സംവാദം:ഇയ്യോബിന്റെ പുസ്തകം
ജോബ് എന്ന പേരിൽ ഗ്രന്ഥത്തിനെ പറ്റിയാണല്ലോ പറയുന്നത്? ദയവായി ശ്രദ്ധിക്കുമല്ലോ? ഡഫനിഷനെങ്കിലും മാറ്റിയെഴുതണം--ചള്ളിയാൻ 06:07, 30 ജൂലൈ 2007 (UTC)
- തത്കാലത്തേക്ക് ജോബ് (ബൈബിൾ) എന്നാക്കിയിട്ടുണ്ട്. കുറച്ച് വൃത്തിയാക്കൽ പിന്നീട് നടത്താനുണ്ട്. ഉദാ: ഏശയ്യാ, ജറെമിയാ, എസ്തേർ... ജേക്കബ് 18:11, 3 ഓഗസ്റ്റ് 2007 (UTC)
മരണാനന്തരം
തിരുത്തുക"മരണാനന്തരമുള്ള ശിക്ഷയെക്കുറിച്ചോ പുനരുത്ഥാനത്തെക്കുറിച്ചോ വ്യക്തമായ ആശയങ്ങൾ ഇവിടെ കാണുന്നില്ല" എന്നു ലേഖനത്തിൽ കാണുന്നു. ഹീബ്രൂ ബൈബിളിൽ ഒരിടത്തും അത്തരം ആശയങ്ങൾ ഇല്ലല്ലോ. ജോബിന്റെ പുസ്തകത്തിലാണെങ്കിൽ പിന്നീട് ക്രിസ്തുമതവും റാബൈനിക് യഹൂദമതവും വിശ്വസിക്കാൻ തുടങ്ങിയ തരം മരണാനന്തര ജീവിതമെങ്കിലും ഇല്ലെന്നതിന് സുചന നൽകുന്നുമുണ്ട്.
മടങ്ങിപ്പോരാത്തിടത്തേക്ക്, വിഷാദത്തിന്റേയും കൂരിരുട്ടിന്റേയും ദേശത്തേക്ക്, മങ്ങലിന്റേയും, അവ്യവസ്ഥയുടെയും ദേശത്തേക്ക്, വെളിച്ചം പോലും ഇരുട്ടായിരിക്കുന്നിടത്തേക്ക്, പോകും മുമ്പ് ഞാൻ തെല്ലൊന്ന് ആശ്വസിച്ചുകൊള്ളട്ടെ(ജോബ് 10:21-22) എന്നല്ലേ ജോബ് പറഞ്ഞത്?Georgekutty 10:12, 5 മേയ് 2008 (UTC)
മലയാളത്തിൽ ഇയ്യോബ് എന്ന് ഉള്ളടക്കത്തിൽ കാണുന്നു, എങ്കിൽ ഇയ്യോബ് എന്നു തന്നെ പോരെ തലേക്കെട്ട്? j എന്നതിനു യ് എന്നല്ലേ ഉച്ചാരണം jesus എന്നത് യേശു ആയതതിനാലല്ലേ? --RobinThomas 11:00, 20 മേയ് 2008 (UTC)
"പുസ്തകങ്ങളുടെ പേരുകൾ ഏത് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് കൊടുത്തിരിക്കുന്നത്? ഇവയിൽ പലതിൽനും മലയാളം പേരുകൾ ഉള്ളതല്ലേ?(ജോഷ്വ=യോശുവ,എസക്കിയേൽ=യെഹസ്കേൽ,ജെറമിയ=യിരമ്യാവ്.....). അതോ ഇനി ഇത് എല്ലാ സഭകളും അംഗീകരിക്കുന്നില്ലേ?"
