സംവാദം:ഗ്രഹണം
നേർ രേഖയിൽ വരുമ്പൊൾ പൂർണ്ണ ഗ്രഹണവും അല്ലാത്തപ്പോൾ അപൂർണ്ണവും ആണോ? --ചള്ളിയാൻ 03:33, 9 ഏപ്രിൽ 2007 (UTC)
- രാഹു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോൾ ചന്ദ്രൻ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം എന്നു പറയുന്നു. അല്പം == വളരെ അല്പം; പൂർണ്ണമായി മറയുന്നില്ലന്നുമാത്രം--പ്രവീൺ:സംവാദം 05:24, 9 ഏപ്രിൽ 2007 (UTC)
പണ്ടൂ മുതലേ ഭ്രമണപഥം എന്നാണ് കേട്ടിരിക്കുന്നത്.. ഭ്രമണം എന്നത് സ്പിൻ അല്ലേ? പ്രദക്ഷിണപഥം/പ്രദക്ഷിണതലം എന്നൊക്കെ ഉപയോഗിച്ചു കൂടേ?--Vssun 09:58, 9 ഏപ്രിൽ 2007 (UTC)
- ഭ്രമണത്തിന് ചുറ്റിക്കറങ്ങുന്നത് എന്നേ അര്ത്ഥമുള്ളു. (ഭ്രമം ഭ്രമരം ഒക്കെ വണ്ടല്ലേ) അത് സ്പിന് ആകാം റൊട്ടേഷനാകാം. അതോണ്ട് ഭ്രമണം എന്താണെന്ന് ഇനി റീഡിഫൈന് ചെയ്യേണ്ടെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 12:23, 18 മാർച്ച് 2008 (UTC)
ആമുഖത്തിൽ കൊടുത്തതുപോലെയാണെങ്കിൽ transitഉം ഗ്രഹണമാകില്ലേ. ഇം വിക്കിയിൽ രണ്ടും വെവ്വേറെയാണ് കൊടുത്തിരിക്കുന്നത്. An eclipse is an astronomical event that occurs when one celestial object moves into the shadow of another - തിന്റെ മലയാളം എന്താ? ഇത് ഉപയോഗിച്ചാൽ വ്യത്യാസം വരുമല്ലോ. transit ന് വിക്കിയിൽ ലേഖനമുണ്ടോ?-- റസിമാൻ ടി വി 02:04, 21 ജൂലൈ 2009 (UTC)
സംതരണം കാണുക--Shiju Alex|ഷിജു അലക്സ് 02:46, 21 ജൂലൈ 2009 (UTC)
കണ്ടു. ഗ്രഹണത്തിന്റെ ആമുഖം മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 02:49, 21 ജൂലൈ 2009 (UTC)
ഒരു സരോസ് ചക്രത്തിൽ(പതിനെട്ട് വർഷം കൊണ്ട്) 48 പൂർണ്ണ സൂര്യഗ്രഹണങ്ങൾ ഉണ്ടോ? നൂറുവർഷത്തിനിടയിൽ 250 ഓളം സൂര്യഗ്രഹണങ്ങളാണ് കാണപ്പെടാറ്. അതിൽ എല്ലാം പൂർണ്ണഗ്രഹണങ്ങൾ ആകണമെന്നും ഇല്ല.അപ്പോൾ ഇത് ശരിയാവുമോ? --Edukeralam|ടോട്ടോചാൻ 15:00, 22 ജൂലൈ 2009 (UTC)
ഒരു സരോസ് ചക്രം 18 വർഷം കൊണ്ട് അവസാനിക്കുന്നതല്ല് . ഒരു സരോസ് ചക്രത്തിലെ 2 ഗ്രഹണങ്ങൾ തമ്മിൽ 18 വർഷത്തെ വ്യത്യാസമുണ്ട് എന്നതാണ്. ഇന്ന് നടന്ന ഗ്രഹണം 136-ആം സരോസ് ചക്രത്തിലേതാണ്. ഇത് നോക്കൂ. The next event from this series will be on August 2, 2027. 18 വർഷത്തെ വ്യത്യാസം കണ്ടില്ലേ -- റസിമാൻ ടി വി 15:11, 22 ജൂലൈ 2009 (UTC)
നാസയുടെ പേജിതാ. ഇന്നത്തെ ഗ്രഹണം ഉൾപ്പെടുന്ന ചക്രം 1360-ൽ തുടങ്ങി 2622-ൽ അവസാനിക്കുന്നതാണ്. -- റസിമാൻ ടി വി 15:13, 22 ജൂലൈ 2009 (UTC)
നന്ദി റസിമാൻ, "18 കൊല്ലം 11 ദിവസം 8 മണിക്കൂർ ആണു് ഒരു സരോസ് ചക്രത്തിന്റെ കാലയളവു്" സരോസ് ചക്രം എന്ന ഉപശീർഷകത്തിലെ ഭാഗമാണിത്. ആ ശീർകത്തിനു കീഴിലെ വാചകങ്ങൾ അപ്പോൾ കുറേക്കൂടി വ്യക്തത വരുത്തണം. --Edukeralam|ടോട്ടോചാൻ 15:17, 22 ജൂലൈ 2009 (UTC)
ചെറുതായി മാറ്റിയിട്ടുണ്ട്. ഇപ്പോൾ വ്യക്തമായോ. സരോസ് ചക്രത്തിന് ഏതായാലും സ്വന്തം ലേഖനം വേണ്ടതാണ് -- റസിമാൻ ടി വി 15:22, 22 ജൂലൈ 2009 (UTC)
"ഓരോ സരോസ് ചക്രത്തിലും 43 പൂർണ്ണ സൂര്യഗ്രഹണങ്ങളും 28 പൂർണ്ണ ചന്ദ്രഗ്രഹണങ്ങളുമാണുണ്ടാവുക." ഈ വാചകവും പ്രശ്നമല്ല, താങ്കൾ തന്ന നാസയുടെ ലിങ്ക് തന്നെ നോക്കുക അതിൽ 44 പൂർണ്ണഗ്രഹണങ്ങളാണ്. 43 എന്നത് ശരാശരി ആണോ?--Edukeralam|ടോട്ടോചാൻ 15:24, 22 ജൂലൈ 2009 (UTC)
ഇപ്പളാ കാണുന്നത്. ഈ സൈറ്റിൽ കണ്ടതു നോക്കൂ : Due to the ellipticity of the orbits of the Earth and Moon, the exact duration and number of eclipses in a complete saros is not constant. A series may last 1226 to 1550 years and is comprised of 69 to 87 eclipses, of which about 40 to 60 are central. സരോസെ 145-ൽ 41 പൂർണ്ണ സൂര്യഗ്രഹണങ്ങളേ ഉള്ളൂ എന്നും കാണുന്നു. ആ താളിനെ അടിസ്ഥാനമാക്കി ഒരു സരോസ് ലേഖനം ഉണ്ടാക്കണം -- റസിമാൻ ടി വി 15:29, 22 ജൂലൈ 2009 (UTC)
അപ്പോൾ സരോസ് ചക്രം വീണ്ടു തിരുത്തേണ്ടി വരും....--Edukeralam|ടോട്ടോചാൻ 15:49, 22 ജൂലൈ 2009 (UTC)