്തുന്ന പിതാവ് എന്ന് ദാനിയേൽ പുസ്തകം പറയുന്നില്ലെ? അങ്ങനെയുള്ള സ്ഥിതിക്ക് ദുഷ്ടതമനസ്സിലാക്കാൻ ദൈവത്തിനു അബ്രഹാമിന്റെ സഹായം ആവശ്യമായിരുന്നെന്ന് പറയുന്നത് അബദ്ധമാണ്. ശരി ഇനി ത്രിത്വം പറയുന്നതനുസരിച്ച് യഹോവ തന്നെയാണ് യേശുവെങ്കിൽ അബ്രഹാമിനോട് സംസാരിച്ച സമയത്ത് യേശു യഹോവയിൽ തന്നെ ഉണ്ടായിരുന്നതിനാൽ യേശുവിനും മനുഷ്യരുടെ സഹായം ആവശ്യമായിരുന്നു എന്ന് വരില്ലെ?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 10 യഹോവയായ ദൈവം (യേശുക്രിസ്തു)തന്റെ സ്വരുപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു തിരുത്തുക

  • a)നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക (ഉൽപത്തി: 1 :26) എന്നു ദൈവം പറഞ്ഞത് തന്റെ ഏതോ ഒരു സൃഷ്ടിയോടായിരുന്നു എങ്കിൽ ആ സൃഷ്ടിയുടെയും ദൈവത്തിന്റെയും സാദൃശ്യത്തിലല്ലേ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്? അപ്പോൾ ഉൽപ: 1:27 ൽ ദൈവം തന്റെ സ്വരൂപത്തിലാണ് (മറ്റാരുടെയും സ്വരൂപത്തിലല്ല) മനുഷ്യനെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ടു പറഞ്ഞിരിക്കുന്നു?
  • b) ദൈവം തന്റെ സ്വരൂപത്തിലും, സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന വാക്യവും, “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ടു അവൻ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു” (ഉൽപ. 2:7) എന്ന വാക്യവും തെളിയിക്കുന്നത്, മനുഷ്യസൃഷ്ടിയിൽ ദൈവമല്ലാതെ മറ്റാരും യാതൊരു പങ്കും വഹിച്ചിട്ടില്ല എന്നല്ലേ?
  • c)"നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം" എന്ന് ഉല്പ: 1 :26 ലും "നമ്മിൽ ഒരുത്തന്" എന്ന് ഉല്പ: 3 :22 ലും ഏകദൈവം തന്നോടു തന്നെ പറഞ്ഞതായി കാണുന്നതിൽ നിന്ന് എന്താണ് തെളിയുന്നത്? ഏകദൈവത്തിൽ ഒന്നിലധികം ആളത്വങ്ങൾ ഉണ്ട് എന്നുതന്നെയല്ലേ? ഒരുത്തൻ മാത്രമുള്ളിടത്ത് "നമ്മിൽ ഒരുത്തൻ" എന്നു പറയാൻ എങ്ങനെ സാധിക്കും?-- സിജോ വർഗ്ഗീസ്, മൈക്കാവ് 13:59, 22 ജനുവരി 2011 (UTC)Reply

"ഭുമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതന്മാർ ആർത്തുല്ലസിച്ചു" എന്ന് നാം ബൈബിളിൽ വായിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ തന്നെയാണ് യേശുവിനെ സ്രിഷ്ടിച്ചത്. അതുകൊണ്ടാണ് "അവൻ അദ്രിശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസ്രിഷ്ടികൾക്കും ആദ്യജാതൻ" എന്നും ബൈബിൾ പറയുന്നത്. ഫലത്തിൽ ദൈവത്തിന്റെയും യേശുവിന്റെയും സാദൃശ്യത്തിലാണ് മനുഷ്യരെ സ്രിഷ്ടിച്ചത്. ആദ്യം "നമ്മുടെ സാദൃശ്യത്തിലെന്നും" പിന്നീട് "എന്റെ സാദൃശ്യത്തിൽ" എന്നും ദൈവം പറഞ്ഞതുകൊണ്ട് അത് ത്രിത്വത്തിനു തെളിവാണെന്ന് സമർത്ഥിക്കുമോ? ഇല്ല. കാരണം യഹോവയുടെ സാദൃശ്യം തന്നെയാണ് യേശുവിനും ദൂതന്മാർക്കും മനുഷ്യർക്കും ഉള്ളത്. അതായത് ചിന്തിക്കാനും, പ്രവർത്തിക്കാനും, സ്നേഹിക്കാനുമുള്ള കഴിവ് എല്ലാവർക്കും ഉണ്ട്. യഹോവ "നാം" "നമ്മിൽ" എന്ന് പറയുമ്പോൾ അത് യഹോവയെയും, യേശുവിനെയും, ദൂതന്മാരെയുമാണ് അർത്മാക്കുന്നതെന്ന് മനസിലാക്കുന്നതോ ഉചിതം? തീർച്ചയായും! ത്രിത്വം സമർത്ഥിക്കാൻ ആസാധാരണമായി ചിന്തിക്കുന്നതെന്തിനാണ്?. --സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 11 യേശുക്രിസ്തു ഏക കർത്താവ് തിരുത്തുക

  • a)മർക്കോസ് 12:29 ൽ “നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് ആകുന്നു” എന്നു കാണുന്നു. യേശുക്രിസ്തു ആകുന്നു നമ്മുടെ ഏക കർത്താവ് എന്ന് കൊരി: 8:6 ലും നാം വായിക്കുന്നു. അതായത് നമ്മുടെ ഏകകർത്താവ് യേശുക്രിസ്തു ആണെന്നും നമ്മുടെ ഏക കർത്താവ് ദൈവം ആണെന്നും വചനത്തിൽ പറഞ്ഞിരിക്കുന്നു. ഇതിൽ നിന്ന്, നമ്മുടെ ഏകകർത്താവായ യേശുക്രിസ്തു ദൈവമാണെന്നു തെളിയുന്നില്ലേ? ഇല്ലെങ്കിൽ മറ്റെന്താണ് ഇതിൽ നിന്നു തെളിയുന്നത്?
  • b) നമ്മുടെ ഏക കർത്താവ് (ഏറ്റവും വലിയ കർത്താവ്) യേശുക്രിസ്തു ആണെങ്കിൽ യേശുക്രിസ്തുവിനെക്കാൾ വലിയവൻ ആരുമില്ല എന്നല്ലേ അർത്ഥം വരുന്നത്? യേശുക്രിസ്തു ദൈവം അല്ല എങ്കിൽ അഖിലാണ്ഡത്തിലെ ഏറ്റവും വലിയ കർത്താവ് ആകുന്നതെങ്ങനെയാണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:03, 22 ജനുവരി 2011 (UTC)Reply

കർത്താവ് എന്ന പദത്തിന് ദൈവം എന്ന് അർത്ഥമില്ല. "കർതൃത്ത്വം നടത്തുന്നവൻ" "അധികാരം ഉള്ളവൻ" എന്നേ അർത്ഥമുള്ളു. ശെമ്മാ യിസ്രായേൽ എന്നറിയപെടുന്ന പ്രാർത്ഥനയാണത്. "നമ്മുടെ ദൈവമായ യഹോവ ഏക യഹോവ" എന്ന് ആവർത്ഥനം 6:4-ൽ വായിക്കുന്നു. തന്നെ ആരാധിക്കണമെന്ന് യേശു അർത്ഥമാക്കിയിരുന്നെങ്കിൽ "നമ്മുടെ ദൈവമായ ഞങ്ങൾ ഏക ഞങ്ങൾ" എന്നല്ലെ പറയേണ്ടത്? എന്നാൽ മർക്കൊസ് 12:32 പറയുന്നത് ശ്രദ്ധിക്കുക "ഗുരോ! നീ പറഞ്ഞത് സത്യം; 'അവൻ ഏകൻ; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല". തുടർന്ന് യേശു യോഹന്നാൻ 17:3-ൽ സ്വർഗ്ഗത്തേക്ക് നോക്കി പ്രാർത്ഥിക്കുന്നു "പിതാവേ..ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ". ഇവിടെ പിതാവിനെ യേശു ഏകസത്യദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ത്രിത്വം ശരിയായിരുന്നെങ്കിൽ "ഏകസത്യദൈവമായ നമ്മളെയും" എന്നല്ലേ പറയേണ്ടത്? കുടാതെ "നിന്റെ ദൈവമായ യഹോവയെ മാത്രമേ നീ ആരാധിക്കാവു" എന്ന് യേശു പറഞ്ഞില്ലെ?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 12 യേശുക്രിസ്തു:ദൈവപുത്രൻ, മനുഷ്യപുത്രൻ, രക്ഷകൻ തിരുത്തുക

  • a) യേശു ദൈവപുത്രൻ (യോഹ : 10:36) ആണെന്ന് വചനത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം യേശുക്രിസ്തു ദൈവത്തിന്റെ ഒരു സൃഷ്ടി ആണെന്നാണോ?
  • b) ദൈവപുത്രൻ എന്ന പദത്തിന് ദൈവത്തിന്റെ സൃഷ്ടി എന്നാണ് അർത്ഥമെങ്കിൽ മനുഷ്യപുത്രൻ എന്ന പദത്തിന്റെ അർത്ഥമെന്താണ്? യേശുക്രിസ്തുവിനെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട് (മർക്കോസ് 9:31); ഇതിന് മനുഷ്യന്റെ സൃഷ്ടി എന്ന് അർത്ഥമെടുക്കുന്നതു ശരിയല്ലെങ്കിൽ ദൈവപുത്രൻ എന്ന പദത്തിന് ദൈവത്തിന്റെ സൃഷ്ടി എന്ന് അർത്ഥമെടുക്കുന്നതു ശരിയാണോ?
  • c) മനുഷ്യപുത്രൻ എന്ന പദത്തിന്, മനുഷ്യത്വം സമ്പൂർണ്ണമായ അളവിൽ ഉള്ള, മനുഷ്യവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന ആൾ എന്നല്ലേ അർത്ഥം? അല്ലെങ്കിൽ മറ്റെന്താണ് അർത്ഥം?
  • d) ദൈവപുത്രൻ എന്ന പദത്തിന് ദൈവത്വം സമ്പൂർണ്ണമായ അളവിൽ ഉള്ള, ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവൻ എന്നല്ലേ അർത്ഥം? അല്ലെങ്കിൽ മറ്റെന്താണ് അർത്ഥം?
  • e) “മനുഷ്യപുത്രൻ” മനുഷ്യന്റെ സൃഷ്ടി അല്ലെങ്കിൽ, “ദൈവപുത്രൻ” ദൈവത്തിന്റെ സൃഷ്ടി ആയിരിക്കാനൊക്കുമോ?
  • f) യേശുക്രിസ്തു ദൈവത്തിന്റെ ഒരു സൃഷ്ടിയായതുകൊണ്ട്, യേശുക്രിസ്തുവിനെ ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ, ദൈവത്തിന്റെ സകല സൃഷ്ടികളും അതേ കാരണത്താൽ ദൈവത്തിന്റെ പുത്രൻമാരാണെന്ന് പറയേണ്ടിവരില്ലേ? അങ്ങനെ പറയുന്നതു ശരിയായിരിക്കുമോ? ശരിയായിരിക്കുമെങ്കിൽ കാളയും, കഴുതയും,പോത്തും ഒക്കെ ദൈവത്തിന്റെ പുത്രൻമാരും മനുഷ്യരുടെ സഹോദരൻമാരും ആണെന്നല്ലേ ചിന്തിക്കേണ്ടിവരിക? അങ്ങനെ ചിന്തിക്കാനൊക്കുമോ?
  • g) “ദൈവപുത്രൻ” എന്ന പദത്തിന് ദൈവത്തിന്റെ സൃഷ്ടി എന്നല്ല, പിന്നെയോ, ദൈവത്വം സമ്പൂർണ്ണമായ അളവിൽ ഉള്ള, ദൈവത്തെ പ്രതിനിധീകരിക്കാൻ അധികാരമുള്ള ആൾ എന്നാണത്ഥമെന്നു പറയുന്നതല്ലേ ശരി? അങ്ങനെ പറയുന്നത് തെറ്റാണെന്നു ചിന്തിക്കാൻ എന്തെങ്കിലും ന്യായമുണ്ടെങ്കിൽ അതെന്താണ്?
  • h) “തന്റെ ഏകജാതനായ പുത്രനിൽ” എന്നല്ല, “തന്റെ അതുല്യനായ പുത്രനിൽ” (Unique Son) എന്നതാണ് യോഹന്നാൻ 3:16 ന്റെ ശരിയായ തർജ്ജമ. യേശുക്രിസതു ദൈവമായിരിക്കുന്നതു കൊണ്ടല്ലേ ദൈവത്തിന്റെ “അതുല്യനായ പുത്രൻ” ആയിരിക്കുന്നത്? യേശുക്രിസ്തു ദൈവമല്ല, ദൈവത്തിന്റെ സൃഷ്ടിയാണെങ്കിൽ ക്രൂശിലെ സ്നേഹം ദൈവസ്നേഹമല്ല, ദൈവത്തിന്റെ സൃഷ്ടിയുടെ സ്നേഹമാണ് എന്നല്ലേ പറയേണ്ടത്? അങ്ങനെ പറയുന്നതാണോ ശരി?
  • i) പിതാവിനും പുത്രനും സാരാംശത്തിൽ ഏകത്വം ഉള്ളതുകൊണ്ടല്ലേ മാനവരാശിയുടെ രക്ഷകൻ യേശുക്രിസ്തുവാണെന്ന് മത്തായി 1 : 21 ലും അപ്പോ: പ്രവൃ: 5:31ലും, പത്രോസ് 1 :1ലും, രക്ഷകൻ ദൈവമാണെന്ന് 1 തിമോ: 1 :1 ലും തീത്തോസ് 1 :1 ലും പറഞ്ഞിരിക്കുന്നത്? ദൈവത്തിന്റെ ഒരു സൃഷ്ടിയാണ് യേശുക്രിസ്തുവെങ്കിൽ, മാനവരാശിയുടെ രക്ഷകൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നത് എങ്ങനെ ശരിയാകും? സൃഷ്ടിയുടെ രക്ഷണ്യവേല സ്രഷ്ടാവിന്റെ രക്ഷണ്യവേലയായി പരിഗണിക്കണമെങ്കിൽ സൃഷ്ടിയായ മനുഷ്യന്റെ പാപം സ്രഷ്ടാവിന്റെ പാപമായി പരിഗണിച്ച് 'പാപിയായ ദൈവം' എന്നും പറയേണ്ടേ? അങ്ങനെ പറയുന്നത് ശരിയല്ലെങ്കിൽ, രക്ഷിതാവായ യേശുക്രിസ്തുവാണ് രക്ഷിതാവായ ദൈവം എന്നല്ലാതെ മറ്റെന്താണ് പറയുവാൻ സാധിക്കുക? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:24, 22 ജനുവരി 2011 (UTC)Reply

"പുത്രൻ" എന്ന പദത്തിനു ത്രിത്വത്തെ ന്യായികരിക്കാനായി അസാധാരണമായ അർത്ഥം നൽകുന്നത് സത്യസന്ധതയാണോ? "വചനം മാസംമായി നമ്മുടെ അടുക്കൽ വന്നു" എന്ന് യോഹന്നാൻ 1:14 വായിക്കുന്നു. അതുകൊണ്ടാണ് അവൻ മനുഷ്യപുത്രൻ എന്ന നാമം നൽകപെട്ടിരിക്കുന്നത്. യേശുവിന്റെ സ്വർഗ്ഗിയ ജീവൻ പരിശുദ്ധാത്മാവിലുടെ ദൈവം മറിയയുടെ ഗർഭപാത്രത്തിലാക്കി. അല്ലാതെ ദൈവം തന്നെ അവതാരമെടുത്ത് വന്നതല്ല. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകി" എന്നാണ് ബൈബിൾ പറയുന്നത്. കുടാതെ "പിതാവ് എന്നെ അയച്ചു" എന്നാണ് യേശു പറഞ്ഞത്. അല്ലാതെ ത്രിത്വദൈവത്തിലെ ഒരു അംഗമായ താൻ അവതാരമെടുത്ത് വന്നു എന്നല്ല.

തിരുവെഴുത്തുകൾ ആവർത്തിച്ച് ദൈവത്തെ രക്ഷകൻ എന്ന് പരാമർശിക്കുന്നു. യെശയാവ് 43:11-ൽ "ഞാനല്ലാതെ ഒരു രക്ഷകനുമില്ല" എന്ന് പോലും ദൈവം പറയുകയുണ്ടായി. ദൈവവും യേശുവും രക്ഷകനാണെന്ന് വിളിക്കപെട്ടിരിക്കുന്നതുകൊണ്ട് രണ്ടു പേരും ഒന്നാണെന്ന് അർത്ഥമുണ്ടോ? ഒരിക്കലുമില്ല. തീത്തോസ് 1:4-ൽ "നമ്മുടെ രക്ഷകനായ ദൈവത്തെ"കുറിച്ചും പിന്നീട് "പിതാവായ ദൈവത്തെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനെ"ക്കുറിച്ചും പറയുന്നു. അതുകൊണ്ട് രണ്ടുപേരും രക്ഷകന്മാരാണ്. "നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷകനായ ദൈവം" എന്ന് പറഞ്ഞ് കൊണ്ട് യുദാ 25 ആ ബന്ധം വ്യക്തമാക്കുന്നു. ന്യായാധിപന്മാർ 3:9-ൽ യെശയ്യാവ് 43:11-ൽ ഉപയോഗിച്ചിരിക്കുന്ന അതേ എബ്രായ പദം ഇസ്രായേലിലെ ന്യായാധിപനായ ഒത്നിയേലിനുപയോഗിചിരിക്കുന്നു. അത് തീർച്ചയായും ഒത്നിയേലിനെ യഹോവയാക്കിയില്ല, ഉവ്വോ? ഇസ്രായേലിന് രക്ഷ നൽകിയത് യഹോവ മാത്രമണെന്നും ചുറ്റുമുള്ള മറ്റ് ദൈവങ്ങളിൽ നിന്ന് രക്ഷ വന്നില്ലെന്നും യെശയാവ് 43:1-12വരെയുള്ള വാക്യങ്ങളുടെ ഒരു വായന കാണിച്ചുതരുന്നു.

ഒന്നു ചിന്തിച്ചു നോക്കു. എതെങ്കിലും ഒരാളെ രക്ഷിക്കാൻ നിങ്ങൾ നിങ്ങളുടെ സ്വന്തം ഇഷ്ടപുത്രന്റെ ജീവൻ നൽകുമോ? യഹോവ അത് ചെയ്തു. അപ്പോൾ ഏറ്റവും വലിയ സ്നേഹം യഹോവ കാണിച്ചതിനാൽ തീർച്ചയായും യഹോവ രക്ഷകൻ കൂടെയല്ലെ? യേശു എന്ന നാമത്തിന്റെ അർത്ഥം "യഹോവ രക്ഷയാകുന്നു" എന്നാണ്. ദൈവപുത്രനും പിതാവും ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് ബൈബിൾ രണ്ടു പേരെയും വ്യത്യസ്തമായി വിവരിക്കുന്നത്? എന്തുകൊണ്ടാണ് "ക്രിസ്തുവിന്റെ തല ദൈവം" എന്ന് പറഞ്ഞിരിക്കുന്നത്? എന്തുകൊണ്ടാണ് "യേശു പിതാവിൽ നിന്ന് അനുസരണം പഠിച്ചു" എന്ന് ബൈബിൾ പറയുന്നത്? എന്തുകൊണ്ടാണ് യേശു "പിതാവിന് കീഴടങ്ങിയിരിക്കു"മെന്ന് ബൈബിൾ പറഞ്ഞിരിക്കുന്നത്?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 13 ശക്തനായ ദൈവം സർവ്വശക്തനായ ദൈവം തിരുത്തുക

  • a) യേശുക്രിസ്തുവിനെക്കുറിച്ച് യെശയ്യാവ് 9 : 6 ൽ “വീരനാം ദൈവം (Mighty God - ശക്തനായദൈവം)” എന്നു പറഞ്ഞിരിക്കുന്നു; സർവ്വശക്തനായ ദൈവം എന്ന് അവിടെ പറഞ്ഞിട്ടില്ല. “സർവ്വശക്തനായ ദൈവം” എന്ന വിശേഷണം അവിടെ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ യഥാർത്ഥ ദൈവത്വം യേശുക്രിസ്തുവിന് ഇല്ല എന്നു പറയാമോ? എങ്കിൽ “ശക്തനായ” എന്ന വിശേഷണം പോലും ഉപയോഗിക്കാതെ “ദൈവം” എന്നു മാത്രം പറഞ്ഞിരിക്കുന്ന ഉൽപത്തി 1 : 1 ലെ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിന് ദൈവത്വം തീരെയില്ല എന്നല്ലേ പറയേണ്ടത്?
  • b) സർവ്വശക്തനായ ദൈവം (Almighty God), ശക്തനായ ദൈവം (Mighty God), (സാധാരണ) ദൈവം എന്നിങ്ങനെ പലതരം ദൈവങ്ങൾ ഉണ്ടെന്നു പറയുന്നതു ശരിയാണോ? “ദൈവം” എന്നു മാത്രം പറഞ്ഞാൽ യഥാത്ഥ ദൈവം എന്നു തന്നെയല്ലേ അർത്ഥം? “ശക്തനായ”, “സർവ്വശക്തനായ”, “മഹാദയയുള്ള” (യോനാ 4:2)മുതലായ വിശേഷണങ്ങൾ സന്ദർഭാനുസരണം പ്രത്യേക ആശയങ്ങൾ പ്രകടിപ്പിക്കാൻ വേണ്ടി മാത്രമല്ലേ ഉപയോഗിക്കുന്നത്?
  • c) ദൈവം എന്ന പദംകൊണ്ട്, സാധാരണ സന്ദർഭങ്ങളിൽ യഥാർത്ഥ ദൈവത്തെത്തന്നെയല്ലേ അർത്ഥമാക്കുന്നത്? വ്യത്യസ്തമായ അർത്ഥം കൽപിച്ചിട്ടുണ്ടെങ്കിൽ അതു സന്ദർഭത്തിൽ നിന്നു മനസിലാക്കാൻ കഴിയേണ്ടതല്ലേ? പ്രത്യേക അർത്ഥമുണ്ടെന്നു സന്ദർഭത്തിൽ സൂചനയില്ലാത്തപ്പോൾദൈവം എന്ന പദം കൊണ്ട് യഥാർത്ഥത്തിലുള്ള സത്യദൈവത്തെ തന്നെയാണ് പരാമർശിക്കുന്നത് എന്നല്ലേ മനസിലാക്കേണ്ടത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:42, 22 ജനുവരി 2011 (UTC)Reply

