സംവാദം:ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
--ചെട്ടികുളങ്ങരയല്ലേ ശരി ? --ടക്സ് എന്ന പെന്‌ഗ്വിൻ 11:38, 29 മേയ് 2007 (UTC)
- ദ്വിത്തസന്ധി. ഇരട്ടിക്കൽ വരും ടക്സേ.. ചെട്ടിക്കുളങ്ങര തന്നെ..--Vssun 17:59, 29 മേയ് 2007 (UTC)
- സുനിലേ, ആഗമസന്ധി, ദ്വിത്തസന്ധി കർമ്മിണി പ്രയോഗം ഇതൊക്കെ എന്താ എന്ന് വിക്കിയിൽ എഴുതാമോ? പത്താം ക്ലാസ് ജയിച്ചതോടെ എല്ലാം മറന്നു. ഇതൊക്കെ വിക്കി ലേഘനങ്ങൾ ആക്കാവുന്ന വക ആണോ? Simynazareth 18:03, 29 മേയ് 2007 (UTC)simynazareth
- ചെട്ടി+കുളങ്ങര രണ്ടും കൂടി ചേരുമ്പോൾ കു ഇരട്ടിച്ച് ക്കു ആകുന്നു അത് ദ്വിത്തസന്ധി.
- രണ്ട് വാക്ക് ചേരുമ്പോൾ ഇടക്ക് ഒരു അക്ഷരം കൂടി കൂടുതലായി വരുന്നതാവണം ആഗമസന്ധി.. ഉദാഹരണം നോക്കിയിട്ട് കിട്ടണില്ല്. പിന്നെ പഠിക്കുന്ന കാലത്ത് ഭാഷ പഠിച്ചിട്ടേയില്ല.. :)..--Vssun 18:39, 29 മേയ് 2007 (UTC)
'ചെട്ടികുളങ്ങര' തന്നെയാണ് ശരി. ഈ സ്ഥലനാമത്തിന് മാറ്റമില്ല. ഇവിടെ ദ്വിത്ത്വസന്ധി വരുന്നില്ല. 'കുളങ്ങര' എന്ന പേരിൽ അവസാനിക്കുന്ന നിരവധി സ്ഥലങ്ങൾ മധ്യ തിരുവിതാംകൂറിലും സമീപപ്രദേശങ്ങളിലും ഉണ്ട്. ഉദാ:വലിയകുളങ്ങര, ചങ്ങങ്കുളങ്ങര,പടനായറ്കുളങ്ങര,ചെട്ടികുളങ്ങര ദ്വിത്ത്വസന്ധി വരുന്ന 'കുളങ്ങര'കൾ മുള്ളിക്കുളങ്ങര,പാൽക്കുളങ്ങര എന്നിവയാണ്. പക്ഷെ ചെട്ടികുളങ്ങരയ്ക്ക് മാറ്റമില്ല. -പ്രശാന്ത് prasanth 09:00, 23 മാർച്ച് 2009 (UTC)
പട്ടി+കാട് പട്ടിക്കാടാവാമെങ്കിൽ ചെട്ടി+കുളം ചെട്ടിക്കുളവുമാകും. ഇവിടത്തെ കാരണമെന്താണ്? ചെട്ടികുളങ്ങര എന്നത് ഏതെങ്കിലും ഔദ്യോഗിക രേഖകളിൽ കാണുവാൻ സാധിക്കുമോ? --ചള്ളിയാൻ ♫ ♫ 05:34, 24 മാർച്ച് 2009 (UTC)
ഈ കണ്ണികൾ ശ്രദ്ധിക്കുക
http://www.mathrubhumi.com/php/newFrm.php?news_id=1213459
http://frames.mathrubhumi.com/story.php?id=34487&cat=6&sub=18&subit=0
http://www.weblokam.com/spiritual/0702/23/1070223019_1.htm
http://www.janmabhumionline.net/content/view/4041/59/
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20News&programId=1073759993&contentId=5231297&contentType=EDITORIAL&tabId=11&BV_ID=@@@
വേറൊന്നും പറയാനില്ല
--prasanth|പ്രശാന്ത് 11:39, 24 മാർച്ച് 2009 (UTC)
ഒരു ചെറിയ കാര്യം. ചെട്ടികുളങ്ങരയിൽ നിന്നും ഏകദേശം 8-10 കി.മീ. പടിഞ്ഞാറ് മാറി(ഹരിപ്പാട്-തൃക്കുന്നപ്പുഴ വീഥി) 'മഹാദേവികാട്' എന്നൊരു സ്ഥലമുണ്ട്. ഈ സ്ഥലനാമത്തിന്റെ കാര്യത്തിലും ദ്വിത്ത്വസന്ധി വരുന്നില്ല. മഹാദേവി+കാട്->മഹാദേവിക്കാട് ആകുന്നില്ല. കാരണം കൃത്യമായി അറിയില്ല--prasanth|പ്രശാന്ത് 13:23, 24 മാർച്ച് 2009 (UTC)
വരുമാനം
