സംവാദം:ജമാഅത്തെ ഇസ്ലാമി ഹിന്ദ്
Restored unexplained edits by a newbie - ടക്സ് എന്ന പെന്‌ഗ്വിൻ 09:32, 25 മാർച്ച് 2007 (UTC)
1999 ലല്ല, 1992 ലാണ് ഹിന്ദുത്വ ഭീകരവാദികൾ ബാബരി മസ്‌ജിദ് തകർത്തത്തിനെത്തുടർന്ന് ഏതാനും സംഘടനകളെ നിരോധിച്ച കൂട്ടത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും നിരോധിക്കപ്പെടുന്നത്. നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത സംഘടനാ നേതൃത്വം പ്രസ്ഥാനത്തിൻറെ പ്രവർത്തന സ്വാതന്ത്ര്യം വീണ്ടെടുത്തു. --Binnag, 06:20, 28 മാർച്ച് 2007
ജമാ അത്തെ ഇസ് ലാമിയുടെ നിരോധനം സുപ്രീം കോടതി റദ്ദാക്കിയെന്നാണൊ ഉദ്ദേശിക്കുന്നത്? അതിന്റെ തെളിവ് ചേർക്കണം
Yes, this user was right, See these press releasees - ടക്സ് എന്ന പെന്‌ഗ്വിൻ 06:57, 28 മാർച്ച് 2007 (UTC)
ഭാരതീയ ജമാഅത്ത് പാർട്ടി എന്നൊരു പേര് ജമാഅത്തെ ഇസ്ലാമിക്കുണ്ടോ? ജമാഅത്ത് എന്നാൽ തന്നെ പാർട്ടി എന്നാണർഥം. അപ്പോൾ 'ജമാഅത്ത് പാർട്ടി' എന്നാൽ!!! ബിന്നാഗ് 09:59, 13 ജൂൺ 2007 (UTC)
ഭാരതീയ ജമാഅത്ത് പാർട്ടി എന്ന് ചില സംഘടനാ വിരോധികൾ ആക്ഷേപമായി ഉപയോഗിക്കാറുണ്ട്. ഭാരതീയ ജമാഅത്ത് പാർട്ടി എന്നല്ല ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാണ് അതിന്റെ പേര്. മലയാളത്തിൽ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം. --സാജിദ് 16:00, 23 ജൂലൈ 2007 (UTC)
- ആ ഇന്ത്യന് പേരില്നിന്ന് ഒഴിവാക്കുന്നതല്ലേ ഇപ്പോള് ഉചിതം? ജമാഅത്തെ ഇസ്ലാമിയെപ്പറ്റി വേറെ ലേഖനം വരുമ്പോഴല്ലേ വേര്തിരിക്കേണ്ടൂ? Calicuter 16:09, 23 ജൂലൈ 2007 (UTC)
ഈ ലേഖനത്തിൽ സോക്ക് ആയും അല്ലാതെയും വന്ന് ഉദ്ദരിണികൾ അടിച്ചിട്ടു പോകുന്ന എല്ലാവരും മനസ്സിലാക്കേണ്ട ആദ്യത്തെ വിക്കി നയം. വിക്കി പീഡിയ ഇത്തരം പ്രസ്ഥവനകൾ കോട്ടാനുള്ള സ്ഥലം അല്ല. അതിനായി വിക്കി കോട്ട്സ് എന്ന വേറെ ഒരു വിക്കി ഉണ്ട്. --Shiju Alex 16:19, 23 ജൂലൈ 2007 (UTC)
ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പ്രമുഖർ
തിരുത്തുക“ | ഞാൻ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക് ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും | ” |
(ഗാന്ധിജി, സർച്ച്ലൈറ്റ് - പറ്റ്ന 27 ഏപ്രിൽ 1946)
“ | ഖുർആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേറ്റാൻ ജമാഅത്ത് ആഗ്രഹിക്കുന്നു. എന്നാൽ വർഗീയലഹളകളിൽ ജമാഅത്തെ ഇസ്ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വർഗീയമാണ് എന്ന് പറയുന്നത്, അവനോ അതോ മറ്റു സമുദായങ്ങളോട് ശത്രുത പുലർത്തുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമി അംഗങ്ങളിൽ ഈ വർഗീയതയുടെ ഒരംശവും ഞാൻ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക് വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ് വർഗീയവാദിയാകണമെന്നില്ല | ” |
(ജസ്: വി.എം. താർക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)
“ | ജമാഅത്തെ ഇസ്ലാമിയെ സിദ്ധാന്തപരമായി ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വർഗീയ സംഘട്ടനങ്ങളിൽ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. | ” |
(ഡോ. എം. ഗംഗാധരൻ, കേസരി, 2003 ജൂൺ 29)
“ | സ്വാതന്ത്യ്രസമരത്തിൽ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിർത്ത ആളായിരുന്നു. ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അർഥവും നിർവചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങൾ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ വിശ്വസിക്കുന്നു. ഉറച്ചുനിൽക്കുന്നു. നിങ്ങൾ ഫണ്ടമെന്റലിസ്റാണോ? വാക്കുകൾ അർഥമില്ലാതെ ഉപയോഗിക്കുകയാണ്.
"ജമാഅത്തെ ഇസ്ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകൾവച്ച് നോക്കുമ്പോൾ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരിൽ ഞാൻ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വർഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാർമികമാണ് |
” |
(കെ.പി. രാമനുണ്ണി, പ്രബോധനം വാരിക, 2004 മാർച്ച് 27)
ജമാ അത്തിനെ പറ്റി ർപമുഖർ
തിരുത്തുകജമാ അത്തെ ഇസ് ലാമീയ്റ്റെ പറ്റി ഗാന്ധിയൊക്കെ പറഞ്ഞത് എക്കാലത്താണൊ? അവരുടെ തീവ്രവാദ നയ നിലപാടുകളും ഇസ് ലാമിക രാഷ്ട്ര സിദ്ധാന്തങ്ങളൊന്ന്നും അന്ന് അദ്ദേഹത്തിന് അറിയാൻ പാടില്ലായിരുന്നു--തന്നവാരിത്തീനി
ആരെങ്കിലും നല്ലതു പറഞാലും കുറ്റം നല്ലത് പറഞില്ലെങ്കിലും കുറ്റം എന്നതുപോലായി ഇത്. ഇന്ന് ഗാന്ധിയില്ലാതെ പോയത് ജമാഅത്തെ ഇസ്ലാമിയുടെ നിർഭാഗ്യം. ജീവിചിരിക്കുന്ന എത്രയോ പ്രമുഘർ ഇന്നും ഈ പ്രസ്താനത്തിൽ നന്മ കാണുന്നുണ്ടെങ്കിലും, അതെല്ലാം അവരുടെ അറിവില്ലായ്മ കൊണ്ടാണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഡികളാണു പൊതുസമൂഹം എന്നു തോന്നുന്നില്ല. ഇങ്ങനെയൊക്കെ ആരോപിക്കുന്നവർ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു.Truebrother
വർഗ്ഗം
തിരുത്തുകജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാർട്ടിയാണോ ? അങ്ങനെ ഒരു വർഗ്ഗത്തിൽ ഈ താളിനെ ചേർത്ത് കാണുന്നു.--വിചാരം (സംവാദം) 13:12, 27 സെപ്റ്റംബർ 2020 (UTC)