സംവാദം:ക്ഷത്രിയൻ
വർമ്മമാരും മന്നാടിയാന്മാരും ക്ഷത്രിയരല്ലെ?--Sahridayan 05:37, 30 മാർച്ച് 2010 (UTC)
- അതെ. പക്ഷെ, ഈ രണ്ടു ജാതികളും 17-ആം നൂറ്റാണ്ടിനു ശേഷം നിലവിൽ വന്നവ ആണു. ഇവർ യതാറ്തതിൽ നായന്മാരായിരുന്നു. തുളുനാട്ടിലെ ബ്രാഹ്മണർ A.D.1617-ഇൽ നായർ ആയ കോലത്തിരി ഉദയ വർമ്മനെ "വർമ്മ" ആയി ഉയർത്തി. ഇദ്ദേഹം ആണു ആദ്യത്തെ വർമ്മ. മന്നാടിയാന്മാർ നായരിലെ ഒരു വിഭാഗം ആണു. ഒരു ഉപജാതി എന്നതിൽ ഉപരി, ഇവരെ വ്യതസ്തമായ ഒരു ജാതി ആയി ആരും കണക്കാക്കുന്നില്ല. 122.177.217.31 13:58, 2 ഏപ്രിൽ 2010 (UTC)
കേരളത്തിലെ നായന്മാർ വൈശ്യവിഭാഗത്തില്പ്പെട്ടവരാണെന്ന് എവിടെയൊക്കെ വായിച്ചതായോർക്കുന്നു. നാഗന്മാരും ആയന്മാരും ചേർന്നാണ് നായന്മാരുണ്ടായത്, ഈ രണ്ട് വിഭാഗവും വൈശ്യവിഭാഗമണ്. പി.കെ ബാലകൃഷ്ണന്റെ 'കേരളത്തിലെ ജാതിവ്യവസ്ഥ' എന്ന പുസ്തകത്തിൽ കൂടുതൽ വിവരങ്ങൾ ഉണ്ടെന്ന് തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് 95.84.89.176 (സംവാദം • സംഭാവനകൾ)
- who told nayars are brahmin?. they are not wearing poonal. kshatriyas also wear poonal. Nayars are not kshtriyas. They are shudras.Parayar caste of south indians wear poonal during their funaral ceremonies— ഈ തിരുത്തൽ നടത്തിയത് 115.184.68.153 (സംവാദം • സംഭാവനകൾ)
നാഗന്മാർ ക്ഷത്രിയർ ആയിരുന്നു(നഗവംശ ക്ഷത്രിയർ)അവരാണ് നായർ മാരുടെ പൂർവികർ എന്ന് പറയപെടുന്നു.
പരശു രാമനാൽ പലായനം ചെയ്യപെട്ട നാഗന്മാർ(നഗവംശ ക്ഷത്രിയർ) എന്ന ക്ഷത്രിയർ ആണ് നായർ എന്നാണ് പറയപെടുന്നത്.ക്ഷത്രിയർക്കു വംശനാശം വന്നു എന്നും അതിനാൽ ഇപ്പോഴത്തെ രജപുത്രർ, നായർ എന്നിവർ യതാർത ക്ഷത്രിയർ അല്ല എന്നും കേരളത്തിലെ നമ്പൂതിരികളടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു(അവരുടെ ചില ലിഖിതങ്ങളിൽ അങ്ങനെ അഭിപ്രയപ്പെടുന്നു). എല്ലാ നായർ ഉപജാതികളും ക്ഷത്രിയർ അല്ല എന്നും അഭിപ്രയം ഉണ്ട്.
