സംവാദം:തച്ചിൽ മാത്തൂ തരകൻ

(സംവാദം:തച്ചിൽ മാത്തൂത്തരകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Viswaprabha

ചങ്ങനാശ്ശേരി രൂപത നടത്തിയ അനുസ്മരണച്ചടങ്ങിൽ മാത്തൂത്തരകനെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനിടയിലാണ് ചരിത്രകാരൻ എം.എസ്. ജയപ്രകാശ് ഇന്നലെ മരിച്ചത്. മാത്തൂത്തരകനെ മാതൃകാപുരുഷനായി ചിത്രീകരിക്കാനും, ഒരു തരത്തിൽ കാനനൈസ് ചെയ്യാൻ തന്നെയും ശ്രമം നടക്കുന്ന കാലമാണ്. നായന്മാർക്ക് വേലുത്തമ്പി ദളവ ഹീറോയും നസ്രാണിക്ക് മാത്തൂത്തരകൻ ഹീറോയും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. അക്കാലത്തെ ചരിത്രം കൂടുതൽ അറിയാവുന്നവർ വല്ലവരും ഈ ലേഖനം ശ്രദ്ധിച്ചാൽ നന്നായിരിക്കും.ജോർജുകുട്ടി (സംവാദം) 07:36, 11 മേയ് 2013 (UTC)Reply

ഏറെ എഡിറ്റിങ്ങ് നടന്നിട്ടും ഈ ലേഖനം നന്നാകുന്നില്ലല്ലോ. കുറേ ആവർത്തനവും കൂടുന്ന ചിന്താക്കുഴപ്പവും മാത്രം മിച്ചം. വേലുത്തമ്പിയുടെ കലാപത്തിന്റെ നിലവിലുള്ള ചരിത്രത്തിൽ മത്തൂതരകനെക്കുറിച്ചു പറയുന്ന കാര്യങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ വളരെ ഭാഗികവും പക്ഷപാതപരവുമായ ഒരു ചിത്രം പ്രതീക്ഷിച്ചാൽ മതി. ഒറിജിനൽ റിസർച്ച് വിക്കിപ്പീഡിയന്മാർക്കു ചാവുദോഷമാണെന്നറിയാം. എന്നാലും മറ്റു ശ്രോതസ്സുകൾ എന്തെങ്കിലുമൊക്കെ കണ്ടെത്തി പുതിയതും, ഒരു പക്ഷേ വ്യത്യസ്ഥമായേക്കാവുന്നതുമായ വിവരങ്ങൾ കണ്ടെത്തണം.ജോർജുകുട്ടി (സംവാദം) 14:05, 8 ജൂലൈ 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ വല്ല തുമ്പുമുണ്ടോ?--റോജി പാലാ (സംവാദം) 14:10, 8 ജൂലൈ 2013 (UTC)Reply
ഹിന്ദു, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക്, ലിങ്ക് ഗൂഗിൾ ബുക്സ് നോക്കൂ. (ജനിച്ച വർഷം 1741 എന്നാ കാണുന്നേ)--റോജി പാലാ (സംവാദം) 14:39, 8 ജൂലൈ 2013 (UTC)Reply


