ഡബ്ല്യു.എച്ച്. ഡിക്രൂസ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970). ഒന്നാം കേരളനിയമസഭയിലേക്കായിരൂന്നു ഡിക്രൂസ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്[1]. ഒരു വ്യവസായിയായ് ഡിക്രൂസ് 1950കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഡബ്ല്യു.എച്ച്. ഡിക്രൂസ് | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | സി.എഫ്. പെരേര |
മണ്ഡലം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 14, 1902 |
മരണം | മേയ് 11, 1970 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of ജനുവരി 20, 2012 ഉറവിടം: നിയമസഭ |