ഈ വാക്യങ്ങളിൽ 2 കാര്യങ്ങൾ മനസിലായില്ല. അറിയുന്നവർ വിശദീകരിക്കുമല്ലോ?

  1. ഇത് ഈ അടുത്ത കാലത്ത് കണ്ടെത്തിയതാണ്‌ .എന്താണ്‌ അടുത്ത കാലത്ത് കണ്ടെത്തിയത്?
  2. ഇത് ഖുർ ആനിന്റെ അമാനുഷികതയായിട്ട് മുസ്ലിം പണ്ഡിതന്മാർ ഉയർത്തിക്കാട്ടാറുണ്ട്. എന്ത്?

--അനൂപൻ 19:27, 25 ജൂൺ 2008 (UTC)Reply

റബ്ബറിന്റെ തളിരിലകളിലാണോ തേനുണ്ടാകുന്നത്?? പൊതുവേ പ്രത്യുത്പാദന ശേഷിയില്ലാത്ത് പെൺഷഡ്പദങ്ങളെല്ലാം വേലക്കാരാണ്‌.

ആൺ ഷഡ്പദങ്ങൾ കാവൽക്കാരും. അനൂപന്റെ സംശയങ്ങളെനിക്കുമുണ്ട്--പ്രവീൺ:സംവാദം 07:56, 26 ജൂൺ 2008 (UTC)Reply

ഇപ്പോൾ ഞാൻ മുകളിൽ ഉദ്ധരിച്ച ഭാഗം ഒരു ഐ.പി മാറ്റി എഴുതിയിട്ടുണ്ട്. അത് വായിച്ചപ്പോൾ എനിക്ക് മനസിലായതിതാണ്. പെൺതേനീച്ചകൾ മാത്രമേ തേൻ ശേഖരിക്കാറുള്ളൂ എന്ന കാര്യം അടുത്ത കാലത്താണ് ശാസ്ത്രീയമായി കണ്ടെത്തിയത്. എങ്കിലും ഇക്കാര്യം 1400 വർഷങ്ങൾക്ക് മുന്നേ എഴുതപ്പെട്ട ഖുറാനിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ഖുറാനിന്റെ അമാനുഷികതയായി മുസ്ലീം പണ്ഡിതർ ഉയർത്തിക്കാട്ടുന്നു. ഇങ്ങനെ തന്നെയാണോ അർത്ഥം?--അനൂപൻ 08:07, 26 ജൂൺ 2008 (UTC)Reply

ആൺ തേനീച്ച ക്ക് കൊമ്പ് പോലുമില്ല പിന്നെ എങ്ങനെ അത് കൂട്ടിൻ കാവൽ നിൽക്കും. ഐ.പി എഴുതിയിരിക്കുന്നത് ശെരിയാണ്. അതായത് ഖുർആനിൽ പെൺ തേനീച്ച മാത്രമാൺ മധുശേഖരിക്കൽ എന്നല്ല പറഞത്,ആർ തേൻ ശേഖരിക്കുന്നു എന്ന് വിശദീകരികണ്ട കാര്യം ഖുർ ആനിനില്ല. ലേഖനത്തിൽ കൊടുത്ത ആയത്തിൽ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട് ഈ തേനീച്ച എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് സ്ത്രീലിംഗമായിട്ടാൺ. അതായത് പെൺ തേനീച്ച എന്ന് അതായത് ആ ആയത്തിൽ പെൺ തേനീച്ചയോടാൺ അല്ലാഹു പറയുന്നത്. പ്രതുല്പാദനശേഷിയില്ലാത്ത പെൺ തേനീച്ചകളാൺ മധുശേഖരിക്കൽ എന്നത് ഈ അടുത്ത കാലത്ത് ശാസ്ത്രകാരന്മാർ കണ്ടെത്തിയതാണ്. അതായത് ഖുരാൻ വാക്കുകളിൽ പോലും സൂക്ഷ്മത പുലർത്തിയിരുന്നു. ഇത് 1400 കൊല്ലങ്ങൾക്ക് മുമ്പ് അസാധ്യമായിരുന്നു. അത് കൊണ്ട് മുസ്ലിംങ്ങൾ ഇത് അമാനുഷികമാൺ എന്ന് വിശ്വസിക്കുന്നു.ഞാൻ പുറ്ത്തേക്കുള്ള കണ്ണിയിൽ അതിൻ തെളിവ് കൊടുത്തിട്ടുണ്ട് ചെക്ക് ചെയ്യാം, പ്രവീൺ പറഞ്ഞ റബ്ബറിന്റെ കാര്യം എനിക്കറിയില്ല Backer 08:49, 26 ജൂൺ 2008 (UTC)Reply


ലേഖനത്തിൽ വിശുദ്ധ ഖുർ ആനിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്ന ഭാഗത്ത് മധു ശേഖരിക്കുന്ന കാര്യം പറഞ്ഞിട്ടേയില്ല. "പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച്കൊള്ളൂക" എന്നാണുള്ളത്. മതഗ്രന്ഥങ്ങൾ ശാസ്ത്രസത്യങ്ങൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു എന്ന വാദം മതത്തിനും ശാസ്ത്രത്തിനും ഉപദ്രവമേ ചെയ്യൂ. മതഗ്രന്ഥങ്ങളിൾ ശാസ്ത്രസത്യങ്ങളെ നിഷേധിക്കുന്നതായി തോന്നുന്നവയും ധാരാളം കണ്ടെത്താൻ കഴിയും. അവ എടുത്തു പറഞ്ഞ് ആ ഗ്രന്ഥങ്ങളെ വിമർശിക്കുന്നതും, ഇതുപോലുള്ള പരാമര്ശങ്ങൾ ചൂണ്ടിക്കാണിച്ച് അവയെ പുകഴ്ത്തുന്നതും ഒരുപോലെ തെറ്റാണ്. തേൻ മതങ്ങളിൽ എന്നൊരു തലവാചകത്തിന്റെ ആവശ്യം തന്നെയില്ല. തേൻ വൈദ്യശാസ്ത്രത്തിൽ എന്നോ മറ്റോ ആയാൽ മനസ്സിലാക്കാം.Georgekutty 14:49, 26 ജൂൺ 2008 (UTC)Reply

തേനീച്ച

തിരുത്തുക

ആർ തേൻ ശേഖരിക്കുന്നു, ആർ മധു ശേഖരിക്കുന്നു എന്ന് വിശദീകരികേണ്ട കാര്യം ഖുരാനിലില്ല. അത് വിശദീകരികേണ്ട ഗ്രന്ദവുമല്ല. അതിനെ പറ്റി ഇവിടെ തർക്കവുമില്ല അത് മുകളിൽ കൊടുത്തിട്ടുണ്ട് താനും. തേനീച്ച കൂട്ടിൽ നിന്നും പുറത്ത് പോയി ഭക്ഷണം തേടുന്നത് പ്രതുല്പാദനശേഷിയില്ലാത്ത പെൺ തേനീച്ചകളാൺ. ഖുർ ആനിൽ ഈ സുംക്തത്തിൽ തേനീച്ചഎന്നത് സ്ത്രീ ലിംഗരൂപത്തിലാൺ. അറബിഗ്രാമറാൺ.(ഒരു തമാശക്ക് ഇങ്ങനെ പറയാം. “തേനീച്ചത്തി”). അതായത് പെൺ തേനീച്ചയോടാൺ പറയുന്നത്. “മതഗ്രന്ഥങ്ങളിൾ ശാസ്ത്രസത്യങ്ങളെ നിഷേധിക്കുന്നതായി തോന്നുന്നവയും ധാരാളം കണ്ടെത്താൻ കഴിയും“ ഖുർ ആനിന്റെ കാര്യത്തിൽ ഇതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. കാരണം ശാസ്ത്രീയമായി തെളിഞ്ഞ (ഉറപ്പുള്ള, ഇനി മാറ്റം വരാത്ത) കാര്യങ്ങളൊന്നും ഖുരാൻ നിഷേധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴും ശാസ്തീയമായി ഉറപ്പില്ലത്ത, ഭാവിയിൽ ചിലപ്പോൾ മാറ്റം വരാവുന്ന കാര്യങ്ങൾ ചിലപ്പോൾ (എനിക്കുറപ്പില്ല) എതിരഭിപ്രായം ഉണ്ടായിരിക്കാം. ഉദാഹരണത്തിൻ ഇടിമിന്നൽ ഉണ്ടാകുന്ന് ഇത് വരെ വ്യക്തമായി തെളിവ് സഹിതം കണ്ടെത്താൻ കഴിയാത്ത കാര്യമാൺ. ചിലർക്ക് ചില സിദ്ദാന്തങ്ങളൊക്കെയുണ്ട്. അത് അവരുടെ അഭിപ്രായം, അവരുടെ സിദ്ധാന്തം എന്ന രീതിയിൽ ഉപയോഗിക്കുന്നു.(ഇത് ഞാൻ എന്റെ മനസ്സിൽ തോന്നിയ ഉദാഹരണം പറഞ്ഞതാൺ ) “അവ എടുത്തു പറഞ്ഞ് ആ ഗ്രന്ഥങ്ങളെ വിമർശിക്കുന്നതും, ഇതുപോലുള്ള പരാമര്ശങ്ങൾ ചൂണ്ടിക്കാണിച്ച് അവയെ പുകഴ്ത്തുന്നതും ഒരുപോലെ തെറ്റാണ്.“ ഇത് ഒരു ഒളിച്ചോട്ട മായിട്ടാൺ എനിക്ക് തോന്നുന്നത്. മതത്തിൽ വിശ്വാസപരമായിട്ടുള്ളതും യുക്തി പരമായിട്ടുള്ളതും ഉണ്ട്. ഉദാഹരണം സ്വർഗം അത് വിശ്വാസപരമായിട്ടുള്ള താൺ, വൈദ്യുതി എന്നതിനെ നമ്മുക്ക് കാണാൻ കഴിയില്ല പക്ഷേ അത് ഉണ്ട് എന്നത് നമ്മുക്ക് ഉറപ്പാൺ കാരണം അതിന്റെ ഫലം നമ്മൾ അനുഭവിക്കുന്നു. അത് പോലെ ചില കാര്യങ്ങൾ നമ്മൾ യുക്തി ഉപയോഗിക്കുമ്പോൾ നമ്മുടെ വിശ്വാസപരമായ കാര്യങ്ങൾ കൂടുതൽ ദ്യഡമാകും. എല്ലാ കാര്യത്തിനും യുക്തിയും എല്ലാ കാര്യത്തിനും വിശ്വാസവുമുപയോഗിക്കുന്നവരെ കുറിച്ച് സഹതാപമെയുള്ളൂ. അത് പോലെ ഒരോ വാചകമെടുത്ത് ഇതെന്താണിങ്ങനെ അതെന്താണങ്ങനെ എന്ന് ചോദിക്കുന്നവരെ കുറിച്ചും. സ് കൂളിൽ ആദ്യമായിട്ട ക്ലാസെടുക്കാൻ വരുന്ന അദ്ധ്യാപികയെ പുറകിലെ ബെഞ്ചിലെ കുട്ടികൾ പാഡഭാഗങ്ങൾ എടുക്കുമ്പോൾ അതെന്താണങ്ങനെ ഇതെന്താണിങ്ങനെ എന്ന് ചോദിക്കുന്നത് കാണാം. അവർക്ക് സംശയ നിവാരണമല്ല ഉദ്ദേശം അവർക്ക് അദ്ധ്യാപികയെ എങ്ങനെ കുടുക്കാം എന്നതാൺ. അദ്ധ്യാപികക്ക് ഇങ്ങനത്തെ കുട്ടികൾക്ക് ത്യപ്തികരമായ ഒരു മറുപടി കൊടുക്കാനും കഴിയില്ല. ഉത്തരം കൊടുക്കുമ്പോൾ അതിൽ നിന്നും അവർ വേറെ ഒരു ചോദ്യം ഉണ്ടാക്കും. Backer 17:43, 26 ജൂൺ 2008 (UTC)Reply

