കുഞ്ഞൻ പിള്ളയുടേത് ചരിത്ര അസംബന്ധമാണെന്ന് പറഞ്ഞ് നീക്കം ചെയ്യേണ്ട കാര്യമുണ്ടോ. അദ്ദേഹം പുസ്തകത്തിൽ അങ്ങിനെ എഴുതിയിരിക്കുന്നതുകൊണ്ട് തന്നെ കുഞ്ഞൻ പിള്ളയുടെ അഭിപ്രായമായി അത് ചേർക്കണം എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 07:40, 6 മാർച്ച് 2007 (UTC)Reply

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌ (cheraman juma masjid)[1][2]. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി ചെയ്യപ്പെട്ട പള്ളി. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇതേ വകുപ്പിൽ ലോകത്തെ രണ്ടാമത്തെ പള്ളിയും ഇതു തന്നെ. കൊടുങ്ങല്ലൂരിലെ ചേരമാൻ പറമ്പിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ രാഷ്ട്രപതി ഈയിടെ ഇവിടം സന്ദർശിച്ചിരുന്നു. അറബി സന്ന്യസിവര്യനായ മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത് (ഈ ലേഖനം)


മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار‎) (മരണം 748 )[1][2] താബിഈങ്ങളിൽപ്പെട്ട ഒരാളാണ്.അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.[3][4] (http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%87%E0%B4%AC%E0%B5%8D%E0%B4%A8%E0%B5%81_%E0%B4%A6%E0%B5%80%E0%B4%A8%E0%B4%BE%E0%B5%BC)

ഈ സന്യാസി വര്യൻ മരിച്ചത് 748 ജീവിത കാലം 90 വര്ഷം എങ്കിൽ ജനിച്ചത്‌ 658 ൽ.

ഇദ്ദേഹം എങ്ങിനെ ക്രിസ്തുവർഷം 629 -ൽ ഇതു പണികഴിപ്പിച്ചത്?

ചേരമാനും തോമാശ്ലീഹായും പിന്നെ എം.ജി.എസ്സും

തിരുത്തുക

"ചേരമാന്റെ മതംമാറ്റം തോമാശ്ലീഹയുടെ വരവുപോലെ ഒരു കെട്ടുകഥ മാത്രമാണെന്ന് പ്രശസ്ത ചരിത്രപണ്ഡിതൻ പ്രൊഫ. എം. ജി. എസ് നാരായണൻ പറയുന്നു." - ഈ ലേഖനത്തിൽ തോമാശ്ലീഹയുടെ പരാമർശത്തിന് ഒരു പ്രസക്തിയുമില്ല. അതിവിടെ നിന്ന് നീക്കുന്നു. വേണമെങ്കിൽ തോമാശ്ലീഹ എന്ന താളിലോ അല്ലെങ്കിൽ അതു പോലത്തെ താളുകളിലോ ഈ വിവരം അവലംബം അടക്കം ചേർക്കുക. തോമാശ്ലീഹയുടെ വരവ് കെട്ടുകഥയാണോ അല്ലയോ എന്ന് വഴിയേ ചർച്ച ചെയ്യാം. അതിനു മുൻപ് ഈ അവലംബത്തിലെ പരാമർശങ്ങളും അതിന്റെ നിലവാരവും വിശ്വസനീയതയും ഒന്നു നോക്കാം.

  • പ്രവാചകന്റെ കാലം ഏഴാം നൂറ്റാണ്ടാണ്‌. കൊടുങ്ങല്ലൂരിൽ ചേരമാൻ പെരുമാൻമാരുടെ കലാഘട്ടം ഒൻപതാം നൂറ്റാണ്ട്‌ മുതൽ 12-ാ‍ം നൂറ്റാണ്ട്‌ വരെയാണ്‌. പിന്നെയെങ്ങനെയാണ്‌ ചേരമാൻ പെരുമാൾ പ്രവാചകനെ ചെന്ന്‌ കണ്ട്‌ മതംമാറുന്നതെന്ന്‌ അദ്ദേഹം ചോദിച്ചു.

-ചേരമാൻ പെരുമാൾ "പ്രവാചകനെ ചെന്ന്‌ കണ്ട്" മതം മാറിയെന്നാണോ ഔദ്യോഗിക ഭാഷ്യം എന്നറിഞ്ഞു കൂടാ. ഈ ഒരു കാര്യത്തിൽ പിശകുണ്ടെങ്കിൽ തന്നെ അത് സംഭവം മുഴുവനും അവാസ്തവമാകണമെന്നില്ല. എന്നാൽ ഇത് എം.ജി.എസ്സിന്റെ അഭിപ്രായമായി കൊടുക്കുന്നതിൽ തെറ്റില്ലാവാം. പക്ഷേ അഭിപ്രായം അച്ചടിച്ച് വന്ന ഉറവിടം വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഈ കണ്ണികളൊക്കെ അല്പദിനങ്ങൾക്കകം നിർജ്ജീവമാകുന്നവയാണല്ലോ.

  • ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യനാണ്‌ സെന്റ്‌ തോമസ്‌. ഇത്‌ ഒന്നാം നൂറ്റാണ്ടിലാണ്‌. ഇക്കാലത്ത്‌ കേരളത്തിൽ നമ്പൂതിരി സമുദായമില്ല. പിന്നെയെങ്ങനെ ഇവിടെയെത്തി സെന്റ്‌ തോമസ്‌ നമ്പൂതിരിമാരെ മതംമാറ്റും.

- ഈ നമ്പൂതിരിമതംമാറ്റം ഇന്ന് സഭാചരിത്രകാരന്മാർ തന്നെ വലിയ പ്രാധാന്യം കൊടുക്കാത്ത വിഷയമാണ്. ഇതൊക്കെ മുൻപ് തന്നെ ചർച്ചക്ക് വന്നിട്ടുള്ളതുതാണ്. സെന്റ്‌ തോമസുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റൊരു പാരമ്പര്യമാണ് അദ്ദേഹം പലയിടത്തും കുരിശു വാഴ്ത്തി സ്ഥാപിച്ചുവെന്നത്. എന്നാൽ ചില ചരിത്രപണ്ഡിതർ ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം ഇക്കാലയളവിൽ കുരിശ് ക്രൈസ്തവരുടെ ആരാധനാ ചിഹ്നമോ പൂജ്യവസ്തുവോ അല്ലായിരുന്നു എന്നും ആദ്യകാല ക്രൈസ്തവപ്രതീകം മത്സ്യം ആയിരുന്നു എന്നും ഇവർ വാദിക്കുന്നു. എന്നാൽ ഇതൊന്നും സെന്റ്.തോമസിന്റെ വരവ് തള്ളിക്കളയാനുള്ള കാരണങ്ങളാകുന്നില്ല.

  • "സെന്റ്‌ തോമസ്‌ കേരളത്തിൽ വന്നുവെന്നതിനെ മാർപാപ്പപോലും അംഗീകരിക്കുന്നില്ല."

-മാർപാപ്പയുടെയോ മറ്റേതെങ്കിലും സഭാതലവന്മാരുടെയോ അഭിപ്രായത്തേക്കാൾ വിശ്വസനീയത ഇക്കാര്യത്തിൽ സ്വതന്ത്ര ചരിത്രപണ്ഡിതർക്കാണ്. എം.ജി.എസ്സിനെക്കാളും ഒട്ടും മാറ്റുകുറയാത്ത എ. ശ്രീധരമേനോനെപ്പോലെയുള്ളവർക്ക് ഇത് ഒരു അസംഭാവ്യമായ കാര്യം അഥവാ കെട്ടുകഥയായി തോന്നിയിട്ടില്ല. മലബാർ മാനുവൽ എഴുതിയ സ്കോട്ട്ലൻഡുകാരൻ വില്യം ലോഗനും തോന്നിയിട്ടില്ല. തീർച്ചയായും തെളിവുകളുടെ അഭാവമുണ്ടെന്നു ഇവരും അംഗീകരിക്കുന്നുണ്ട്. അതിനാൽ സെന്റ്‌ തോമസിന്റെ വരവ് 100% ശതമാനം ചരിത്ര വസ്തുത എന്ന രീതിയിൽ വിക്കിയിലെഴുതുന്നത് ഒഴിവാക്കേണ്ടതാണ്. കരുതപ്പെടുന്നുവെന്നോ വിശ്വസിക്കപ്പെടുന്നുവെന്നോ അനുമാനിക്കുന്നുവെന്നൊ അല്ല്ലെങ്കിൽ പാരമ്പര്യ വിശ്വാസമെന്നോ ഒക്കെയുള്ള പദങ്ങളാവാം നല്ലത് (പാരമ്പര്യവിശ്വാസങ്ങളിലോ മതഗ്രന്ഥങ്ങളിലോ ഉള്ള വിവരണങ്ങൾ ചരിത്രവസ്തുതകളാണെന്ന നിലയിൽ വിക്കിലേഖനങ്ങളിൽ വരാൻ പാടില്ല എന്ന അഭിപ്രായംആവർത്തിക്കട്ടെ). ശക്തമായ വിയോജനങ്ങളുണ്ടെങ്കിൽ അവയും സൂചിപ്പിക്കുക. അതേസമയം തികഞ്ഞ വൈരാഗ്യബുദ്ധിയോടെ ഒരു കെട്ടുകഥ എന്ന നിലയിൽ ഇതു പോലെ പലയിടത്തായി അവതരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. എം.ജി.എസ്സിന്റെ അഭിപ്രായമായിട്ടാണെങ്കിലും അതത് താളുകളിൽ (സെന്റ്‌ തോമസുമായിട്ട് നേരിട്ട് ബന്ധമുള്ള ലേഖനങ്ങളിൽ) അവലംബത്തിന്റെ ഉറവിടം വ്യക്തമാക്കി ചേർക്കുകയാണ് വേണ്ടത്.