ഇതിനുള്ള മറുപടി ഉപയോക്താവിന്റെ സംവാദം:Sijocalicut#ചോദ്യം 3 യേശുക്രിസ്തു നിത്യപിതാവ്, വീരനാം ദൈവം ഭാഗത്ത് ഉണ്ട്--സ്നേഹശലഭം:സംവാദം 16:45, 22 ജനുവരി 2011 (UTC)Reply

ചോദ്യം 14 വചനം (യേശുക്രിസ്തു) ദൈവമായിരുന്നു, നിത്യജീവൻ ആയിരുന്നു തിരുത്തുക

  • a) “വചനം (യേശുക്രിസ്തു) ദൈവം ആയിരുന്നു” (“ഒരു ദൈവം ആയിരുന്നു” എന്ന് യാതൊരു ആധികാരിക തർജ്ജമയിലും കാണുന്നില്ല) എന്ന വാക്യം (യോഹ : 1:1) യേശുക്രിസ്തു യഥാത്ഥ ദൈവം ആണെന്നു വ്യക്തമാക്കുന്നില്ലേ? ‘വചനം’ യഥാർത്ഥ ദൈവമല്ലെന്ന് സന്ദർഭത്തിൽ വല്ല സൂചനയുമുണ്ടോ? ഉണ്ടെങ്കിൽ അത് എന്താണ്? വചനം ആദിയിൽ തന്നെ ഉണ്ടായിരുന്നു എന്ന പ്രസ്താവന വചനത്തിന്റെ ദൈവത്വത്തെ കൂടുതൽ ഉറപ്പിക്കുന്നില്ലേ?
  • b) ‘ദൈവവചനം’ എന്നു പേരുള്ള യേശുക്രിസ്തു (വെളിപ്പാട് 19:13) ദൈവവചനത്തിന്റെ ആൾരൂപം അഥവാ ദൈവവചനത്തിന്റെ ഉറവിടം ആയതുകൊണ്ടല്ലേ ആ പേരിൽ അറിയപ്പെടുന്നത്? ദൈവം എന്നു മുതൽ ഉണ്ടോ അന്നു മുതൽ ദൈവവചനവും ഇല്ലേ? ആദി മുതൽ തന്നെ ഉണ്ടായിരുന്ന ദൈവവചനം പിൽക്കാലത്തെ ഒരു സൃഷ്ടിയാണ് എന്ന് എങ്ങനെ പറയാൻകഴിയും?
  • c) യേശുവിനെ മാത്രം കണ്ട യഹൂദൻമാർ യേശുവിനെയും പിതാവിനെയും കാണുകയും പകെക്കുകയും ചെയ്തിരിക്കുന്നു എന്ന് യോഹ 15:24 ൽ വായിക്കുന്നു. യേശുവും പിതാവും തമ്മിൽ സാരാംശത്തിൽ ഏകത്വമില്ലെങ്കിൽ യേശുവിനെ മാത്രം കണ്ട യെഹൂദൻമാർക്ക് യേശുവിലൂടെ അദൃശ്യനായ പിതാവിനെ എങ്ങനെയാണ് കാണുവാൻ കഴിഞ്ഞത്?
  • d) മലാഖി 3:1 പ്രകാരം യഹോവയ്ക്ക് വഴി ഒരുക്കുന്ന ജോലിയാണ് യോഹന്നാൻ സ്നാപകന് ചെയ്യാനുണ്ടായിരുന്നത്. യോഹന്നാൻ സ്നാപകൻ യേശുക്രിസ്തുവിനാണ് വാസ്തവത്തിൽ വഴി ഒരുക്കിയത് (യോഹന്നാൻ 1 :29 ‏‏34). ഇതിന്റെ അർത്ഥം യഹോവയും യേശുക്രിസ്തുവും സാരാംശത്തിൽ ഒരേ ദൈവം തന്നെയാണെന്നല്ലേ? അല്ലെങ്കിൽ യേശുക്രിസ്തുവിനു യോഹന്നാൻ വഴി ഒരുക്കിയപ്പോൾ അത് എങ്ങനെ യഹോവയ്ക്കുള്ള വഴി ഒരുക്കലായിത്തീർന്നു?
  • e) യേശുക്രിസ്തു ജീവന്റെ ഉറവിടമായ സത്യദൈവം അല്ലെങ്കിൽ, ലോകത്തിൽ പ്രത്യക്ഷപ്പെട്ട, പിതാവിനോടു കൂടെയിരുന്ന നിത്യജീവൻ എന്ന് 1 യോഹ : 1 : 2 ൽ യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് എങ്ങനെ ശരിയാകും? യേശുക്രിസ്തു നിത്യജീവൻ തന്നെ ആയിരിക്കുമ്പോൾ എങ്ങനെയാണ് ദൈവത്തിൽ നിന്നു ജീവൻ സ്വീകരിച്ച ഒരു സൃഷ്ടി ആകാനൊക്കുന്നത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 14:53, 22 ജനുവരി 2011 (UTC)Reply

യോഹന്നാൻ 1:1-ന്റെ വ്യത്യസ്ത ബൈബിൾ പരിഭാഷകൾ കാണുക. യഹോവയുടെ സാക്ഷികൾ 1961-ൽ പ്രസിദ്ധികരിച്ച പുതിയ ലോക ഭാഷാന്തരത്തിൽ "വചനം ഒരു ദൈവമായിരുന്നു" എന്ന് പരിഭാഷപെടുത്തിയിരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ അത് സഹായിക്കും.

വർഷം യോഹന്നാൻ 1:1 ഭാഷാന്തരം
1808 വചനം ഒരു ദേവനായിരിന്നു The New Testament, in An Improved Version, Upon theBasis of Archbishop Newcome’sNew Translation: With a Corrected Text, London.
1829 ലോഗോസ് ഒരു ദേവനായിരുന്നു The monoTeststron, The Gospel History According to the four evangelist vol 1, John S Thompson, Baltimore
1864 ഒരു ദേവനായിരുന്നു ആ വചനം The Emphatic Diaglott (J21, interlinear reading), by Benjamin Wilson, New York and London
1879 വചനം ഒരു ദേവനായിരുന്നു La saint bible, second-oldramere,Geneeva, Paris
1928 വചനം ദൈവസ്വരൂപനായിരുന്നു La bible du sentanaire, soceite biblic da paris
1935 വചനം ഒരു ദിവ്യനായിരുന്നു The Bible—An American Translation, by J. M. P.Smith and E. J. Goodspeed, Chicago.
1950 വചനം ഒരു ദേവനായിരുന്നു New World Translation of the Christian Greek Scriptures,Brooklyn.
1975 ഒരു ദേവൻ (അല്ലെങ്കിൽ ദൈവപ്രകൃതമുള്ളവൻ) ആയിരുന്നു വചനം Das Evangelium nach Johannes, by Siegfried Schulz,Göttingen, Germany.
1978 ദൈവപ്രകൃതമുള്ളവനായിരുന്നു ലോഗോസ് Das Evangelium nach Johannes,by Johannes Schneider,Berlin.
1979 ഒരു ദേവനായിരുന്നു ലോഗോസ് Das Evangelium nach Johannes,by Jürgen Becker, Würzburg, Germany

എന്തുകൊണ്ടാണ് മറ്റ് മുഖ്യധാര വിവർത്തകരും ഇങ്ങനെ പരിഭാഷപെടുത്താൻ നിർബന്ധിതരായിരിക്കുന്നത്? ഗ്രിക്ക് പാഠത്തിൽ തെയൊസ് എന്ന പദത്തിനു മുമ്പിൽ ഹൊ എന്ന വിവേചകഭേദം (definite article) ഇല്ല. അതുകൊണ്ടാണ് മേല്പറഞ്ഞ ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ ഭാഷാന്തരങ്ങളിൽ "ദേവൻ", "ദിവ്യൻ", "ദൈവസ്വരൂപൻ" എന്നിങ്ങനെ അതു പരിഭാഷപെടുത്തിയിരിക്കുന്നത്. എന്നാൽ "വചനം ദൈവത്തോടു കൂടെയായിരുന്നു" എന്നു പറയുന്നിടത്ത് "ദൈവം" എന്നതിനുള്ള തെയോസ് എന്ന സാമാന്യനാമത്തിനു മുമ്പിൽ ഹൊ എന്ന വിവേചകഭേദകം ചേർത്ത് ഹൊതിയോസ് എന്നാണ് കാണുന്നത്. ഗ്രീക്കിൽ ഇപ്രകാരം വിവേചകഭേദകം ചേർത്ത് പറയുമ്പോൾ അത് അനന്യനായ, വ്യതിരിക്തനായ ഒരു വ്യക്തിയെ കുറിക്കുന്നു. എന്നാൽ ഹൊ എന്ന വിവേചകഭേദം ഇല്ലാതെ പറയുന്നത് ഒരു വ്യക്തിയുടെ വിശേഷതയെ അല്ലെങ്കിൽ പ്രകൃതത്തെയാണ് എടുത്തുകാണിക്കുന്നത്. അതുകൊണ്ട് ലോഗോസ് അഥവാ വചനം, തെയൊസ് ആയിരുന്നു എന്ന് പറയുമ്പോൾ അത്, അവൻ എതു ദൈവത്തോട്കുടെ ആയിരുന്നുവോ ആ ദൈവംതന്നെയാണെന്ന് അതായത്, സർവശക്തനായ ദൈവമാണെന്ന് അർഥമാക്കുന്നില്ല; പകരം, ലൊഗൊസിന്റെ അഥവാ വചനത്തിന്റെ ഒരു പ്രതേക വിശേഷണതയെ തിരിച്ചറിയിക്കുകമാത്രമാണ് ചേയ്യുന്നത്. കാരണം യോഹന്നാൻ 1:18 പറയുന്നു: "ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല" "വചനം ജഡമായി പാർത്തു നാം അവന്റെ മഹിമ കണ്ടിരിക്കുന്നു" എന്ന് 14-അം വാക്യം വ്യക്തമാക്കുന്നു. ആർക്കെങ്കിലും ആരോടെങ്കിലും കൂടെയായിരിക്കാനും അതേസമയം ആ വ്യക്തിയായിരിക്കാനും സാധിക്കുമോ? യോഹന്നാൻ 17:3-ൽ യേശു പിതാവിനെ ഏക സത്യദൈവമെന്ന് അഭിസംബോധന ചെയ്തു. അതുകൊണ്ട് യേശു "ഒരുദൈവം" എന്ന നിലയിൽ തന്റെ പിതാവിന്റെ ദിവ്യഗുണങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു.

യോഹന്നാൻ 15:24 വായിച്ചിട്ട് യേശുവും പിതാവും ഒന്നാണെന്ന് എങ്ങനെ സമർത്ഥിക്കും? യേശുവിനെ അയച്ചത് പിതാവാണ്. അതിനാൽ അവനെ ദ്വേഷിക്കുന്നത് പിതാവിനെ ഫലത്തിൽ ദ്വേഷിക്കുകയാണെന്നേ അർത്ഥമുള്ളു. യഹോവക്ക് വഴിയൊരുക്കുകയാണ് യോഹന്നാൻ സ്നാപകന്റെ ദൗത്യം. കാരണം യഹോവയുടെ ഉദ്ദേശ്യം നടപ്പാക്കാനാണ് യേശുവിനെ ഭുമിയിലേക്കയച്ചത്. അപ്പോൾ യേശുവിന് വഴിയൊരുക്കുന്നത് യഹോവക്ക് വഴിയൊരുക്കുന്നതിനു സമമല്ലെ? ശരി ഇനി അങ്ങനെയല്ല യേശു തന്നെയാണ് യഹോവ എന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ എന്തിനാണ് യേശു സ്വർഗ്ഗം കാലിയായി കിടക്കുമ്പോൾ സ്വർഗ്ഗത്തേക്ക് നോക്കി പ്രാർത്ഥിച്ചത്? ജീവന്റെ ഉറവിടം യഹോവ മാത്രമാണെന്നാണ് ബൈബിൾ പറയുന്നത്. (സങ്കീർത്തനം 36:9 "നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ") യേശുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിലാണ് യഹോവ മനുഷ്യർക്ക് നിത്യജീവൻ നൽകാൻ പോകുന്നത്. അതുകൊണ്ട് യേശുവിനെ നിത്യജീവൻ എന്ന് വിളിക്കുന്നതിൽ തെറ്റിന്നുമില്ല. കാരണം യേശു പറഞ്ഞു "ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; എന്നീലൂടെ അല്ലാതെ പിതാവിന്റെ അടുക്കൽ പോകാൻ സാധിക്കില്ല" യേശു ഒരു വഴിയാണ്. (മദ്ധ്യസ്ഥൻ എന്ന് മറ്റ് വാക്യങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നു). ആ വഴിയിലുടെ പോകേണ്ടുന്ന സ്ഥലം പിതാവിലേക്കാണ്. അങ്ങനെയിരിക്കെ വഴി തന്നെയാണ് പിതാവ് എന്നെങ്ങനെ പറയാൻ കഴിയും?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 15 യേശുക്രിസ്തു സത്യദൈവം തിരുത്തുക

  • a) യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നവർ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിളിൽ (New World Translation of the Holy scriptures) യേശുക്രിസ്തു “സത്യദൈവവും നിത്യജീവനും” (1 യോഹ : 5 :20) ആണെന്നു പറഞ്ഞിരിക്കുന്നത് (... by means of his son Jesus Christ. This is the true God and life everlasting:) ശരിയായ തർജ്ജമ തന്നെയല്ലേ?
  • b) ആണെങ്കിൽ യേശുക്രിസ്തു സത്യദൈവം തന്നെയാണെന്നും ദൈവത്തിന്റെ സൃഷ്ടി അല്ലെന്നും വ്യക്തമല്ലേ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:00, 22 ജനുവരി 2011 (UTC)Reply

1 യോഹന്നാൻ 5:20-ൽ യേശുവിനെയാണ് സത്യദൈവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും മിക്ക ബൈബിൾ പണ്ഡിതന്മാരും അത് പിതാവിനെകുറിച്ചായിരുന്നു എന്ന് തന്നെ പറയുന്നു. കാരണം? ബൈബിളിന്റെ ഗ്രീക്കിലെ എഴുത്തു ശൈലിയിൽ 'അവൻ' എന്ന് കുറിക്കുന്ന പല സന്ദർഭങ്ങളിലും അത് മുമ്പിലത്തെ വരിയിലെ വ്യക്തിയെയാണ് കുറിക്കുന്നതെന്ന് നിർബന്ധമില്ല. ഉദാഹരണത്തിനു പുരാധന ഗ്രീക്ക് കൈയെഴുത്തുപ്രതികളൊടു പറ്റിനിലക്കുന്ന വെസ്റ്റ്ഹോർട്ടിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക് പാഠം ഇത് സൂചിപ്പിക്കുന്നു. ഓക്സ്ഫോർഡിലെ പണ്ഡിതനായ വെസ്റ്റ്ഹോർട്ട് ഇതു സംബന്ധിച്ച് ഇങ്ങനെ എഴുതി, "തൊട്ടു മുമ്പിൽ സുചിപ്പിക്കപെട്ട വ്യക്തിയെകുറിച്ചായിരുന്നില്ല യോഹന്നാൻ അപ്പൊസ്തലൻ ഹൊസ്റ്റൊസ്[അവൻ] എന്ന പദം കൊണ്ട് അർത്ഥമാക്കിയത്, മറിച്ച് ഗ്രീക്കിന്റെ ശൈലിയനുസരിച്ച് ആ അദ്ധ്യായത്തിലെ കേന്ദ്രകഥപാത്രമായ പിതാവായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്"

കുറച്ചുകുടെ വ്യക്തമായി മനസ്സിലാക്കാൻ 2 യോഹന്നാൻ 7 നോക്കുക" യേശുക്രിസ്തു ജഡത്തിൽ വന്നുവെന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകർ ലോകത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവനത്രേ വഞ്ചകനും എതിർക്രിസ്തുവും". ഇവിടെ "ഇങ്ങനെയുള്ളവൻ[ഹൊസ്റ്റൊസ്]" എന്ന് തൊട്ടു മുമ്പിലത്തെ വരിയിലെ കർത്താവായ[വ്യാകരണത്തിലെ കർത്താവ്] യേശുവിനെകുറിച്ചായിരുന്നില്ല യോഹന്നാൻ അർത്ഥമാക്കിയതെന്ന് ശ്രദ്ധിക്കുക. സമാനമായി പ്രവർത്തി പുസ്തകത്തിൽ ലുക്കൊസ് എഴുതിയത് ശ്രദ്ധിക്കുക "ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നിലക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ .വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ" ഇവിടെയും രണ്ടാമത്തെ വരിയിലെ "ഇവൻ" ആദ്യത്തെ വരിയിലെ പ്രധാന കഥാപാത്രമായ സൗഖ്യമാക്കപെട്ടവനെയല്ല ഉദ്ദേശികുന്നതെന്ന് വ്യക്തമാണ്. മറിച്ച് എഫേസിയർ 2:20 അനുസരിച്ച് യേശൂവെന്ന മൂലകല്ലിനെയാണ് "അവൻ" അർത്ഥമാക്കിയത്. അപ്പോൾ ഈ രണ്ട് ഉദാഹരണങ്ങളിൽ നിന്ന് ഒരു വാക്യത്തിലെ 'അവൻ' എന്ന പരാമർശനം മുമ്പിലത്തെ വരിയിലെ കഥാപാത്രത്തേ അർത്ഥമാക്കണമെന്ന് നിർബന്ധമില്ല എന്ന് മനസ്സിലാക്കേണ്ടതാണ്.

