സംവാദം:ഡോക്ടർ പശുപതി
Latest comment: 14 വർഷം മുമ്പ് by Vssun
റിസബാവ ആദ്യമായി അഭിനയിച്ചത് ഇൻ ഹരിഹർ നഗറിലാണ് എന്നുകരുതുന്നു. ഐ.എം.ഡി.ബി. താളിലെ ക്രമത്തിൽ നിന്നും അങ്ങനെയാണ് മനസിലാക്കാൻ സാധിക്കുന്നത്. രണ്ടു ചിത്രങ്ങളും 1990-ൽ പുറത്തിറങ്ങിയതിനാൽ ഈ ചിത്രങ്ങൾ ഇറങ്ങിയ തിയതിയോ മറ്റോ ഉണ്ടെങ്കിൽ വിവരം കൃത്യമാക്കാമായിരുന്നു. --Vssun 11:10, 14 ജൂൺ 2010 (UTC)
- ഡോക്ടർ പശുപതി എന്ന മലയാള ചലച്ചിത്രത്തിന്റെ ടൈറ്റിൽസിൽ പുതുമുഖ നടൻ എന്ന പേരിൽ റിസബാവയുടെ പേർ കണ്ടു എന്നാണ് എന്റെ ഓർമ്മ. ഇൻ ഹരിഹർ നഗറിന്റെ കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ ഇപ്പോൾ ഒരു കൺഫ്യൂഷൻ. ഇറങ്ങിയ തിയതി അറിയില്ല--Pathaayan 01:53, 15 ജൂൺ 2010 (UTC)
ടൈറ്റിലിൽ അങ്ങനെയുണ്ടെങ്കിൽ അതുതന്നെ അവലംബം. യൂ ട്യൂബ് തപ്പി രണ്ടിന്റേയും ടൈറ്റിലുകൾ ഒത്തുനോക്കട്ടെ. --Vssun 05:39, 15 ജൂൺ 2010 (UTC)
- സംശയമുണ്ടെങ്കിൽ ടൈറ്റിൽ മാത്രം അവലംബമാക്കുന്ന പരിപാടി ശരിയല്ല. നായികമാരുടെ കാര്യത്തിലെങ്കിലും ആദ്യചലച്ചിത്രം കഴിഞ്ഞും പലപ്പോഴും introducing എന്ന പേരിൽ സിനിമക്കാർ മാർക്കറ്റ് ചെയ്യാറുണ്ട് -- റസിമാൻ ടി വി 06:30, 15 ജൂൺ 2010 (UTC)
ഇൻ ഹരിഹർ നഗറിന്റെ ടൈറ്റിലിൽ, റിസബാവയെ പുതുമുഖമായി പരിചയപ്പെടുത്തുന്നില്ല. ഗീത വിജയനെ പരിചയപ്പെടുത്തുന്നുണ്ടുതാനും. എന്നാൽ പശുപതിയുടെ ടൈറ്റിലിൽ റിസബാവയെ പുതുമഖമായി പരിചയപ്പെടുത്തുന്നുണ്ട്. അവലംബമാക്കാം എന്നുകരുതുന്നു.--Vssun 06:38, 15 ജൂൺ 2010 (UTC)