തിരുത്തുക“ | തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ് | ” |
ഈ വാചകത്തിനു റഫറൻസായി നൽകിയ ഈ ലിങ്കിൽ http://chettikulangara.org/html/chtkgra_abt_tmpl_01.html അങ്ങനെയൊന്നും കാണുന്നില്ല. മാത്രമല്ല ഇതൊരു റഫറൻസായി സ്വീകരിക്കാൻ പറ്റുകയുമില്ല. fact ഫലകം വീണ്ടും ചേർക്കുന്നു.--Anoopan| അനൂപൻ 16:27, 23 മാർച്ച് 2009 (UTC)
ഒരു ന്യൂസ് ചാനലിൽ ഇതെക്കുറിച്ചുവന്ന ഒരു വാറ്ത്തയും പരിഗണിച്ചാണ് ഇങ്ങനെ ചേർത്തിട്ടുള്ളത്. മറ്റ് ഉപോൽബലകമായ തെളിവുകളൊന്നും വെബ്ബിൽ ലഭ്യമല്ലാത്തതിനാലാണ് കിട്ടിയവ മാത്രം ചേർത്തത്. -ലേഖകൻ --prasanth 16:58, 23 മാർച്ച് 2009 (UTC)
- പ്രശാന്ത്, ഇത്തരം കാര്യങ്ങൾക്ക് മൂന്നാം കക്ഷി അവലംബമാണ് വേണ്ടത്.. അതായത് ഒരു ദിനപ്പത്രത്തിൽ വന്ന വാർത്തയോ മറ്റോ.. അമ്പലത്തിന്റെ തന്നെ വെബ്‌സൈറ്റിലുള്ള അവകാശവാദങ്ങൾ ഈ വാക്യത്തിന് റെഫറൻസ് ആയി നൽകുന്നത് ഉചിതമല്ല. --Vssun 17:16, 23 മാർച്ച് 2009 (UTC)
മറ്റൊരു അവലംബവും വെബ്ബിൽ ലഭ്യമല്ലാത്തതുകൊണ്ട് അതു ചേർത്തുവെന്നേയുള്ളു. മേല്പ്പറഞ്ഞ വിഷയത്തെപ്പറ്റി കൂടുതൽ വാറ്ത്തകൾ കിട്ടിയാൽ ചേർക്കാം.--prasanth 17:25, 23 മാർച്ച് 2009 (UTC)
- ഉചിതമായ അവലംബം നൽകാതെ {{fact}} ഫലകം നീക്കം ചെയ്യുന്നതും നല്ല പ്രവണതയല്ല.. കൂടാതെ.. ഇംഗ്ലീഷ് വിക്കിപീഡിയയിലേക്ക് റെഫറൻസ് നൽകുന്ന രീതിയും ശരിയല്ല.. --Vssun 17:31, 23 മാർച്ച് 2009 (UTC)
{{fact}} ഫലകം പഴയതുപോലെ ആക്കിയിട്ടുണ്ട്.--prasanth 18:02, 23 മാർച്ച് 2009 (UTC)
മേല്പറഞ്ഞ കാര്യം വളരെ വേഗത്തിൽ മാറ്റേണ്ടതുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അത്ര വരുമാനും മേൽ പറഞ്ഞ ക്ഷേത്രത്തിന് ഉണ്ടാകില്ല. പിന്നെയെങ്ങനെയാണ് ശബരിമല കഴിഞ്ഞാൽ ചെട്ടികുളങ്ങര ക്ഷേത്രമാവുന്നത്.--Jigesh talk 08:45, 24 മാർച്ച് 2009 (UTC)
തിരുവതാംക്കൂർ ദ്വേവസത്തിന്റെ കാര്യങ്ങൾ എനിക്ക് അറിയില്ലെ!! --Jigesh talk 08:48, 24 മാർച്ച് 2009 (UTC)
- ജിഗേഷ്, ഗുരുവായൂർ ക്ഷേത്രത്തിന്റെ അഡ്‌മിനിസ്ട്രേഷൻ നടത്തുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അല്ല. ഗുരുവായൂർ ദേവസ്വം എന്നൊരു അഡ്മിനിസ്ട്രേഷൻ ബോർഡ് ആണ്. ലേഖനത്തിലുദ്ദേശിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങൾ എന്നാണ്.--Anoopan| അനൂപൻ 08:50, 24 മാർച്ച് 2009 (UTC)
തിരുവിതാംകൂറ് ദേവസ്വം എന്നു പറഞ്ഞിരിക്കുന്നത് പ്റത്യേകം ശ്രദ്ധിക്കുക.--prasanth|പ്രശാന്ത് 11:39, 24 മാർച്ച് 2009 (UTC)
ക്ഷേത്രത്തെക്കുറിച്ച് വന്ന ഒരു പത്രവാർത്തയുടെ താൾ അവലംബമായി ചേർത്തിട്ടുണ്ട്. ആ ചിത്രം, പത്രവാർത്ത അതേപടി സ്കാൻ ചെയ്തതാണ്. അതിനാൽ പകർപ്പവകാശത്തെപ്പട്ടി സംശയമുണ്ട്.--prasanth|പ്രശാന്ത് 06:42, 30 മാർച്ച് 2009 (UTC)
- ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റില്ല.. അവലംബം ശരിയാക്കിയിട്ടുണ്ട്.. --Vssun 06:51, 30 മാർച്ച് 2009 (UTC)
പത്രവാർത്ത, പ്രസിദ്ധീകരിച്ച പത്രം, തിയ്യതി മുതലായവ ചേർത്ത് റഫറൻസായി നൽകാവുന്നതാണ്> --ചള്ളിയാൻ ♫ ♫ 07:10, 30 മാർച്ച് 2009 (UTC)
തിരുവിതാംകൂർ ദേവസ്വം വക ക്ഷേത്രങ്ങളിൽ വരുമാനത്തിൻറെ കാര്യത്തിൽ രണ്ടാം സ്ഥാനം ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിനാണെന്ന് വിവിധ പത്രങ്ങളിൽ പലപ്പോഴായി വാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുമുണ്ട്.തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാൽ അത് ഏറെക്കുറെ ശരിയുമാവാം. പലപ്പോഴും പത്രവാർത്തകൾ ആധികാരിക രേഖകൾ അവലംബിച്ചല്ല. കേട്ടു കേഴ്വികളും അതിശയോക്തികളുമാണ് അവർ എഴുതുന്നത്. പ്രാദേശിക പേജുകളിലാണ് കൂടുതലായും ഇത്തരം പ്രസ്താവനകൾ. അതിനാൽ പ്രാദേശിക കൂട്ടായ്മയെ തൃപ്തിപ്പെടുത്തുന്തിനപ്പുറം പ്രസക്തി അവയ്ക്കില്ല എന്നതാണ് വാസ്തവം. Harikumar Elayidam (സംവാദം) 04:15, 8 ഏപ്രിൽ 2020 (UTC)
പ്രതിഷ്ഠ
തിരുത്തുകആരാണ് ഈ ശ്രീ ഭദ്ര? ഭദ്രകാളിയോ? --ചള്ളിയാൻ ♫ ♫ 05:37, 24 മാർച്ച് 2009 (UTC)
- ശ്രീ എന്നാൽ ലക്ഷ്മി എന്നും ഭദ്ര എന്നാൽ ഭയാനകമായ, ഭീബത്സമായ എന്നർത്ഥം ഉണ്ട്. അപ്പോൾ ശരിക്കും സംശയിക്കേണ്ടതു തന്നെ! ഭദ്രകാളിയാണോ? അതോ? --Jigesh talk 08:42, 24 മാർച്ച് 2009 (UTC)
ദേവീപ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും ദേവതാസങ്കല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനെപ്പറ്റി കൂടുതലായി ലേഖനത്തിൽ ചേറ്ത്തിട്ടുണ്ട്.--prasanth|പ്രശാന്ത് 11:39, 24 മാർച്ച് 2009 (UTC)
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നുവെന്നും അത് ആര്യബ്രാഹ്മണർ സ്ഥാപിച്ചതല്ല എന്നും അവിടത്തെ ആചാരങ്ങളിൽ നിന്നും പ്രസാദമായി നൽകുന്ന മാങ്ങാക്കറിയിൽ നിന്നും മനസ്സിലാക്കാമല്ലോ. ഇപ്പോൾ ചരിത്രമായി കൊടുത്തിരിക്കുന്ന കാര്യം സംശയാസ്പദമാൺ. --ചള്ളിയാൻ ♫ ♫ 09:11, 24 മാർച്ച് 2009 (UTC)
കൊഞ്ചുമാങ്ങ ഒരു പ്രസാദമല്ല, അതു വീടുകളിൽ തയ്യാറാക്കുന്നതാണ്. കൂടുതലായി ലേഖനത്തിൽ ചേറ്ത്തിട്ടുണ്ട്.--prasanth|പ്രശാന്ത് 11:39, 24 മാർച്ച് 2009 (UTC)
- മറ്റേ മാങ്ങയുടെ കാര്യമാ പറഞ്ഞത്(കടുമാങ്ങ). മാത്രവുമല്ല. ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതും പ്രസാദമായി തരുന്നതും മറ്റും ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളുടെ പാരമ്പര്യമാണ്. ഹിന്ദു ക്ഷേത്രങ്ങളായി പരിണമിച്ച ശേഷം അവ കൈവിടാഞ്ഞതാണ്.