ജോർജ് കുട്ടിയോട് യോജിക്കുന്നു. ഇത്തരം വ്യാഖ്യാനങ്ങൾക്ക് ഒരു വിജ്ഞാനകോശത്തിൽ യാതൊരു പ്രസക്തിയുമില്ല. ഇനി ഇന്റർനെറ്റിൽ തിരഞ്ഞാൽ ഖുറാനിലുള്ള തെറ്റുകൾ എന്ന് പറഞ്ഞ് ഒരു വെബ്‌സൈറ്റും കണ്ടെത്തിയേക്കാം. അതിലുള്ള കാര്യങ്ങളും വിജ്ഞാനകോശത്തിൽ കൊടുക്കാൻ പറ്റുമോ? നോസ്ട്രഡാമസ് എന്ന ഒരു പ്രവാചകനെ പറ്റി കേട്ടിരുന്നു. അദ്ദേഹം മഹാത്മാഗാന്ധി ഇന്ത്യ എന്ന രാജ്യത്ത് ജനിക്കുമെന്നും അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്രത്തിനുള്ള വഴികാട്ടിയാകുമെന്നൊക്കെ നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രവചിച്ചിരുന്നുവത്രേ!! സുനാമി വന്നതിനു ശേഷം കേട്ടു അതും ഇയാൾ പ്രവചിച്ചിരുന്നെന്ന്! ഇതു പോലുള്ള കാര്യങ്ങൾ ഒക്കെ ഒരു വിജ്ഞാനകോശത്തിൽ ചേർക്കണം എന്ന് വാശിപിടിക്കുന്നത് തികച്ചും ബാലിശമാണ്‌. ഈ ഭാഗം നീക്കണം എന്നാണെന്റെ അഭിപ്രായം --അനൂപൻ 17:51, 26 ജൂൺ 2008 (UTC)Reply

ഇത് അനൂപൻ പറഞ്ഞത് പോലെ ഒരു പ്രവചനമൊന്നുമല്ല, പണ്ടും പെൺ തേനീച്ചകൾ തന്നെ യാൺ ഭക്ഷണം ശേഖരിച്ചിരുന്നത് . അത് പോലെ ഇത് ഒഴിവാക്കി എന്നത് കൊണ്ട് എനികൊന്നും വരാനില്ല. വിഞാന കോശത്തില് എല്ലാം വേണം എന്നത് കൊണ്ട് എഴുതിയതാൺ.അതിൻ ഞാൻ തെളിവും കൊടുത്തിട്ടുണ്ട് Backer 18:04, 26 ജൂൺ 2008 (UTC)Reply

ഏകദേശം അതുപോലൊരു ബ്ലോഗ് ഇവിടെ മലയാളത്തിൽ ഉണ്ട്.ഒന്ന് കണ്ടു നോക്കൂ .ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് ഖുറാനിലെ തെറ്റുകളെ പറ്റിയാണ്. ഈ ബ്ലോഗ് ഇതുപോലെ ഒരു വെബ്‌സറ്റ് ആക്കി അത് തെളിവാക്കി വിജ്ഞാനകോശത്തിൽ ചേർക്കാൻ പറ്റുമോ സുഹൃത്തേ!--അനൂപൻ 18:18, 26 ജൂൺ 2008 (UTC)Reply


തേനീച്ചയെ കുറിച്ചുള്ള താളിൽ ഖുറാന്റെ മഹത്വത്തെ കുറിച്ച് സം‌വദിക്കണോ. --Shiju Alex|ഷിജു അലക്സ് 18:29, 26 ജൂൺ 2008 (UTC)Reply

Backer പറഞ്ഞതിനോട് 100% അനുകൂലിക്കുന്നു .ഷിജുഅലെക്സിനോടും യോജിക്കുന്നു ഗാന്ധിജിയെ പറ്റി പറയുമ്പോൾ ഹിന്ദുമതത്തിന്റെ മഹത്വം പറയാൻ പാടില്ല. അതുപോലെ തേനീച്ച താളി ഖുർ ആനിന്റെ മഹത്വവും പാടില്ല. തേനിന്റെ മഹത്വം ഖുർ ആനിലുണ്ടെങ്കിൽ അത് ഒഴിവാക്കാൻ പാടില്ല താനും--Mandan moothappa 18:43, 26 ജൂൺ 2008 (UTC)Reply

ഗാന്ധിജിയും ഹിന്ദുമതവും, തേനീച്ചയും ഖുർ ആനും Mandan moothappയുടെ ഉപമ കൊള്ളാം. --Shiju Alex|ഷിജു അലക്സ് 19:01, 26 ജൂൺ 2008 (UTC)Reply

അനൂപനോട്

തിരുത്തുക

ഹ ഹ ഹ ഇത് വളരെ രസകരമായിരിക്കുന്നു. താങ്കളൊരു കാര്യം ചെയൂ ഖുർ ആനിലെ തെറ്റുകൾ, വിമർശനം എന്ന ഒരു ലേഖനം തുടങ്ങൂ വിമർശനത്തിൻ മറു പടി എന്ന് അതിൻ താഴേ ഒരു ഹെഡ്ഡിങ്ങ് കൊടുത്ത് ലേഖനം ഞാനും വിപുലീകരിക്കാം, ഈ ബ്ലോഗ് ഒക്കെ താങ്കൾ തെളിവായിചേർത്തോളൂ അതൊന്നും പ്രശനമുള്ള കാര്യമല്ല. ഖുർ ആൻ എന്നത് അറബി ഭാഷയിലുള്ള മത ഗ്രന്ദമാൺ, അതിനെ മലയാളത്തിലേക്കും ഇഗ്ലീഷിലേക്കും വിവർത്തനം ചെയൂ അറബിയിൽ എന്താണോ ഉദ്ദേശിച്ചത് ആ അർഥം തന്നെ കിട്ടണമെന്നില്ല . വെറും ശ്രമം മത്രമാൺ. വിവർത്തനം എടുത്ത് ഖുരാനെ വിമർശിക്കുന്നത് മണ്ടത്തരമാൺ. ആ ബ്ലോഗിൽ കൊടുത്തതിനൊക്കെ ഇവിടെ മറു പടി പറയണമെങ്കിൽ എത്രമാത്രം ബുദ്ധിമുട്ടാൺ. താങ്കൾ ഒരു ലേഖനം തുടങ്ങൂ. നമ്മുക്കെല്ലാവർക്കും കൂടി അത് വിപുലീകരിക്കാം117.97.29.47 18:52, 26 ജൂൺ 2008 (UTC) സോറി ഈ തിരുത്തൽ നടത്തിയത് ഞാനാൺBacker 19:02, 26 ജൂൺ 2008 (UTC)Reply