ഇനി യേശുവിനെ സത്യദൈവമെന്ന് 1 യോഹന്നാൻ 5:20 അർത്ഥമാക്കിയിരുന്നെങ്കിൽ "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു" എന്ന വാക്യത്തോടു പരസ്പരവിരുദ്ധമല്ലെ?. ബൈബിളിൽ പിതാവായ യഹോവയെ മാത്രമാണ് സത്യദൈവം എന്ന് വിളിച്ചിട്ടുള്ളത്. ഉദാഹരണം "യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ. അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു."(യിരെമ്യാവു 10:10-12) കുടാതെ "പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു" (1 കൊരി 8:6)--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 16. യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ തിരുത്തുക

  • a) യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണെന്ന് കൊലോസ്യർ 1 :15 ൽ പറഞ്ഞിരിക്കുന്നു. കാണാനൊക്കാത്ത, അദൃശ്യമായ ഒന്നിന് പ്രതിമ ഉണ്ടാക്കാനൊക്കുമോ? ഈ വാക്യത്തിൽ ‘പ്രതിമ’ എന്ന പദത്തിനു കൽപിച്ചിരിക്കുന്നത്, അതിന്റെ സാധാരണ അർത്ഥമല്ലെന്നു സ്പഷ്ടമല്ലേ?
  • b) യേശുക്രിസ്തു ദൈവത്തിന്റെ ഒരു സൃഷ്ടിയാണെങ്കിൽ, മേൽപറഞ്ഞ വാക്യപ്രകാരം ഏതോ ഒരുകാലത്ത് ദൈവം താൻ തന്നെ തനിക്ക് ഒരു പ്രതിമ ഉണ്ടാക്കി എന്നാണോ നാം മനസിലാക്കേണ്ടത്?
  • c) യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കരുതെന്നു മോശെക്കു കൽപന കൊടുത്ത ദൈവം വാസ്തവത്തിൽ ഈ പ്രമാണം സ്വയം ലംഘിച്ച് തനിക്കു താൻ തന്നെ ഒരു പ്രതിമ ഉണ്ടാക്കി എന്നു പറഞ്ഞാൽ അതു ശരിയായിരിക്കുമോ?
  • d) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണ് യേശുക്രിസ്തു എന്നു പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം മനുഷ്യർക്ക് അദൃശ്യനായ ദൈവത്തെ ദൃശ്യരൂപത്തിൽ വെളിപ്പെടുത്തിയിരിക്കുന്നവനാണ് യേശുക്രിസ്തു എന്നല്ലേ? മറ്റു വല്ലതുമാണ് ശരിയായ അർത്ഥമെങ്കിൽ അതെന്താണ്?
  • e) അദൃശ്യനായ ദൈവം ദൃശ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടാൽ തന്റെ ദൈവത്വം നഷ്ടപ്പെടുമോ? എങ്കിൽ അതിന്റെ കാരണമെന്താണ്? നഷ്ടപ്പെടുകയില്ലെങ്കിൽ, അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമായ യേശുക്രിസ്തു ദൈവം തന്നെയല്ലേ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:08, 22 ജനുവരി 2011 (UTC)Reply

"ദൈവത്തെ ആരു ഒരു നാളും കണ്ടിട്ടില്ല" എന്ന് ബൈബിൾ നമ്മോട് പറയുന്നു. ദൈവപ്രതിമയായ യേശുവിനെ മനുഷ്യർ തീർച്ചയായും കണ്ടു. അപ്പോൾ ഇവിടെ പ്രതിമ എന്ന് ഉപയോഗിച്ചിരിക്കുന്നത് യഹോവയുടെ ദൃശ്യരൂപമാണ് യേശുവെന്ന് അർത്ഥമാക്കുന്നുണ്ടോ? ഇല്ല. കാരണം യഹോവ ആത്മാവാകുന്നു എന്ന് ബൈബിൾ പറയുന്നു. യേശു പിതാവിന്റെ വ്യക്തിത്വത്തെ അതേപടി പ്രതിഫലിപ്പിച്ചു. പിതാവ് തന്നോട് കല്പിച്ചതൊക്കെയും അവൻ നിവർത്തിച്ചു. അതുകൊണ്ടാണ് അവനെ ദൈവപ്രതിമ എന്ന് പറഞ്ഞിരിക്കുന്നത്. ഉദാഹാരണത്തിന് മകനെ കാണുമ്പോൾ പിതാവിന്റെ അതേ ഛായ ഉണ്ടെന്ന് പറയാറില്ലെ? അതുപോലെ യേശുവും യഹോവയും ഐക്യത്തിലും വ്യക്തിത്വത്തിലും സ്വഭാവ വിശേഷണത്തിലും ഒന്നാണെന്നേ അതിനർത്ഥമുള്ളു. അതുകൊണ്ടാണ് "പുത്രൻ പിതാവിനെ വെളിപെടുത്തിയിരിക്കുന്നു" എന്ന് യേശു പറഞ്ഞത്. "പിതാവ് എന്നേക്കാളും വലിയവനാകുന്നു" എന്ന് യേശു പറഞ്ഞതും ഓർക്കുക. കുടാതെ "ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക" എന്ന് യഹോവ യേശുവിനോട് പറഞ്ഞില്ലെ? യേശു യഹോവയുടെ ഒരു ആരാധകൻ ആണെന്നും അതിലായിരുന്നു അവന്റെ സന്തോഷമെന്നും യെശയ്യാവ് 11-അം അദ്ധ്യായത്തിലെ "അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും" എന്ന വാക്യം സുചിപ്പിക്കുന്നു.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 17 പരീക്ഷണം തിരുത്തുക

  • a) യേശുക്രിസ്തു ദൈവമല്ല, പിന്നെയോ ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ പറയുന്നത് യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടുവെന്നും (മത്തായി 4:1) പരീക്ഷിക്കപ്പെടുന്ന ഒരാൾക്ക് യാക്കോബ് 1 :13 പ്രകാരം ദൈവത്വം ഇല്ലെന്നും യേശു പരീക്ഷിക്കപ്പെട്ടതിനാൽ ദൈവം അല്ലെന്നും ആണ്. പരീക്ഷിക്കപ്പെടുന്ന ആൾ ദൈവം ആയിരിക്കുക സാദ്ധ്യമല്ലെങ്കിൽ മെരീബയിൽ (രെഫിദീമിൽ) വച്ച് മസ്സാനാളിൽ (പരീക്ഷയുടെ നാളിൽ) യിസ്രായേൽ യഹോവയെ പരീക്ഷിച്ചതിൽ നിന്ന് (പുറപ്പാട് 17 : 1-7; ‏ ആവർത്തനം 6:16; സങ്കീ: 95:8) യഹോവ ദൈവമല്ലെന്ന് തെളിയുന്നുണ്ടോ? ഇല്ലെങ്കിൽ, സാത്താൻ യേശുവിനെ പരീക്ഷിച്ചതിൽ നിന്ന് യേശു ദൈവമല്ലെന്നു തെളിയുന്നതെങ്ങനെ?
  • b) പരീക്ഷിക്കപ്പെടുവാൻ അനുവദിക്കുന്ന ആളിനു ദൈവത്വം ഉണ്ടായിരിക്കുവാൻ സാധ്യമല്ലെങ്കിൽ “എന്നെ പരീക്ഷിപ്പിൻ” എന്നു പറയുന്ന ആളിനു ദൈവത്വം ഉണ്ടായിരിക്കാൻ ഒട്ടുമേ സാധ്യമല്ല എന്നല്ലേ പറയേണ്ടത്? യഹോവ യിസ്രായേലിനോട് ഒരു പ്രത്യേക കാര്യത്തിൽ “എന്നെ പരീക്ഷിപ്പിൻ” എന്നു പറഞ്ഞിട്ടുള്ളതായി മലാഖി 3:10 ൽ നാം വായിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യഹോവ ദൈവഅഷ്ട എന്നു നാം പറയണമോ?
  • c) പരീക്ഷിക്കപ്പെടുകയും “പരീക്ഷിപ്പിൻ” എന്നു പറകയും ചെയ്ത യഹോവയ്ക്കു ദൈവത്വം ഉണ്ടായിരിക്കുവാൻ സാധ്യമാണെങ്കിൽ സാത്താന്റെ പരീക്ഷയുടെ മേൽ വിജയം നേടിയ യേശുക്രിസ്തുവിന് ദൈവത്വം ഉണ്ടായിരിക്കുവാൻ സാധ്യമല്ലേ?
  • d) സാത്താനാൽ പരീക്ഷിക്കപ്പെടുവാൻ അനുവദിച്ചതുകൊണ്ട് യേശുക്രിസ്തു ദൈവമല്ലെന്നും “എന്നെ പരീക്ഷിപ്പിൻ” എന്ന് യഹോവ യിസ്രായേലിനോട് പറഞ്ഞതിനാൽ യഹോവ ദൈവമല്ലെന്നും അതിനാൽ അഖിലാളണ്ഡത്തിൽ യാതൊരു ദൈവവും ഇല്ലെന്നും പറഞ്ഞാൽ അതു ശരിയായിരിക്കുമോ? ഇല്ലെങ്കിൽ സാത്താനാൽ പരീക്ഷിക്കപ്പെട്ടതുകൊണ്ട് യേശുക്രിസ്തുവിനു ദൈവത്വം ഇല്ലെന്നു പറയാൻ എന്തെങ്കിലും ന്യായമുണ്ടോ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:21, 22 ജനുവരി 2011 (UTC)Reply


"നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്" എന്ന് യേശു പറഞ്ഞു. "ദൈവത്തെ പരീക്ഷിച്ചുകുടാ" എന്നും നാം ബൈബിളിൽ വായിക്കുന്നു. ഇവിടെയെല്ലാം മനപ്പുർവ്വം ദൈവം തന്നെ സംരക്ഷിക്കുമോ ഇല്ലയോ എന്നറിയാൻ വേണ്ടി പരിക്ഷിക്കുന്നതിനെയാണ് കുറിക്കുന്നത്. "മലമുകളിൽ നിന്ന് ചാടുക" എന്ന് സാത്താൻ യേശുവിനോട് പറഞ്ഞത് തീർച്ചയായും മനപൂർവ്വം പരീക്ഷിക്കാനുള്ള പ്രലോഭനം ആയിരുന്നു. പരിക്ഷിക്കപെടുന്ന വ്യക്തി ദൈവം ആയിരിക്കാൻ സാധ്യമല്ലെന്ന് യഹോവയുടെ സാക്ഷികൾ ഇതുവരെ പഠിപ്പിച്ചിട്ടില്ല. അത് ലേഖകന്റെ സങ്കൽപ്പമാണ്. എന്തിനു യഹോവ തന്നെ അവനെ ശരിയായ വിധത്തിൽ പരിക്ഷിക്കാൻ നമ്മെ പ്രോൽസാഹിപ്പിച്ചിരിക്കുന്നു. അതായത് യഹോവയെ ഹൃദയപൂർവ്വം അനുസരിക്കുന്ന വ്യക്തികളെ ദൈവം അനുഗ്രഹിക്കുമോ ഇല്ലയോ എന്നറിയാൻ അവനെ അനുസരിച്ചുകൊണ്ട് പരീക്ഷിക്കാനാണ് യഹോവ മലാഖി 3:10-ൽ ആവശ്യപെട്ടത്. ആയതിനാൽ ചോദ്യം 17 ഒരിക്കലും ത്രിത്വത്തെ പിന്താങ്ങുന്നില്ല. കുടാതെ സാത്താന്റെ പരിക്ഷകൾ യേശു മാത്രമല്ല ഇയോബും മറ്റ് നല്ല വ്യക്തികളും വിജയകരമായി പൂർത്തിയാക്കി. അതുകൊണ്ട് യേശു സാത്താന്റെ പരിക്ഷണം വിജയിച്ചു എന്നത് അവൻ ദൈവമാണെന്ന് അർത്ഥമാക്കുമെങ്കിൽ ഇയോബും മറ്റ് നീതിമാന്മാരും ദൈവമാകുമോ? ഇല്ല.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 18 യേശുക്രിസ്തുവിൽ ദൈവത്തിന്റെ സമ്പുർണ്ണത തിരുത്തുക

  • a) അദൃശ്യനായ ദൈവത്തെ ദൃശ്യരൂപത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന യേശുക്രിസ്തുവിൽ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നുവെന്നാണ് കോലോസ്യർ 2:9 ൽ പറഞ്ഞിരിക്കുന്നത്. ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ഉള്ള യേശുക്രിസ്തുവിന് ദൈവത്വം ഇല്ലാതിരിക്കാനും ‘സൃഷ്ടിത്വം’ മാത്രമുണ്ടായിരിക്കാനും എങ്ങനെയാണ് സാധിക്കുക?
  • b) യേശുക്രിസ്തു “സർവ്വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ (. . . from whom the Christ (sprang) according to the flesh : God, who is over all, (be) blessed forever Amen” (New World Translation‍) റോമർ 9 : 5) ആയിരിക്കുമ്പോൾ എങ്ങനെയാണ് ദൈവം അല്ലാത്തവൻ ആകുന്നത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:28, 22 ജനുവരി 2011 (UTC)Reply

കൊലൊസ്യർ 2:9-ന് എല്ലാവരും ഒരേ വ്യഖ്യാനമല്ല നൽകുന്നതെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ കൊലൊസ്യർക്കുള്ള നിശ്വസ്ത ലേഖനത്തിന്റെ ശേഷം ഭാഗങ്ങളൊട് യോജിപ്പിലായിരിക്കുന്നത് എന്താണ്? ക്രിസ്തുവിന്, അവൻ ദൈവമായിരിക്കുന്നതുകൊണ്ട്, ത്രിത്വത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട്, അവന്റേതായിരുന്ന എന്തെങ്കിലും അവനിൽ ഉണ്ടോ? അതോ അവനിൽ വസിക്കുന്ന "സമ്പൂർണ്ണത" മറ്റാരുടെയെങ്കിലും തീരുമാനപ്രകാരം അവന്റേതായിത്തീർന്നതാണോ? കൊലൊസ്യർ 1:19 പറയുന്നു, അങ്ങനെയായിരിക്കാൻ "പിതാവിന് പ്രസാദം തോന്നിയതിനാൽ" എല്ലാ സമ്പൂർണ്ണതയും ക്രിസ്തുവിൽ വസിച്ചു എന്ന്. അത് "ദൈവത്തിന്റെ തന്നെ തിരഞ്ഞെടുപ്പായിരുന്നു" എന്ന് ന്യു ഇംഗ്ലിഷ് ഭാഷാന്തരം വായിക്കുന്നു.

കൊലൊസ്യർ 2:9-നോട് ചേർന്നുള്ള സന്ദർഭം പരിഗണിക്കുക. 8-അം വാക്യത്തിൽ മാനുഷ പാരമ്പര്യത്തിനും തത്ത്വജ്ഞാനത്തിനും വേണ്ടി വാദിക്കുന്നവരാൽ വഴിതെറ്റിക്കപെടുന്നതിനെതിരെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകപെട്ടിരിക്കുന്നു. ക്രിസ്തുവിൽ "ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും എല്ലാ നിക്ഷേപങ്ങളും ഒളിഞ്ഞിരിക്കുന്നു" എന്ന് അവരോട് പറയപെട്ടിരിക്കുന്നു. "അവനിൽ വസിക്കാനും" "അവനിൽ വേരുന്നിയും കെട്ടുപണിചെയ്യപ്പെട്ടും വിശ്വാസത്തിൽ ഉറപ്പുള്ളവരായിത്തീരാനും" അവൻ പ്രോൽസാഹിക്കപെട്ടിരിക്കുന്നു.(3,6,7 വാക്യങ്ങൾ) അവനിലാണ്, അല്ലാതെ മാനുഷ തത്ത്വഞ്ജാനത്തിന്റെ ഉപഞ്ജാതാക്കളിലോ ഉപദേഷ്ടാക്കളിലോ അല്ല മൂല്യവത്തായ ഒരു പൂർണ്ണത വസിക്കുന്നത്. ക്രിസ്തുവിൽ വസിക്കുന്ന പൂർണ്ണത ക്രിസ്തുവിനെ ദൈവം തന്നെയാക്കി എന്ന് അപ്പൊസ്തലനായ പൗലൊസ് ഇവിടെ പറയുകയായിരുന്നോ? ക്രിസ്തു "ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി" പറയപെട്ടിരിക്കുന്ന കൊലൊസ്യർ 3:1 അനുസരിച്ച് അങ്ങനെയല്ല.

ലിഡലിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക്-ഇംഗ്ലിഷ് ലെക്സിക്കൻ അനുസരിച്ച് തെയൊട്ടെസ് എന്നതിന്റെ അർത്ഥം "ദിവ്യത്വം" "ദിവ്യ സ്വഭാവം" എന്നാണ്. (ഓക്സ്ഫോർഡ്, 1968 പേ 762) യഥാർത്ഥത്തിൽ ദിവ്യനോ ദിവ്യ സ്വഭാവമുള്ളവനോ ആയിരിക്കുന്നത് ദൈവപുത്രനായ യേശുവിനെ പിതാവിനോട് സഹതുല്യനോ സഹനിത്യനോ ആക്കുന്നില്ല. എല്ലാ മനുഷ്യരും "മനുഷത്വത്തിൽ" അല്ലെങ്കിൽ "മനുഷ്യ സ്വഭാവത്തിൽ" പങ്കു പറ്റുന്നതിനാൽ അവർ സഹതുല്യരോ സമപ്രായക്കാരോ ആകാത്തതുപോലെ തന്നെ.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 19 മൽക്കിസെദേക്ക് തിരുത്തുക

മെല്ക്കീസേദെക്കിന്റെ ജനനമരണ വിവരങ്ങളും വംശാവലിയും ഒന്നും വചനത്തിൽ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ കാര്യങ്ങളിൽ അയാൾ, ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവപുത്രനു തുല്യനാണെന്ന് എബ്രായർ 7:3 ൽ പറഞ്ഞിരിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു ജീവാരംഭം ഉള്ള ഒരു സൃഷ്ടിയല്ല, പിന്നെയോ ജീവാരംഭം ഇല്ലാത്തവനും ജീവന്റെ ഉറവിടമായ സ്രഷ്ടാവായ ദൈവം തന്നെയാണെന്നുമല്ലേ ഇതിന്റെ അർത്ഥം? ഇതല്ല അത്ഥമെന്നിൽ ജീവാരംഭം ഇല്ലാത്ത ദൈവപുത്രൻ എങ്ങനെയാണ് ഒരു സൃഷ്ടിയാകുന്നതെന്ന് വിശദീകരിക്കുക.-- സിജോ വർഗ്ഗീസ്, മൈക്കാവ് 15:34, 22 ജനുവരി 2011 (UTC)Reply

മൽകിസെദേക്കിന് "പിതാവും, മാതാവും,വംശാവലിയും, ജീവാരംബവും അവസാനവുമില്ല" എന്ന് പറയുന്നത് അക്ഷരീയ അർത്ഥത്തിലാണോ? ആണെങ്കിൽ മൽകിസെദേക്ക് എങ്ങനെയാണ് ജനിച്ചത്? ശരിയായ രീതിയിൽ ആ വാക്യം എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് നോക്കാം. എബ്രായർക്കുള്ള ലേഖനത്തിൽ ലേവിഗോത്രം വഴിയുള്ള പൗരോഹത്യം ഇനി യഹുദക്രിസ്ത്യാനികൾക്ക് യേശുവിന്റെ മറുവില ഉള്ളതിനാൽ ആവശ്യമില്ല എന്ന് സമർത്ഥിക്കാനാണ് മൽക്കിസെദേക്കിനെ അവിടെ പൗലോസ് പരാമർശിച്ചത്. യഹൂദ പാരമ്പര്യത്തിൽ വംശാവലി കൃത്യമായി എഴുതി സൂക്ഷിക്കുന്ന രീതി ഉണ്ടായിരുന്നു. മൽക്കിസെദേക്ക് ലേവി ഗോത്രം വഴിയുള്ള ഒരു പുരോഹിതൻ അല്ലാഞ്ഞിട്ടു കൂടി അതായത് അവന്റെ വംശാവലിയും മറ്റു അറിയില്ലെങ്കിലും അവൻ വഴി അബ്രഹാമിനെ അനുഗ്രഹിക്കാൻ ദൈവം ഇടയാക്കി. കുടാതെ മർക്കിസെദേക്കിന്റെ ജനന-മരണ തിയതി അറിവില്ലാത്തനാൽ അവൻ നിത്യം പുരോഹിതനായിരുന്നെന്ന് പറയുന്നത്. ആ അർത്ഥിലാണ് അവന് "പിതാവും, മാതാവും,വംശാവലിയും, ജീവാരംബവും അവസാനവുമില്ല" എന്ന് പറയുന്നത്. സമാനമായി തന്നെ യേശു ലേവി ഗോത്രത്തിൽ ജനിക്കാത്തവനായിട്ടുകൂടി അവന്റെ ഒരിക്കലായുള്ള യാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവം അവനെ എന്നന്നേക്കും മഹാപുരോഹിതനാക്കി.(സങ്കീർത്തനം 110:4) അതുകൊണ്ടാണ് മർക്കിസെദേക്കിന് ദൈവപുത്രനോട് സാദൃശ്യം ഉണ്ടെന്ന് പറയുന്നത്. അതിനാൽ യേശുവിന് ആരംഭം ഇല്ലായിരുന്നെന്ന് ഇത് അർത്ഥമാക്കുന്നില്ല. അങ്ങനെയാണെങ്കിൽ യേശു ദൈവത്തിന്റെ "ആദ്യജാതൻ" "ദൈവസ്രിഷ്ടിയുടെ ആരംഭം", "ദൈവം അവനെ ഉളവാക്കി" എന്നിവ പോലെയുള്ള വാക്യങ്ങളൊട് ഘടകവിരുദ്ധമാകില്ലെ?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 20 “ഉളവായതൊന്നും‍” യേശുക്രിസ്തുവിനെ കൂടാതെ ഉളവായതല്ല തിരുത്തുക

“ഉളവായതൊന്നും അവനെ (യേശുക്രിസ്തുവിനെ) കൂടാതെ ഉളവായതല്ല” (യോഹന്നാൻ 1:3) എന്ന വാക്യത്തിൽ “ഉളവായത്” എന്ന പദത്തിന്റെ അർത്ഥം നിർമ്മിതമായവ അഥവാ “സൃഷ്ടികൾ” എന്നല്ലേ? ഇതല്ല അത്ഥമെങ്കിൽ എന്താണ് ശരിയായ അർത്ഥം? സകല സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടത് യേശുക്രിസ്തുവിനാൽ ആണെന്ന് ഈ വാക്യത്തിൽ നിന്നു വ്യക്തമല്ലേ? യേശുക്രിസ്തു സകല സൃഷ്ടികളുടെയും സ്രഷ്ടാവാണെന്നും യേശുക്രിസ്തു സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല എന്നും ഈ വാക്യം സംശയരഹിതമായി ചൂണ്ടിക്കാണിക്കുന്നില്ലേ? യേശുക്രിസ്തു സകലത്തിന്റെയും സ്രഷ്ടാവായ ദൈവമാണെന്ന് ഈ വാക്യത്തിന് അർത്ഥമില്ലെന്നു പറയുന്ന ഒരു നിഷ്പക്ഷ ഭാഷാപണ്ഡിതൻ എവിടെ യെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അതാരാണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:37, 22 ജനുവരി 2011 (UTC)Reply