ജനനവർഷം 1741 ആണ് മിക്കയിടങ്ങളിലും. അങ്ങനെ തിരുത്തിയിട്ടുണ്ട്. റോജി കണ്ടെത്തിയ ലിങ്കുകൾ പ്രയോജനപ്പെടും. പക്ഷേ അതൊക്കെ ഇത്തിരി മാത്രമേ കിട്ടുന്നുള്ളു എന്ന പ്രശ്നമുണ്ട്. മിക്കവയിലുമുള്ളത് നസ്രാണി point of view ആണ്. എന്നാൽ ആ point of view-നും പ്രസക്തിയുണ്ട്. തരകന് സുറിയാനി ക്രിസ്ത്യാനി സമൂഹത്തിലെ രണ്ടു പക്ഷത്തും (പഴയ-പുത്തൻ കൂറുകൾ) നല്ല സ്വാധീനം ഉണ്ടായിരുന്നെന്നു വ്യക്തം. സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ കൂനൻ കുരിശിനെ തുടർന്നുണ്ടായ വിഭജനം അവസാനിപ്പിക്കാൻ, വിജയത്തിന്റെ അടുത്തോളമെത്തിയ ചില ശ്രമങ്ങളിൽ, കാര്യമായ പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്നും ഉറപ്പ്. ഇതുമായി ബന്ധപ്പെട്ട് തരകൻ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദവിവരം നിരണം ഗ്രന്ഥവരിയെ ആശ്രയിച്ച് ആരോ എഴുതിയത് ഇന്റർനെറ്റിൽ എവിടെയോ കണ്ടിരുന്നു. ഇപ്പോൾ നോക്കിയിട്ട് കിട്ടുന്നില്ല. ഇംഗ്ലീഷ് വിക്കിപ്പീഡിയ ലേഖനത്തേക്കാൾ രസമുള്ളതാണ് ഈ ലിങ്കിൽ ഉള്ളത്. ട്രഫാൾഗറിലെ യുദ്ധത്തിൽ നെൽസണ് നെപ്പോളിയനെ തോൽപ്പിക്കാൻ കഴിഞ്ഞത് മത്തൂത്തരകൻ കയറ്റി അയച്ച തേക്കു തടിയുടെ ബലത്തിലാണെന്ന വിവരവും അതു തരുന്നു:)ജോർജുകുട്ടി (സംവാദം) 22:45, 8 ജൂലൈ 2013 (UTC)Reply

എനിക്കു് തക്കതായ അവലംബങ്ങൾ നൽകാനാവുമെന്നു കരുതുന്നു. പക്ഷേ, സ്വല്പം കാത്തിരിക്കൂ. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 00:15, 9 ജൂലൈ 2013 (UTC)Reply

ജോർജുകുട്ടിയ്ക്കു് റൊമ്പ പ്രമാദമായ ഒരു പുസ്തകം അയച്ചുതന്നിരുന്നല്ലോ. കണ്ടില്ലേ? ഗൂഗിൾ ഡ്രൈവിൽ നോക്കൂ:) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:53, 10 ജൂലൈ 2013 (UTC)Reply
ജയന്തൻ ശങ്കരൻ നമ്പൂതിരി, ശങ്കരനാരായണൻ ചെട്ടി, മാത്തൂത്തരകൻ ഈ മൂന്നുപേർ ബാലരാമവർമ്മയുടെ മന്ത്രിമാർ ആയിരുന്നുവെന്ന് പ്രൊ.ശ്രീധരമേനോൻ കേരളവും സ്വാതന്ത്ര്യ സമരവും എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.(പുറം 34- വേലുത്തമ്പി ദളവ എന്ന ഭാഗം) ജയന്തൻ ശങ്കരൻ നമ്പൂതിരി സർവാധികാര്യക്കാരനും, മറ്റുള്ളവർ ഇയാൾക്കു താഴെയാണെന്നും ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. അതിനൊരു അവലംബവും ഇല്ലതാനും ?? ബിപിൻ (സംവാദം) 02:16, 9 ജൂലൈ 2013 (UTC)Reply

അവിടെ എന്താ തെറ്റ്? മൂവരും മന്ത്രിമാരായിരുന്നു, എന്നാൽ നമ്പൂതിരി ആയിരുന്നു പദവിയിൽ മുമ്പൻ, എന്നല്ലേ പറയുന്നത്? അതല്ലേ ശരി?ജോർജുകുട്ടി (സംവാദം) 14:04, 10 ജൂലൈ 2013 (UTC)Reply

നമ്പൂതിരി പദവിയിൽ മുമ്പൻ അങ്ങിനെയൊന്നുണ്ടോ ?? ആ, അറിയില്ല. ഞാൻ പ്രൊ.ശ്രീധരമേനോന്റെ പുസ്തകത്തിൽ കണ്ടത് പറഞ്ഞുവെന്നേയുള്ളു.ബിപിൻ (സംവാദം) 14:27, 10 ജൂലൈ 2013 (UTC)Reply
"തച്ചിൽ മാത്തൂ തരകൻ" താളിലേക്ക് മടങ്ങുക.