പക്ഷെ ചർച്ചയിൽ പങ്കെടുക്കാൻ അറബി പഠിക്കണമല്ലോ. അതു വേണ്ട എനനൻണെങ്കിൽ ഞാനും കൂടാം. എന്താ നോക്കുന്നോ. --Shiju Alex|ഷിജു അലക്സ് 18:58, 26 ജൂൺ 2008 (UTC)Reply

ചർച്ചയൊന്നും വേണ്ട നമ്മുക്ക് ഒരു ലേഖനം തന്നെയാകാം. അതിൻ അറബി പഡിക്കണമെന്നൊന്നുമില്ല.Backer 19:02, 26 ജൂൺ 2008 (UTC)Reply

ഇവിടെ ഇത്ര ചർച്ചക്കെന്തിരിക്കുന്നു. ഉദാഹരണത്തിനു ആ യുക്തിവാദിയെ കുറിച്ച് വിക്കിയിൽ എഴുതുമ്പോൾ അയാൾക്ക് ഇന്നിന്ന വാദങ്ങൾ ഉണ്ട് എന്ന് വിക്കിയിൽ എഴുതേണ്ടിവരും. അതു പോലെ പണ്ഡിതന്മാർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ ലേഖനവുമായി ബന്ധപ്പെട്ടകാര്യമായത് കൊണ്ട് ബേക്കർ എഴുതി ചേർത്തു. ഉദാഹരണത്തിനു ഭൂമി കറങ്ങുന്നില്ല എന്ന് ഇപ്പോഴും എഴുതണമല്ലോ. അത് അംഗീകരിക്കുന്ന രൂപത്തിലല്ലല്ലോ ആ എഴുത്ത്. പണ്ട് അങ്ങനെ ഒരു വാദമുണ്ടായിരിന്നു എന്ന നിലക്കാണ്. മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായതാണ് തുടങ്ങിതെല്ലാം ഉദാഹരണം. ധാരാളം തെളിവും കിട്ടും.ലേഖനം തുടങ്ങുന്നതിലൊന്നും എനിക്ക് വിരോധമില്ല--Mandan moothappa 19:06, 26 ജൂൺ 2008 (UTC)Reply

പറ്റിയ ഒരു ബ്ലോഗുണ്ട് (http://malayalamtruth.blogspot.com/2008/04/blog-post_10.html) അതിലെ പോസ്റ്റുകളും കമെന്റുകളും ഒന്നു വായിക്കുനതു നന്നായിരിക്കും.

ഭൂമിയുടെ കറക്കത്തെ പറ്റി പറഞ്ഞതു കൊണ്ട് നിങ്ങൾക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതിൽ അവൻ ഉറച്ച പർവ്വതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു എന്ന ഈ വാചകം ഓർമ്മ വരുന്നു. --Shiju Alex|ഷിജു അലക്സ് 19:12, 26 ജൂൺ 2008 (UTC)Reply

  • “ഭൂമിയുടെ തൂണുകൾ യഹോവക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെ മേൽ വെച്ചിരിക്കുന്നു”. (ശാമുവേൽ 2:8)
  • “അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാത്തവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.”(സംങ്കീർത്തനങ്ങൾ 104:5)
  • “അതിന്റെ ശേഷം ഭൂമി മേലും കടലിൻ മേലും യാതൊരു വൃക്ഷത്തിൻ മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതനമാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചു കൊണ്ടു ഭൂമിയുടെ നാലു കോണിലും നിൽക്കുന്നത് ഞാൻ കണ്ടു”(വെളിപാട് പുസ്ഥകം 7:1)
  • “കിടക്കയിൽ വച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു; ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരിന്നു. ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാവുന്നതും ആയിരിന്നു”.(ദാനിയേൽ 4:10,1)

--212.138.47.12 09:47, 30 ജൂൺ 2008 (UTC)Reply

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജൈവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലോ? അതിനു പുറമെ അവൻ ആകാശത്തിൻറെ നേർക്ക് തിരിഞ്ഞു. അത് ഒരുപുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു. നിങ്ങൾ രണ്ടും അനുസരണ പൂർവമോ നിർബന്ധിതമായോവരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.


സത്യത്തിൽ പ്രപഞ്ചോൽപത്തിയുടെ രണ്ടു ഘട്ടങ്ങളാണ് ഈ സൂക്തങ്ങളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ശാസ്ത്രത്തിൻറെ നിഗമനങ്ങൾ ഖുർആനിൽ സൂചിപ്പിക്കപ്പെട്ട രണ്ടു ഘട്ടങ്ങളും കൃത്യമായി സംഭവിച്ചതു തന്നെയാണെന്നാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ഏകദേശം രണ്ടായിരം കോടി കൊല്ലങ്ങൾക്കു മുന്പ് പ്രപഞ്ചം ആദിമഭ്രൂണാവസ്ഥയിലായിരുന്നുവെന്നും ഒരു ഉഗ്രസ്ഫോടനത്തോടെയാണ് പ്രപഞ്ചം നിലവിൽവന്നതെന്നുമാണ് ഇന്ന് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാവിസ്ഫോടന സിദ്ധാന്തം പറയുന്നത്. ഈ സിദ്ധാന്തം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രാപഞ്ചിക വസ്തുക്കളെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാർഥത്തിൻറെ ഭാഗമായിരുന്നുവെന്ന വസ്തുത ഇന്ന് ശാസ്ത്ര ലോകത്ത് ഏതാണ്ട് തർക്കമറ്റ സംഗതിയാണ്. ഈ ആദിപദാർഥത്തിൽ നിന്ന് വേർപ്പെട്ടാണ് ആകാശ ഗോളങ്ങളും ഭൂമിയുമെല്ലാം ഉണ്ടായത്. പ്രപഞ്ചോൽപത്തിയുടെ ആദ്യനിമിഷത്തിൽ സംഭവിച്ചതാണ് ഈ വേർപെടൽ.

ശക്തമായ ഒരു പൊട്ടിത്തെറിയിലൂടെ നടന്ന ഈ വേർപെടലിനാണ് സാങ്കേതികമായി മഹാവിസ്ഫോടനം എന്ന് പറയുന്നത്. സൂറത്തുൽ അന്പിയാ ഇലെ സൂചിത സൂക്തത്തിൽ(21:30) പരാമർശിക്കപ്പെട്ടിരിക്കുന്നത് ഈ വേർപ്പെടുത്തലാണ്. ആകാശവും ഭൂമിയും ഒട്ടിച്ചേർന്ന് ഒരു ആദിമപിണ്ഡാവസ്ഥയിലായിരുന്നുവെന്നും പിന്നീട് അല്ലാഹു അവയെവേർപെടുത്തിയെന്നുമുള്ള ഖുർആനിക പരാമർശങ്ങൾ പ്രപഞ്ചോൽപത്തിയുടെ ആദ്യ ഘട്ടത്തെയാണ് കുറിക്കുന്നതെന്നർഥം. എന്നാൽ, മഹാ വിസ്ഫോടനത്തോടെ പ്രാപഞ്ചിക വസ്തുക്കളെല്ലാം ഇന്നു നിലനിൽക്കുന്ന രീതിയിൽ ആയിക്കഴിയുകയല്ലചെയ്തത്. അതിന് വീണ്ടും പരിണാമദശകൾ കഴിയേണ്ടതായി ഉണ്ടായിരുന്നു. ആകാശ വസ്തുക്കളുടെ രൂപീകരണത്തിൽ പ്രധാനം നക്ഷത്രരൂപീകരണത്തിനാണല്ലോ. ഒരു നക്ഷത്രം ഉണ്ടാകുന്നത് എങ്ങനെയെന്ന് ഏകദേശം കൃത്യമായിത്തന്നെ ഇന്ന് നമുക്ക് പറയാൻ കഴിയും. ഉപരിലോകത്തുള്ള ധൂളി വാതക പടലങ്ങളായനെബുലകളിൽ നിന്നാണ് നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത്.

നെബുലകളിലെ പൊടിപടലങ്ങൾക്കകത്ത് പെട്ടെന്നുണ്ടാകുന്ന ആഘാതത്തിൻറെ ഫലമായി അവ ഘനീഭവിച്ച് സാന്ദ്രമാവുകയും നക്ഷത്ര ഭ്രൂണമായിത്തീരുകയും ചെയ്യുന്നു. ഈഭ്രൂണം ചുറ്റുമുള്ളവാതക പടലത്തിൽനിന്ന് കണികകളെ ആകർഷിച്ചുകൊണ്ട് വലുപ്പം വർധിപ്പിച്ച് പ്രാഗ് നക്ഷത്രമായിത്തീരുന്നു. ഈ പ്രാഗ് നക്ഷത്രം സ്വന്തം ഗുരുത്വാകർഷണം മൂലം ചുരുങ്ങികൊണ്ടാണ് നക്ഷത്രങ്ങളുണ്ടാകുന്നത്. 1100 പ്രകാശവർഷങ്ങൾ അകലെയുള്ള എം ജി സി 1333 എന്ന നെബുലയിലെ നക്ഷത്രാന്തരീയ പുകപടലങ്ങളിൽ നിന്ന് ഒരു പ്രാഗ് നക്ഷത്രം പിറവിയെടുക്കുന്നത് ഹാവായിലെ മാക്സ്വെൽ ദൂരദർശിനിയിലൂടെ കാണാൻ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞതോടെ നക്ഷത്ര രൂപീകരണത്തെ കുറിച്ച ഈ സിദ്ധാന്തം ഏതാണ്ട് സർവ്വാംഗീകൃതമായിട്ടുണ്ട്. പ്രപഞ്ചോൽപത്തിയുടെ രണ്ടാം ഘട്ടത്തിലുള്ള നക്ഷത്രങ്ങളുടെ സൃഷ്ടിയെ കുറിച്ചായിരിക്കാം സൂറത്തുഫുസ്സിലത്തിലുള്ള 11-ാം വചനത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.