പിന്നെ ശ്രീദേവി ക്ഷേത്രം എന്നാൺ പറയുന്നതെങ്കിൽ അത് ലക്ഷ്മീ ദേവി തന്നെയല്ലേ? ഭദ്രകാളിയെങ്കിൽ പിന്നെ പാർവതിയല്ലേ വരിക? --ചള്ളിയാൻ ♫ ♫ 12:14, 24 മാർച്ച് 2009 (UTC)
ദേവതാസങ്കല്പത്തെപ്പറ്റി കൂടുതലായി ലേഖനത്തിൽ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഇവിടെ സരസ്വതീസങ്കല്പമനുസരിച്ച് നവരാത്രി സംഗീതോത്സവവും നവരാത്രി പൂജയും ഒക്കെ നടക്കാറുണ്ട്. അതുപോലെ തന്നെ മറ്റു കാളീക്ഷേത്രങ്ങളിലെപ്പോലെ ഇവിടുത്തെ തോറ്റംപാട്ടും പ്രസിദ്ധമാണ്. കൂടുതലായി അതൊന്നും പ്രതിപാദിക്കാതിരുന്നത് സമയപരിമിതി മൂലമാണ്. അനുബന്ധമായി ചേർത്തതു പോലെ ഇനിയും കൂടുതലായി പറയുവാനുണ്ട്. അതെല്ലാം വഴിയെ ചേറ്ക്കുന്നതാണ്. ഈ ലേഖനം ഇപ്പോഴും പണിപ്പുരയിലാണ് എന്ന കാര്യം ദയവ് ചെയ്ത് ശ്രദ്ധിക്കുക.--prasanth|പ്രശാന്ത് 13:11, 24 മാർച്ച് 2009 (UTC)
ബഹുവചനസൂചകമായ പദങ്ങൾ ചെട്ടി, മഹാദേവി, തേവർ, ഐവർ, പാണ്ഡവർ തുടങ്ങിയവക്ക് ശേഷം ഇരട്ടിപ്പില്ല. --117.204.112.213 13:29, 24 മാർച്ച് 2009 (UTC)
ക്ഷേത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഐതിഹ്യത്തിന് അവലംബം ചേർക്കണമെന്നു പറഞ്ഞിരിക്കുന്നു. ഐതിഹ്യം കഥയല്ലേ അതിനു എങ്ങനെയാണ് തെളിവ് നൽകുക.--prasanth|പ്രശാന്ത് 06:45, 30 മാർച്ച് 2009 (UTC)
അത്തരം ഐതിഹ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുൾല ഗ്രന്ഥങ്ങൾ വേണം ചേർക്കാൻ. അല്ലെങ്കിൽ ആർക്കും കഥകൾ മിനഞ്ഞ് ഐതിഹ്യമാക്കി ചേർക്കാം. പൊടിപ്പും തൊങ്ങലും ചേർത്ത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല അംഗീകരിക്കപ്പെട്ടിട്ടുള്ള ഐതിഹ്യ ഗ്രന്ഥമാൺ. ക്ഷേത്രത്തിന്റെ സുവനീറും മറ്റും ഒരു നിവൃത്തിയില്ലെങ്കിൽ ചേർക്കാവുന്നതാണെന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 07:08, 30 മാർച്ച് 2009 (UTC)