ജാതി വ്യവസ്ഥയുടെ അടിസ്ഥാനം തൊഴിലിനെ ആസ്പദമാക്കി ആണ് അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ നായർ മാർ ക്ഷത്രിയർ തന്നെ ആണ്. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു.ബഹുഭൂരിഭാഗം രാജാക്കന്മാരും നായർ അല്ലെങ്ങിൽ നായർ ഉപജാതിയിൽ പെട്ടവർ ആയിരുന്നു.— ഈ തിരുത്തൽ നടത്തിയത് 112.79.40.58 (സംവാദം • സംഭാവനകൾ)
സംശയം
തിരുത്തുകനായർ തന്നെയാണോ ക്ഷത്രിയർ?--സുഗീഷ് (സംവാദം) 04:57, 4 മാർച്ച് 2018 (UTC)
ചേരമാൻ പെരുമാളിനു ശേഷം ക്ഷത്രിയർ ഉണ്ടായിട്ടില്ല.ഉണ്ടായത് സാമന്തക്ഷത്രിയർ ആയിരുന്നു.നയൻമാരിൽനിന്നും ഉയർത്തപ്പെട്ട ഒരു വിഭാഗം ആണ് ഇവരിൽ പലരും.ക്ഷത്രിയ കർമ്മം ചെയ്ടിരുന്നെങ്കിലും നമ്പൂതിരിമാർ ഇവരെ ശൂദ്രരായി തന്നെ കണക്കാക്കി പോന്നു.ക്ഷത്രിയസ്ഥാനം ലഭിക്കാനായി സാമന്തൻമാർ ഹിരണ്യഗർഭം പോലുള്ള ആചാരങ്ങൾ നടത്തിയിരുന്നതായി പല രേഖകളിലും ഉണ്ട്. ഉപനയനം (പൂണൂൽ) ചെയ്തവരും അല്ലാത്തവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ജാതി വ്യവസ്ഥയിൽ നായന്മാരുടെ മുകളിൽ ആയിരുന്നു ഇവരുടെ സ്ഥാനം.ശക്തരായ സാമൂതിരിയും വെള്ളാട്ടിരിയും സാമന്തൻ നായർ എന്നാണ് അറിയപ്പെട്ടിരുന്നത്.ഏറാടി, വള്ളോടി വീഭാഗത്തിൽപ്പെട്ടവരായിരുന്നു ഇവർ. ഉപനയനം ചെയ്യാത്തതിനാൽ ഇവരെ ശൂദ്രരായി തന്നെ പരിഗണിച്ചു പോന്നു.വർമ്മ എന്ന സ്ഥാനപ്പേര് കൊണ്ട് ഒരിയ്ക്കലും ക്ഷത്രിയ എന്ന പദവി ഉറപ്പിക്കാൻ കഴിയില്ല പ്രത്യേകിച്ചു കേരളത്തിലെ ജാതിവ്യവസ്ഥ അനുസരിച്ച്.സാമൂതിരിയുടെ അടക്കം തലമുറ കാലങ്ങളായി വർമ്മ എന്ന സ്ഥാനപ്പേര് ഉപയോഗിച്ച് പോരുന്നു.നായന്മാർ നഗവംശികൾ ആണെന്നു കരുതപ്പെടുന്നു എങ്കിലും ക്ഷത്രിയർ ആയി കണക്കാക്കാൻ കഴിയില്ല. നായർ വിഭാഗത്തിൽ ഇപ്പൊഴും ഉൾപ്പെടുന്ന ചില വിഭാഗങ്ങളെ ക്ഷത്രിയ മഹാസഭ അവരിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (കാണുക [1]) ശുദ്ധമായ ക്ഷത്രിയ പദവി കേരളത്തിലെ ജാതിവ്യവസ്ഥ അനുസരിച്ച് ആർക്കും പറയാൻ സാധിക്കില്ല. Outlander07 (സംവാദം) 15:26, 12 ജൂലൈ 2020 (UTC)
ക്ഷത്രിയർ
തിരുത്തുകക്ഷത്രിയർ എന്നത് ഒരു വർണ്ണമാണ്.എന്നാൽ കേരളത്തിൽ ക്ഷത്രിയ ജാതികൾ എല്ലാംതന്നെ നായർ സമുദായത്തിലെ ക്ഷത്രിയ പദവിയുള്ള ഉപജാതിയിൽ പെട്ടവരാണ്. അല്ലായിരുന്നു എങ്കിൽ ഒരു ക്ഷത്രിയ സമുദായവും അതിന് ഉപജാതികളും നിലനിന്നേനെ.എന്നാലിവിടെ അനവധി ക്ഷത്രിയസ്ഥാനമുള്ള ജാതികളുണ്ട്.ഇവയിലെ പല ജാതിളും നായർ സമുദായത്തിലെ ക്ഷത്രിയ സ്ഥാനമുള്ള ഉപജാതികളായ് പരിഗണിക്കുവാനേ സാധിക്കുകയുള്ളു Mattathil Vishnu Pillai (സംവാദം) 05:07, 11 നവംബർ 2020 (UTC)