പുകപടലങ്ങളിൽ നിന്നുള്ള ആകാശഗോളങ്ങളുടെ സൃഷ്ടിയാണല്ലോ ഈ വചനത്തിലെ പ്രതിപാദ്യവിഷയം. ഇത് മഹാവിസ്ഫോടനത്തിനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രം പറയുന്ന നെബുലകളിൽ നിന്നുള്ള നക്ഷത്ര രൂപികരണത്തെ കുറിച്ചു തന്നെയാകാനാണ് സാധ്യത.

ഖുർആനിൽ രണ്ടു സ്ഥലങ്ങളിൽ പറയുന്ന പ്രപഞ്ചസൃഷ്ടിയുടെക്രമം രണ്ടും ശരിയാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ ബോധ്യമാകുന്നത്. ഇവയെല്ലാ‍ം പരസ്പരപൂരകങ്ങളും വസ്തുതകൾ മാത്രം വിവരിക്കുന്നവയുമാണെന്ന വസ്തുതയാണ് ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതെന്ന കാര്യം എന്തുമാത്രം വലിയ അത്ഭുതമാണ്!. ഖുർആനിൻറെ അമാനുഷികതയുംദൈവികതയും വ്യക്തമാ‍ക്കുന്നതാണ് ഈ വചനങ്ങളെന്നുള്ളതാണ് വാസ്തവ്വം--Mandan moothappa 20:11, 26 ജൂൺ 2008 (UTC)Reply


തേനീച്ചയിൽ നിന്നും തേനിൽ നിന്നും തുടങ്ങി Big bang-ൽ വന്നെത്തിയിരിക്കുന്നു. മുകളിൽ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്ന ഭാഗം വായിക്കുന്ന അവിശ്വാസിയേപ്പോലും അതിനന്റെ സൗന്ദ്യര്യവും ഗാംഭീര്യവും അതിന്റെ പിന്നിലുള്ള വിശ്വാസത്തിന്റെ ശക്തിയും ആത്മാർഥതയും ആകർഷിക്കും. എന്നാൽ, തിരുവചനത്തെ ശാസ്ത്രത്തിന്റെ straight jacket-ൽ ഇറക്കി വിശദീകരിക്കാനുള്ള ശ്രമമാണ് തുടർന്ന് നടത്തിയിരിക്കുന്നത്. അത് അനാവശ്യമാണെന്ന് മാത്രമല്ല, പരിഹാസ്യവുമാണ്. ഒരു മതഗ്രന്ഥത്തിലേയും വചനങ്ങൾക്ക് കൃത്രിമമായ ഇത്തരം മറുപാഠങ്ങൾ ചമക്കേണ്ട ആവശ്യമില്ല. മതഗ്രന്ഥങ്ങളുടെ വിഷയം ഭൗതികശാസ്ത്രമല്ല.Georgekutty 00:31, 27 ജൂൺ 2008 (UTC)Reply

ഇത്തരം ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചുള്ള ഒരു ചർച്ച മുമ്പ് ഏതോ താളിന്റെ സമ്വാദത്തിൽ നടന്നായിരുന്നല്ലോ.. ഇങ്ങിനെ ഒറ്റവാക്യം വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ശാസ്ത്രീയ സത്യമാക്കാൻ ഏതു പ്രാമാണിക ഗ്രന്ഥത്തിലേയും ഏതു വാക്യത്തിനും കഴിയേണ്ടതാണ്‌. ഇതു സ്വന്തം മതത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലന്നോർക്കുക. മറിച്ചായിരിക്കും പലപ്പോഴും സംഭവിക്കുന്നതും--പ്രവീൺ:സംവാദം 05:01, 27 ജൂൺ 2008 (UTC)Reply
സ്വന്തം മതത്തിനു ഗുണമോ ദോശമോ സംഭവിക്കുമെന്നു കരുതി ദാഇ കൾ ഒരു കാര്യവും പറയാറില്ല. അങ്ങനെ ഒരു ഭയവും ഇസ്ലമിനില്ല.ഒരു പ്രവാചകന്റെ മുന്നിൽ ഭക്ഷണം യാചിച്ചു വന്ന വ്യക്തിയോട്. ഞാൻ നിന്നെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു എന്നു പറഞ്ഞതിനു ശേഷം ഭക്ഷണം കൊടുത്ത ചരിത്രമാണ് ഖുർ ആൻ പഠിപ്പിക്കുന്നത്.കാരണം ഭക്ഷണം കൊടുത്ത ശേഷമാണ് ഇസ്ലാമിലെക്ക് ക്ഷണീക്കുന്നതെങ്കിൽ അക്കാരണത്താൽ അയാൾ മുസ്ലിമാവേണ്ടിവരുമോ എന്ന് ഭയപ്പെട്ടതുകൊണ്ടാണ്.ഇത് അല്ലാഹുവിന്റെ മതമാണ്. ഖുർ ആന്റെ സംരക്ഷണ ചുമതല അല്ലാഹു ഏറ്റെടുത്തിട്ടുണ്ട് എന്ന പ്രവചനം മനുഷ്യൻ ഒന്നും ചെയ്തില്ലെങ്കിലും നിലനിൽക്കുകതന്നെ ചെയ്യും--Mandan moothappa 03:47, 29 ജൂൺ 2008 (UTC)Reply

താല്പര്യമില്ല

തിരുത്തുക

ഞാനവിടെ ലേഖന താളിൽകൊടുത്ത ഖുർ ആൻ സൂംക്തവും അതിൻ താഴെകൊടുത്ത വിശദീകരണവും ഒരു വ്യാഖാനവുമല്ല ഒരു പ്രവചനവുമല്ല എന്ന് ആ താള് ഒന്ന് മനസ്സിരുത്തി വായിച്ചാൽ മനസ്സിലാവും. അത് ഇനി വിശദീകരിക്കാൻ എനിക്ക് താല്പര്യമില്ല. ഒപ്പം സംവാദം നീട്ടി കൊണ്ട് പോകാനും. അത് മനസ്സിലായിരുന്നെങ്കിൽ ഈ സംവാദ താളിൻ ഇത്ര നീളമുണ്ടാകുമായിരുന്നില്ല. വിഞാന കോശത്തിൽ എല്ലാം വേണമെന്ന നിലക്ക് എഴുതിയതാൺ. എല്ലാത്തിനും ഇഗ്ലീഷ് വിക്കിപീഡിയയെ ആധാരമാക്കുകയല്ലങ്കിലും അവിടെ തേനീച്ച എന്ന ലേഖനത്തിൽ തേൻ ചരിത്രത്തിൽ എന്ന ഒരു ഭാഗമുണ്ട് അവിടെ, ഇസ്ലാമിക പാരമ്പര്യം, ബുദ്ധമതം, ക്രിസ്തൻ മതം തുടങ്ങിയ ഭാഗങ്ങളൊക്കെയുണ്ട്, അതൊക്കെ ഇവിടെ വരുമെന്നും ആ രംഗത്ത് അറിവുള്ളവർ അത് ഇവിടെ എഴുതുമെന്നും ഞാൻ വെറുതെ വ്യാമോഹിച്ചു. അത് എന്റെ തെറ്റ്. ഞാൻ എഴുതിയതിന് ഞാൻ തെളിവ് കൊടുത്തിട്ടുണ്ട് അത് ഒഴിവാക്കി എന്നത് കൊണ്ട് ഞാൻ എഴുത്ത് നിർത്തുകയൊന്നുമില്ല. സംവാദം നീട്ടി കൊണ്ട് തീരെ താല്പര്യമില്ല Backer 08:19, 27 ജൂൺ 2008 (UTC)Reply

തേൻ മതത്തിൽ എന്ന ഒരു ഹെഡ്ഡിങ്ങ് കൊടുത്തത് ആരാ!!!!!!! Backer 08:21, 27 ജൂൺ 2008 (UTC)Reply


