ചവിട്ടുനാടകം ഒരു colonial imposition ആണെന്ന് പറയുന്നത് ശരിയായിരിക്കാം. എന്നാൽ തെളിവുകൊടുക്കാതെ അങ്ങനെ എഴുതുന്നത് ശരിയല്ല.Georgekutty 00:46, 16 ഫെബ്രുവരി 2009 (UTC)Reply

ഫോൽക് ലോർ മറ്റും പഠനവിഷയമാക്കിയിട്ടുള്ള മംഗലാട്ട് ആണ് ആ വരി എഴുതിയതെന്നു തോന്നുന്നു. തെളിവ് അദ്ദേഹത്തിൻറെ പക്കൽ കാണുമായിരിക്കും --ചള്ളിയാൻ ♫ ♫ 04:47, 16 ഫെബ്രുവരി 2009 (UTC)Reply


"ഉദയംപേരൂർ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതർ നിശ്ചയിച്ചു." ഈ വാക്യത്തിലും ഇതിനടുത്ത വാക്യത്തിലും പരാമർശിക്കപ്പെടുന്ന "പുതുവിശ്വാസികൾ" ആരാണ്? പുതിയതായി ക്രിസ്തുമതത്തിൽ ചേർന്നവർ എന്നാണോ ഉദ്ദേശിക്കുന്നത്. പക്ഷേ ഉദയംപേരൂർ സൂനഹദോസ് വരുത്തിയ പരിഷ്കാരങ്ങൾ ഇവിടെ പണ്ടുമുതലേ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെയാണ് ലക്‌ഷ്യമാക്കിയത്. "കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ" ആണ് ചവിട്ടുനാടകങ്ങൾ ഉണ്ടാക്കിയത് എന്നു തുടർന്ന് പറയുമ്പോൾ, ക്രൈസ്തവമായതൊന്നും കേരളീയമല്ല എന്ന സൂചനയുമുണ്ട്. ലേഖനത്തിന്റെ ആദ്യരൂപത്തിൽ, ക്രിസ്ത്യാനികളെ കഥകളിയിൽ നിന്നകറ്റാനാണ് ചവിട്ടുനാടകം കൊണ്ടുവന്നത് എന്നായിരുന്നു. ഇതുകേട്ടാൽ തോന്നും, ഉദയമ്പേരൂർ സൂനഹദോസ് നടന്ന കാലത്തെ കേരളത്തിൽ, കഥകളി പൂർണ്ണവളർച്ച പ്രാപിച്ച് ക്രിസ്ത്യാനികളുടെ ഇടയിൽപോലും അസ്വാദകരെ നേടിയിരുന്നെന്ന്. അക്കാലത്ത് കഥകളി എന്നൊരു കലാരൂപമേ ഉണ്ടായിരുന്നില്ല. പിന്നീട് രൂപപ്പെട്ട് വളർന്നതിനുശേഷവും, അത് ഹിന്ദുക്കളിൽ തന്നെ ഉപരിവർഗ്ഗത്തിനിടയിൽ മാത്രമാണ് പ്രചരിച്ചത്. കഥകളി എന്നുപറയുമ്പോൾ നാം ഇന്ന് മനസ്സിലാക്കുന്ന കലാരൂപവും ചവിട്ടുനാടകവും ഏതാണ്ട് ഒരേകാലത്ത് രൂപപ്പെട്ടവയാണ്. കഥകളി പിൽക്കാലങ്ങളിൽ നേടിയ sophistication ഒന്നും ചവിട്ടുനാടകത്തിനില്ല എന്നു സമ്മതിക്കാം. അതിന്റെ ഉത്ഭവത്തിനുപിന്നിൽ പാശ്ചാത്യസ്വാധീനം ഉണ്ടായിരുന്നെന്നതും നിഷേധിച്ചിട്ടു കാര്യമില്ല. എന്നാൽ ഒരു വലിയവിഭാഗം സാധാരണമനുഷ്യർ അത് ആസ്വദിച്ചിരുന്നു. അവരെ ഏതെങ്കിലും കലാരൂപത്തിൽ നിന്ന് പിന്തിരിപ്പിച്ചാണ് അത് വളർന്നത് എന്നു പറയുന്നതിൽ കാര്യമില്ല. അവർക്കിടയിൽ ഉണ്ടായിരുന്ന കലാപരമായ ശൂന്യത ഒരളവുവരെ നികത്തുകയാണ് അത് ചെയ്തത്.Georgekutty 11:39, 16 ഫെബ്രുവരി 2009 (UTC)Reply

തമിഴ് (ഭാഷ) ആസ്വാദനത്തിനു ചിലപ്പോൾ തടസ്സമുണ്ടാക്കിയിരിയ്ക്കാം--Mpmanoj (സംവാദം) 15:03, 17 ഒക്ടോബർ 2016 (UTC)Reply

ചവിട്ടുനാടകത്തെപ്പറ്റിയുള്ള English Wikipedia ലേഖനം തിരുത്തുക

ചവിട്ടുനാടകത്തെപ്പറ്റിയുള്ള English Wikipedia ലേഖനം പരിഭാഷപ്പെടുത്തി ഇവിടെ ഉൾക്കൊള്ളിച്ചാൽ കൊള്ളാം.PrinceMathewVillarvattam 04:51, 31 മാർച്ച് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചവിട്ടുനാടകം&oldid=2414410" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചവിട്ടുനാടകം" താളിലേക്ക് മടങ്ങുക.