സംവാദം:തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
"ഒരിക്കൽ തത്തമംഗലം വേല കഴിഞ്ഞു മടങ്ങും വഴി മംഗലാംകുന്ന് കർണൻ എന്ന ആനയെയും രാമചന്ദ്രൻ കുത്തിയിട്ടുണ്ട്."
"പതിനാറു വര്ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയാണ് രാമചന്ദ്രന്റെ പാപ്പാന്"
Wikify ചേർക്കുന്നു.--Vinayaraj (സംവാദം) 16:26, 13 മേയ് 2013 (UTC)
ലേഖനം മായ്ക്കൽ
തിരുത്തുകഅമ്പലങ്ങളിൽ കെട്ടിയെഴുന്നെള്ളിച്ച കഥകളൊന്നും ഒരു മൃഗത്തെ വിജ്ഞാനകോശത്തിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉള്ളതാക്കുന്നില്ല - ചിലർക്ക് ഇത് ശരിയായി തോന്നാം. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ പല മൃഗങ്ങൾക്കും വർഗങ്ങൾ തന്നെ ഉണ്ട്. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വന്നു ആനകളുടെ താളിൽ ഒരു delete അല്ലെങ്ങിൽ SD ഫലകം ചേർത്തിട്ട് പോവും.. ഇത് സ്ഥിരം സംഭവിക്കുന്നതാണ്. കേരളത്തിൽ സിനിമാതാരങ്ങലെക്കാൾ പ്രസിദ്ധരായ ആനകൾ ഉണ്ട്. റിലീസ് ചെയ്ത മിക്ക സിനിമകളും വിക്കിയിൽ ഉണ്ട്. എല്ലാ ആകളുടെയും പേരിൽ ലേഖനം വേണം എന്നല്ല. പക്ഷേ പ്രസിദ്ധരായ ആനകളുടെ ലേഖനമെങ്കിലും വേണം. വേണമെങ്കിൽ മലയാളം വിക്കിയിൽ ആനകൾക്ക് ഒരു ശ്രദ്ധേയതാ നയം നിർമിക്കാം, എന്നിട്ട് അത് പ്രകാരം താളുകൾ മായ്ക്കുകയോ നിലനിർത്തുകയോ ആവാം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:15, 11 നവംബർ 2013 (UTC)