നേരത്തേ ഉണ്ടായിരുന്ന തലക്കെട്ട് തേൻ ചരിത്രത്തിൽ എന്നായിരുന്നല്ലോ. അതിന് അതിന്റെ ഉള്ളടക്കവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കണം ഒരു പക്ഷേ അത് മറ്റിയത്.
പിന്നെ മറ്റൊരു കാര്യം. പെൺ തേനീച്ചകളാണ് കൂട് പണിയുകയും തേൻ ശേഖരിക്കുകയും മറ്റും ചെയ്യുന്നതെന്ന് ഖുർ-ആനിൽ നേരത്തേ രേഖപ്പെടുത്തിയിരുന്നു എന്ന വാദത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്, കൂട് പണിയുക എന്ന് പറയുന്നിടത്ത് പണിയുക എന്നതിന് ഉപയോഗിച്ചിരിക്കുന്നത് അറബിയിലെ ആ ക്രിയാപദത്തിന്റെ സ്ത്രീലിങ്കരൂപമാണ് എന്നതാണല്ലോ. (Attakhithi എന്നാണ് ആ വാക്കെന്ന് ഏതോ website-ൽ കണ്ടു.)‌ ഇത് മതിയായ തെളിവാണോ എന്ന് സംശയമുണ്ട്. ക്രിയാപദങ്ങൾക്ക് ലിങ്കവ്യത്യാസം ഹിന്ദി പോലുള്ള ഭാഷകളിലുമുണ്ട്. (കർതാ ഹൈ, കർതീ ഹൈ; ജാത്താ ഹൈ, ജാത്തീ ഹൈ എന്നും മറ്റും). ഹിന്ദിയിൽ അചേതന വസ്തുക്കൾക്കുപോലും ക്രിയാപദങ്ങൾ ലിങ്കവ്യത്യാസത്തോടെ ഉപയോഗിക്കാറുണ്ട്. ജീവനില്ലാത്ത ഒരു വസ്തു(ഉദാഹരണം, വണ്ടി, കസേര) ഏതു gender-ൽ ആണ് പെടുന്നതെന്ന കാര്യത്തിൽ ഹിന്ദി മാതൃഭാഷയല്ലാത്തവർക്ക് പലപ്പോഴും സംശയം പോലും വരാറുമുണ്ട്. ആൺപെൺ‌വ്യത്യാസമുള്ള ജീവജാലങ്ങളുടെ കാര്യത്തിൽ ആകുമ്പോൾ, ആണിനും പെണ്ണിനും വെവ്വേറെ പേരുള്ളപ്പോൾ (പശു-ഗായ്; കാള-ബൈൽ) ക്രിയാപദത്തിന്റെ gender പ്രശ്നമല്ല. ഈച്ച, കൊതുക് തുടങ്ങിയവക്കൊന്നും gender തിരിച്ചുള്ള പേരില്ലാത്തപ്പോൾ, അവക്ക് പൊതുവായി ഏതെങ്കിലും ഒരു gender-ന്റെ ക്രിയാപദം ഉപയോഗിക്കാറാണ് പതിവെന്നാണ് എനിക്കു തോന്നുന്നത്. ഖുര്-ആനിൽ നിന്ന് ഉദ്ധരിച്ചിരിക്കുന്ന വാക്യത്തെക്കുറിച്ചുള്ള അവകാശവാദത്തെത്തിന്റെ ചർച്ചയിൽ, ഈച്ച, തേനീച്ച എന്നൊക്കെ പറയുമ്പോൾ അറബിയിൽ, സാധാരണ ആണിനും പെണ്ണിനും വെവ്വേറെ ക്രിയാപദങ്ങൾ ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അങ്ങനെ ഉപയോഗിക്കുന്ന പതിവില്ലെങ്കിൽ, മുകളിൽ ഉന്നയിച്ചിരിക്കുന്ന അവകാശവാദത്തിന് അടിസ്ഥാനമില്ലെന്ന് വരും.Georgekutty 11:07, 27 ജൂൺ 2008 (UTC)Reply


ഖുറാനിൽ അതു എഴുതപ്പെട്ട കാലത്ത് അറിയപ്പെട്ടിരുന്ന ശാസ്ത്രത്തിനപ്പുറം ഒരു ശാസ്ത്രവും ഇല്ല. ഖുറാനിൽ മാത്രമല്ല ഒരു മത ഗ്രന്ഥത്തിലും ഇല്ല. ഉണ്ടെന്നു കരുതുന്നെങ്കിൽ ‍, അതു അങ്ങനെ വേണം എന്നു കരുതുന്നവരുടെ ആത്മസുഖത്തിനായി അവർക്കു അങ്ങനെ കരുതാം. അവർക്കു തേനീച്ചയിൽ നിന്നു ബിഗ് ബാങ്ങ തിയറി വരെ വ്യാഖ്യാനിക്കാനുള്ള കഴിവുണ്ട്. ആ വിധത്തിലുള്ള വ്യാഖ്യാനമാണു ബാക്കറും മൂത്താപ്പയും നടത്താൻ ശ്രമിക്കുന്നത്. വേണമെങ്കിൽ അവരുടെ വ്യാഖ്യാനമൊക്കെ നാരിഴ കീറി അവരുടെ മുഖംമൂടി ഇവിടെ തന്നെ അഴിച്ചിടാം. പക്ഷെ അതിലൂടെ എത്ര പേരുടെ വിലപ്പെട്ട സമയമാണു നഷ്ടമാകുന്നതെന്നു മനസ്സിലാക്കാനുള്ള വിവേകം ഈ വ്യാഖ്യാതാക്കൾക്കുണ്ടായിരുന്നെങ്കിൽ. --Shiju Alex|ഷിജു അലക്സ് 11:24, 27 ജൂൺ 2008 (UTC)Reply

1400 വർഷം ബാക്കറിനെപോലെയും മൂത്താ‍പ്പയെപോലുള്ളവർ ഖുറാൻ വ്യാഖ്യാനിച്ചിട്ടും പെൺ തേനീച്ചയാണു തേൻ ശേഖരിക്കുന്നതു എന്നു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതിനു കണ്ടു പിടിക്കാൻ ഒരു മണ്ടൻ ശാസ്ത്രജ്ഞൻ തന്നെ വേണ്ടി വന്നു. ഇതേ പോലുള്ള കണ്ടുപിടുത്തങ്ങൾ ഇനി ഭാവിയിൽ എന്തൊക്കെ നടത്തും എന്നു വ്യാഖ്യാനിച്ചു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു. ഇതു വരെ കണ്ടു പിടിച്ചതു വിട്. --Shiju Alex|ഷിജു അലക്സ് 12:01, 27 ജൂൺ 2008 (UTC)Reply

ഷിജുവിന്റെ തെറ്റിദ്ധാരണയാണ്.ഖുർ ആൻ ഇറക്കിയത് ശാസ്ത്രത്തിന്റെ വളർച്ചക്കല്ല. ശാസ്ത്രം ഓരോരോ കാര്യങ്ങൾ കണ്ടെത്തുമ്പോൾ അത് 1400 വർഷങ്ങൾക്ക് മുൻപുള്ളതിനെക്കാൾ തിളക്കം കൂടീക്കൊണ്ടിരിക്കുകയാണെന്നാണ് ഇവിടെ പറയുന്നത്. കാരണം അതിന്റെ നിർമ്മാണം മനുഷ്യ കരങ്ങളാലല്ല എന്നുള്ളത് തന്നെ. എന്നാൽ ദൈവത്തിൽ നിന്ന് മറ്റു ഹോളി ബുക്ക് ഇറങ്ങിയിട്ടില്ല എന്നൊന്നും മുസ്ലിങ്ങൾ വിശ്വസിക്കുന്നില്ല. ലോകത്തിന്റെ നാനാ ഭാഗത്തേക്കായി 225000 പരം പ്രവാചകന്മാരെ അയ്ച്ചിട്ടുണ്ട്. 4 കിതാബുകളുമ്ം 100പരം ഏടുകളും അയ്ച്ചിട്ടുണ്ട്.പക്ഷെ മനുഷ്യന്റെ കടത്തിക്കൂടലുകൾക്ക് വിധേയമാവാത്ത ഒരു ദൈവീക പുസ്തകമെ ഉള്ളൂ അത് ഖുർ ആൻ മാത്രമാണ്.

ഇത്രയും വിശദീകരിക്കേണ്ട ഒരു കാര്യവുമില്ല.തേനിനെ കുറിച്ചുള്ള ഈ പരാമർശങ്ങളൊക്കെ ശാസ്ത്ര ലോകമോ യുക്തിവാദികളോ ഇന്നത്തെ മുസ്ലിങ്ങളോ ഇനി വരാൻ പോകുന്ന തലമുറയിലെ മുസ്ലിങ്ങളോ അംഗീകരിക്കുന്നില്ല എങ്കിൽ കൂടി ആ ഭാഗം ഈ ലേഖനത്തിൽ വരേണ്ടത് ആവശ്യമാണ്. കാരണം പണ്ഡിതന്മാർ ഉയർത്തിക്കാട്ടിയ ഈ വാദങ്ങൾ അതൊരു വാദമായിട്ടണെങ്കിലും നിലനിൽക്കുന്നുണ്ട് എന്നത് കൊണ്ട്. ഇനി ഭാവിയിൽ ഷിജുവിനെ പോലുള്ളവർക്ക് മുഖമൂടി വലിച്ച് കീറാനും മുസ്ലിൽ പണ്ഡിതന്മാർക്ക് അങ്ങനെ ഒരു വാദമുണ്ടായിരിന്നു എന്ന വിജ്ഞാനം കിട്ടണമെങ്കിൽ അത് നീക്കാതിരിക്കുകയാണ് വേണ്ടത്.പക്ഷെ അതിലൂടെ എത്ര പേരുടെ വിലപ്പെട്ട സമയമാണു നഷ്ടമാകുന്നതെന്നു മനസ്സിലാക്കാനുള്ള വിവേകം ഈ വ്യാഖ്യാതാക്കൾക്കുണ്ടായിരുന്നെങ്കിൽ ഈ പേജിൽ എഴുതിയതൊക്കെ വെറും വിരൽ വ്യായാമമാണോ കൂട്ടരെ?--Mandan moothappa 16:29, 27 ജൂൺ 2008 (UTC)Reply


അതെന്തായാലും ഇഷ്ടപ്പെട്ടു. ഒരേ സമയത്തു ഖുറാനിലെ ശാസ്ത്രീയതെ കുറിച്ച് ഊറ്റം കൊള്ളുകയും ഒപ്പം തന്നെ ഖുർ ആൻ ഇറക്കിയത് ശാസ്ത്രത്തിന്റെ വളർച്ചക്കല്ല എന്നുള്ള വാദവും. ഈ ലേഖനത്തിൽ തേനീച്ചയെക്കുറിച്ച് സംവദിക്കുക്ക, അല്ലതെ ഖുറാനിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും അല്ല.

