സംവാദം:ഗ്യാസ് വെൽഡിങ്ങും കട്ടിങ്ങും

(സംവാദം:ഗ്യാസ് വെൽഡിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 4 വർഷം മുമ്പ് by Vinayaraj in topic വെൽഡനം

ഉള്ളടക്കമനുസരിച്ച് തലക്കെട്ട് ഓക്സി-ഫ്യൂവൽ വെൽഡിംഗും കട്ടിംഗും എന്നാക്കാമോ എന്നു പരിശോധിക്കുക.--റോജി പാലാ (സംവാദം) 09:42, 6 ഒക്ടോബർ 2020 (UTC)Reply

ഉള്ളടക്കത്തിലെ മലയാളീകരണം ഒഴിവാക്കണം. (ഛേദനടോർച്ച്, വാതക വെൽഡനം, ജ്വാലാച്ഛേദനം, ലോഹ രൂപീകരണം), ....... --റോജി പാലാ (സംവാദം) 13:52, 6 ഒക്ടോബർ 2020 (UTC)Reply

അവലംബം

തിരുത്തുക

@Yadhu Krishna M: ലേഖനത്തിൽ യാതൊരു അവലംബവും ഇല്ല. ദയവായി അവലംബങ്ങൾ ചേർത്ത് ലേഖനങ്ങൾ എഴുതുന്നത് നന്നായിരിക്കും. അതിനായി വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന താൾ കാണുക.--റോജി പാലാ (സംവാദം) 11:12, 8 ഒക്ടോബർ 2020 (UTC)Reply

@Rojypala: സർ, എനിക്ക് അത് തീരെ മനസിലാകുന്നില്ല. ദയവായി എനിക്ക് അവലംബം ചേർത്തു തരാമോ. അത് എങ്ങനെ ആണെന്ന് ഞാൻ പിനീട് മനസിലാക്കിക്കോളം. താളിന്റെ ആദ്യം ഭാഗങ്ങൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ തർജമ ആണ് (oxy-fuel welding). വാതക വെൽഡനം, ജ്വാലാഛേദനം എന്നീ ഭാഗങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഫെലിക്‌സ് വുത്കെയുടെ വാതകവെൽഡനം എന്ന പുസ്തകം (ആദ്യ പതിപ്പ് 1974) ആണ്. പദോൽപ്പത്തി അതിൽ നിന്നും സ്വീകൃതം. Yadhu Krishna M (സംവാദം) 13:02, 8 ഒക്ടോബർ 2020 (UTC)Reply

ഞാൻ സാറല്ലെന്ന് ആദ്യമെ സൂചിപ്പിച്ചുകൊള്ളട്ടെ. അവലംബം ചേർക്കുന്ന രീതി പിന്നീട് മനസിലാക്കിയാൽ കാര്യങ്ങൾ ശരിയാകില്ല. അവലംബത്തെ ആശ്രയിച്ചാണ് താങ്കൾ എഴുതുന്ന കാര്യങ്ങളുടെ വിശ്വാസ്യത ഇരിക്കുന്നത്. ദയവായി ആ ലിങ്ക് വായിച്ച് അവലംബം ചേർക്കുന്ന വിധം മനസിലാക്കിയ ശേഷം വലിയ ലേഖനങ്ങൾ എഴുതുന്നതു നന്നായിരിക്കും. തർജ്ജമ ചെയ്യുന്ന മാതൃലേഖനത്തിൽ അവലംബങ്ങൾ കാണും. അതു പിന്തുടരുക. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടൊക്കെ ഉണ്ടാകും. നിലവിൽ ഏതെങ്കിലും ഒരു ലേഖനം എടുത്തു നോക്കിയാലും കാണാം ഈ അവലംബ പരിപാടി. പിന്നെ എല്ലാം ശീലമാകും. ഇവിടെയുള്ള മിക്ക ഉപയോക്താക്കൾക്കും ആദ്യം കുറച്ചു ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം നന്നായി വരുന്നുണ്ട്. അതുപോലെ താങ്കൾക്കും മനസിലാക്കാവുന്നതേ ഉള്ളു.--റോജി പാലാ (സംവാദം) 13:11, 8 ഒക്ടോബർ 2020 (UTC)Reply

വെൽഡനം

തിരുത്തുക

വെൽഡനം എന്ന വാക്ക് ശാസ്ത്രസാഹിത്യപരീഷത് ഉപയോഗിച്ചു എന്നകാര്യം മാത്രംകൊണ്ട് അതിനെ മലയാളത്തിൽ കൊണ്ടുവരുന്ന പ്രവൃത്തിയെ സാധുവാക്കാൻ ഉപയോഗിക്കുന്നത് തെറ്റാണ്. ഈ വാദം ഉപയോഗിച്ച് മറ്റു ഇംഗ്ലീഷ് വെർബുകളെ മലയാളീകരിച്ചുതുടങ്ങിയാൽ മലയാളം വിക്കിപീഡിയ ഒരു തമാശയായി മാറും. പൊതുസമൂഹം വ്യാപകമായി ഉപയോഗിക്കുന്നവാക്കുകളേ വിക്കിപീഡിയയിൽ വരേണ്ടൂ. ഇവിടെ എഴുതുന്നവർ വാക്കുകൾ പുതുതായി കണ്ടുപിടിക്കുന്നത് തടയുകതന്നെ വേണം.--Vinayaraj (സംവാദം) 17:00, 8 ഒക്ടോബർ 2020 (UTC)Reply

"ഗ്യാസ് വെൽഡിങ്ങും കട്ടിങ്ങും" താളിലേക്ക് മടങ്ങുക.