"ഉളവായതെല്ലാം" എന്നതിൽ യഹോവ ഉൾപെട്ടിട്ടുണ്ടോ? ഇല്ല. കാരണം യഹോവക്ക് "ആരംഭവും അവസാനവുമില്ല" എന്ന് ബൈബിൾ പറയുന്നു. ഈ വാക്യം സദൃശ്യവാക്യങ്ങൾ 8-അം അദ്ധ്യായത്തിൽ യേശുവിനെകുറിച്ച് പറഞ്ഞിരിക്കുന്നതിനു യോജിപ്പിലാണ്. യഹോവ തന്റെ എല്ലാ സ്രിഷ്ടിക്രിയകളെയും ഉണ്ടാക്കിയപ്പോൾ യേശു ഒരു "വിദഗ്ദ ശിൽപ്പി" ആയിവർത്തിച്ചുവെന്ന് അവിടെ നാം വായിക്കുന്നു. അപ്പോൾ ഉളവായതെല്ലാം "അവൻ[യേശു] മുഖാന്തരം" ഉളവായി എന്നത് ശരിയല്ലെ? കുടാതെ സർവ്വസ്രിഷ്ടികളുക്കും "ആദ്യജാതൻ" എന്ന് യേശുവിനെ വിളിച്ചിരിക്കുന്നതും ശരിയല്ലെ? കുടാതെ "ആകാശത്തെ സ്രിഷ്ടിച്ചു വിരിക്കുകയും ഭുമിയെയും അതിലേ ഉലപ്പന്നങ്ങളെയും പരത്തുകയും ചെയ്ത യഹോവയായ ദൈവം ഞാനാകുന്നു" എന്ന് ബൈബിൾ പറയുന്നു.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 21.പുത്രനെ പിതാവു തന്നെ “ദൈവമേ”, എന്നു സംബോധന ചെയ്തിരിക്കുന്നു തിരുത്തുക

  • a) “പുത്രനോടോ, ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്” (എബ്രാ : 1 :8) എന്ന വാക്യത്തിനു പകരം ത്രിയേകത്വം നിഷേധിക്കുന്നവരുടെ New World Translation of the Holy Scriptures– ൽ “പുത്രനോടോ, ദൈവം എന്നെന്നേക്കും നിന്റെ സിംഹാസനം ആകുന്നു (God is your throne for ever and ever)” എന്നാണ് കാണുന്നത്. സിംഹാസനം തന്നെ ദൈവം ആണെങ്കിൽ സിംഹാസനത്തിൽ ഇരിക്കുന്ന പുത്രൻ എങ്ങനെ ദൈവത്തെക്കാൾ കുറഞ്ഞവൻ ആകും? സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് സിംഹാസനത്തെക്കാൾ വലിയവൻ അല്ലേ? പിതാവായ ദൈവം പുത്രന്റെ (യേശുക്രിസ്തുവിന്റെ) സിംഹാസനം ആണെങ്കിൽ പുത്രൻ പിതാവിനെക്കാളും വലിയ ദൈവം ആണെന്നല്ലേ അർത്ഥം വരുന്നത്?
  • b) ഭിക്ഷക്കാരൻ സിംഹാസനത്തിൽ ഇരുന്നാൽ സിംഹാസനത്തിനു മഹത്വമുണ്ടെന്നു നാം പറകയില്ല; സിംഹാസനത്തിന്റെ മഹത്വത്തിനു കാരണം അതിൽ ഇരിക്കുന്ന രാജാവിന്റെ മഹത്വമാണ്. പിതാവായ ദൈവം ഈ തർജ്ജമയനുസരിച്ച് പുത്രന്റെ സിംഹാസനമായതിനാൽ പിതാവായ ദൈവത്തിന്റെ മഹത്വത്തിനു കാരണം തന്നിൽ ഇരിക്കുന്ന രാജാവായ പുത്രന്റെ മഹത്വമാണെന്നും പിതാവിനു സ്വന്തമായി തന്നിൽ തന്നെ മഹത്വമില്ലെന്നും പുത്രനെ കൂടാതെയുള്ള പിതാവ് രാജാവില്ലാത്ത സിംഹാസനം പോലെയാണെന്നും പുത്രനിൽ നിന്നു ലഭിച്ച മഹത്വം മാത്രമേ പിതാവിനുള്ളൂ എന്നുമല്ലേ ഈ തർജ്ജമയുടെ യഥാത്ഥ അർത്ഥം? അല്ലെങ്കിൽ മറ്റെന്താണത്ഥം?
  • c) “പുത്രനോടോ, ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്” (Thy throne, O God, is forever and ever) എന്നാണ് എബ്രായർ 1 :8 ന്റെ ശരിയായ തർജ്ജമ എന്ന് ത്രിത്വനിഷേധക്കാരുടെ തർജ്ജമ ഒഴിച്ചുള്ള സകല ബൈബിൾ തർജ്ജമകളും സാക്ഷ്യപ്പെടുത്തുന്നു. പുത്രനെ പിതാവു തന്നെ “ദൈവമേ”, എന്നു സംബോധന ചെയ്തിരിക്കുന്നു എന്ന സത്യം മറച്ചു വയ്ക്കാൻ വേണ്ടിയല്ലേ, New World Translation of the Holy Scriptures “പുത്രനോടോ ദൈവം എന്നെന്നേക്കും നിന്റെ സിംഹാസനം ആകുന്നു” എന്ന് ഈ വാക്യം തർജ്ജമ ചെയ്തു വച്ചിരിക്കുന്നത്? ഈ തർജ്ജമ ശരിയാണെന്നു പറയുന്ന, മൂലഭാഷകൾ പഠിച്ചിട്ടുള്ള, നിഷ്പക്ഷനായ ഒരൊറ്റ ബൈബിൾ പണ്ഡിതനെയെങ്കിലും കാണിച്ചു തരാനുണ്ടോ? ഉണ്ടെങ്കിൽ അതാരാണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 16:36, 22 ജനുവരി 2011 (UTC)Reply

സത്യവേദപുസ്തകത്തിൽ എബ്രായർ ഇപ്രകാരം പറയുന്നു "പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ." പുതിയ ലോക ഭാഷാന്തരത്തിൽ "പുത്രനേക്കുറിച്ചോ, ദൈവം എന്നുമെന്നേക്കും നിന്റെ സിംഹാസനം!നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ!" (ഇതിനോട് യോജിക്കുന്ന പരിഭാഷ മറ്റ് നാല് അറിയപെടുന്ന പരിഭാഷകളിൽ കാണാം)

എത് വിവർത്തനമാണ് സന്ദർഭത്തോട് യോജിക്കുന്നത്? തൊട്ടുമുപിലുള്ള വാക്യങ്ങൾ ദൈവത്തെ അഭിസംബോധന ചെയ്യുന്നതായിട്ടല്ല ദൈവം സംസാരിക്കുന്നതായിട്ടാണ് പറയുന്നത്; തൊട്ടു പിന്നാലെ വരുന്ന വാക്യത്തിൽ "ദൈവം നിന്റെ ദൈവം" എന്ന പദപ്രയോഗം കാണുന്നു. ഇവിടെ അഭിസംബോധന ചെയ്യപെട്ടിരിക്കുന്നയാൾ അത്യുന്നതനായ ദൈവമല്ല എന്നും മറിച്ച് ആ ദൈവത്തിന്റെ ഒരു ആരാധകനാണ് എന്നും അത് കാണിക്കുന്നു. എബ്രായർ 1:8, സങ്കീർത്തനം 45:6-ൽ നിന്ന് ഉദ്ധരിക്കുന്നു, അതാകട്ടെ ആദ്യം ഇസ്രായേലിലെ ഒരു മാനുഷ രാജാവിനെ അഭിസംബോധന ചെയ്തിരിക്കുന്നു. സ്പ്ഷടമായി ഈ സങ്കീർത്തനം രചിച്ച ബൈബിൾ എഴുത്തുകാരൻ ആ മാനുഷ രാജാവ് സർവ്വശക്തനായ ദൈവമാണെന്ന് വിചാരിച്ചില്ല. മറിച്ച് സങ്കീർത്തനം 45:6 വായിക്കപെടുന്നത് "നിന്റെ സിംഹാസനം" എന്നാണ്. (ദൈവത്താൽ നൽകപെട്ട സിംഹാസനം എന്ന് ചില പരിഭാഷകളിൽ കാണുന്നു). സാദ്ധ്യതയനുസരിച്ച് സങ്കീർത്തനം 45 എഴുതപെട്ടപ്പോൾ അഭിസംബോധന ചെയ്യപെട്ട രാജാവായിരുന്ന ശലോമോൻ "യഹോവയുടെ സിംഹാസനത്തിൽ ഇരിക്കുന്നതായി" പറയപെട്ടു.(1 ദിനവൃത്താന്തം 29:23 കാണുക). ക്രിസ്തുവിന്റെ രാജത്വത്തിന്റെ ഉറവ് അല്ലെങ്കിൽ അതിനെ പിന്താങ്ങുന്നവൻ, ദൈവമാണ് എന്ന വസ്തുതയോട് ചേർച്ചയിൽ ദൈവം അത്തരം അധികാരം അവന് നൽകുന്നുവെന്ന് ദാനിയേൽ 7:13,14ഉം ലൂക്കൊസ് 1:32ഉം കാണിക്കുന്നു.

എബ്രായർ 1:8,9; സങ്കീർത്തനം 45:6,7-ൽ നിന്ന് ഉദ്ധരിക്കുന്നു, അതേ സംബന്ധിച്ച് ബൈബിൾ പണ്ഡിതനായ ബി.എഫ്.വെസ്റ്റ്കോട്ട് ഇപ്രകാരം പ്രസ്ഥാവിക്കുന്നു:"സെപ്റ്റുവിജന്റിന്റെ രണ്ടു രീതിയിലുള്ള വിവർത്തനങ്ങൾ അനുവദിക്കുന്നു; [ഹൊ തെയോസ്] രണ്ടിടത്തും സംബൊധികമായി കണക്കാക്കാവുന്നതാണ്. (ദൈവമേ നിന്റെ സിംഹാസനം..അതുകൊണ്ട് ദൈവമേ, നിന്റെ ദൈവം..) അല്ലെങ്കിൽ ആദ്യ രീതിയിൽ അതിനെ കർത്താവായിട്ടോ(അല്ലെങ്കിൽ ആഖ്യാതമായിട്ടോ) എടുക്കാം, (ദൈവം നിന്റെ സിംഹാസനമാകുന്നു, അല്ലെങ്കിൽ നിന്റെ സിംഹാസനം ദൈവമാകുന്നു..)[ഹോ തെയോസ് സൂ] എന്നതിന് സമാനാധികരണമായിട്ട് രണ്ടാമത്തെ വിധത്തിലാണെങ്കിൽ (അതുകൊണ്ട് ദൈവം നിന്റെ ദൈവം തന്നെ...) ആദ്യം എഴുതപ്പെട്ടപ്പോൾ [എലോഹീം] ഒരു രാജാവിനെ അഭിസംബോധന ചെയ്തു പറഞ്ഞതായിരിക്കാൻ സാദ്ധ്യതയില്ല. ആ ആശയം സെപ്റ്റുവിജന്റിൽ [ഹൊ തെയൊസ്] സംബോധികയാണെന്നുള്ള വിശ്വാസത്തിനെതിരാണ്. അതുകൊണ്ട് വാക്യത്തിന്റെ ആദ്യഭാഗം ദൈവം നിന്റെ സിംഹാസനമാകുന്നു (അല്ലെങ്കിൽ നിന്റെ സിംഹാസനം ദൈവമാകുന്നു) എന്ന വിവർത്തനം സ്വീകരിക്കുന്നതാണ് ഏറ്റം നല്ലത് എന്ന് തോന്നുന്നു. അതായത്, 'നിന്റെ രാജ്യം നീക്കം ചെയ്യാനാവാത്ത പാറയായ ദൈവത്തിന്മേലാണ് സ്ഥാപിക്കപെട്ടിരിക്കുന്നത്' എന്ന്--ദി എപ്പിസൽ റ്റു ദി ഹീബ്രുസ് (ലണ്ടൻ, 1889) പേ 25,26 --സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 22. പരിശുത്മാവിന്റെ ആളത്വം തിരുത്തുക

  • a) മനുഷ്യന്റെ ആത്മാവ് വ്യക്തിത്വമില്ലാത്ത, വെറുമൊരു ശക്തി മാത്രമാണോ? ആണെങ്കിൽ മനുഷ്യന്റെ വ്യക്തിത്വം സ്ഥിതിചെയ്യുന്നത് എവിടെയാണ്? മനുഷ്യനും മൃഗവും തമ്മിൽ തലച്ചോറിന്റെ വലിപ്പം, ബുദ്ധിപരമായ കഴിവുകൾ എന്നിവയിൽ മാത്രമേ വ്യത്യാസമുള്ളുവോ? വേറെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതെന്താണ്?
  • b) ശരീരത്തെ ആത്മാവാകുന്ന വ്യക്തി (ആൾ) വസിക്കുന്ന കൂടാരം (ഭൌമഭവനം) എന്ന് 2 കൊരി: 5:1 ൽ വിശേഷിപ്പിച്ചിരിക്കുന്നു. ഇതിൽ നിന്ന്, മനുഷ്യന്റെ ആളത്വം സ്ഥിതിചെയ്യുന്നത് അവന്റെ ആത്മാവിലാണെന്നു സ്പഷ്ടമല്ലേ? മനുഷ്യന്റെ ആത്മാവിന് ആളത്വമുണ്ടെങ്കിൽ ദൈവാത്മാവിനും ആളത്വമില്ലേ? (For we know that if our earthly house, this tent, should be dissolved, we are to have a building from God, a house not made with hands, everlasting in the heavens : 2 Cori : 5 : 1 - New World Translation). -- സിജോ വർഗ്ഗീസ്, മൈക്കാവ് 16:51, 22 ജനുവരി 2011 (UTC)Reply


പരിശുദ്ധാത്മാവിനെ പരാമർശിക്കുന്ന ബൈബിൾ വാക്യങ്ങളുടെ ഒരു താരതമ്യപഠനം സുചിപ്പിക്കുന്നത് അത് 'ആളുകളെ നിറയ്ക്കുന്നതായിട്ടും' അതിൽ 'സ്നാനം കഴിപ്പിക്കാൻ' കഴിയുന്നതായിട്ടും അതിനാൽ 'അഭിഷേകം ചെയ്യപ്പെടാൻ' കഴിയുന്നതായിട്ടും അതിനെപറ്റി പറഞ്ഞിരിക്കുന്നു എന്നാണ്.(ലുക്കൊ 1.41;മത്താ 3.11,പ്രവർത്തികൾ 10.38) പരിശുദ്ധാത്മാവ് ഒരു ആളായിരുന്നെങ്കിൽ ഈ പദപ്രയോഗങ്ങൾ ഉചിതമാണോ?

യേശു പരിശുദ്ധാത്മാവിനെ ഒരു "സഹായി" എന്ന നിലയിലും പരാമർശിച്ചു. ഈ സഹായി "പഠിപ്പിക്കുകയും "സാക്ഷ്യം വഹിക്കുകയും" "സംസാരിക്കുകയും" "കേൾക്കുകയും" ചെയ്യുമെന്ന് അവൻ പറഞ്ഞു. (യോഹ 14.16,17.26,15.26 16.13) തിരുവെഴുത്തുകളിൽ എന്തിനെപറ്റിയെങ്കിലും ആളത്വമാരോപിച്ചു സംസാരിക്കുന്നത് അസാധാരണമല്ല. ഉദാഹരണമായി ജ്ഞാനത്തിന് മക്കളുള്ളതായി പറയപെട്ടിരിക്കുന്നു (ലുക്കൊ 7.35) പാപവും മരണവും രാജാക്കന്മാരായിരിക്കുന്നതായി പറയപെട്ടിരിക്കുന്നു. (റൊം 2.14,21) ആത്മാവ് "സംസാരിച്ചു" എന്നു ചില വാക്യങ്ങൾ പറയുമ്പോൾ അത് ദൂതന്മാരിലൂടെയോ മനുഷ്യരിലൂടെയോ ആയിരുന്നുവെന്ന് മറ്റ് വേദഭാഗങ്ങൾ വ്യക്തമാക്കുന്നു. (പ്രവൃ 4.24,25;8.25;മത്താ 10.19,20;പ്രവ്യ 20.23-നെ 21.10,11മായി താരതമ്യം ചെയ്യുക) 1 യോഹന്നാൻ 5:6-8-ൽ ആത്മാവ് മാത്രമല്ല "ജലവും രക്തവും" സാക്ഷ്യം വഹിക്കുന്നതായി പറയപെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ബൈബിൾ വാക്യങ്ങളിൽ കാണപെടുന്ന ഒരു പദപ്രയോഗവും അതിൽത്തന്നെ പരിശുദ്ധാത്മാവ് ഒരു ആളാണെന്ന് തെളിയിക്കുന്നില്ല. ശരിയല്ലെ?--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 23 “ആത്മാവിന്റെ (പരിശുദ്ധാത്മാവിന്റെ) ശക്തിയോടെ” തിരുത്തുക

  • a) വിദ്യുശക്തി, പ്രകാശം, ചൂട് മുതലായ, ശക്തിയുടെ വിവിധ രൂപങ്ങളിൽ ഏതിലെങ്കിലും ഒന്നിന് അറിവ്, ഉപദേശം നൽകാനുള്ള കഴിവ്, ദുഃഖം, സന്തോഷം മുതലായ വികാരങ്ങൾ, എന്നിവ ഉണ്ടാവുക സാധ്യമാണോ? ഇവ ഉള്ളത് ശക്തിക്കല്ല, വ്യക്തിക്കു മാത്രമാണെന്നു പറഞ്ഞാൽ അതു തെറ്റാണെന്ന് പറയാൻ തെളിവുണ്ടോ? ഉണ്ടെങ്കിൽ അത് എന്താണ്?
  • b) ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ചിന്താശക്തി, ജ്ഞാനം, ഉപദേശം നൽകാനുള്ള കഴിവ്, സ്നേഹം, ദുഃഖം, സന്തോഷം മുതലായ വികാരങ്ങൾ ഉണ്ടാകുന്ന സ്വഭാവം എന്നിവയെല്ലാം ഉണ്ടെന്നു വ്യക്തമാക്കുന്ന നിരവധി വാക്യങ്ങൾ വചനത്തിലുണ്ട്. (നെഹമ്യാവ് 9:20; ലൂക്കോസ് 12:12; എഫെ: 4:30; 1 തെ : 5:19 ; ഗല്യാത്യർ 5 : 22) വ്യക്തിത്വത്തിന്റെ ഗുണവിശേഷങ്ങളായ ഈ കഴിവുകൾ ഉള്ള ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഒരു ആൾ അല്ല, വെറുമൊരു ശക്തിയാണ് എന്നു പറഞ്ഞാൽ അത് യുക്തിക്കു നിരക്കുമോ?
  • c) ഒരാളിന് ഒരു പേരും അയാളുടെ ശക്തിക്ക് മറ്റൊരു പേരും നൽകുക പതിവില്ലാത്തപ്പോൾ, ദൈവത്തിന്റെ ശക്തിക്ക് പരിശുദ്ധാത്മാവ് എന്നൊരു പ്രത്യേക പേരു നൽകിയിരിക്കുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുമോ?
  • d) “ജോണിന്റെ ശക്തി” എന്നു പറഞ്ഞാൽ ജോൺ എന്ന ആളിന്റെ ശക്തി എന്നാണർത്ഥം; അങ്ങനെയെങ്കിൽ, “ആത്മാവിന്റെ (പരിശുദ്ധാത്മാവിന്റെ) ശക്തി എന്നു പറയുമ്പോൾ, “പരിശുദ്ധാത്മാവ് എന്ന ആളിന്റെ ശക്തി” എന്നല്ലേ അർത്ഥം വരേണ്ടത്? ലൂക്കോസ് 4 :14 ൽ “ആത്മാവിന്റെ (പരിശുദ്ധാത്മാവിന്റെ) ശക്തിയോടെ” എന്നു പറഞ്ഞിരിക്കുന്നു; ഇതിന്റെ അർത്ഥം “പരിശുദ്ധാത്മാവ് എന്ന ആളിന്റെ ശക്തിയോടെ” എന്നല്ലേ? ഇതല്ല ശരിയായ അർത്ഥമെങ്കിൽ എന്താണ് ശരിയായ അർത്ഥം?
  • e) “ചാക്കോയുടെ ശക്തി” എന്നു പറഞ്ഞാൽ, ചാക്കോയും ശക്തിയും ഒന്നാണെന്നും, ചാക്കോ വെറും ശക്തിയാണെന്നും പറയുകയില്ല. ബാബുവിന്റെ പണം എന്നു പറഞ്ഞാൽ ബാബുവും പണവും ഒന്നു തന്നെയാണെന്നു പറകയില്ല; അപ്പോൾ പിന്നെ “പരിശുദ്ധാത്മാവിന്റെ ശക്തി” എന്നു പറഞ്ഞിരിക്കുന്നതിൽ നിന്ന് പരിശുദ്ധാത്മാവ് വെറും ശക്തിയാണെന്ന് പറയാൻ ന്യായമുണ്ടോ? ഉണ്ടെങ്കിൽ ആ ന്യായം എന്താണ്?
  • f) “പരിശുദ്ധാത്മാവിന്റെ ശക്തിയോടെ” എന്ന പദപ്രയോഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ശക്തിമാത്രമാണെന്ന് തെളിയുന്നുണ്ടെങ്കിൽ “ജോണിന്റെ ശക്തി” എന്ന പദപ്രയോഗത്തിൽ നിന്ന്, ജോൺ വെറും ശക്തിമാത്രമാണ്, ഒരു ആൾ അല്ല എന്നു തെളിയണം; എന്നാൽ “ജോണിന്റെ ശക്തി” എന്ന പദപ്രയോഗം തെളിയിക്കുന്നത്, ജോൺ ശക്തിയുള്ള ഒരു വ്യക്തി ആണെന്നാണ്; അപ്പോൾ“പരിശുദ്ധാത്മാവിന്റെ ശക്തി” എന്ന പദപ്രയോഗം തെളിയിക്കുന്നത് പരിശുദ്ധാത്മാവ് ഒരു ആൾ തന്നെയാണ്, വെറും ശക്തിയല്ല എന്നല്ലേ? പരിശുദ്ധാത്മാവ് വെറും ശക്തിയാണെങ്കിൽ "പരിശുദ്ധാത്മാവിന്റെ ശക്തിയിൽ എന്ന പദപ്രയോഗത്തിന്റെ അർത്ഥം "ശക്തിയുടെ ശക്തിയിൽ എന്നായിരിക്കേണ്ടേ? ഇങ്ങനെ പറയുന്നത് ശരിയാണെങ്കിൽ "ചൂടിന്റെ ചൂട്, തണുപ്പിന്റെ തണുപ്പ്, സൌന്ദര്യത്തിന്റെ സൌന്ദര്യം എന്നൊക്കെ പറയുന്നതും ശരിയായ ഭാഷാപ്രയോഗങ്ങൾ ആയിരിക്കേണ്ടേ?
  • g) വെറുമൊരു ശക്തിക്കു എതിരെ ദൂഷണം പറയാൻ സാധിക്കുമോ? ഏതൊരു പാപവും ദൂഷണവും ക്ഷമിക്കപ്പെടാൻ സാധ്യമാണ്; എന്നാൽ പരിശുദ്ധാത്മാവിന് എതിരെയുള്ള പാപവും ദൂഷണവും ക്ഷമിക്കപ്പെടുകയില്ല എന്ന് മത്തായി 12 :31 ൽ പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവിന് എതിരെ, ദൂഷണം പറയാനും പാപം ചെയ്യാനും സാധ്യമായതിനാൽ പരിശുദ്ധാത്മാവിന് ആളത്വം ഉണ്ടെന്നു സ്പഷ്ടമല്ലേ? പരിശുദ്ധാത്മാവ് ദൈവമല്ലെങ്കിൽ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ഏറ്റവും ഗൌരവമേറിയത് ആവുന്നതെങ്ങനെ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 17:29, 22 ജനുവരി 2011 (UTC)Reply