തേനീച്ചയിൽ നിന്നു ബിഗ്ബാങ്ങ് തിയറി വ്യാനിച്ചെടുക്കുന്ന വ്യാഖ്യാന ശൈലി നിഷ്പക്ഷമായി നോക്കുന്നവര്ക്കു ഖുറാനെക്കുറിച്ചുള്ള മതിപ്പു കുറയാനെ ഇടയാക്കൂ. ഈ വിധത്തിലുള്ള നിരവധിവ്യാഖ്യാനങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. വേണമെന്കിൽ രണ്ടു മൂന്നു സാമ്പിൾ തരാം. പക്ഷെ അതൊന്നും ഈ ലേഖനം നന്നാക്കൻ സഹായിക്കില്ല.

തേനീച്ചയയിൽ നിന്നു ബിഗ് ബാങ്ങ് തിയറി വ്യാഖ്യാനിച്ചെടുക്കുന്ന വ്യാഖ്യാന ശൈലിയെയാണു ഞാൻ വിമ‌‌ർശിച്ചത്. അല്ലാതെ ഈ ലേഖനത്തിൽ തെനീച്ചയെ കുറിച്ച് പറഞ്ഞതു അല്ല. ഖുറാനിൽ തെനിച്ച എന്ന ഒരു അദ്ധ്യായം ഉള്ളതു കൊണ്ടു അതിനെ കുറിച്ച് ഈ ലേഖനത്തിൽ പരാമര്ശിക്കുന്നതിൽ തെറ്റുമില്ല. പക്ഷെ അതു വ്യാഖ്യാനിച്ചു കാടു കയറി മുകളിൽ തന്നിരിക്കുന്നതു പോലെ ആക്കുന്നതു ശുദ്ധ ഭോഷ്കാണു. വിശാസികള്ക്കു അവര്ക്കിഷ്ടമുള്ലതു പോലെ വിശ്വസിക്കാം.

ഈ കാര്യത്തിൽ ഇനി സംവദിക്കുന്നതിനു താല്പര്യമില്ല , ഈ ലേഖനത്തിൽ തേനീച്ചെയെ കുറിച്ച് സംവദിക്കുക. --Shiju Alex|ഷിജു അലക്സ് 16:45, 27 ജൂൺ 2008 (UTC)Reply

ജോർജ്ജ് കുട്ടിയോട്

തിരുത്തുക

ഖുർ ആനിൽ പറഞ്ഞിരിക്കുന്ന തേനീച്ച എന്ന പദപ്രയോഗത്തിന്റെ അറവി വേഡ് “നഹൽ“ എന്നാൺ. അറബി ഭാഷയിൽ തേനീച്ച എന്ന് ഉപയോഗിക്കുമ്പോൾ അത് സ്ത്രീലിംഗമായിട്ടും പുലിംഗമായിട്ടും ഉപയോഗിക്കാറുണ്ട് “നഹൽ“ എന്നാൽ പുലിംഗവും, “നഹലത്ത്“ എന്നാൽ സ്ത്രീലിംഗവുമാൺ. അറബി ഭാഷയിൽ ഭൂമി, സ്യൂര്യൻ, കടൽ (സൂര്യൻ മലയാളാത്തിൽ പുലിംഗമാൺ എന്ന് തോന്നുന്നു) തുടങ്ങിയ അചേതന വസ്തുക്കൾക്ക് പൊതുവേ സ്ത്രീലിംഗമാൺ ഉപയോഗിക്കുന്നത്(എല്ലാ അചേതന വസ്തുക്കൾക്ക് അങ്ങനെയാണോ എന്നറിയില്ല). പക്ഷെ എല്ലാ ജീവനുള്ള വസ്തുക്കൾക്കും പുല്ലിംഗവും സ്ത്രീലിംഗവുമുണ്ട്. അത് പോല തന്നെ ഈ തേനീച്ച സമ്യൂഹത്തേ സൂചിപ്പിക്കുന്നതിൻ ഈ രണ്ട് വാക്കും ഉപയോഗിക്കാറുണ്ട്. പക്ഷേ ഇവിടെ ക്രിയയിലൂടെ യായിരിക്കും ലിംഗനിർണയം നടത്തുക. “ഇത്തഖിദ്“ എന്ന വാക്കിന്റെ അർഥം പണിയുക ,ഉണ്ടാക്കുക എന്നതാൺ. അത് പോലത്തന്നെ ഈ വാക്ക് പുലിംഗവുമാൺ. ഇതിന്റെ സ്ത്രീലിംഗം “ഇത്തഖ് ദീ“ എന്നാൺ. ഖുർആനിൽ തേനീച്ച സമ്യൂഹത്തോടാൺ പറയുന്നത് അവിടെ ഉപയോഗിച്ചിരിക്കുന്നത് നഹൽ എന്നാണ്, പണിയുക എന്നർത്ഥമുള്ള “ഇത്തഖിദീ“ എന്ന വാക്കാൺ പിന്നെ ഉപയോഗിച്ചിരിക്കുന്നത്. അതോടെ ആ സുംക്തം ലിംഗം മാറി സ്ത്രീലിംഗമായി. ആ സൂംക്തം ഇങ്ങനെ യാൺ,

“വ ഔഹേ റബ്ബുക്ക ഇല നഹ്ലി അൻ ഇത്തഖ് ദീ മിൻ ജിബാലി ബുയൂത്തൻ വമിൻ ഷജരി വമിമ്മാ യഹ് രിഷൂൻ” ഖുർ ആൻ പരിഭാഷ എന്ന് പറയുന്നത് ഖുർ ആനിന്റെ നാലയലത്ത് പോലും എത്താത്തതാൺ. ഖുർ ആനിലുള്ള ഒരു വാചകത്തിന്റെ മുഴുവനായിട്ടുള്ള അർഥം ഒരിക്കലും ഒരു പരിഭാഷയിലും പകർത്താൻ കഴിയില്ല. ഉദാഹരണ സഹിതം വ്യക്തമാക്കം.

ഖുർ ആനിൽ എല്ലാ എല്ലാ അദ്ധ്യായിന്റെയും ആദ്യത്തിൽ “ബിസ്മില്ലാഹി റഹ് മാനി റഹീം” എന്ന ഒരു സുംക്തം ഉണ്ട് ഇതിന്റെ “റഹ് മാനി റഹീം“ എന്ന തിന്റെ അർഥം പരമകാരുണ്യവാനും കരുണാനിധിയും എന്നാൺ മലയാളപരിഭാഷയിലുള്ളത്. സത്യത്തിൽ മലയാളത്തിൽ പരമകാരുണ്യവാനും കരുണാനിധിയും എന്നത് രണ്ടും ഒരു അർഥമാൻ ഉള്ളത്. പക്ഷേ അറബിയിൽ “റഹ് മാനി റഹീം“ എന്നത് രണ്ടും വളരെ അർഥ വ്യതാസ മുള്ള രണ്ട് വാക്കുകളാൺ. റഹ് മാൻ എന്നാൽ ഈ ലോകത്ത് തെറ്റു ചെയ്യുന്നവനും നല്ലത് ചെയ്യുന്നവനും ഒരു പോലെ ഗുണം ചെയ്യുന്നവൻ. റഹീം എന്നാൽ ഈ ലോകത്ത് നല്ലത് ചെയ്തവർക്ക് പരലോകത്ത് ഗുണം ചെയ്യുന്നവൻ എന്നാൺ. മലയാളത്തിലെ പരമകാരുണ്യവാനും കരുണാനിധിയും അറബിയിലെ റഹ് മാനു റഹീം തമ്മിൽ എത്രമാത്രം വ്യതാസമുണ്ട്. പരിഭാഷ വായിച്ചാൽ ഒരിക്കലും അതിന്റെ ശെരിയായ അർഥം കിട്ടികൊള്ളണമെന്നില്ല. മറിച്ച് കൂറെ സംശയങ്ങൾ ഉണ്ടാവുകയും ചെയ്യും . അത് കൊണ്ട് ഖുർ ആന്റെ പരിഭാഷ വായിക്കുകയാണെങ്കിൽ അതിന്റെ വ്യാഖന്മുള്ള പരിഭാഷ വായിക്കുന്നതാൺ നല്ലത്. എത്രവിശദീകരിച്ച് വ്യാഖാനമുണ്ടോ അത്രയും നന്ന് Backer 18:22, 27 ജൂൺ 2008 (UTC)Reply

