വിനായക ചതുർഥിക്ക്, ഗണപതിക്ക് നൈവേദ്യമായി കൊഴുക്കട്ട സമർ‍പ്പിക്കാറുണ്ടോ?--ഷാജി 15:10, 5 ജൂൺ 2008 (UTC)Reply

ആ സംഭവത്തിന് മോദകം എന്നല്ലേ പറയുന്നത്? ഇനി കൊഴക്കട്ട തന്നെയാണോന്നും അറിയില്ല.--അഭി 15:17, 5 ജൂൺ 2008 (UTC)Reply
ഇതിന്റെ മൂത്താപ്പനാണോ ഗോതമ്പുണ്ട.--സുഗീഷ് 16:46, 5 ജൂൺ 2008 (UTC)Reply
കൊഴക്കട്ട എന്നാൽ അരിമാവ് വെള്ളം ചേർക്കാതെ ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരം അല്ലേ? അതിനുള്ളിൽ ശർക്കര ഒന്നും ഇടാറില്ലല്ലോ. അതാണ് ഞങ്ങളുടെ നാട്ടിൽ കൊഴക്കട്ട. അല്ല ഇനി കൊഴക്കട്ടയും,കൊഴുക്കട്ടയും വേറേ വേറേ ആണോ?--അനൂപൻ 15:04, 6 ജൂൺ 2008 (UTC)Reply

ശർക്കരയില്ലാത്ത കൊഴുക്കട്ടയോ? ചിന്തിക്കാൻ പോലും വയ്യ ;-) ശർക്കര ചിത്രത്തിൽ കാണാം. പ്രാദേശികമായ വ്യത്യാസം. അനൂപേട്ടൻ പറയുന്ന സാധനത്തിന് ഇവിടെ പിടി എന്ന് പറയും. --അഭി 16:45, 6 ജൂൺ 2008 (UTC)Reply


പിടി എരിവുള്ളസാധനമാ . കേട്ടിട്ടില്ലേ ഈന്തുപിടി കുക പിടി --78.93.106.166 16:46, 6 ജൂൺ 2008 (UTC)Reply

ശർക്കര ഉള്ള സംഭവത്തിനു മോദകം എന്നാണ് കേട്ടിരിക്കുന്നത്.ശർക്കര,നാളികേരം ചേർത്ത് ഉണ്ടാക്കുന്നു.ഇത് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.ശർക്കര ഇല്ലാതെ നാളികേരമോ ചിലപ്പോൾ ജീരകമോ ചേർത്ത് ഉരുളകളാക്കി വെള്ളത്തിലിട്ടുവേവിക്കന്നതാണ് കൊഴുക്കട്ട..പിടി എന്ന സംഭവം ഇതിനിന്നും വ്യത്യസ്തമാണ്.അത് കൊഴുക്കട്ടയുടെ ചെറിയ രൂപമാണ്.കൂടാതെ ഇതുണ്ടാക്കുന്നത് ഇത്തിരി വ്യത്യസ്തമായാണ് അരി നന്നായി അരയാതെ ജലാംശത്തോടെ അടുപ്പിൽ വെച്ച് വറ്റിച്ചെടുക്കും.എന്നിട്ട് ചെറിയ ചെറിയ ഉരുളകളാക്കി വെള്ളത്തിലിട്ട് വേവിച്ചെടുക്കണതാണ് പിടി ഇതിനു കുഞ്ഞിപ്പിടി ,അടച്ചുപിടി എന്നൊക്കെ പറയാറുണ്ട്.ഞാനിങ്ങനെയൊക്കേയാണ് കേട്ടിരിക്കുന്നത്.പ്രാദേശികമായ വ്യത്യാസമുണ്ടായിരിക്കാം--ശാലിനി 10:36, 30 നവംബർ 2008 (UTC)SaliniReply

അപ്പോൾ കണ്ണൂരും,തൃശ്ശൂരും കൊഴുക്കട്ട ഒന്നു തന്നെ. പാലക്കാടു മാത്രമാണു പ്രശ്നം. തമിഴ് സ്വാധീനം ആണോ? :) --Anoopan| അനൂപൻ 10:41, 30 നവംബർ 2008 (UTC)Reply
ഈ താളിലുള്ളതിന് തൃശൂരിൽ കൊഴുക്കട്ട എന്നു തന്നെയാണ് പറയുന്നത്. --Vssun (സംവാദം) 17:42, 10 ജൂലൈ 2013 (UTC)Reply
കൊല്ലത്തും --അഖിലൻ 17:51, 10 ജൂലൈ 2013 (UTC)Reply

പാചകവിധി

തിരുത്തുക

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:25, 29 ഓഗസ്റ്റ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൊഴുക്കട്ട&oldid=3426007" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊഴുക്കട്ട" താളിലേക്ക് മടങ്ങുക.