സംവാദം:ഡബ്ല്യു.എച്ച്. ഡിക്രൂസ്

(സംവാദം:ഡബ്ല്യു. എച്ച്. ഡിക്രൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Jyothis

നിലവിൽ തുടരുന്ന ശൈലിയെ മാറ്റി തലക്കെട്ടിൽ ഇനീഷ്യലുകൾക്കിടയിൽ അകലം നൽകുന്നത് എന്തു കൊണ്ടാണ് ?--റോജി പാലാ (സംവാദം) 04:41, 27 ജനുവരി 2012 (UTC)Reply

റോജി, പേരെഴുതുമ്പോൾ ഇനിഷ്യലുകൾക്കിടയിൽ അകലം ഇടുന്നതല്ലേ അതിന്റെ ശരി? സ്വന്തം പേരെഴുതുമ്പോൾ ഒറ്റയടിക്കാണോ എഴുതാറ്? :) --ജ്യോതിസ് (സംവാദം) 23:47, 31 ജനുവരി 2012 (UTC)Reply
എന്റെ കാര്യം അവിടെ നിൽക്കട്ടെ. ഇത് ഈ ഒരു താളിന്റെ മാത്രം കാര്യമല്ല. വിക്കിയിലെ മുഴുവൻ താളും ഇത്തരത്തിൽ ഒരു പുതിയ ശൈലി സ്ഥാപിച്ച് മാറ്റേണ്ടി വരും. താങ്കൾ ഒറ്റയ്ക്കൊരു തീരുമാനം എടുക്കേണ്ട കാര്യമല്ല. താങ്കൾ ഇവിടെ പുതിയ ആളല്ലല്ലോ? പിന്നെന്തു സംഭവിച്ചു?--റോജി പാലാ (സംവാദം) 03:08, 1 ഫെബ്രുവരി 2012 (UTC)Reply
റോജി, പഴയ ആളാണെന്നുകരുതി, എല്ലാ നയങ്ങളും ശൈലികളും ഉൾക്കൊണ്ടിരിക്കണമെന്നില്ല. ശൈലിയുടെ ലിങ്ക് കാണിച്ചുകൊടുക്കൂ അതല്ലേ ഏറ്റവും നല്ല മാർഗ്ഗം? ഇക്കാര്യത്തിലുള്ള ശൈലിയെക്കുറിച്ചറിയാൻ വിക്കി:ചുരുക്കെഴുത്ത് എന്ന താൾ കാണുക. താളിന്റെ പേര്, ശൈലിയനുസരിച്ച് പേര് മാറ്റുകയും ചെയ്യുന്നു. --Vssun (സംവാദം) 01:04, 2 ഫെബ്രുവരി 2012 (UTC)Reply
നന്ദി സുനിൽ. കുറച്ചു കാലം കാനനവാസത്തിലായിരുന്നു. അതിന്റെ കേടുണ്ടാവും :). റോജി, സംവാദത്തിൽ അൽപ്പം കൂടി സംയമനമാവാം. --ജ്യോതിസ് (സംവാദം) 01:48, 2 ഫെബ്രുവരി 2012 (UTC)Reply
സ്വന്തം പേരെഴുതുമ്പോൾ ഒറ്റയടിക്കാണോ എഴുതാറ്? എന്ന് പറഞ്ഞത് താങ്കൾ സംയമനം പാലിച്ചല്ല എന്ന് വാക്കുകളിലൂടെ എനിക്കു തോന്നി. അതുകൊണ്ടാണ് എന്റെ കാര്യം അവിടെ നിൽക്കട്ടെ എന്നു പറഞ്ഞത്. പിന്നെ ഈ നയം എന്നു മുതലാണ് ആരംഭിച്ചതെന്ന് എനിക്കറിയില്ല. ജ്യോതിസ് ഉള്ള കാലത്തു തന്നെ ഉള്ളതെന്നു കരുതിയിരുന്നു. --റോജി പാലാ (സംവാദം) 02:32, 2 ഫെബ്രുവരി 2012 (UTC)Reply
റോജി, ഓടി നടന്ന് പല വിക്കിയിലെ നയങ്ങളും കാണുന്നതല്ലേ. അതുകൊണ്ടു പറ്റുന്നതാണ്. രണ്ടാമത് ചോദിച്ചത് തമാശരൂപത്തിലാണെങ്കിലും റോജിയെ കളിയാക്കിയാതല്ല. സ്കൂളിൽ പഠിക്കുമ്പോഴെ പഠിച്ചതങ്ങനെയാണ്. മറിച്ചു തോന്നിയെങ്കിൽ ക്ഷമിക്കണം. --ജ്യോതിസ് (സംവാദം) 13:07, 2 ഫെബ്രുവരി 2012 (UTC)Reply
"ഡബ്ല്യു.എച്ച്. ഡിക്രൂസ്" താളിലേക്ക് മടങ്ങുക.