ഈ വിഷയത്തെകുറിച്ച് കുറച്ചും കൂടി കാര്യങ്ങൾ ഞാനിവിടെ വിശദീകരിക്കുന്നു. ഇവിടെ തേനീച്ച സമ്യൂഹത്തേ കുറിച്ച് പറയാൻ ഈ രണ്ടും ഉപയോഗിക്കും, അതായത് തേനീച്ച ആണും പെണ്ണും കൂടിചേർന്ന ഒരു സമ്യൂഹത്തേ കുറിച്ച് പറയാൻ സ്ത്രീലിംഗമോ പുല്ലിംഗമോ ഉപയോഗിക്കും അറബി ഭാഷയിൽ. പക്ഷേ ഇവിടെ ഖുർആൻ പണ്ഡിതൻ മാർ അവകശപ്പെടുന്നത് പുലിംഗം ഉപയോഗിക്കാതെ സ്ത്രീലിംഗം ഉപയോഗിച്ച്കൊണ്ട് ഖുർ ആൻ അതിന്റെ വാചകങ്ങളിൽ പോലും തെറ്റ് വരുത്തുയില്ല എന്നതാൺ. അതായത് പണ്ടെത്തെ കാലത്ത് ഖുർ ആനെ ഒരു വ്യാഖ്യാതാവിൻ അത് തേനീച്ച സമ്യൂഹത്തോടാൺ പറഞിരിക്കുന്നത് എന്ന് വ്യാഖ്യാനിക്കാം.(അത് പുലിംഗം ഉപയോഗിക്കുകയാണെങ്കിലും അങ്ങനെ വ്യാഖ്യാനിക്കാം) കാരണം അന്ന് പെൺ തേനീച്ചയാൺ ഭക്ഷണം തേടുന്നത് എന്നറിയില്ല. (അതല്ലാതെ അത് പെൺ തേനീച്ചയോട് മാത്രമായിരുന്നു വെങ്കിൽ പെൺ തേനീച്ചയല്ല ആൺ തേനീച്ചയാണ് ഭക്ഷണം തേടുന്നത്, പേൺ തേനീച്ച റാണി മാത്രമാൺ എന്ന് ഖുർ ആന്റെ വിമർശകർ വാദിക്കും(അത് തെറ്റാണെങ്കിലും അന്നത്തെ കാലത്ത് ശെരിയായിരിക്കും)) ഇവിടേയാൺ ഭാഷയുടെ കളി. അതാ‍യത് അന്നെത്തെ ആളുകൾ അതിൽ തെറ്റ് കാണാൻ പാടില്ല ഇപ്പോയത്തെ ആളുകളും അതിൽ തെറ്റ് കാണാൻ പാടില്ല. ഇപ്പോൾ ശാസ്ത്രം വളർന്നത് കൊണ്ട് ആരാൺ ഭക്ഷണം തേടുന്നത് എന്ന് ശാസ്ത്രം കണ്ടെത്തി. പക്ഷേ ഖുർ ആന്റെ വാക്കൂകൾക്ക് അപ്പോഴും മാറ്റമില്ല. തെറ്റുമില്ല. ഇത് സ്ത്രീ സമ്യൂഹത്തോടാൺ എന്ന് ഇപ്പോൾ വ്യഖ്യാനിക്കാം. പക്ഷേ പണ്ട് ഖുർ ആൻ ആണിണോടാണ് എന്ന് പ്രതേകം പറിഞിരുന്നു വെങ്കിലോ. അപ്പോൾ അന്നുള്ള ഖുർ ആൻ വ്യാഖ്യാതാക്കൾ രക്ഷപ്പെടും ഇന്നുള്ളവർ കുടുങ്ങുകയും ചെയ്യും. എങ്ങനയുണ്ട് അറബിഭാഷകൊണ്ട് അള്ളാഹുവിന്റെ കളി. ഇത് കൊണ്ടാൺ മുസ്ലിം പണ്ഡിതൻ മാർ ഇത് അമാനുഷികമാൺ എന്ന് അഭിപ്രായപെടുന്നത്.(അറബി എന്നത് ഒരു മാന്ത്രിക ഭാഷ തന്നെ അല്ലെ?) Backer 20:51, 27 ജൂൺ 2008 (UTC)Reply


ഇവിടെ അറബി ഭഷയെ പുകഴ്ത്തുകയാണെന്നാണ് ഭാവമെങ്കിലും, അതിന് ഇകഴ്ത്തലിന്റെ ഫലമാണ്. ഓരോ സമയത്ത് ഓരോ തരത്തിൽ വ്യാഖ്യാനിക്കാവുന്ന തരത്തിൽ, സ്പഷ്ടമായി ഒന്നും പറയാതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഭാഷയാണതെന്ന് ഇസ്ലാം വിരോധികൾ പോലും പറയില്ല. എന്നാൽ ബാക്കർ പറഞ്ഞിരിക്കുന്നു. എങ്ങനയുണ്ട് അറബിഭാഷകൊണ്ട് അള്ളാഹുവിന്റെ കളി എന്നും മറ്റും എഴുതിയിരിക്കുന്നതിനെപ്പറ്റി എന്തു പറയാനാണ്? സംസ്കൃതം ദൈവത്തിന്റെ ഭാഷയാണെന്ന് പറയുന്ന ബ്രാഹ്മണരുണ്ട്. ഹീബ്രൂവിനാണ് ആ സ്ഥാനം എന്ന് യഹൂദർ കരുതിയേക്കാം. ലത്തീനിനാണ് ആ മഹത്ത്വം എന്ന് പാശ്ചാത്യക്രൈസ്തവലോകം ഒരു കാലത്ത് കരുതിയിരുന്നു. സുറിയാനി കേമമാണെന്ന് സുറിയാനി ക്രിസ്ത്യാനികളും കരുതും. നമ്മുടെ ഭാഷ സംസാരിക്കുന്ന ആളാണ് ദൈവം എന്നു കരുതുന്നതിൽ തെറ്റൊന്നുമില്ല. മനുഷ്യനെ ദൈവം സ്വന്തം ഛായയിലാണ് സൃഷ്ടിച്ചത് എന്ന് ബൈബിൾ പറയുന്നുണ്ട്. നമ്മുടെ ദൈവത്തെ നാം നമ്മുടെ ഛായയിൽ സൃഷ്ടിക്കുന്നു എന്നും വേണമെങ്കിൽ പറയാം.Georgekutty 21:58, 27 ജൂൺ 2008 (UTC)Reply

ജോർജ്ജ്കുട്ടിയുടെ വിചാരം അറബി ഭാഷ എന്നത് മുസ്ലിങ്ങളുടെ ഭാഷയാൺ എന്നും അറബി മുസ്ലിങ്ങൾക്ക് തീറെയുതികൊടൂത്തതുമാൺ എന്നാൺ. എന്നാൽ അങ്ങനയല്ല ഈജിപ്ത്തിലെ ക്രിസ്താനികളും, പലസ്തീനിലെ ക്രിസ്താനികളും ജൂതൻ മാരും ഒക്കെ അറബിയാൺ സംസാരിക്കുന്നത്. എന്തിനേറെ പറയുന്നു ഇസ്ലാമിക യൂണിവേസ്റ്റികളിൽ ഉപയോഗിക്കുന്ന നിലവിലുള്ള ഏറ്റവും വലിയ അറബിക് - അറബിക് ഡിക്ഷനറി ഒരു ക്രിസ്തീയ പുരോഹിതൻ(പേരാറിയില്ല) നിർമിച്ചതാൺ. എത്രയോ അമുസ്ലിങ്ങൾ അറബി ഭാഷയിൽ നല്ല പാണ്ഡിത്യമുള്ളവരുണ്ട്. പിന്നെ എന്ത് കൊണ്ട് ദൈവം ഖുർ ആൻ അറബിയിലറക്കി എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നേ ഞാൻ പറയൂ(ഒരു പക്ഷേ അക്കാലത്തേ എറ്റവും വികാസം പ്രാപിച്ച ഭഷയായിരിക്കും). തോന്നുമ്പോൾ തോന്നുന്ന ആൾ വന്ന് കുറെവെട്ടി തിരുത്തി ഇനി ഇങ്ങനെ മതി എന്ന് പറയുന്ന പറയുന്ന ഒരു ഗ്രന്ദമല്ല ഖുരാൻ. അത് എല്ലാ കാലത്തും ഒരു പോലെയാൺ. ഖുർ ആന്റെ ഭാഷാ സാഹിത്യം സംഭവ ഭഹുലമാൺ. (ഖുർ ആനിനുമായി ബന്ധമില്ലാത്ത ഒരു ഉദാഹരണമൺ വെറുതെ പറയുന്നതാൺ ഒരു രസത്തിൻ, ഒരു മഹാനയ കവി ഒരു കവിതയെഴുതി അദ്ദേഹം മരിച്ച് പോയതിൻ ശേഷം ആ കവിതയെകുറിച്ച് ഒരാൾ പഠിച്ച് അദ്ദേഹം ഒരു ബുക്കെഴുതി ആ ബുക്കിൽ ആയാൾ ഇങ്ങനെ പറഞു കവി ചിലപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത് ഇങ്ങനെ യായിരിക്കാം അല്ലെങ്കിൽ ഇങ്ങനെ യായിരിക്കാം എന്ന് രണ്ട് കാര്യങ്ങളിലൂടെ അയാൾ സമർഥിച്ചു. അവിടെ കവിയെ കുറിച്ച് ആരെങ്കിലും ഈ കവി രണ്ട് രൂപത്തിൽ പറയുന്ന ആളാൺ എന്ന് വിമർശിക്കുമോ. എന്നാൽ അങ്ങനയും വിമർശിക്കുന്ന ആൾക്കാരുണ്ട്). Backer 07:55, 28 ജൂൺ 2008 (UTC)Reply