പരിശുദ്ധാത്മാവിനെ ഉറവിടം പിതാവാണെന്ന് ബൈബിൾ പറയുന്നു. പരിശുദ്ധാത്മാവിനെ ശരിയായി തിരിച്ചറിയുമ്പോൾ അത് ആ അത്മാവിനെ പരാമർശിക്കുന്ന് എല്ലാ തിരുവെഴുത്തുകളൊടും യോജിപ്പിലായിരിക്കണം. ഈ വീക്ഷണത്തിൽ, പരിശുദ്ധാത്മാവ് ദൈവത്തിനെ പ്രവർത്തനനിരതമായ ശക്തിയാണ് എന്ന് നിഗമനം ചെയ്യുന്നത് ന്യായയുക്തമാണ്. അത് ഒരു വ്യക്തിയല്ല മറിച്ച് തന്റെ വിശുദ്ധമായ ഇഷ്ടം നിവർത്തിക്കാൻ വേണ്ടി തന്നിൽ നിന്ന് പുറപെടാൻ ദൈവം ഇടയാക്കുന്ന പ്രബലമായ ഒരു ശക്തിയാണ് അത്-- സങ്കീ 104:30; 2പത്രൊ 1.21 പ്രവ്യ 4:31 എന്നിവ കാണുക.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 24 പരിശുദ്ധാത്മാവ് വെറുമൊരു 'ശക്തിയോ'? തിരുത്തുക

  • a) ജീവൻ നൽകുക എന്ന പ്രവൃത്തി ചെയ്യുന്നത് പരിശുദ്ധാത്മാവ് ആണെന്ന് യോഹന്നാൻ 6 :63 ൽ പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവ് ജീവനുള്ള ദൈവം അല്ലെങ്കിൽ ജീവൻ നൽകുന്ന പ്രവൃത്തി ചെയ്യുവാൻ എങ്ങനെയാണ് സാധിക്കുക? ജീവന്റെ ദാതാവ് ജീവനില്ലാത്ത വെറും ശക്തി ആയിരിക്കുക സാധ്യമാണോ?
  • b) പരിശുദ്ധാത്മാവിനോട് അസത്യം പറയുന്ന കാര്യം അപ്പോ. പ്രവൃ: 5 : 3, 4 ൽ പറഞ്ഞിരിക്കുന്നു; പരിശുദ്ധാത്മാവ് ഒരു ആൾ അല്ല എങ്കിൽ എങ്ങനെയാണ് പരിശുദ്ധാത്മാവിനോട് വ്യാജം പറയാൻ കഴിയുന്നത്? വെറുമൊരു ശക്തിയോട് കള്ളം പറയാനൊക്കുമോ? ജീവനില്ലാത്ത വെറുമൊരു ശക്തിയോട് (ഉദാ: സൂര്യപ്രകാശം, വിദ്യുശക്തി) ആരെങ്കിലും പറഞ്ഞിട്ടുള്ള ഒരു വ്യാജമെങ്കിലും ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്? ഇല്ലെങ്കിൽ അനന്യാസും സഫീരയും വ്യാജം പറഞ്ഞത് ആളത്വമുള്ള പരിശുദ്ധാത്മാവിനോടായിരുന്നു എന്നു തന്നെയല്ലേ നാം പറയേണ്ടത്?
  • c) പരിശുദ്ധാത്മാവിനോടു പറഞ്ഞ വ്യാജം ദൈവത്തോടാണു പറഞ്ഞതെന്ന് അപ്പോ: പ്രവൃ: 5:3, 4 വാക്യങ്ങൾ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് ദൈവമാണെന്നല്ലേ ഇതു തെളിയിക്കുന്നത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 09:56, 23 ജനുവരി 2011 (UTC)Reply

പിതാവിന്റെ വ്യക്തിപരമായ നാമം യഹോവ എന്നതാണെന്ന് വിശുദ്ധ തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. പുത്രൻ യേശുക്രിസ്തുവാണെന്നും അവ നമ്മെ അറിയിക്കുന്നു. എന്നാൽ തിരുവെഴുത്തുകളിൽ ഒരിടത്തും പരിശുദ്ധാത്മാവിന് വ്യക്തിപരമായ ഒരു നാമം നൽകപെട്ടിട്ടില്ല. സ്റ്റേഫാനോസിന് സ്വർഗ്ഗത്തിന്റെ ഒരു ദർശനം നൽകപെട്ടുവെന്നും അതിൽ "ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്ന"തായി അവൻ കണ്ടു എന്നും പ്രവർത്തികൾ 7:55,56 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അവൻ പരിശുദ്ധാത്മാവിനെ കണ്ടതായി പറഞ്ഞില്ല (വെളിപ്പാട് 7:10;22:1,3 കൂടെ താരതമ്യം ചെയ്യുക) ന്യു കാത്തലിക് എസൈക്ലൊപ്പിഡിയ ഇപ്രകാരം സമ്മതിച്ച് പറയുന്നു: "പു[തിയ] നിയമത്തിലെ ഭുരിപക്ഷം വാക്യങ്ങളും വാക്യങ്ങളും പരിശുദ്ധാത്മാവിനെ ആരോ ആയിട്ടല്ല എന്റോ ആയിട്ടാണ് വെളിപ്പെടുത്തുന്നത്. വിശേഷിച്ചും ആത്മാവും ദൈവത്തിന്റെ ശക്തിയുമായിട്ടുള്ള സമാന്തരപ്രയോഗങ്ങളിൽ ഇതു കാണാൻ കഴിയും"(1967 വാല്യം XIII ,പേ 575) അത് ഇപ്രകാരവും റിപ്പോർട്ടു ചെയ്യുന്നു.: "വ്യപദേഷ്ടാക്കൾ [രണ്ടാം നുറ്റാണ്ടിലെ ക്രിസ്തീയ ഗ്രീക്ക് എഴുത്തുകാർ] അത്മാവിനെപറ്റി വളരെ മടിച്ചു സംസാരിച്ചു. ഒരളവിലുള്ള മുൻ വിചാരത്തോടെ വ്യക്തിത്വമാരോപിക്കാതെ എന്ന് പറയേണ്ടിയിരിക്കുന്നു.-- വാല്യം XIV പേ.296--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 25 ദൈവം ആത്മാവാകുന്നു തിരുത്തുക

  • a) 1 കൊരി : 2 :11 വ്യാകരണ നിയമങ്ങളനുസരിച്ചു വിശദീകരിച്ച് എഴുതുമ്പോൾ കിട്ടുന്നത്, “..... അവ്വണ്ണം തന്നെ ദൈവത്തിലുള്ളത് ദൈവാത്മാവ് എന്ന ആൾ അല്ലാതെ വേറെ യാതൊരു ആളും ഗ്രഹിച്ചിട്ടില്ല” എന്നാണ് പരിശുദ്ധാത്മാവിനെ ഒരു ആൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈ വാക്യത്തിൽ പരാമർശിച്ചിരിക്കയാണ്; അപ്പോൾപിന്നെ പരിശുദ്ധാത്മാവ് വെറും ശക്തിയാണ്, ആൾ അല്ല എന്നു പറയാൻ എങ്ങനെ സാധിക്കും?
  • b) “ദൈവം ആത്മാവാകുന്നു” എന്ന് യോഹന്നാൻ 4:24 ൽ കാണുന്നു; ഇതിനർത്ഥം ദൈവം ആയിരിക്കുന്ന ഒരു ആത്മാവ് ഈ അഖിലാണ്ഡത്തിലുണ്ട് എന്നല്ലേ? ദൈവം ആയിരിക്കുന്ന ഈ ആത്മാവ് വചനത്തിൽ പറയുന്ന പരിശുദ്ധാത്മാവ് അല്ലെങ്കിൽ അതു പിന്നെ ഏത് ആത്മാവാണ്?
  • c) ദൈവംസ്ഥിതി ചെയ്യുന്നത് ആത്മരൂപത്തിലാണെന്ന് (യോഹ : 4:24) വചനത്തിൽ പറഞ്ഞിരിക്കുമ്പോൾ, ആത്മാവിന് ആളത്വമില്ല എന്നു പറഞ്ഞാൽ ആത്മരൂപത്തിൽസ്ഥിതി ചെയ്യുന്ന ദൈവത്തിനും ആളത്വമില്ല എന്നല്ലേ അർത്ഥം വരുന്നത്? ആത്മാവിന് ആളത്വമില്ലാതിരിക്കുമ്പോൾ ആത്മരൂപത്തിൽ സ്ഥിതി ചെയ്യുന്ന ദൈവത്തിന് ആളത്വമുണ്ടായിരിക്കുമെന്നു ചിന്തിക്കാൻ ന്യായമുണ്ടോ? ഉണ്ടെങ്കിൽ ആ ന്യായമെന്താണ്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:12, 23 ജനുവരി 2011 (UTC)Reply

"ദൈവത്തിലുള്ളത് ദൈവാത്മാവ് എന്ന ആൾ അല്ലാതെ" എന്ന് ഒരു പരിഭാഷയിലും കാണുന്നില്ല. മറിച്ച് "ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ" എന്നാണ് കാണപെടുന്നത്. അതിലെന്താ തെറ്റ്? ദൈവത്തിന്റെ ചിന്തകൾ ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനല്ലാതെ മറ്റാർക്കും അറിയില്ല എന്നത് ത്രിത്വം ശരിയാണെന്ന് തെളിയിക്കുന്നുണ്ടോ? ഇല്ല.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 26. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും “നാമത്തിൽ” തിരുത്തുക

  • a) ദൈവം ഏകനാണെന്നും (യോഹന്നാൻ 5 :44; 17 :3; 1 തിമോ: 1 :17) പിതാവ് ദൈവമാണെന്നും, പുത്രൻ ദൈവമാണെന്നും പരിശുദ്ധാത്മാവ് ദൈവമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്നു; പിതാവും പുത്രനും പരിശുദ്ധാത്മാവും സാരാംശത്തിൽ ഒരേ ദൈവമായി ഇരിക്കുകയും മൂന്ന് വ്യത്യസ്ത ആളുകളായിസ്ഥിതി ചെയ്യുകയും ചെയ്യുന്നതിനാൽ മത്തായി 28:19 ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” (“നാമങ്ങളിൽ” എന്നല്ല) എന്ന് ത്രിയേകത്വം വ്യക്തമാക്കുന്ന വാചകം നാം കാണുന്നു; അതിനാൽ “ത്രിയേകദൈവം” എന്ന പദപ്രയോഗം ബൈബിളിലെ വാക്യങ്ങൾ പ്രകാരം തികച്ചും ശരിയാണെന്നല്ലേ നാം പറയേണ്ടത്?
  • b) വ്യത്യസ്ത നിറങ്ങളുള്ള മൂന്നു ഗ്ളാസ്സുകളിൽ വെള്ളമെടുത്തു വച്ചിട്ടു നാം പറയുന്നത് “(മൂന്ന് ഗ്ളാസ്സ്) വെള്ളം” എന്നല്ലേ? “മൂന്നു വെള്ളങ്ങൾ” എന്നു പറയാറില്ലല്ലോ. അങ്ങനെയെങ്കിൽ, ദൈവികസാരാംശത്തിൽ ഏകത്വമുള്ള പിതാവിനെക്കുറിച്ചും പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും പറയുമ്പേങറ്റ “ദൈവങ്ങൾ” എന്നു പറയാതെ (ത്രിയേക) ദൈവം എന്ന് ഏകവചനത്തിൽ തന്നെയല്ലേ പറയേണ്ടത്?
  • c) യേശുക്രിസ്തു ദൈവമല്ലെന്നും ദൈവത്തിന്റെ ഒരു സൃഷ്ടി ആണെന്നും പരിശുദ്ധാത്മാവ് ദൈവത്വം ഇല്ലാത്ത വെറും ശക്തിമാത്രമാണെന്നും വിശ്വസിക്കുവാൻ മതിയായ തെളിവുകൾ ബൈബിളിൽ ഉണ്ടെന്നു പറയുന്നത്, ചന്ദ്രനിൽ, കാണുന്നതു ‘മുയൽ’ ആണെന്നു വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ടെന്നു പറയുന്നതുപോലെ മാത്രമല്ലേ? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:24, 23 ജനുവരി 2011 (UTC)Reply

ഇതു വരെ നടത്തിയ ഉത്തരങ്ങളിൽ നിന്ന് ത്രിത്വം ന്യായികരിക്കാൻ വേണ്ടി അതിനു മതിയായ തിരുവെഴുത്തുകളുണ്ടെന്ന് വ്യാജേന പറഞ്ഞ അതിലെ ലേഖകനാണ് ചന്ദ്രനിൽ മുയൽ ഉണ്ടെന്ന് വിശ്വസിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അവകാശപെടുന്നത്. ബൈബിളിന്റെ വ്യാകരണവും, മറ്റ് തിരുവെഴുത്തുകളുമായി യോജിക്കാത്ത ചില വ്യഖ്യാനങ്ങളും നൽകി ത്രിത്വം ഉണ്ടെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന ലേഖകന്റെ സത്യസന്ധത ചോദ്യം ചെയ്യതക്കതാണ്. മുന്നാം നുറ്റാണ്ടിലാണ് ത്രിത്വം സ്ഥാപിക്കപെട്ടതെന്നും നിഖ്യ പ്രമാണമാണ് അതിനു കാരണമെന്നും എല്ലാ സർവ്വവിജ്ഞാനകോശങ്ങളും പറയുന്ന സ്ഥിതിക്ക് ത്രിത്വം ബൈബിളിലില്ല എന്നത് അംഗീകരിച്ചേ മതിയാവുകയുള്ളു. പിതാവും പുത്രനം തുല്യരല്ലെന്നും ഒന്നല്ലെന്നും ബൈബിളിൽ നിരവധി വാക്യങ്ങൾ പറഞ്ഞിരിക്കെ എന്തുകൊണ്ടാണ് അത് അംഗീകരിക്കാൻ സാധിക്കാത്തത്? --സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 27. “എന്റെ കർത്താവും എന്റെ ദൈവവും തിരുത്തുക

  • a) യേശുക്രിസ്തു ആരാണെന്നും എങ്ങനെയുള്ളവനാണെന്നും ശരിയായി മനസിലാക്കി യേശുക്രിസ്തുവിനെ ദൈവമായും ഏക കർത്താവായും അംഗീകരിക്കാത്ത ഒരാളിനു നിത്യജീവൻ ഇല്ല എന്നാണ് യോഹ : 17:3; 1 യോഹ : 4:15 മുതലായ വാക്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമായ സത്യദൈവം തന്നെയാണെന്നു മനസിലാക്കാതെ യേശുക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്നവർക്കു നിത്യജീവൻ ഇല്ല എന്ന് 1 യോഹ: 2:22 ൽ നിന്ന് (“പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല”) തെളിയുന്നു. അതിനാൽ യേശുക്രിസ്തുവിന്റെ ദൈവത്വം അംഗീകരിച്ചിട്ടില്ലാത്തവർ പാപത്തിന്റെ നിത്യശിക്ഷാവിധിയിലേക്കല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്?
  • b) യേശുക്രിസ്തു വാസ്തവമായി മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ദൈവപുത്രനാണെന്ന സത്യം ഗ്രഹിച്ചപ്പോൾ, “എന്റെ കർത്താവും എന്റെ ദൈവവുമായുള്ളോവേ” (“My Lord and my God !” - New World Translation : യോഹ : 20:28) എന്നു പറഞ്ഞ് യേശുക്രിസ്തുവിന്റെ ദൈവത്വത്തിലുള്ള വിശ്വാസം തോമസ് അപ്പൊസ്തലൻ വ്യക്തമാക്കിയതുപോലെ ത്രിത്വനിഷേധക്കാരും ചെയ്യുക എന്നതല്ലേ അവർക്ക് ആത്മരക്ഷ പ്രാപിക്കുവാനുള്ള ഏകമാർഗ്ഗം? തോമസ് അപ്പോസ്തലനെപോലെ “എന്റെ കർത്താവും എന്റെ ദൈവവും”എന്നു തന്നെയല്ലേ യേശുക്രിസ്തുവിനെക്കുറിച്ച് നാം ഓരോരുത്തരും പറയേണ്ടത്? അല്ലെങ്കിൽ പിന്നെ എന്താണ് നാം യേശുക്രിസ്തുവിനെക്കുറിച്ച് പറയേണ്ടത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:34, 23 ജനുവരി 2011 (UTC)Reply


"പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല "എന്ന് ബൈബിൾ പറയുന്നു. ഇപ്പോൾ പറയു, ആരാണ് "പിതാവിനെ മാത്രമേ ആരാധിക്കാവു" എന്ന പുത്രന്റെ കല്പന അനുസരിക്കുന്നത്? അപ്പോൾ ഫലത്തിൽ യേശുവിനെ ആരാധിക്കുന്നവർ പിതാവിനെയും യേശുവിനെയും അപമാനിക്കുകയാണ്.

യോഹന്നാൻ 20:28-ലെ തോമസ്സിന്റെ ഉദ്ഘോഷണത്തിൽ നിന്ന് യേശു യഥാർത്ഥമായും സർവ്വശക്തനായ ദൈവമാണെന്ന് തെളിയുന്നുണ്ടോ? ഇല്ല. യേശു ദൈവമാണെന്നാണ് തോമസിന്റെ മനസ്സിലുണ്ടായിരുന്നതെങ്കിൽ അതിന് യതൊരു തടസ്സവുമില്ല. അത് ശക്തരായ മനുഷ്യരെ, ന്യായാധിപന്മാരെ, "ദൈവങ്ങൾ" എന്ന് വിളിച്ചിരിക്കുന്ന സങ്കീർത്തനത്തിൽ നിന്ന് തന്നെ യേശു ഉദ്ധരിച്ചതിനോട് ചേർച്ചയിലായിരിക്കും (യോഹ 10:34,35 സങ്കീ 82:1-6) തീർച്ചയായും ആ മനുഷ്യരെക്കാൾ വളരെ ഉന്നതമായ സ്ഥാനം ക്രിസ്തുവിനുണ്ട്. യഹോവയോടുള്ള ബന്ധത്തിൽ അവനുള്ള അതുല്യമായ സ്ഥാനം നിമിത്തം യോഹന്നാൻ 1:18-ൽ "ഏകജാതനായ ദൈവം" എന്ന് യേശുവിനെ പരാമർശിച്ചിരിക്കുന്നു, കുടാതെ യെശയ്യാവ് 9:6 ലും പ്രാവചനീകമായി യേശുവിനെ "ശക്തനായ ദൈവം" എന്ന് പരാമർശിച്ചിരിക്കുന്നു. എന്നാൽ സർവ്വശക്തനായ ദൈവം എന്നല്ല. ഇതെല്ലാം യോഹന്നാൻ 1:1ൽ യേശു "ഒരു ദൈവം" അല്ലെങ്കിൽ "ദിവ്യൻ" എന്ന് വർണ്ണിക്കപെട്ടിരിക്കുന്നതിനോട് യോജിപ്പിലാണ്.