ബൈബിൾ താളിന്റെ സംവാദത്തിൽ ഞാൻ ഇട്ട കുറിപ്പ്--അഭി 11:07, 20 മേയ് 2008 (UTC)
ഇയ്യോബ് ആണ് കുറച്ചുകൂടി ഇണങ്ങുന്നത് എന്ന് എനിക്കും തോന്നുന്നു. --ലിജു മൂലയിൽ 11:12, 20 മേയ് 2008 (UTC)
- ജോബ്, ജോഷ്വ, എസക്കിയേൽ, ജെറമിയ എന്നതൊക്കെ പി.ഓ.സി.യുടെ മലയാളം വിവർത്തനം തന്നെയാണ്. സത്യവേദപുസ്തകം വിവർത്തനത്തിനുശേഷം ഒരുനൂറ്റാണ്ടുശേഷം വന്ന വിവർത്തനമാകയാൽ എന്തെങ്കിലും രീതിയിൽ മെച്ചപ്പെടുത്തിയത് ആണ് ഈ വിവർത്തനങ്ങൾ എന്നനുമാനിക്കേണ്ടിയിരിക്കുന്നു. ഏതാണ് മൂലരൂപത്തോട് കൂടുതൽ സാമ്യമുള്ള വിവർത്തനം എന്നറിയില്ല. ഇയ്യോബ് കിടക്കട്ടെ. ആർക്കെങ്കിലും മൂലരൂപം അറിയാമെങ്കിൽ തിരുത്താം. --ജേക്കബ് 11:51, 20 മേയ് 2008 (UTC)
വിക്കിയിൽ ഉപയോഗിക്കേണ്ട ബൈബിൾ പുസ്തകങ്ങളുടെ പേരുകൾക്കും, ബൈബിളിലെ വ്യക്തികൾലും ഏതു വിവർത്തന്ത്തിലെ പേരുപയോഗിക്കാം എന്നതിനെ പറ്റി ഒരു നയം അത്യാവശ്യമാണ്. --ഷിജു അലക്സ് 11:54, 20 മേയ് 2008 (UTC)
ഏനിക്കും ഇയ്യോബ് തന്നെയാണ് ഇഷ്ടം. ഇത് പണ്ട് തുടങ്ങി വച്ചയാൾ കൊടുത്ത പേര് ഞാൻ മറ്റിയില്ലെന്നേയുള്ളൂ. ഇപ്പോൾ ഒരു ചെറിയ accident സംഭവിക്കുകയും ചെയ്തു! നമ്മുടെ എഡിറ്റിങ്ങുകൾ clash ചെയ്ത് ഞാൻ ഒടുവിൽ ചെയ്തതിൽ കുറേ നഷ്ടപ്പെട്ടു. വൃധാപ്രയത്നം, ഇയ്യോബിനേയും സഭാപ്രസംഗകനേയും ഒക്കെ ഓർമ്മയിൽ കൊണ്ടുവന്നു! കാര്യം മനസ്സിലാകാതെ ഞാൻ ഒന്നു രണ്ട് wrong moves നടത്തിയതുകൊണ്ട് retrieve ചെയ്യാനും പറ്റിയില്ല. സാരമില്ല, വീണ്ടും ചെയ്യാം.Georgekutty 12:15, 20 മേയ് 2008 (UTC)
എന്തായാലും അപ്പോക്രിഫാ ഗ്രന്ഥങ്ങൾക്കും അതിലെ കഥാപാത്രങ്ങൾക്കും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല എന്നു കരുതുന്നു.
മൂല ഭാഷയിലെ വാക്കുകളേക്കാൾ, വ്യാപകമായി ഉപയോഗത്തിലുള്ള മലയാളം പേരുകൾ (ഉദാ:പൗലോസ്, യിരെമ്യാവ്, യെശയ്യാവ്) ഉണ്ടെങ്കിൽ അതുപയോഗിക്കുന്നതാവും നല്ലത് എന്നു എന്റെ അഭിപ്രായം. എന്തായാലും ഇക്കാര്യത്തിൽ ഒരു നയരൂപീകരണം നല്ലതാണ്. --ഷിജു അലക്സ് 12:23, 20 മേയ് 2008 (UTC)
മൂലഭാഷ എന്നു ഉദ്ദേശിക്കുന്നത് ഏതാ, ഗ്രീക്ക്, എബ്രായ, അരമായ സുറിയാനി, [[ലാറ്റിൻ] ഇതിലേത്? --ലിജു മൂലയിൽ 12:31, 20 മേയ് 2008 (UTC)
- മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേരുകൾ ഇവിടേയും ഉപയോഗിക്കാം എന്നാണ് എന്റെ അഭിപ്രായം.--അഭി 12:32, 20 മേയ് 2008 (UTC)
- മലയാളത്തിൽ വ്യാപകമായി ഒരു പേര് സെറ്റ് ഇല്ല എന്നതാണ് ഇതിലെ പ്രശ്നം. കത്തോലിക്കർ (മലബാർ, ലത്തീൻ, മലങ്കര) ഉപയോഗിക്കുന്നത് പി.ഓ.സി. വിവർത്തനമാണ്. അതുകൊണ്ട് കത്തോലിക്കനായ എന്നെ സംബന്ധിച്ചിടത്തോളം യിരെമ്യാവ്, യെശയ്യാവ് എന്നതൊക്കെ എന്തോ വിചിത്ര പേരുകളായാണ് തോന്നുന്നത്. (ഷിജു ആദ്യം സത്യവേദപുസ്തകം വിക്കിസോഴ്സിൽച്ചേർത്തപ്പോൽ ഇവയൊക്കെ അക്ഷരത്തെറ്റാണെന്ന് കരുതി ഞാൻ മാറ്റിയിരുന്നു :)). ഇംഗ്ലീഷിലും പേര് ജെറമയാ, ഇശയ്യാ എന്നൊക്കെയാണല്ലോ.. കത്തോലിക്കരല്ലാത്തവർക്ക് മറിച്ചും തോന്നാം എന്ന് ഞാൻ സ്വാഭാവികമായും അനുമാനിക്കുന്നു. എന്നിരുന്നാലും പരിഭാഷാചരിത്രം വിശകലനം ചെയ്തശേഷം മാറ്റുന്നതാണ് ശരിയായ രീതി. --ജേക്കബ് 13:21, 20 മേയ് 2008 (UTC)