സംവാദം:തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം

Latest comment: 13 വർഷം മുമ്പ് by RajeshUnuppally

വില്വാദ്രിനാഥ ക്ഷേത്രം വേരൊരു ക്ഷേത്രമാണെന്നു കാണുന്നു. ശരിയാണോ. അങ്ങനെയെങ്കിൽ യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ. --Shiju Alex|ഷിജു അലക്സ് 17:34, 21 ജൂലൈ 2008 (UTC)Reply

രണ്ടും പരശുരാമൻ പ്രതിഷ്ഠിച്ചതാണെന്നും ശ്രീരാമക്ഷേത്രമാണെന്നും പറയുന്നു. ഒരേ സ്ഥലത്ത് ഇത്തരത്തിലുള്ള രണ്ട് ക്ഷേത്രങ്ങൾ ഉണ്ടാകുമോ? ഏതെങ്കിലും തൃശൂർകാർ തന്നെ ഉത്തരം നല്കുകയാണെങ്കിൽ നന്നായിരുന്നു. -- സിദ്ധാർത്ഥൻ 17:41, 21 ജൂലൈ 2008 (UTC)Reply

ഒന്നാവാനാണു സാദ്ധ്യത. ശ്രീ വില്വാദ്രിനാഥ ക്ഷേത്രം എന്നായിരിക്കണം ഔദ്യോഗിക നാമം. സ്ഥലവുമായി ബന്ധപ്പെടുത്തി ഈ ക്ഷേത്രത്തിനു പറയുന്ന മറ്റൊരു പേരാവണം തിരുവില്വാമല ക്ഷേത്രം. എന്തായാലും ഉറപ്പുള്ളവർ അഭിപ്രായം പറയട്ടെ. --Shiju Alex|ഷിജു അലക്സ് 18:15, 21 ജൂലൈ 2008 (UTC)Reply

തിരുവില്വാമല എന്നത് സ്ഥലനാമമാൺ. അവിടത്തെ ഈ ക്ഷേത്രം “ശ്രീ വില്വാദ്രിനാഥ ക്ഷേത്രം” എന്നറിയപ്പെടുന്നു. അല്ലാതെ രണ്ടും വെവേറെയല്ല. വേണമെങ്കിൽ “തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷെത്രം” എന്നു ലിങ്ക് കൊടുക്കാം.Aruna 03:07, 22 ജൂലൈ 2008 (UTC)Reply

അതാണ് വേണ്ടതെന്ന് എനിക്കും തോന്നുന്നു. --- സിദ്ധാർത്ഥൻ 03:18, 22 ജൂലൈ 2008 (UTC)Reply

പുനർജ്ജനി ഗുഹയിൽ പ്രവേശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാ ർക്കും ഒരേ പോലെ അനുവാദമുണ്ടോ? ഈ ലേഖനത്തിൽ അനുവാദമില്ല എന്നും പുനർജ്ജനിഗുഹ എന്ന ലേഖനത്തിൽ ഉണ്ടെന്നും കൊടുത്തിരിക്കുന്നു. ഏതാണ് സത്യം? --Jigesh talk 14:45, 31 മാർച്ച് 2009 (UTC)Reply

സ്ത്രീകൾക്ക് അനുവാദമില്ല Pranchiyettan 14:32, 14 സെപ്റ്റംബർ 2011 (UTC)Reply

ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ഇത് തെറ്റാണ്. സീതാദേവിയുടെ പ്രതിഷ്ഠ ഇല്ല. തിരുത്തുന്നു Pranchiyettan 14:32, 14 സെപ്റ്റംബർ 2011 (UTC)Reply

രാമനും ലക്ഷ്മണനും ആണിവിടുത്തെ പ്രധാന പ്രതിഷ്ഠകൾ; സീതാദേവിയുടെ പ്രതിഷ്ഠ ഇല്ല; ഹനുമാൻ ഉപദേവനായി ഉണ്ടിവിടെ; യോജിക്കുന്നു.--രാജേഷ് ഉണുപ്പള്ളി Talk‍ 08:06, 15 സെപ്റ്റംബർ 2011 (UTC)Reply
"തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം" താളിലേക്ക് മടങ്ങുക.