ഇതിൽ നിന്ന് ശരിയായ നിഗമനത്തിലെത്താൻ സന്ദർഭം നമ്മെ സഹായിക്കുന്നു. യേശുവിന്റെ മരണത്തിന് കുറച്ച്യ് മുപ് "ഏക സത്യദൈവമെന്ന്" പിതാവിനെ യേശു അഭിസംബോധന ചെയ്ത പ്രാർത്ഥന തോമസ് കേട്ടിരുന്നു. (യോഹ 17:3) യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം തോമസ് ഉൾപെടെയുള്ള അപ്പൊസ്തലന്മാർക്ക് അവൻ ഒരു സന്ദേശം കൊടുത്തയച്ചിരുന്നു. അതിൽ അവൻ ഇപ്രകാരം പറഞ്ഞിരുന്നു "..എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്ക് ഞാൻ കയറിപോകുന്നു"(യോഹ 20.17) പുനരുത്ഥാനത്തിലേക്ക് വരുത്തപെട്ട യേശുവിനെ യഥാർത്ഥത്തിൽ കാണുകയും സ്പർശിക്കുകയും ചെയ്തശേഷം തോമസ് പറഞ്ഞ വാക്കുകൾ രേഖപെടുത്തിക്കഴിഞ്ഞ് യോഹന്നാൻ ഇപ്രകാരം പ്രസ്താവിച്ചു: "യേശു ദൈവപുത്രനായ ക്രിസ്തു എന്ന് നിങ്ങൾ വിശ്വസിക്കുകയും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനും ഇവ എഴുതപെട്ടിരിക്കുന്നു. അതുകൊണ്ട് തോമസിന്റെ ഉദ്ഘോഷണത്തിൽ നിന്ന് യേശു തന്നെയാണ് "ഏകസത്യദൈവമെന്നോ" അല്ലെങ്കിൽ യേശു ഒരു ത്രിത്വത്തിലെ "പുത്രനായ ദൈവ"മെന്നോ ആരെങ്കിലും നിഗമനം ചെയ്തിട്ടുണ്ടെങ്കിൽ യേശു തന്നെ (17-അം വാക്യത്തിൽ) പറഞ്ഞതും (30-അം വാക്യത്തിൽ) അപ്പൊസ്തലനായ യോഹന്നാൻ വ്യക്തമായി നിഗമനം ചെയ്തതും അയാൾ വീണ്ടും പരിശോദിക്കേണ്ടിയിരിക്കുന്നു.--സ്നേഹശലഭം:സംവാദം 18:51, 21 ജനുവരി 2011 (UTC)Reply

ചോദ്യം 28. സ്നാനത്തിൽ പരിശുദ്ധാത്മാവിന്റെ “നാമം” നിർബന്ധം തിരുത്തുക

പരിശുദ്ധാത്മാവിനെക്കുറിച്ച് യാതൊന്നും കേട്ടിട്ടില്ല എന്ന് എഫെസോസിലെ ശിഷ്യൻമാർ പൌലോസിനോട് പറഞ്ഞപ്പോൾ, “എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്ന് പൌലോസ് അവരോടു ചോദിച്ചു (അപ്പൊ: പ്രവൃ:19:1..6). പരിശുദ്ധാത്മാവിനെക്കുറിച്ച് കേൾക്കാൻ ഇടവരുത്തുന്ന ഒരു സ്നാനം അപ്പൊസ്തലിക കാലത്ത് (ഒന്നാം നൂറ്റാണ്ടിൽ) നിലവിലിരുന്നു എന്നല്ലേ ഈ ചോദ്യം തെളിയിക്കുന്നത്? അക്കാലത്ത് ക്രിസ്തീയ സ്നാനം നടത്തുന്ന സന്ദർഭങ്ങളിൽ യേശുക്രിസ്തുവിന്റെ കല്പനപ്രകാരം (മത്തായി 28:19‏, 20) “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാനപ്പെടുത്തുന്നു എന്നു പറയുക പതിവായിരുന്നതുകൊണ്ട് സ്നാനപ്പെടുന്ന ആളിന് പരിശുദ്ധാത്മാവിനെക്കുറിച്ച് കേൾക്കാൻ, അയാളുടെ സ്നാനം മൂലം ഇടവരുമായിരുന്നു എന്നല്ലേ പൌലോസിന്റെ ചോദ്യത്തിൽ നിന്നും തെളിയുന്നത്? സ്നാനമേല്ക്കുന്ന ആളിനോട്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തുന്നു” എന്ന് സ്നാനപ്പെടുത്തുന്ന ആൾ അക്കാലത്തു പറയുക പതിവില്ലായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിനെക്കുറിച്ചു കേൾക്കാൻ ഇടവരാതെ സ്നാനം ഏറ്റ നിങ്ങളുടെ സ്നാനം ഏതായിരുന്നു എന്ന് എന്തുകൊണ്ടാണ് പൌലോസ് എഫെസോസിലെ വിശ്വാസികളോടു ചോദിച്ചത്? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:46, 23 ജനുവരി 2011 (UTC)Reply

പരിശുദ്ധാത്മാവിനെ പറ്റി കേൾക്കുക എന്നതിന്റെ അർത്ഥം പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നാണോ? അല്ല. പരിശുദ്ധാത്മാവിനാൽ സ്നാനം എൽക്കുക എന്നതിനാൽ അർത്ഥമാക്കപെടുന്നത് പരിശുദ്ധാത്മാവിന്റെ ഫലത്തിൽ ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുക എന്നതാണ്. അത്മാവിന്റെ ഫലങ്ങളായ "സ്നേഹം, സന്തോഷം, സമാധാനം..." തുടങ്ങിയ പരിശുദ്ധാത്മാവിനാൽ സ്നാനം ഏൽക്കുന്ന വ്യക്തി പ്രകടമാക്കും. ചോദ്യം 28 മുതൽ 32 വരെയുള്ളവ സ്നാനത്തെകുറിച്ചാണ് ചർച്ചചെയ്യുന്നത്. കുടാതെ ബാങ്ക് അക്കൗണ്ടിനെ ദൈവവുമായി താരതമ്യം ചെയ്യുന്നതും കാണാം. അത് ത്രിത്വവുമായി എന്തെങ്കിലും ബന്ധമുള്ളതായി കാണുന്നില്ല.--സ്നേഹശലഭം:സംവാദം 19:23, 20 ജനുവരി 2011 (UTC)Reply

ചോദ്യം 29,30,31. സ്നാനത്തിൽ പരിശുദ്ധാത്മാവിന്റെ “നാമം” നിർബന്ധം തിരുത്തുക

  • 29) യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേറ്റു എന്ന് അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ അർത്ഥം യേശുക്രിസ്തുസ്ഥാപിച്ച ക്രിസ്തീയ സ്നാനം യേശുക്രിസ്തു ശിഷ്യൻമാർക്ക് കല്പന നൽകിയ പ്രകാരം സ്വീകരിച്ചു എന്നാണർത്ഥമെന്നു പറഞ്ഞാൽ അതു തെറ്റാണെന്നു പറയാൻ ന്യായം എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്?
  • 30)ക്രിസ്തീയ സ്നാനത്തെയും യോഹന്നാന്റെ മാനസാന്തര സ്നാനത്തെയും വേർതിരിച്ച് പരാമർശിക്കേണ്ട ആവശ്യം അപ്പോസ്തലിക കാലത്തുണ്ടായിരുന്നതിനാൽ, ക്രിസ്തീയ സ്നാനത്തെക്കൂറിച്ച് യേശുക്രിസ്തു സ്ഥാപിച്ച (യേശുവിന്റെ നാമത്തിലുള്ള) സ്നാനം എന്നു പറയുന്നതിന് ന്യായം ഉണ്ടായിരുന്നില്ലേ?
  • 31)രാജൻ, ബാബു, തോമസ് എന്നീ മൂന്നുപേർ ചേർന്ന് ആരംഭിച്ച ബാങ്ക് അക്കൌണ്ടിനെപ്പറ്റി, ബാബുവിന്റെ അക്കൌണ്ട് എന്ന് ഒരാൾ പറഞ്ഞാൽ, രാജന്റെയും, തോമസിന്റെയും പേരുകൾ അക്കൌണ്ടിൽ നിന്നും മാറിപ്പോയി, ഇനി ബാബുവിനു മാത്രമേ അക്കൌണ്ടിൽ അവകാശമുള്ളൂ എന്നർത്ഥം വരുമോ? ഇല്ലെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനത്തെപ്പറ്റി പുത്രന്റെ (യേശുക്രിസ്തുവിന്റെ) നാമത്തിലുള്ള സ്നാനം എന്നു പറഞ്ഞാൽ, പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമം അതുമൂലം ഇല്ലാതായിപ്പോയി എന്ന് എങ്ങനെ അർത്ഥം വരും? -- സിജോ വർഗ്ഗീസ്, മൈക്കാവ് 11:07, 23 ജനുവരി 2011 (UTC)Reply
പിതാവിന്റെ നാമം യഹോവ, പുത്രന്റെത് യേശു, പരിശുദ്ധാത്മാവിന് എന്താണ് നാമം?--സ്നേഹശലഭം:സംവാദം 13:50, 23 ജനുവരി 2011 (UTC)Reply

ചോദ്യം 32. സ്നാനത്തിൽ പരിശുദ്ധാത്മാവിന്റെ “നാമം” നിർബന്ധം തിരുത്തുക

പിതാവും പുത്രനും സാരാംശത്തിൽ ഏകത്വം ഉള്ള വ്യത്യസ്ത ആളത്വങ്ങളാണെന്നു സ്പഷ്ടമാക്കുന്ന നിരവധി വാക്യങ്ങൾ ബൈബിൾ പുതിയനിയമത്തിലില്ലേ? പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണെന്ന് കൊലോസ്യർ 1:15 ൽ പറഞ്ഞിട്ടില്ലേ? പ്രതിമയായ പുത്രന് ആളത്വമുണ്ടെന്ന് യേശുനാമക്കാർ സമ്മതിക്കുന്നു; ഒന്നിന്റെ പ്രതിമയ്ക്ക് ആളത്വമുണ്ടെങ്കിൽ ആ പ്രതിമ പ്രതിനിധാനം ചെയ്യുന്ന, അതിന്റെ പിന്നിലെ യാഥാർത്ഥ്യത്തിന് ആളത്വമില്ലെന്ന് പറയാൻ എന്താണ് ന്യായം? അദൃശ്യനായ ദൈവത്തിന് ആളത്വം ഇല്ല, എന്നാൽ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയ്ക്ക് ആളത്വമുണ്ട് എന്ന് പറയുവാൻ എങ്ങനെ സാധിക്കും? പിതാവായ ദൈവത്തിന്, പുത്രനിൽ നിന്നും വ്യത്യസ്തമായ ഒരു ആളത്വമില്ലെന്നു പറഞ്ഞുകൊണ്ട്, ദൈവത്തിന്റെ ത്രിയേകത്വം നിഷേധിക്കുന്നതിനു വേണ്ടിയാണ് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തെ യേശു നാമക്കാർ തള്ളിപ്പറയുന്നതെന്നുള്ളതല്ലേ യഥാർത്ഥ സത്യം?-- സിജോ വർഗ്ഗീസ്, മൈക്കാവ് 11:06, 23 ജനുവരി 2011 (UTC)Reply

ഈ ചോദ്യത്തിനു മുകളിൽ മറ്റൊരു ചോദ്യത്തിലുടെ ഞാൻ ഉത്തരം നൽകിയതാണ്. --സ്നേഹശലഭം:സംവാദം 14:00, 23 ജനുവരി 2011 (UTC)Reply

യഹോവയുടെ സാക്ഷികൾക്ക് ചോദിക്കാനുള്ളത് തിരുത്തുക

യഹോവയൂടെ സാക്ഷികൾക്ക് ഉത്തരമില്ല എന്ന് പറഞ്ഞ് പ്രഘോഷണം നടത്തിയ "ഉത്തരമില്ലാത്ത ചോദ്യങ്ങൾ" എന്നതിന്റെ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ഇനി യഹോവയുടെ സാക്ഷികൾക്ക് തിത്വത്തിനെതിരെ ധാരാളം ചോദ്യങ്ങളുണ്ട്. അവയിൽ ചില ചോദ്യങ്ങൾ താഴെ അവതരിപ്പിക്കുന്നു.

  • യോഹന്നാൻ 17:3 പ്രാർത്ഥനയിൽ യേശു പറഞ്ഞു: "പിതാവേ...ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." യേശു ത്രിത്വത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് പിതാവിനെ മാത്രം ഏകസത്യദൈവം എന്ന് യേശു അഭിസംബൊധന ചെയ്തത്?
  • 1 കൊരിന്ത്യർ 8:5,6 "എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.". യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം എഴുതപെട്ട കൊരിന്ത്യർക്കുള്ള ലേഖനത്തിൽ എന്തുകൊണ്ടാണ് 'പിതാവായ ഏകദൈവമേ നമുക്കുള്ളു' എന്ന് പൗലൊസ് പറഞ്ഞത്?
  • 1 പത്രൊസ് 1:3 "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം." യേശുവിന്റെ സ്വർഗാരോഹണത്തിനു ശേഷം എഴുതപെട്ട ഈ ലേഖനത്തിൽ എന്തുകൊണ്ടാണ് പിതാവിനെ യേശുക്രിസ്തുവിന്റെ ദൈവമായി വിളിച്ചിരിക്കുന്നത്? എവിടെയെങ്കിലും പിതാവ് പുത്രനെ "എന്റെ ദൈവം" എന്ന് വിളിക്കുന്നതായി കാണപെടുന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ്?
  • മർക്കൊസ് 13:32 "ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല." എന്ന് യേശു പറഞ്ഞു. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒത്തുചേർന്ന് ഒരു ദൈവ ശിരസ്സായിരുന്നെങ്കിൽ എന്തുകൊണ്ടാണ് യേശുവിന് അറിയാൻപാടില്ലാത്തത്? ശരി ഇനി ത്രിത്വവാദികൾ അവകാശപെടുന്നതുപോലെ തന്റെ മാനുഷ പ്രകൃതത്താലാണ് പുത്രൻ പരിമിതിയുള്ളവനായിരുന്നെങ്കിൽ പരിശുദ്ധാത്മാവിന് അറിയാൻപാടില്ലാത്തത് എന്തുകൊണ്ടാണ്?
  • മത്തായി 20:20-23 "അവൻ[യേശു] അവരോടു: “എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നലകുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കും ഒരുക്കിയിരിക്കുന്നുവോ അവർക്കും കിട്ടും” എന്നു പറഞ്ഞു." എന്തുകൊണ്ടാണ് പിതാവ് ആർക്കായി ഒരുക്കുന്നുവോ അവർക്ക് മാത്രമേ യേശുവിന്റെ വലത്തും ഇടത്തും ഇരിക്കാൻ വരം ലഭിക്കുകയുള്ളു എന്ന് യേശു പറഞ്ഞത്? യേശു ത്രിത്വത്തിന്റെ ഭാഗമാണെങ്കിൽ പിതാവിന്റെ ഹിതമല്ലെ പുത്രനും ഉണ്ടായിരിക്കേണ്ടത്?
  • മത്തായി 12:31,32 "അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല." ഇവിടെ പരിശുദ്ധാത്മാവ് പുത്രനേക്കാൻ ആദരിക്കപെടുന്നവനാണെന്ന് സൂചിപ്പിക്കുന്നില്ലെ? ത്രിത്വം ശരിയാണെങ്കിൽ പുത്രനെതിരെയൂല്ല പാപവും ക്ഷമിക്കപെടാതിരിക്കേണ്ടതല്ലെ?
  • യോഹന്നാൻ 14:28 "ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരിയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ." എന്തുകൊണ്ടാണ് പിതാവ് യേശുവിനെക്കാൾ വലിയവൻ എന്ന് പറഞ്ഞിരിക്കുന്നത്?
  • 1 കൊരിന്ത്യർ 11:3 "എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു". ഇവിടെ എന്തുകൊണ്ടാണ് ക്രിസ്തുവിന്റെ തല ദൈവം എന്ന് പറഞ്ഞിരിക്കുന്നത്?
  • 1. തിമൊഥെയൊസ് 2:5 "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ : എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." ഇവിടെ എന്തുകൊണ്ടാണ് യേശുവിനെ ദൈവത്തിൽ നിന്ന് വേർപെട്ട ഒരു മദ്ധ്യസ്തൻ എന്ന് വിളിച്ചിരിക്കുന്നത്?
  • മത്തായി 4:10- "യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ ( 'യഹോവയെ' ആവർത്തനം 6:4 അനുസരിച്ച് ) നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു" ഇവിടെ എന്തുകൊണ്ടാണ് യേശു യഹോവയെ മാത്രം ആരാധിക്കാൻ ആവശ്യപെട്ടത്?
  • യോഹന്നാൻ 20:17.b "യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു." ഇവിടെ യേശുവിന്റെ പിതാവ് നമ്മുടെ പിതാവാണെന്നും യേശുവിന്റെ ദൈവം നമ്മുടെയും ദൈവമാണെന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
  • 1.കൊരിന്ത്യർ 15:24 "എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും" എന്തുകൊണ്ടാണ് പുത്രൻ പിതാവിനു കീഴ്പെട്ടിരിക്കുന്നത്?
  • പ്രവൃത്തികൾ 3:13 "അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി". എന്തുകൊണ്ടാണ് യേശുവിനെ പിതാവിന്റെ ദാസൻ എന്ന് വിളിച്ചിരിക്കുന്നത്?
  • പ്രവൃത്തികൾ 2:24, റോമർ 10.9, 1. കൊരിന്ത്യർ 15:15 എന്നിവിടങ്ങളിൽ പിതാവാണ് യേശുവിനെ ഉയർപ്പിച്ചതെന്ന് കാണപെടുന്നു. പിതാവും പുത്രനും തുല്യരാണെങ്കിൽ എങ്ങനെയാണ് അത് സാധിക്കുക?
  • മത്തായി 6:6 "നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും." എന്തുകൊണ്ടാണ് യേശു പിതാവിനോട് മാത്രം പ്രാർത്ഥിക്കാൻ ആവശ്യപെട്ടത്?--സ്നേഹശലഭം:സംവാദം 11:06, 21 ജനുവരി 2011 (UTC)Reply

വിക്കിയിൽ ഒഴിവാക്കേണ്ട ചർച്ച തിരുത്തുക

രണ്ടു വ്യക്തികളുടെ മതവിശ്വാസങ്ങളിലെ നൂലാമാലകൾ തമ്മിലുള്ള ഈ മുഖാമുഖം, വിക്കിയിലെ സംവാദം താളിന്റെ ഉദ്ദിഷ്ടമായ ഉപയോഗമല്ല. വ്യക്തികളെന്ന നിലയിൽ പലതരം വിശ്വാസങ്ങൾ മുറുകെപിടിക്കുന്നവരാണ് വിക്കിപ്പീഡിയന്മാർ. അവരൊക്കെ ആ വിശ്വാസങ്ങളുടെ കുരുക്കുകൾ അഴിക്കാനുള്ള ഇടമായി വിക്കിയിലെ സംവാദം താളിനെ കാണുന്നതു ശരിയാവില്ല. ഒരു വിക്കിപ്പീഡിയന്റെ സംവാദം താൾ അയാളുടെ വ്യക്തിപരമായ ഇടമല്ല. അതൊരു "ഓപ്പൺ സ്പേസ്" ആണ്. ഏതെങ്കിലും ലേഖനത്തിന്റെ പശ്ചാത്തലത്തിൽ പൊന്തിവന്ന ഒരു പ്രത്യേക ഇഷ്യൂവിന്റെ ചർച്ച ആണെങ്കിൽ വേണ്ടില്ല. മുകളിൽ നടക്കുന്ന ചർച്ച അത്തരത്തിലുള്ളതല്ല. ഇവിടെ രണ്ടു പേർക്ക് അവരുടെ വിശ്വാസങ്ങളുടെ പ്രചാരണത്തിലെ മത്സരത്തിന് വിക്കിപ്പീഡിയ വേദിയാവുകയാണ്. ഈ ചർച്ചയ്ക്ക് രണ്ടു പേരും മറ്റൊരു വേദി കണ്ടെത്തുന്നതാണു ശരിയെന്നാണ് എന്റെ പക്ഷം.Georgekutty 11:27, 23 ജനുവരി 2011 (UTC)Reply

