സംവാദം:എക്സ് (സോഷ്യൽ നെറ്റ്‌വർക്ക്)

(സംവാദം:ട്വിറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Vicharam

സച്ചിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എന്നു പറയപ്പെടുന്ന @sachin_rt എന്ന അക്കൗണ്ടിൽ ഇപ്പോൾ ഫോളോ ചെയ്യുന്നവർ 84,900 മാത്രമല്ലേയുള്ളൂ. പിന്നെയെങ്ങനെ ഒരു ലക്ഷം കവിഞ്ഞു എന്നെഴുതും?. --Anoopan| അനൂപൻ 18:20, 5 മേയ് 2010 (UTC)Reply

ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞതാകും :-) -- റസിമാൻ ടി വി 00:09, 6 മേയ് 2010 (UTC)Reply

സച്ചിന്റെ റെക്കോർഡ്‌ ഒരു ദിവസം കൊണ്ട് ഒരു ലക്ഷം കവിഞ്ഞു മാഷേ--Yousefmadari 06:15, 6 മേയ് 2010 (UTC).Reply

സച്ചിൻ തന്റെ ട്വിറ്റർ അക്കൗണ്ടിലെ പോസ്റ്റ് ഇട്ട് 24 മണിക്കൂർ കഴിഞ്ഞപ്പോഴുള്ള ഫോളോവേഴ്‌സിന്റെ എണ്ണം ആണ്‌ സ്ക്രീൻഷോട്ട് ആയി ഞാൻ നൽകിയത്. ഒരു ദിവസം എന്നത് 24 മണിക്കൂർ ആണെന്നാണ്‌ ഞാൻ മനസിലാക്കിയത്. ഇനി അത് സച്ചിനു വേണ്ടി പത്രക്കാർ അത് 32 മണിക്കൂറായി മാറ്റിയോ എന്നറിയില്ല :) --Anoopan| അനൂപൻ 06:26, 6 മേയ് 2010 (UTC)Reply

എന്ത് ചെയ്യണം, സച്ചിന്റെ ഒരു ദിവത്തെ റെക്കോർഡ്‌ എന്നത് തിരുത്തണോ?--Yousefmadari 06:36, 6 മേയ് 2010 (UTC)Reply

"Users may subscribe to other author tweets—this is known as following and subscribers are known as followers" എന്ന് ഇംഗ്ലീഷ് വിക്കിയിലെ ട്വിറ്റർ എന്ന ലേഖനത്തിലുള്ള വരി ലളിതമാണ്‌. പക്ഷേ ഇവിടെ ഈ ലേഖനത്തിലെ "നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു" എന്ന വരിയിൽ അല്പം കൺഫ്യൂഷൻ ഉണ്ട്. കാരണം ലേഖനത്തിലെ തന്നെ "അമേരിക്കൻ നടനായ ക്രിസ്റ്റഫർ ആഷ്ട്ടൻ കുച്ചറിന്റെ aplusk എന്ന അക്കൌണ്ട് ആണ് ഇന്ന് ട്വിട്ടെരിലെ ഏറ്റവും അധികം followers ഉള്ള അക്കൌണ്ട്." എന്ന വാചകം വായിച്ചപ്പോൾ ക്രിസ്റ്റഫർ ആഷ്ട്ടൻ കുച്ചർ ലക്ഷക്കണക്കിനു റ്റ്വിറ്റർ വായിക്കുന്നു എന്നോ അതല്ല പ്രസ്തുത നടന്റെ ട്വിറ്റർ വായിക്കുന്ന ലക്ഷക്കണക്കിനു മറ്റു വരിക്കാർ എന്നാണൊ എന്ന് സംശയം.--വിചാരം 19:19, 11 സെപ്റ്റംബർ 2010 (UTC)Reply

"എക്സ് (സോഷ്യൽ നെറ്റ്‌വർക്ക്)" താളിലേക്ക് മടങ്ങുക.