തെലുഗിനു തമിഴിനോടു സാദൃശ്യം ഉണ്ടോ?--അനൂപൻ 11:44, 5 നവംബർ 2007 (UTC)Reply

മലയാളത്തോടെന്നതിലുപരി തമിഴിനോടു സാദൃശ്യം ഉണ്ടോ എന്നതു സംശയമാണ്‌. പക്ഷേ തെലുഗും കന്നഡയും ഒരേ ലിപിയാണ്‌ ഉപയോഗിക്കുന്നത് എന്നാണ്‌ കന്നഡിഗരിൽനിന്നും തെലുങ്കരിൽനിന്നും എനിക്കു ലഭിച്ച അറിവ്. --ജേക്കബ് 11:51, 5 നവംബർ 2007 (UTC)Reply

തെലുഗ് / തെലുങ്ക്

തിരുത്തുക

തെലുഗ് എന്നാണോ തെലുങ്ക് എന്നാണോ കൂടുതൽ ഉചിതമായ തലക്കെട്ട്? തെലുഗ് ആണ്‌ ശരി എന്നു തോന്നുന്നു. പക്ഷേ തെലുങ്ക് എന്നത് ഒരു മലയാള പദമായി രൂപപ്പെട്ടിട്ടുണ്ട്. --ജേക്കബ് 11:51, 5 നവംബർ 2007 (UTC)Reply

തെലുഗ് ആണ്‌ ശരിയായ പ്രയോഗം.തെലുങ്ക് എന്ന് പറഞ്ഞതിന്‌ തെലുഗരിൽ നിന്നും ശകാരങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.(മാതൃഭാഷയോടു സ്നേഹമുള്ളവരാണ്‌ തെലുഗരും,കന്നടിഗരും.കുരച്ചു കുരച്ചു അരിയുന്നവർ അല്ല!)--അനൂപൻ 12:10, 5 നവംബർ 2007 (UTC)Reply

തെലുഗ് എന്നതാൺ ശരിയായ പ്രയോഗമെങ്കിലും, തെലുങ്ക് എന്ന പദം മലയാളത്തിൽ ഉറച്ചുപോയതിനാൽ തെലുങ്ക് എന്ന താളു ആവശ്യമാൺ --Unnikn 11:08, 29 ജനുവരി 2008 (UTC)Reply

തെലുഗു എന്ന മൂലപദത്തിന്റെ മലയാളത്തിലുണ്ടായ തദ്ഭവമാണു് “തെലുങ്ക്”. മലയാളഭാഷയിൽ ഉപയോഗിക്കുന്നിടത്തോളം പരിധിയിൽ “തെലുങ്ക്” എന്നത് തെറ്റാണു് എന്നു പറയാൻ വയ്യ. അതേ സമയം മലയാളികൾ തന്നെയായാലും മറ്റു ഭാഷകൾ ഉപയോഗിക്കുമ്പോൾ അവയെ ബഹുമാനിച്ച് ആ ഭാഷയിലെ ശരിയായ പദം (ഉദാ: തെലുഗു) എന്നു തന്നെ പറയണം.

ഉദാ: അറബിക് എന്ന് ഇംഗ്ലീഷിലോ അറബി എന്നു മലയാളത്തിലോ പറയാം. അറബിയിൽ പറയുമ്പോൾ “അൽ-അറബീയ്” എന്നു തന്നെ പറയണം. --ViswaPrabha (വിശ്വപ്രഭ) 20:23, 15 ജനുവരി 2009 (UTC)Reply

വീണ്ടും സംശയം

തിരുത്തുക

തെലുഗ് അല്ലേ? തെലുഗു ആണോ? --Anoopan| അനൂപൻ 07:35, 20 ജനുവരി 2009 (UTC)Reply

തെലുങ്ക് എന്ന് പേര് മാറ്റുന്നതിൽ അഭിപ്രായം ആരായുന്നു

തിരുത്തുക

മലയാളത്തിൽ ഈ ഭാഷ തെലുങ്ക് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അതുകൊണ്ട് തെലുങ്ക് എന്ന് പേര് മാറ്റുന്നതാണ് ഉചിതം. 'ഗ്രീക്ക് ഭാഷ' എന്നാണല്ലോ ഹെല്ലനിക് ഭാഷയുടെ ലേഖനം നിലവിലുള്ളത്. Logosx127 (സംവാദം) 15:13, 3 മാർച്ച് 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:തെലുഗു_ഭാഷ&oldid=3898884" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തെലുഗു ഭാഷ" താളിലേക്ക് മടങ്ങുക.