ഓരോരുത്തർക്കും ഓരോരോ ഉദ്ദേശ്യമുണ്ടായിരിക്കും, താങ്കളുടെ നിഗൂഡലക്ഷ്യങ്ങളും പകൽപൊലെ വ്യക്തമാണ്. ബൈബിളിന്റെ ദൈവീകത തകർക്കണം എന്ന ആത്യന്തിക ലക്ഷ്യത്തോടെ താങ്കളുടെ വികലമായ “വൈജ്ഞാനിക ദൃഷ്ടി” വിദഗ്ദമായി ഉപയോഗിച്ച് താങ്കൾ എഴുതിക്കൊണ്ടിക്കുന്ന "ക്രൈസ്തവ" ലേഖനങ്ങളിൽ മാത്രം ഇപ്പോൾ ശ്രദ്ധിക്കുക. താങ്കളുടെ ലേഖനം വായിച്ച് “ജ്ഞാനോദയം” ലഭിച്ച ആളുകൾ ഇത്രയും നാൾ തങ്ങൾ ബൈബിൾ വായിച്ച് സമയം പാഴാക്കിയതോർത്ത് മാറത്തടിച്ച് വിലപിക്കും എന്നുമാത്രം കരുതാതിരിക്കുക. (യേശുവിന്റെ ശിക്ഷ്യൻമാരിൽ ഒരാൾ യൂദാസായിരുന്നു എന്ന ചരിത്രം അറിയാത്തവരല്ല പൊതുസമൂഹം എന്നും ഓർക്കുന്നത് നന്നായിരിക്കും, അത്തരത്തിലുള്ളവരെ അവർ എന്നെങ്കിലും തിരിച്ചറിയും).
ഈ ചർച്ച ഉണ്ടായതിന്റെ സാഹചര്യം അറിയാൻ ഇവിടെ വായിക്കുക സംവാദം:യഹോവയുടെ സാക്ഷികൾ/നിലവറ 1#ഒരു സംവാദം ഉണ്ടാകുന്നത്... (താങ്കളുടെ പേരും അതിൽ ചർച്ചചെയ്യപ്പെട്ടതാണ്), കൂടാതെ ഈ ചർച്ചയിലെ അഭിപ്രായങ്ങൾ നല്ല ലേഖനമായി വിക്കിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ അല്പം കാത്തിരിക്കുക. -- സിജോ വർഗ്ഗീസ്, മൈക്കാവ് 12:48, 23 ജനുവരി 2011 (UTC)Reply
ഉപ.സിജോ ദയവായി വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. ഉപ.Georgekutty പറഞ്ഞതു എന്തെങ്കിലും നീഗുടലക്ഷണത്തോടെയുള്ളതാണെന്ന് കരുതേണ്ടതില്ല. അദ്ദേഹം പറഞ്ഞതിനോട് എനിക്കും യോജിപ്പുണ്ട്. എങ്കിലും ഉപ.സിജോ വളരെ തീഷ്ണതയോടെ എന്റെ വിശ്വാസത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാനും ഈ സംവാദത്തിനു മുതിരാൻ നിർബന്ധിതനായത്. അദ്ദേഹത്തെ ഇങ്ങനെ ആക്രമിക്കുന്നത് യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ തത്ത്വങ്ങൾക്ക് ചേർച്ചയിലാണോ?-:) ഓരോരുത്തർക്കും അവരുടെതായ വിശ്വാസം വച്ചുപുലർത്താൻ അവകാശമുണ്ടെന്ന കാര്യവും ആരെയും തങ്ങളുടെ വിശ്വാസം അടിച്ചേൽ പ്പിക്കുന്നത് ഉചിതമല്ലെന്നതും ഓർക്കുമല്ലോ.--സ്നേഹശലഭം:സംവാദം 13:54, 23 ജനുവരി 2011 (UTC)Reply
സുഹൃത്തേ, വ്യക്തിപരമായി അക്രമിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. എന്നാൽ ചില സത്യങ്ങൾ പറയാതിരിക്കാൻ കഴിയില്ലല്ലോ? ഇദ്ദേഹം പോലും പലരുമായും നടത്തിയിട്ടുള്ള സംവാദങ്ങളിൽ ഇതിലും കഠിനമായ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്. കേവലം ക്ഷണിക്കപ്പെടാത്ത അഥിതിയായി ഇവിടെ കയറി “വിലയേറിയ അഭിപ്രായം” രേഖപ്പെടുത്തിയതിനോടുള്ള വിയോജിപ്പല്ല ഞാൻ രേഖപ്പെടുത്തിയത്. തന്റെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ ഇന്നലെതന്നെ താൻ എഴുതിയ ലേഖനങ്ങൾ ഒന്നു വായിച്ചു നോക്കിയാൽ മതിയാകും. അദ്ദേഹം ഒരു ക്രൈസ്തവ വിമർശകനായി വിക്കിയിൽ പ്രത്യക്ഷപ്പെടുകയും ലേഖനങ്ങൾ സന്തുലിതമാക്കാൻ സത്യസന്ധമായി വിമർശനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു, ബഹുമാനിക്കുമായിരുന്നു. എന്നാൽ ഒരു ക്രൈസ്തവ അപ്പോസ്തലനായി വിക്കിയിൽ അവതരിച്ച് ബൈബിൾ എന്ന ഗ്രന്ഥം “കൃത്രിമമായി തട്ടിക്കൂട്ടി” ഉണ്ടാക്കിയതാണെന്ന് “മിക്കവാറും” പണ്ഡിതൻമാരും “ഭൂരിഭാഗം” ശാസ്ത്രജ്ഞൻമാരും തെളിയച്ചിട്ടുണ്ട് എന്ന് വളരെ വിദഗ്ദമായി ഓരോ വരിയിലും എഴുതിവെയ്ക്കുന്ന തന്റെ ബൈബിൾ കമന്ററിയെ “പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ കറൻസിയോടാണ്” ഉപമിക്കാവുന്നത്. ചില സത്യങ്ങൾ മൂടിവെയ്ക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുതന്നെയാണ് താൻ ഇവിടെയും ഇടപെട്ടത് എന്ന് ഞാൻ കരുതുന്നു.
യേശുക്രിസ്തുവിന്റെ സംഭാഷണങ്ങളിൽ ചില ആളുകളെ “വെള്ളതേച്ച ശവക്കല്ലറകൾ”, “കുറുക്കൻമാർ”, “കള്ളപ്രവാചകൻമാർ”, “ആട്ടിൻതോൽ അണിഞ്ഞ ചെന്നായ്ക്കൾ” “സർപ്പസന്തതികൾ” എന്നുമൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. അപ്പോസ്തലനായി അവതരിച്ച ചിലരെ പരീക്ഷിച്ച് “കള്ളൻമാർ” എന്ന് കണ്ടെത്തിയ എഫെസോസ് സഭയെ കർത്താവ് ശ്ളാഘിക്കുന്നുമുണ്ട്. അതുകൊണ്ട് ഗിരിപ്രഭാഷണത്തെ താങ്കൾ തെറ്റിദ്ധരിക്കേണ്ട (എനിക്ക് “മാനസ്സികപ്രശ്നം” ഉണ്ടെന്നും, താങ്കളുടെ വാദങ്ങൾ അംഗീകരിക്കാത്തവരുടെ “മനോനില ശരിയല്ല” എന്നും എഴുതിയതിനുശേഷമാണോ താങ്കൾ ഗിരിപ്രഭാഷണം വായിച്ചത് എന്നും തോന്നിപ്പോകുന്നു.) വിക്കിയിലെ സകല നിയമങ്ങളും നന്നായി അറിയാവുന്ന താങ്കൾ തന്നെ തുടർച്ചയായ വെല്ലുവിളി നടത്തി ആരംഭിച്ച സംവാദം അവസാനിപ്പിക്കണമെങ്കിൽ ഇതൊരു അവസരമായെടുത്ത് താങ്കൾക്ക് പിൻമാറാം. എന്നാൽ താങ്കൾ ഉന്നയിച്ച ചില ആരോപണങ്ങൾക്ക് മറുപടി എഴുതിയതിനുശേഷം ഞാനും ഈ വേദിയിൽ നിന്നും പിൻമാറുന്നതായിരിക്കും. (നമ്മൾ ചർച്ച തുടങ്ങിയിട്ടില്ലാത്ത “നരകം” എന്ന വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയത് മായ്ച്ചാൽ തന്നെ ഈ പേജിന്റെ നീളം കൂറേ കുറയ്ക്കാം, അത് മറ്റൊരു വേദിയിലേക്ക് മാറ്റാം.) -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:03, 24 ജനുവരി 2011 (UTC)Reply

ദൈവികരഹസ്യങ്ങളെക്കുറിച്ചും ദൈവസ്വഭാവത്തെക്കുറിച്ചും സ്വർഗ്ഗനരകങ്ങളെക്കുറിച്ചും ഒക്കെയുള്ള മതപരമായ ഭിന്നതകൾ ചർച്ച ചെയ്തു സമവായം കണ്ടെത്തുന്നതിനുള്ള ഇടമല്ല വിക്കിപ്പീഡിയയിലെ സംവാദം താൾ എന്നു പറഞ്ഞതിന് ഒരാളെ യൂദാസെന്നു വിളിക്കുന്നതും മറ്റും കടുംകയ്യാണ്:) ഈ ചർച്ചയുടെ പശ്ചാത്തലം എന്തെന്നു സ്നേഹശലഭം ഇപ്പോൾ പറഞ്ഞിരിക്കുന്നു. വിക്കിപ്പീഡിയയുടെ സംവാദം താളിൽ നടത്തേണ്ട ചർച്ചയല്ല ഇതെന്നു അതിൽ നിന്നു തന്നെ വ്യക്തമാണ്.Georgekutty 14:53, 23 ജനുവരി 2011 (UTC)Reply

താങ്കളെ ഞാൻ "യൂദാസ്" എന്ന് വിശേഷിപ്പിച്ചിട്ടില്ല, എന്നാൽ ക്രൈസ്തവ പണ്ഡിതരായി അവതരിച്ച് അതിനെ ഒറ്റിക്കൊടുക്കുന്ന “യൂദാസുമാരുടെ” (ഉദാരവാദികളുടെ) അഭിപ്രായങ്ങൾക്കാണ് താങ്കളുടെ ക്രൈസ്തവ ലേഖനങ്ങളിൽ പ്രാമുഖ്യം ലഭിച്ചിട്ടുള്ളത് എന്നത് നിക്ഷേധിക്കാൻ സാധിക്കുമോ? താങ്കൾ നിക്ഷേധിച്ചാലും വായിക്കുന്ന വ്യക്തികൾക്ക് അങ്ങനയേ തോന്നൂ… (ഈ ചർച്ചയിൽ താങ്കൾ ഇടപെട്ടതുകൊണ്ടുമല്ല ഞാൻ ഇങ്ങനെ എഴുതുന്നത്, ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴും താങ്കൾ എഴുതിക്കൂട്ടൂന്ന "ബൈബിൾ കമന്ററി" ശ്രദ്ധിച്ചതുകൊണ്ടാണ്.-- സിജോ വർഗ്ഗീസ്, മൈക്കാവ് 07:15, 24 ജനുവരി 2011 (UTC)Reply

മുകളിൽ നടന്നതുപോലെയുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള മതപരമായ ചർച്ചകൾ ഒഴിവാക്കുക, വിക്കിപീഡിയ അതിനുള്ളതല്ല. വിക്കിപീഡിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റോ, ചർച്ചാ ഫോറമോ അല്ല. വിക്കിപീഡിയയുടെ ഭാഗം തന്നെയാണ് നിങ്ങളുപയോഗിക്കുന്ന ഉപയോക്തൃതാളും അതിന്റെ സംവാദം താളും. പ്രധാനമായും വിക്കിപീഡിയ എന്ന വിജ്ഞാനകോശത്തെ പോഷിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം അവ. മുകളിൽ ജോർജ്ജുകുട്ടി പറഞ്ഞത് ചെറിയ രീതിയിൽ ആവർത്തിച്ചുവെന്ന് മാത്രം. സിജോ, ദയവായി വ്യക്തിപരമായി ആക്രമിക്കാതിരിക്കുക. --ജുനൈദ് | Junaid (സം‌വാദം) 17:54, 23 ജനുവരി 2011 (UTC)Reply

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു, (ദയവായി മുകളിൽ നൽകിയ മറുപടിയും ശ്രദ്ധിക്കുക). ആധുനിക തലമുറയുടെ വിജ്ഞാനദാഹം ശമിപ്പിക്കുന്ന വിക്കിപീഡിയ അനുബന്ധമായുണ്ടാകുന്ന ‘സംവാദങ്ങൾക്ക്’ മാത്രമായി ഒരു പ്രത്യേക വിഭാഗം ആരംഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. അത് ചില ലേഖനങ്ങൾ എഴുതുന്നതിന് അത്യാവശ്യവുമാണെന്നും തോന്നുന്നു. മറുവിഭാഗങ്ങളുടെ വീക്ഷണം മനസ്സിലാക്കുവാൻ ആരോഗ്യകരമായ സംവാദങ്ങൾ തീർച്ചായായും ഉപകരിക്കും, ലേഖനം കൂടുതൽ സന്തുലിതമാവുകയും ചെയ്യും. -- സിജോ വർഗ്ഗീസ്, മൈക്കാവ് 07:23, 24 ജനുവരി 2011 (UTC)Reply

കേവലം ക്ഷണിക്കപ്പെടാത്ത അഥിതിയായി ഇവിടെ കയറി “വിലയേറിയ അഭിപ്രായം” രേഖപ്പെടുത്തി എന്നു സിജോ എഴുതിയിരിക്കുന്നതു രസമായിരിക്കുന്നു. ഒരു വിക്കിപ്പീഡിയന്റെ സംവാദം താളിൽ അഭിപ്രായം രേഖപ്പെടുത്താൻ മറ്റൊരു വിക്കിപ്പീഡിയൻ ക്ഷണിക്കപ്പെടേണ്ട കാര്യമൊന്നുമില്ല. ഒരാളുടെ സംവാദം താൾ അയാളുമായി ആശയവിനിമയം നടത്താൻ മറ്റുള്ളവർക്ക് ഉപയോഗിക്കാനുള്ള ഇടമാണ്. അങ്ങനെ ഒരാൽ സംവാദം താളിൽ ചേർത്ത കമന്റിനു മറുപടി പറയണമെങ്കിൽ, കമന്റ് ചേർത്ത ആളുടെ സംവാദം താളിൽ നടത്തണം. മറ്റുള്ളവരെ "ഓമനപ്പേരുകൾ" വിളിക്കാൻ, വ്യക്തിഹത്യനടാത്താൻ ഒക്കെ ഏതിടവും, പ്രത്യേകിച്ചു സ്വന്തം സംവാദം താൾ ഉപയോഗിക്കുന്നതാണ് വിക്കി നിയമങ്ങൽക്കും സാമാന്യമര്യാദയ്ക്കും വിരുദ്ധമായിട്ടുള്ളത്. അതുപോലെ, സംവാദങ്ങളിൽ ഒടുവിൽ എഴുതുന്ന കാര്യം ഒടുവിൽ കൊടുക്കണം. മുന്നേ എഴുതിയതിനിടയിൽ പുതിയതായി എഴുതി ചേർക്കുന്നതു തെറ്റാണ്. ഞാൻ എഴുതുന്ന ലേഖനങ്ങൾ ഏതെങ്കിലും നിഗൂഢ അജണ്ട വച്ചാണെന്നുള്ള വിമർശനം ഒരു ഫലിതമായേ കാണാൻ കഴിയുന്നുള്ളു:‌)Georgekutty 07:49, 24 ജനുവരി 2011 (UTC)Reply

കേവലം ക്ഷണിക്കപ്പെടാത്ത അഥിതിയായി ഇവിടെ കയറി “വിലയേറിയ അഭിപ്രായം” രേഖപ്പെടുത്തിയതിനോടുള്ള വിയോജിപ്പല്ല ഞാൻ രേഖപ്പെടുത്തിയത്, എന്നതാണ് പൂർണ്ണരൂപം (അഥവാ ഞാൻ അങ്ങനെ “കരുതുന്നില്ല” എന്ന് അർത്ഥം.) ബൈബിളിലെ മൂന്ന് ലേഖനങ്ങൾ ഒരുമിച്ച് കൂട്ടിക്കെട്ടി ഇന്നലെ താങ്കൾ എഴുതിയതൊക്കെ ഫലിതമായിരുന്നോ? അജപാലകർക്കുള്ള ലേഖനങ്ങൾ എന്ന താങ്കളുടെ ലേഖനത്തിൽ നിന്നും:
ക്രിസ്തീയപാരമ്പര്യത്തിൽ പൗലോസ് അപ്പസ്തോലന്റെ രചനകളായി കരുതപ്പെട്ടിരുന്ന ഈ ലേഖനങ്ങളെ ഭൂരിപക്ഷം ആധുനിക ബൈബിൾ നിരൂപകന്മാരും അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടവയായി വിലയിരുത്തുന്നു. ക്രിസ്തീയ പാരമ്പര്യം പൗലോസ് അപ്പസ്തോലന്റെ രചനയായി ചിത്രീകരിക്കുന്ന ഈ ലേഖനങ്ങളെ അദ്ദേഹത്തിന്റേതായി കണക്കാക്കുന്ന ബൈബിൾ പണ്ഡിതന്മാർ ഇന്നു വിരളമാണ്. പൗലോസ് അപ്പസ്തോലന്റെ പ്രേഷിതജീവിതത്തിന്റെ അറിയപ്പെടുന്ന സമയരേഖയിൽ ഇവയെ ഉൾക്കൊള്ളിക്കുക വയ്യ. ഈ ലേഖങ്ങളുടെ ശൈലി പൗലോസിന്റേതായി സമ്മതിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങളുടേതിൽ നിന്നു തീർത്തും ഭിന്നമാണ്. ഇവയിൽ നിഴലിക്കുന്ന ക്രിസ്തുശാസ്ത്രവും സഭാധികാരശ്രേണിയും അപ്പസ്തോലികകാലത്തിനു ശേഷം രൂപപ്പെട്ടതാണ്. ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, "..ഇവ തികച്ചും വ്യാജരചനകളും സോക്രട്ടീസിന്റെ പേരിൽ പിൽക്കാലത്തു പ്രചരിച്ചിരുന്ന വ്യാജസോക്രട്ടീസ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്താവുന്നവയുമാണ്..." എന്ന നാലാമത്തെ വീക്ഷണഗതി ഭേദഗതികളോടെ സ്വീകരിക്കുന്നു. ഈ നിലപാടിനോടു യോജിക്കുന്ന കേംബ്രിഡ്ജ് ബൈബിൾ സഹകാരി, "ഈ കത്തുകളിലെ പദാവലിയും ഇവയിൽ നിഴലിക്കുന്ന സഭാജീവിതവും പൗലോസിന്റെ രചനകളിൽ കാണുന്നതിൽ നിന്നു തീർത്തും ഭിന്നമായിരിക്കുകയാൽ, പൗലോസിന്റെ പേരിൽ എഴുതപ്പെട്ടവയെങ്കിലും ഇവ പൗലോസിന്റെ രചനകളല്ലെന്ന് ആധുനിക വായനക്കാർക്ക് ഉറപ്പു പറയാനാനും" എന്ന് നിരീക്ഷിക്കുന്നു.
ലേഖനം സന്തുലിതമാകണമെങ്കിൽ ക്രൈസ്തവ പണ്ഡിതൻമാരുടെ അഭിപ്രായങ്ങളും ചേർക്കണം. അല്ലാതെ അത് “പാരമ്പര്യമായി” തള്ളിക്കളയുകയും “യൂദാസുമാരുടെ” അഭിപ്രായങ്ങൾ മാത്രം മുങ്ങിത്തപ്പിയെടുത്തുകൊണ്ടുവന്ന് “ഭുരിപക്ഷ” അഭിപ്രായമായി അവതരിപ്പിക്കുന്നതാണോ ബൌദ്ധികസത്യസന്ധത? മുപ്പത് വരിയുള്ള ലേഖനത്തിന്റെ 20 വരിയിലും വിമർശനം കുത്തിക്കയറ്റുന്നതാണോ സന്തുലിതം? ഇങ്ങനെതന്നെയല്ലേ സകല ക്രൈസ്തവ ലേഖനങ്ങളും താങ്കൾ എഴുതിയിരിക്കുന്നത്? ക്രൈസ്തവ ലേഖനങ്ങൾ ക്രിസ്ത്യാനികൾ ആരെങ്കിലും എഴുതുന്നതല്ലേ ഉത്തമം? ക്രൈസ്തവ ഉപദേശത്തിന്റെ അടിസ്ഥാനങ്ങൾപോലും പരസ്യമായി തള്ളിപ്പറയുകയും ക്രൈസ്തവസഭകളെ പല ബ്ളോഗ്ഗുകളിലും നിശിതമായി വിമർശിക്കുകയും ചെയ്യുന്ന താങ്കൾക്ക് സന്തുലിതമായ ക്രൈസ്തവ ലേഖനം എഴുതുവാൻ സാധിക്കുമെന്ന് നിഷ്പക്ഷനായ ഒരാൾക്ക് പറയുവാൻ സാധിക്കുമോ? 'എല്ലാം ഇംഗ്ളീഷ് വിക്കിയിലുള്ളതാണ്' എന്ന താങ്കളുടെ പതിവ് വാദവും ശുദ്ധമായ തട്ടിപ്പാണ്. താങ്കൾക്ക് വേണ്ടതുമാത്രം ഇംഗ്ളീഷ് വിക്കിയിൽ നിന്നും സ്വീകരിക്കുന്നു എന്നതാണ് ശരി. “യൂദാസുമാർക്ക്” ഇംഗ്ളീഷ് അറിയില്ല എന്നും ഞാൻ കരുതുന്നില്ല. അതുകൊണ്ട് മുഖംമൂടി അണിഞ്ഞുള്ള “കലാപരിപാടികൾ” അവതരിപ്പിക്കുന്നത് അവസാനിപ്പിച്ചാൽ കുറേ “ഫലിതങ്ങൾ” ഇനിയും കാണേണ്ടിവരില്ല. ബൈബിൾ എന്ന ഗ്രന്ഥം “കൃത്രിമമായി തട്ടിക്കൂട്ടി” ഉണ്ടാക്കിയതാണെന്ന് “മിക്കവാറും” പണ്ഡിതൻമാരും “ഭൂരിഭാഗം” ശാസ്ത്രജ്ഞൻമാരും തെളിയച്ചിട്ടുണ്ട് എന്ന് വളരെ വിദഗ്ദമായി ഓരോ വരിയിലും എഴുതിവെയ്ക്കുകയും തെളിവില്ലാത്തപ്പോൾ താങ്കൾ സ്വയമായി അത് പ്രഖ്യാപിക്കുകയും ചെയ്യുന്ന നൂറുകണക്കിന് ഉദാഹരണങ്ങൾ ഇനിയും നൽകാൻ തയ്യാറാണ്. ഒരു സംവാദത്തിന്റെ ഭാഗമായതുകൊണ്ടാണ് മറുപടി ഇവിടെത്തന്നെ നൽകുന്നത്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 09:31, 24 ജനുവരി 2011 (UTC)Reply
സിജോ, വ്യക്തിപരമായ ആക്രമണം അവസാനിപ്പിക്കുക. ക്ഷണിച്ചാൽ മാത്രം വരാൻ വിക്കിയിലെ ഒരു താളും ആരുടേയും സ്വന്തമല്ല. വിക്കിപീഡിയ ഇന്റർനെറ്റ് ഫോറമല്ല. ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾക്കായിരിക്കണം ഇവിടെ പ്രാമുഖ്യം. ജോർജ്ജുകുട്ടി എഴുതുന്നത് പൂർണ്ണമല്ലെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ വിവരങ്ങൾ കൂട്ടിച്ചേർത്ത് താങ്കൾക്കത് പൂർണ്ണമാക്കാവുന്നതല്ലേയുള്ളു. അതിനു പകരം ആ ഉപയോക്താവിനെ (ഏതൊരു ഉപയോക്താവിനേയും) വ്യക്തിപരമായി അധിഷേപിക്കുന്നത് അനുവദിക്കാനാവില്ല.--പ്രവീൺ:സംവാദം 02:51, 25 ജനുവരി 2011 (UTC)Reply