അറബി ഭാഷകൊണ്ട് ദൈവത്തിന്റെ കളി എന്നത് ഞാനങ്ങോട്ട് എഴുതിയതാൺ. അത് തെറ്റായിരിക്കും. ദൈവത്തേകുറിച്ച് അങ്ങനെയൊന്നും എഴുതാൻ പാടില്ല.ദൈവത്തിൻ നിരക്കാത്തതായിരിക്കും. അത് എന്റെ പിഴ Backer 08:27, 28 ജൂൺ 2008 (UTC)Reply

“ഇപ്പോൾ ശാസ്ത്രം വളർന്നത് കൊണ്ട് ആരാൺ ഭക്ഷണം തേടുന്നത് എന്ന് ശാസ്ത്രം കണ്ടെത്തി. പക്ഷേ ഖുർ ആന്റെ വാക്കൂകൾക്ക് അപ്പോഴും മാറ്റമില്ല. തെറ്റുമില്ല. ഇത് സ്ത്രീ സമ്യൂഹത്തോടാൺ എന്ന് ഇപ്പോൾ വ്യഖ്യാനിക്കാം.“ ഈ വാക്കായിരിക്കാം ജോർജ്ജ്കുട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. ഞാൻ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ ശാസ്ത്രം വളർന്ന് ശാസ്ത്രം തേനീച്ചയെ കുറിച്ചുള്ള സത്യാവസ്ത മനസ്സിലാക്കി. പക്ഷേ ഖുർ ആനിൽ അതിനെ നിരാകരിക്കുന്ന വാക്ക് ഇല്ല എന്ന് മാത്രമാൺ. അതായത് ഈ സുംക്തത്തേ രണ്ട് രൂപത്തിൽ വ്യാഖ്യാനിക്കാം എന്ന് ഞാൻ മുകളിൽ പറഞ്ഞു. അപ്പോൾ ഏറ്റവും പോസ്സിബിളായാത് രണ്ടാമത്തേ വ്യാഖ്യാന മാൺ എന്ന് മാത്രമാൺ 117.97.13.144 09:13, 28 ജൂൺ 2008 (UTC) ഖേദിക്കുന്നു ഇത് തിരുരുത്തിയത് Backer 09:18, 28 ജൂൺ 2008 (UTC)Reply

ഇവിടെ ഈ ചർച്ച ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിൽ ഒരു അർത്ഥവുമില്ല. വിക്കിപീഡിയയെ സംബന്ധിച്ചെടുത്തോളം ഖുറാനും,ബൈബിളും, ഭഗവദ്‌ഗീതയും എല്ലാം മതഗ്രന്ഥങ്ങൾ മാത്രമാണ്‌. അതിനപ്പുറം യാതൊരു പ്രാധാന്യവും അവക്കില്ല. അതിന്റെ അമനുഷികതയെ പറ്റി സംസാരിക്കുവാനുള്ള സ്ഥലവുമല്ല ഇത്. ഇവിടെ വിഷയം തേൻ മതഗ്രന്ഥങ്ങളിൽ എന്ന ഭാഗം വേണോ എന്ന് മാത്രമാണ്‌. വേണ്ട എന്നാണ്‌ എന്റെ അഭിപ്രായം. ഇനി തേൻ ചരിത്രത്തിൽ എന്ന തലക്കെട്ട് എന്നതു മാറ്റിയതിനെ പറ്റി. അത് ചെയ്തത് ഞാനാണ്‌. കാരണം തേൻ ചരിത്രത്തിൽ എന്നെഴുതി ഖുറാനിൽ എന്നെഴുതുന്നത് മണ്ടത്തരമാണ്‌. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗ്രന്ഥം എങ്ങനെയാണ്‌ ചരിത്രമാകുക? --അനൂപൻ 18:49, 27 ജൂൺ 2008 (UTC)Reply


ഇവിടെ തേനീച്ചയല്ല മറിച്ച് ഖുറ്‌ആനാണ്‌ പ്രസക്തം എന്ന് തോന്നിപ്പോകുന്നു. തേനിച്ചയെ പറ്റിയാണെങ്കിലും ലേഖനത്തിൽ കാര്യമായില്ലതാനും. നിങ്ങൾക്കൊക്കെ വീട്ടിൽ പോയി 20-20 കളിച്ചു കൂടെ മക്കളേ? --202.83.54.168 05:14, 28 ജൂൺ 2008 (UTC)Reply


അറബി ഭാഷ എന്നത് മുസ്ലിങ്ങളുടെ ഭാഷയാണ് എന്നോ അറബി മുസ്ലിങ്ങൾക്ക് തീറെയുതികൊടൂത്തതുമാണ് എന്നോ ഒന്നും ഞാൻ കരുതിയിട്ടില്ല. മോശെക്കു ശേഷമുള്ള എറ്റവും വലിയ യഹൂദചിന്തകനായിരുന്ന മൈമോനിഡിസ് മുഖ്യകൃതിയായ സന്ദേഹികൾക്ക് വഴികാട്ടി അടക്കമുള്ളവ എഴുതിയത് അറബിയിലാണ്. അദ്ദേഹത്തെക്കുറിച്ച് ഞാനെഴുതിയ ഒരു ചെറിയ ലേഖനം മലയാളം വിക്കിയിലുണ്ട്. ഏതായാലും ഞാൻ ഈ സം‌വാദത്തിൽ നിന്ന് വിരമിക്കുന്നു. ഒരു കാര്യം: ഇത് ലേഖനത്തിന്റെ പ്രസക്തിക്കുപുറത്തുള്ളത് എന്ന് തോന്നുന്നതും അനാവശ്യമായ നീണ്ടുപോയതും ആണെങ്കിലും, ഇതിനുമുൻപ് കണ്ടിട്ടുള്ള ഇത്തരം ചർച്ചകളുമായി താരതമ്യം ചെയ്യുമ്പോൾ സൗമ്യവും മാന്യവും ആയിരുന്നു. സ്വന്തം നിലാപാടിൽ ഉറച്ചുനിൽക്കുമ്പോഴും, സമചിത്തത വിടാത്ത Backer-ടെ രീതി എനിക്കിഷ്ടപ്പെട്ടു.Georgekutty 17:40, 28 ജൂൺ 2008 (UTC)Reply

സം‌വാദം വിഷയത്തിൽനിന്ന് അൽപം വ്യതിചലിച്ചെങ്കിലും പങ്കെടുത്തവരുടെ പെരുമാറ്റം എന്നെ വളരെ ആകർഷിച്ചു. വ്യക്തിപരമായ ആക്രമണങ്ങൾ ഒന്നും കണ്ടില്ല. വളരെ സന്തോഷം തോന്നി. ആശംസകൾ--അഭി 08:32, 29 ജൂൺ 2008 (UTC)Reply

തേനീച്ച --> ഈച്ച --> ച്ച

തിരുത്തുക

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 18:00, 1 ഒക്ടോബർ 2010 (UTC)Reply

ഈ സംശയം ആരെങ്കിലും മാറ്റിത്തരുമോ ! --എഴുത്തുകാരി സംവാദം 15:35, 18 നവംബർ 2011 (UTC)Reply
http://ta.wikipedia.org/wiki/%E0%AE%85%E0%AE%A8%E0%AF%8D%E0%AE%A4%E0%AF%8B%E0%AE%AA%E0%AE%BF%E0%AE%B2%E0%AE%BE എന്ന പോലെ അന്തോഫില ( taxon name: Anthophila) എന്ന് ഉപയോഗിച്ചുകൂടേ?--ഷാജി (സംവാദം) 13:57, 15 ജനുവരി 2013 (UTC)Reply
തേനീച്ച, കണ്ണീച്ച, പൂവീച്ച, മണിയനീച്ച, പൊട്ടനീച്ച, പട്ടിയീച്ച എന്നൊക്കെയുണ്ട് ജനകീയമായ മലയാളം പേരുണ്ടോ എന്ന് നോക്കിയാൽ നന്നാവും. ശാസ്ത്രീയനാമത്തിലോ മറ്റോ തുടങ്ങുന്നത് തെറ്റല്ല. --എഴുത്തുകാരി സംവാദം 18:16, 17 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തേനീച്ച&oldid=4026141" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തേനീച്ച" താളിലേക്ക് മടങ്ങുക.