  • ലാറ്റിൻ, അൽമായ, സിറിയ പിന്നിട്ട്‌ സെന്റ്‌ തോമസ്‌ ഹിന്ദിൽ എത്തിയതായും ഗോണ്ടകോറസ്‌ രാജാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട്‌ കിഴക്കോട്ട്‌ പോയതായും പറയുന്നു.ഗോണ്ട കോറസ്‌ രാജാവ്‌ ഭരിച്ചിരുന്നത്‌ ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണ്‌. തക്ഷശിലയായിരുന്നു അത്‌.

-സെന്റ്.തോമസുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ പാരമ്പര്യങ്ങൾ നിലവിലുണ്ട്. ഇതിൽ ഉത്തരേന്ത്യൻ പാരമ്പര്യത്തിലാണ് ഗോണ്ടഫോറസ്/ഗോണ്ട കോറസ്‌ ചക്രവർത്തി ഒരു കഥാപാത്രമായി വരുന്നത്. വാസ്തവത്തിൽ അതിശയോക്തിപരമായ ധാരാളം കഥകൾ അടങ്ങിയിരിക്കുന്നത് ഈ പാരമ്പര്യവിശ്വാസത്തിലാണ്. എന്നാൽ ഇതിനെ അധികം സംശയിക്കാതെ അദ്ദേഹം അതിലേ അങ്ങ് കിഴക്കോട്ട് പോയതായി കാണിക്കുവാനാണ് താത്പര്യപ്പെട്ടു കാണുന്നത്.

  • പോർച്ചുഗീസ്‌ ആധിപത്യത്തിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികൾ കേരളത്തിലെത്തുന്നത്‌

-ഇത് അവലംബത്തിന്റെ വിശ്വസനീയതയെ വരെ ചോദ്യം ചെയ്യാവുന്ന വരിയാണ്. ഒരിക്കലും എം.ജി.എസ്സ് ഇങ്ങനെ പറയാനിടയില്ല. കാരണം ഒരു ചരിത്രകാരനെന്നല്ല. ഒരു ചരിത്രവിദ്യാർത്ഥിക്ക് പോലും ഇങ്ങനെയൊരു ശുദ്ധ അബദ്ധം പറയാൻ കഴിയില്ല. ഈ പ്രസ്താവന ശരിയാണെങ്കിൽ തരിസാപ്പള്ളി ശാസനങ്ങൾ അടക്കമുള്ള വിക്കിലേഖനങ്ങൾ അടിയന്തരമായി മായിച്ചു കളയേണ്ടി വരും :) ---Johnchacks (സംവാദം) 04:39, 7 ജനുവരി 2012 (UTC)Reply

വി.എച്.പി സൈറ്റാണ് ജന്മഭൂമി. അവര് ക്രിസ്ത്യാനിയെയും മുസ്ലീമിനെയു കുറ്റപെടുത്തിയേ എഴുതൂ. പാരമ്പര്യം അവ്ർക്ക് മാത്രമാണെന്ന് തീവ്രമായി പറയുന്നു. --Lolan (സംവാദം) 05:03, 7 ജനുവരി 2012 (UTC)Reply

ചേരമാൻ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല.