ക്ഷണിക്കപ്പെടാതെ വീണ്ടും തിരുത്തുക

  • ഞാൻ ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നത് ക്രിസ്തീയവിശ്വാസത്തെ വളർത്താനോ തളർത്താനോ അല്ല; വിക്കിയിൽ കുറേ ലേഖനങ്ങൾ എഴുതിയാൽ ഏതെങ്കിലും മതം വളരുകയോ തളരുകയോ ചെയ്യും എന്നു കരുതാനുള്ള അഹങ്കാരമോ മൗഢ്യമോ എനിക്കില്ല. ചില വിഷയങ്ങളിലൊക്കെ അല്പസ്വല്പം വായനയും മാനുഷികമായ കൗതുകവും മാത്രമുള്ള ഞാൻ, എനിക്കു താത്പര്യമുള്ള വിഷയങ്ങളിൽ വല്ലതുമൊക്കെ എഴുതുന്നു. അത്ര തന്നെ.
  • ബൈബിളിലെ എല്ലാ പുസ്തകങ്ങളെക്കുറിച്ചും, യാഥാസ്ഥിതിക മതവിശ്വാസത്തിന്റെ കിറുകൃത്യമായ ചട്ടക്കുടിൽ നിന്നുള്ള ലേഖനങ്ങൾ ഇക്കഴിഞ്ഞ നവമ്പർ ആദ്യം വരെ മലയാളം വിക്കിയിൽ ഉണ്ടായിരുന്നു. എല്ലാം, ഒരു ക്രിസ്തീയവിഭാഗത്തിന്റെ മലയാളം ബൈബിളിൽ നിന്നു പകർത്തിയതായിരുന്നതിനാൽ പകർപ്പവകാശം ലംഘനത്തിന്റെ പേരിൽ നീക്കം ചെയ്തതാണ്. നീക്കിയത് ഞാനോ എന്റെ അറിവോടു കൂടിയോ അല്ല. അങ്ങനെ, എനിക്കു താത്പര്യമുള്ള ആ ഗ്രന്ഥങ്ങളെക്കുറിച്ചു ലേഖനങ്ങൾ ഇല്ലാതായപ്പോൾ, ചെറിയ ഓരോ ലേഖങ്ങൾ സൃഷ്ടിക്കാൻ ഒരു എളിയ ശ്രമം തുടങ്ങി. ഇപ്പോഴത്തെ ബൈബിൾ ലേഖങ്ങളുടെ തുടക്കം അങ്ങനെയാണ്.
  • ഞാൻ എഴുതിയ ഏതെങ്കിലും ഒരു ലേഖനത്തെക്കുറിച്ചു ഇവിടെ ചർച്ച ചെയ്തു, മുൻപ് നടന്നിരുന്ന മാതിരി മറ്റൊരു ചർച്ച കൂടി തുടങ്ങിവയ്ക്കാൻ എനിക്കു ഒരു താത്പര്യവുമില്ല. എങ്കിലും ഒരു കാര്യം പറയാം: പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ നിലപാടു പിന്തുടർന്ന അനുയായികൾ പിന്നീടെഴുതിയതാണെന്നു വന്നാൽ ആ ഗ്രന്ഥങ്ങൾ തട്ടിപ്പാണെന്നു വരുന്നില്ല. പൌലോസിന്റെ കാലശേഷം ഉണ്ടായ പ്രതിസന്ധികളിൽ ചിലതിനെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്ന് നേരിടാനുള്ള ശ്രമമായി അവയെ കണ്ടാൽ മതി.
  • മഹാന്മാരായ വ്യക്തികളുടെ ആശയങ്ങൾ പിന്തുടർന്നു അവരുടെ പേരിൽ രചനകൾ നടത്തുന്നത് പൗരാണികസംസ്കാരങ്ങളിൽ നടപ്പുള്ള കാര്യമായിരുന്നു. അതിനെ തട്ടിപ്പായി ആരും കരുതിയിരുന്നില്ല. പ്ലേറ്റോ എഴുതിയതിലധികവും സോക്രട്ടീസിന്റെ പേരിലാണ്. ഭാരതത്തിൽ, ശങ്കരാചാര്യരുടെ പേരിൽ അറിയപ്പെടുന്ന പല കൃതികളും അദ്ദേഹത്തിന്റെ ശിഷ്യവൃന്ദം എഴുതിയതാണെന്നു ഇന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 5-6 നൂറ്റാണ്ടുകളിലെ എണ്ണപ്പെട്ട ഒരു ക്രിസ്തീയ ചിന്തകന്റെ പേരുതന്നെ വ്യാജദിയൊനുസ്യോസ് (Pseudo-Dionysus) എന്നാണ്. അപ്പസ്തോല നടപടികളിൽ പറയുന്ന അരയോപാഗസുകാരൽ ദിയോനുസ്യോസിന്റെ പേരിൽ എഴുതി‍, ക്രിസ്തീയ ചിന്തയ്ക്ക് മൌലിക സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. തന്റെതല്ലാത്ത പേരിൽ എഴുതിയത് അദ്ദേഹത്തിന്റെ വിനയത്തെ സൂചിപ്പിക്കുന്നതായി ഈയിടെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പോലും പറഞ്ഞിട്ടുണ്ട്. Authorship എന്ന സങ്കല്പം പുരാതാന ലോകത്തിൽ കണിശമായി വികസിച്ചിരുന്നില്ല.
  • ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഇന്നത്തെ പാഠം, കൂട്ടിചേർക്കലുകൾ അടങ്ങിയതാണെന്ന വാദമുണ്ടല്ലോ. ആധുനികകാലത്തെ വലിയ യാഥാസ്ഥിതിക കത്തോലിക്കാ പക്ഷപാതി, GK Chesterton അതിനെക്കുറിച്ച് പറഞ്ഞത് കാലക്രമേണ വികസിച്ചു വരുകയെന്നത് പുരാതന രചനകളുടെ രീതിയായിരുന്നെന്നും, അത് അവയ്ക്ക് ഒരു പോരായ അല്ലെന്നുമാണ്. പഴയനിയമത്തിന്റെ തുടക്കത്തിലെ പഞ്ചഗ്രന്ഥിയുടെ ഇന്നത്തെ രൂപം, മുന്നേയുള്ള നാലു പാഠപാരമ്പര്യങ്ങളുടെ സമന്വയത്തിന്റെ ഫലമാണെന്ന് ആദ്യം പറഞ്ഞത്, സിജോ 'യൂദാസുമാർ' എന്ന് വിളിക്കുന്ന ലിബറൽ തിയോളജിയന്മാരാണ്. എന്നാൽ കേരളത്തിലെ കത്തോലിക്കാ സഭ ഇറക്കിയിരിക്കുന്ന പി.ഓ സി. ബൈബിൾ പരിഭാഷ പോലും അതിന്റെ ആമുഖത്തിൽ ആ നിലപാട് ഇന്ന് ഏറ്റു പറയുന്നുണ്ട്.Georgekutty 14:11, 24 ജനുവരി 2011 (UTC)Reply

  നല്ല നിരീക്ഷണങ്ങൾ... താങ്കളേപ്പോലെയുള്ള വിക്കിപീഡിയരാണ് ഇതുപോലെയുള്ള വിഷയങ്ങളിൽ ഇടപെടുന്നതിന് ഏറ്റവും നല്ലത്.... എല്ലാവരും ഇത് അംഗീകരിക്കും എന്ന് കരുതുന്നു :)--സുഗീഷ് 05:01, 30 ജനുവരി 2011 (UTC)Reply

  • ക്ഷണിക്കപ്പെടാത്ത അഥിതിയായി വന്നു എന്ന തോന്നൽ എനിക്ക് ള്ളതുകൊണ്ടല്ല അത്തരത്തിൽ പ്രതികരിച്ചത് എന്നു തന്നെയാണ് ഉദ്ദേശിച്ചത് (ചർച്ചയുടെ പശ്ചാത്തലം മനസ്സിലാക്കുക). അത്തരത്തിൽ എഴുത്തുകാരൻ തന്നെ വീണ്ടും വ്യക്തമാക്കിയിട്ടും അംഗീകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഞാൻ നിസ്സഹായനാണ്.
  • "ഞാൻ ക്രിസ്തുമതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നത് ക്രിസ്തീയവിശ്വാസത്തെ വളർത്താൻ അല്ല" എന്ന ആദ്യഭാഗം നൂറുശതമാനവും ശരിയാണ്. രണ്ടാം ഭാഗത്തിന്റെ വിശ്വാസീയത തെളിയിക്കേണ്ടത് താങ്കൾ തന്നെയാണ്. അങ്ങനെയെങ്കിൽ, അജപാലകർക്കുള്ള ലേഖനങ്ങൾ എന്ന താങ്കളുടെ ലേഖനത്തിൽ, ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയുടെ നാലാമത്തെ വീക്ഷണം മാത്രം (അഥവാ സാധ്യതയും അംഗീകാരവും ഏറ്റവും കുറവുള്ള വീക്ഷണം (അനുമാനം) ഹിമാലയൻ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയില്ലായിരുന്നു. ബൌദ്ധികസത്യസന്ധത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നാലു വീക്ഷണങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകുക എന്നതാണ്, വിമർശനങ്ങൾ ഉൾപ്പെടെ.

ഞാൻ ഇത് ചൂണ്ടിക്കാണിച്ചതിനുശേഷം മാത്രം മുഖ്യധാരാ ക്രൈസ്തവ വിശ്വാസം രണ്ടാമത് കൂട്ടിച്ചേർത്തതും ശ്രദ്ധിച്ചു. അപ്പോഴും ഒരു കല്ലുകടിയുണ്ട് "ഗംബീരമായ" വിമർശനം ആദ്യവും, "മെലിഞ്ഞുണങ്ങിയ" വസ്തുതകൾ രണ്ടാമതും (മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തെ വെടിവെച്ചുകൊന്നവന്റെ അഭിപ്രായങ്ങൾക്കാണോ പ്രാമുഖ്യം ലഭിക്കേണ്ടത്? എന്ന എന്റെ പഴയ ചോദ്യം അപ്പോഴും അവശേഷിക്കുന്നു.)

  • "പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ചിലത് അദ്ദേഹത്തിന്റെ നിലപാടു പിന്തുടർന്ന അനുയായികൾ പിന്നീടെഴുതിയതാണെന്നു വന്നാൽ ആ ഗ്രന്ഥങ്ങൾ തട്ടിപ്പാണെന്നു വരുന്നില്ല. പൌലോസിന്റെ കാലശേഷം ഉണ്ടായ പ്രതിസന്ധികളിൽ ചിലതിനെ അദ്ദേഹത്തിന്റെ നിലപാടിൽ നിന്ന് നേരിടാനുള്ള ശ്രമമായി അവയെ കണ്ടാൽ മതി". എന്ന വിലയേറിയ ഉപദേശം കാണുമ്പോൾ ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിന് പ്രസ്തുത "ക്രൈസ്തവ പണ്ഡിതൻ" 'ബാലരമയ്ക്കും' 'പൂമ്പാറ്റയ്ക്കും' കൊടുക്കുന്ന പ്രാധാന്യം പോലും നൽകുന്നില്ല എന്ന് വ്യക്തമാണ്. ബൈബിൾ അങ്ങനെയൊക്കെ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് എന്ന് വളരെ തന്ത്രപരമായി സ്ഥാപിക്കുവാൻ ശ്രമിക്കുകയാണ് താൻ വീണ്ടും.
  • വേദപുസ്തകം ദൈവശ്വാസീയമാണെന്നും നാൽപതോളം എഴുത്തുകാർ പരിശുദ്ധാത്മ നിയോഗപ്രകാരം ദൈവാത്മ പ്രേരണയാൽ ദൈവവചനം രേഖപ്പെടുത്തി എന്നുമാണ് വേദപുസ്തകം വ്യക്തമാക്കുന്നതും ക്രൈസ്തവസഭകൾ പഠിപ്പിക്കുന്നതും. ലേഖനത്തിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം നൽകപ്പെടുന്നത് എഴുത്തുകാരെക്കുറിച്ചല്ല. എങ്കിലും പൌലോസിന്റെ ഒഴിവ് നികത്താൻ വേണ്ടിയോ വേഗത്തിൽ മാർക്കറ്റ് ചെയ്യപ്പെടാൻവേണ്ടിയോ വേദപുസ്തകം തട്ടിക്കൂട്ടി ഉണ്ടാക്കി എന്ന അഭിപ്രായം ഒരു "ക്രൈസ്തവ പണ്ഡിതൻ" പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ക്രിസ്ത്യാനികളോട് സഹതാപം തോന്നുന്നു. ഒരു മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനത്തെ ഒരു പൈങ്കിളി നോവലിന്റെ ലാഘവത്തോടെ കാണരുത് എന്നതായിരിക്കണം വിക്കിയിലെ ലേഖകന്റെ ആദ്യത്തെ "നിരീക്ഷണങ്ങൾ". വിമർശനങ്ങൾ ഉണ്ടാകരുതെന്നല്ല അർത്ഥമാക്കുന്നത്, വിമർശകർ ലേഖനം ആരംഭിച്ചാൽ അത് ഇത്തരത്തിൽ വളഞ്ഞിരിക്കും എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം, ബൈബിൾ ബാലരമയല്ല, ഒരു സമൂഹത്തിന്റെ വിശുദ്ധഗ്രന്ഥമാണ്.
  • ചില നിരീക്ഷണങ്ങൾ മാത്രം ആധികാരികമെന്ന് തോന്നുന്ന ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ദരിക്കുമ്പോഴും വായനക്കാർ തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ പല പഠനഗ്രന്ഥങ്ങളും ഒരു വിഷയത്തെക്കുറിച്ചുള്ള സുദീർഘമായ ലേഖനത്തിനും വിലയിരുത്തലുകൾക്കും ശേഷം അതിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങളും വിമർശനങ്ങളും അനുമാനങ്ങളും അതോടൊപ്പം ചേർക്കുന്ന പതിവുണ്ട്. അത് അവരുടെ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും തെളിവാണ്. എന്നാൽ വിമർശനവും നിക്ഷേധാത്മകമായ വീക്ഷണവും മാത്രം അത്തരം ഗ്രന്ഥത്തിലുള്ളതാണെന്ന ആമുഖത്തോടെ അവതരിപ്പിക്കുന്നത് വിക്കീപീഡിയയുടെ ബൌദ്ധികസത്യസന്ധതയ്ക്ക് ചേർന്നതായിരിക്കുകയില്ല എന്നും മനസ്സിലാക്കുക. അത്തരം എഴുത്തുകാർക്ക് എങ്ങനെ നിഷ്പക്ഷത അവകാശപ്പെടുവാൻ സാധിക്കും?
  • ഇത്തരത്തിലുള്ള ക്രൈസ്തവലേഖനം സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും ഈ കാര്യം ചിലരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും. പ്രസ്തുത ലേഖകനുമായി ഞാൻ നടത്തിയ താഴെ നൽകിയിരിക്കുന്ന മുൻസംവാദങ്ങളും വായിക്കുക, ദയവായി നിരീക്ഷണങ്ങൾ അതിനുശേഷം രേഖപ്പെടുത്തുക.
  • സംവാദം:ദൈവപുത്രൻ#ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ചുള്ള ലേഖനം സന്തുലിനമാകണമെങ്കിൽ - ചില നിർദ്ദേശങ്ങൾ
  • സംവാദം:ദൈവപുത്രൻ#എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പ്രായോഗികമായ തത്വം? -- സിജോ വർഗ്ഗീസ്, മൈക്കാവ് 10:57, 30 ജനുവരി 2011 (UTC)Reply

അജപാലകർക്കുള്ള.... തിരുത്തുക

അജപാലകർക്കുള്ള ലേഖനങ്ങൾ എന്ന article-ൽ, പുതിയനിയമത്തിലെ ആ ഗ്രന്ഥങ്ങളുടെ "കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയുടെ നാലാമത്തെ വീക്ഷണം മാത്രം ഞാൻ പ്രാധാന്യത്തോടെ അവതരിപ്പിച്ചു" എന്നു മുകളിൽ പറയുന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

നാലു വീക്ഷണങ്ങൾ അവതരിപ്പിച്ച് നാലാമത്തേതിനെ 'ഭേദഗതികളോടെ' സ്വീകരിച്ചത് ഞാനല്ല, അമേരിക്കയിലെ പ്രിൻസ്റ്റൻ ദൈവശാസ്ത്രസെമിനാരിയിൽ പുതിയനിയമഭാഷയുടേയും സാഹിത്യത്തിന്റേയും പ്രൊഫസറും മറ്റുമായിരുന്ന ബ്രൂസ് എം മെറ്റ്സ്ജർ എഡിറ്റു ചെയ്ത ഓക്സ്ഫോർഡ് ബൈബിൾ സഹകാരി തന്നെയാണ്. അതിലെ നിലപാടിനെക്കുറിച്ച് ഞാൻ എഴുതിയ വാക്യം ഇതാണ്: "ഈ ലേഖനങ്ങളുടെ കർതൃത്വത്തെക്കുറിച്ചുള്ള നാലു വീക്ഷണഗതികൾ പരിഗണിക്കുന്ന ഓക്സ്ഫോർഡ് ബൈബിൾ സഹകാരി, "..ഇവ തികച്ചും വ്യാജരചനകളും സോക്രട്ടീസിന്റെ പേരിൽ പിൽക്കാലത്തു പ്രചരിച്ചിരുന്ന വ്യാജസോക്രട്ടീസ് ലേഖനങ്ങളുമായി താരതമ്യപ്പെടുത്താവുന്നവയുമാണ്..." എന്ന നാലാമത്തെ വീക്ഷണഗതി ഭേദഗതികളോടെ സ്വീകരിക്കുന്നു." ആ വാക്യം നൂറു ശതമാനം സത്യവുമാണ്. "The view adopted here is a modification of the fourth position" എന്നാണ് സഹകാരി പറയുന്നത്. സഹകാരി അസ്വീകാര്യമായി കണ്ട ആദ്യത്തെ മൂന്നു നിലപാടുകൾ കൂടി ഞാൻ ഒപ്പം പകർത്തി വച്ചിരുന്നെങ്കിലും സിജോയെ തൃപ്തിപ്പെടുത്തുമായിരുന്നില്ല. ആ മൂന്നു നിലപാടുകൾ ഇവയാണ്:

  • യുവപ്രായത്തിലെ ഉശിരൊക്കെ നഷ്ടപ്പെട്ട പൗലോസ്, വാർദ്ധക്യത്തിൽ എഴുതിയതിനാൽ ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചയില്ലാതെ പോയ രചനകളാണിവ
  • പൗലോസ് ഏറെ സ്വാതന്ത്ര്യം കൊടുത്ത് ഒരു സെക്രട്ടറിയക്കൊണ്ട് എഴുതിപ്പിച്ചവ. (പൗലോസിന്റെ മറ്റു പല ലേഖനങ്ങളേയും പോലെ സെക്രട്ടറി കേട്ടെഴുതിയതാണെന്നല്ല പറയുന്നത്)
  • പൗലോസിന്റെ മരണശേഷം മറ്റാരോ എഴുതി, പൗലോസിന്റേതു തന്നെയായ മുൻരചനകളുടെ ഉള്ളടക്കം കലർത്തി സൃഷ്ടിച്ചവ.

സഹകാരി നാലു വീക്ഷണങ്ങൾ preference ഒന്നും കാട്ടാതെ കൊടുത്തു....ഞാൻ അവയിൽ എനിക്കിഷ്ടപ്പെട്ടതു തെരഞ്ഞെടുത്തു...എന്ന മട്ടിൽ എഴുതുന്ന സിജോ പ്രകടിപ്പിക്കുന്നത് മറ്റെന്തൊക്കെയാണെങ്കിലും ബൗദ്ധികസത്യസന്ധതയല്ല..Georgekutty 13:15, 31 ജനുവരി 2011 (UTC)Reply

വ്യക്തിപരമായി ആക്രമിക്കരുത് തിരുത്തുക

ഉപയോക്താക്കളെ വ്യക്തിപരമായി ആക്രമിക്കരുത് എന്നത് വിക്കിപീഡിയയുടെ നയമാണ്. ഇക്കാര്യം മുമ്പും സൂചിപ്പിച്ചിരുന്നെന്നാണ് ഓർമ്മ. ഒരു ഉപയോക്താവിനെ കളിയാക്കാനെന്ന വിധത്തിൽ സ്തുതികൾ നൽകുന്നതും ഈ ഗണത്തിൽ പെടും. ആദ്യം സൂചിപ്പിച്ച ലിങ്കിലെ പ്രത്യാഘാതങ്ങൾ എന്ന തലക്കെട്ട് കാണുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 15:00, 3 ഫെബ്രുവരി 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sijocalicut,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:47, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sijocalicut

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:58, 16 നവംബർ 2013 (UTC)Reply