മാറ്റങ്ങൾ തിരുത്തുക

ഈ താളിൽ ധാരാളം പ്രശ്നങ്ങളുണ്ട്. വിവരങ്ങൾ തീരെക്കുറവുമാണ്. എന്നാലും "തീർഥാടകർ" എന്ന പ്രയോഗം "കർസേവകർ" എന്നാക്കുന്നതും "മുൻകൂട്ടിതയ്യാറാക്കിയ പദ്ധതിപ്രകാരം" എന്ന പ്രയോഗം മായ്ച്ചുകളയുന്നതും സംവാദം താളിൽ ഒരു ചർച്ച നടത്തിക്കൊണ്ട് ആവശ്യമായ അവലംബത്തോടെയാവുന്നതാണ് നല്ലത്. ഈ തിരുത്തൽ കാണുക. അങ്ങനെ ഒരു ചർച്ച നടന്നില്ലെങ്കിൽ (അല്ലെങ്കിൽ അവലംബങ്ങളിലാത്ത പ്രസ്താവനകൾ ചേർക്കപ്പെട്ടാൽ) ഒരുപക്ഷേ ഒരു തിരുത്തൽ യുദ്ധ‌ത്തിലേയ്ക്കാവും അത് നീങ്ങുക.

"കർസേവകർ" എന്ന് മാറ്റുന്നത് ആ പ്രയോഗമുള്ള ഒരു അവലംബമെങ്കിലും ചേർത്തുകൊണ്ടാവണം (കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല). "മുൻകൂട്ടിതയ്യാറാക്കിയ പദ്ധതിപ്രകാരം" എന്ന പ്രസ്താവന നീക്കം ചെയ്യുന്നത് ആ പ്രസ്താവനയ്ക്ക് അവലംബം ആവശ്യപ്പെടുകയും മതിയായ സമയത്തിനുള്ളിൽ അത് ലഭിക്കാതിരിക്കുകയും ചെയ്താലാവണം. താളുകൾ ശുദ്ധീകരിക്കുന്നത് ഇങ്ങനെ അക്കാദമിക രീതിയിലാണെങ്കിൽ അത് തിരുത്തൽ യുദ്ധത്തിലേയ്ക്ക് നീങ്ങാനുള്ള സാദ്ധ്യത കുറവാണ്. --അജയ് ബാലചന്ദ്രൻ സംവാദം 13:11, 3 മാർച്ച് 2013 (UTC)Reply

ഈ ലേഖനം ഗോധ്ര സംഭവത്തെക്കുറിച്ചുള്ളതല്ലാത്തതു കൊണ്ടാണ് വിശദാംശങ്ങൾ ഒഴിവാക്കിയത്. വിവരങ്ങൾ കുറവാണെങ്കിലും ഉള്ള വിവരങ്ങൾക്ക് അവലംബങ്ങൾ ഉണ്ട്. അതുകൊണ്ടാണ് അപൂർണ്ണം ഫലകം ചേർത്തത്.--ഇർഷാദ്|irshad (സംവാദം) 13:23, 3 മാർച്ച് 2013 (UTC)Reply
കർസേവകർ എന്നതിന് താങ്കൾ അവലംബം ചേർത്തതോടെ അതിൽ ആർക്കും അവലംബത്തോടെയല്ലാതെ ഇനിയൊരു മാറ്റം വരുത്താൻ സാധിക്കില്ല. അതുപോലെ "ഈ താൾ ഗോധ്ര സംഭവത്തെപ്പറ്റിയല്ലാത്തതിനാൽ അതിന്റെ വിശദാംശങ്ങൾ നീക്കം ചെയ്യുന്നു" എന്നൊരു പ്രസ്താവന സംവാദം താളിൽ കൊടുത്തശേഷം മാറ്റം വരുത്തുന്നതായിരുന്നു നല്ലത്. --അജയ് ബാലചന്ദ്രൻ സംവാദം 13:46, 3 മാർച്ച് 2013 (UTC)Reply

നന്ദി, നല്ല നിർദേശങ്ങൾ.--ഇർഷാദ്|irshad (സംവാദം) 16:23, 3 മാർച്ച് 2013 (UTC)Reply

"ഗുജറാത്ത് കലാപം (2002)" താളിലേക്ക് മടങ്ങുക.