തിരുത്തുക

കേരളത്തിൽ പെരുമാൾ എന്നറിയപ്പെട്ടത് ജൈന-ബുദ്ധ മതാനുയായികളായ കലചൂരി/കളഭ്ര രാജാക്കന്മാരുടെ പിന്ഗാമികളായ തമിഴ് മുത്തുരാജ വിഭാഗത്തിലെ രാജാക്കന്മാരാണ്‌.ശ്രീ ബുദ്ധനെയാണ് പെരുമാൾ എന്ന് വിശേഷിപ്പിക്കുന്നത്. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെട്ടപ്പോൾ വൈഷ്ണവരെയും "പെരുമാൾ" എന്നു വിശേഷിപ്പിക്കപ്പെട്ടു. കേരളത്തിലെ പെരുമാക്കന്മാരുടെ നിയന്ത്രണം മുത്തുരാജ സമുദായത്തിലെ ഉപജാതിയായ വിജയ നഗര സാമ്രാജ്യത്തിലെ "രായർ" എന്ന തലപ്പേർ ഉപയോഗിക്കുന്ന തെലുങ്ക് ചോദ(ചോള)ന്മാരായ കപ്പു -ബലിജ (ശാലിന്യ) ഗോത്രത്തിലെ കൃഷ്ണ ദേവരായരുടെ കുടുംബത്തിനായിരുന്നു. പെരുമാക്കന്മാരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കേരള ബ്രാഹ്മണർ ഈ കുടുംബവുമായാണ് ബന്ധപ്പെടുന്നത്. തമിഴ്നാട്ടിലെ മുത്തരയ രാജാക്കന്മാരുടെ മുന്ഗാമികളാണ് പെരുമാക്കന്മാർ.ശ്രീബുദ്ധനെ പുരാതന സംഘ കാല കൃതികളിൽ അരയൻ/അരിയൻ എന്നാണു വിശേഷിപ്പിക്കുന്നത്.ആ ഇരട്ടപ്പേർ പിന്നീട് കോലി-ശാക്യ ഗോത്രജരായ ജനത ജാതിപ്പേരായി സ്വീകരിച്ചു.ആദ്യത്തെ പെരുമാക്കന്മാർ കേരളത്തിലേക്ക് വരുന്ന എ.ഡി 216 കാലഘട്ടത്തിലാണ് "അരയർ" എന്ന ജനവിഭാഗം ചോളദേശത്തുനിന്നും ആദ്യം ചെങ്ങന്നൂരിലും പിൽക്കാലത്ത്‌ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തും കുടിയേറി താമസിച്ചത്. ബുദ്ധമതത്തിന്റെ അസ്തമന കാലഘട്ടത്തിൽ അർദ്ധ ബുദ്ധമതവും, അർദ്ധ വൈഷ്ണവരുമായി നിലനിന്ന കോലി-ശാക്യ ജനങ്ങൾ (അരയർ)ബ്രാഹ്മണ വിഭാഗങ്ങളിലേക്കും, ഇസ്ലാം മതത്തിലേക്കും പരിവർത്തനം ചെയ്യപ്പെട്ടു. "ബോധായന ഗൃഹ്യ സൂത്രം"പിന്തുടരുന്ന ബ്രാഹ്മണർ ഈ ജനതയാനെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ ബ്രാഹ്മണവിഭാഗങ്ങളുടെ വിവാഹ വേളയിൽ വരനും,വധുവും വെള്ളം നിറച്ച ഒരു പാത്രത്തിൽ "മാനത്തുകണ്ണി" എന്ന് വിളിക്കപ്പെടുന്ന ചെറുമത്സ്യത്തെ പിടിക്കുന്ന ചടങ്ങ് ഇന്നും തുടർന്നുവരുന്നത്. കൈവർത്തരായ കോലി ക്ഷത്രിയന്മാരുടെയും ശാക്യ ഗോത്രജരുടെയും പിന്ഗാമികളാണ് ജൈന-ബുദ്ധ മത പ്രചരണാർത്ഥം ദക്ഷിണേന്ത്യയിലേക്ക്ത വന്ന തമിഴ് മുത്തുരാജ സമുദായം. അതിലെ ഉപജാതിയിൽ ഉൾപ്പെടുന്ന ശ്രീ കൃഷ്ണ ദേവരായരുടെ കുടുംബത്തിലെ അംഗം ഇസ്ലാം മതം സ്വീകരിക്കുവാൻ അറബ് കച്ചവടക്കാരോടൊപ്പം മെക്കയിൽ പോയി എന്നത് വസ്തുതക്ക് നിരക്കുന്നതല്ല. പ്രത്യേകിച്ചു, ജാതിവ്യവസ്ഥ ഏറ്റവും ശക്തമായ രീതിയിൽ നടപ്പിലാക്കിയ കേരളത്തിലെ ബ്രാഹ്മണരുടെ ആവശ്യാനുസരണം ചേര രാജ്യത്തേക്ക് വന്ന ബുദ്ധ മതാനുയായിയായ പെരുമാൾ.

തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രത്തിലെ ചുവർ ചിത്രത്തിൽ സംബന്ധ മൂർത്തി നായനാരോടൊപ്പം ചേരമാൻ പെരുമാൾ, ശിവന്റെ വാസ സ്ഥലമായ കൈലാസത്തിലേക്ക് ഒരു വെള്ളക്കുതിരപ്പുറത്തു കയറി യാത്ര പോകുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പെരുമാൾ ബുദ്ധമതത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ചതായി ഇത് തെളിയിക്കുന്നു. ഇസ്ലാം മതം സ്വീകരിച്ച കൊടുങ്ങല്ലൂരിലെ ചില ബുദ്ധ മതാനുയായികളായ അരയർ തങ്ങളുടെ പുതിയ മതത്തിനു ഔന്നത്യം നൽകാൻ പ്രചരിപ്പിച്ച കള്ളകഥയാണ് ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു എന്നത്.

"ചേരമാൻ ജുമാ മസ്ജിദ്‌" താളിലേക്ക് മടങ്ങുക.