തലക്കെട്ട് കൊമോഡോ വ്യാളി എന്നാക്കിയാലോ?--Anoopan| അനൂപൻ 18:35, 12 ജൂലൈ 2008 (UTC)Reply

അതുവേണോ? കൊമോഡോ ഡ്രാഗൺ എന്നല്ലേ എല്ലാടത്തും ഉപയോഗിക്കാറുള്ളൂ--പ്രവീൺ:സംവാദം 04:37, 14 ജൂലൈ 2008 (UTC)Reply
ഡ്രാഗൺ എന്നതിന് വ്യാളി അല്ലെങ്കിൽ വലിയ പല്ലി എന്നൊക്കെ നിഘണ്ടുക്കളിൽ കണ്ടു. തലക്കെട്ടിൽ മലയാളം കാണുന്നതല്ലേ ഒരു സുഖം!--Anoopan| അനൂപൻ 05:07, 14 ജൂലൈ 2008 (UTC)Reply
വിക്കിപീഡിയയായിട്ട് അങ്ങിനൊരു തർജ്ജമ തുടങ്ങിവെയ്ക്കേണ്ടന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 06:50, 16 ജൂലൈ 2008 (UTC)Reply
നമ്മളായിട്ട് ഒരു കൃത്രിമത്വം അവതരിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല.. --ജേക്കബ് 15:52, 16 ജൂലൈ 2008 (UTC)Reply

ലേഖനത്തിന്റെ പദാനുപദ പരിഭാഷ പലയിടത്തും തെറ്റുകൾ കയറിക്കൂടാനിടയാക്കിയിട്ടുണ്ട്. എല്ലാം ഒന്നു കുടെ പീർ റിവ്യൂ ചെയ്ത ശേഷം തിരഞ്ഞെടുക്കുന്നതാവും നല്ലത്. എനിക്ക് നോക്കീട്ട് പ്രാന്താവുന്നു. --ചള്ളിയാൻ ♫ ♫ 17:17, 16 ജൂലൈ 2008 (UTC)Reply

"കൊമോഡോ ഡ്രാഗണുകളെ അത്ര വിപുലമായിട്ടല്ലങ്കിലും ശാസ്ത്ര സാഹിത്യങ്ങളിൽ കൊമോഡോ മോണിറ്റർ അല്ലങ്കിൽ കൊമോഡോ ഐലൻഡ് മോണിറ്റർ (Komodo Island Monitor) എന്നൊക്കെ വിളിക്കാറുണ്ട്[1].[അവലംബം ചേർക്കേണ്ടതുണ്ട്] പ്രാദേശികമായി ഇവയെ ‘ഓറ’യെന്നോ ‘ബുവാജ ദുറാത്’ (കര മുതല) എന്നോ ‘ബിയാവക് രാക്സസ‘ (ഭീമൻ രാക്ഷസൻ) എന്നൊക്കെ വിളിക്കുന്നു[6][7]." ഇവിടെന്താവോ തെളിവു വേണ്ടത്??--പ്രവീൺ:സംവാദം 05:58, 17 ജൂലൈ 2008 (UTC)Reply

ആ റഫറൻസ് ലിങ്ക് പണിയെടുക്കുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് അപ്പാടെ റഫറൻസ് അടക്കം പേസ്റ്റിയ പോലുണ്ട്. ഒന്നു കൂടെ വെരിഫൈ ചെയ്യുക, അല്ലെങ്കിൽ മറ്റൊരു തെളിവ്കൂടെ ചേർക്കുക. --ചള്ളിയാൻ ♫ ♫ 11:18, 17 ജൂലൈ 2008 (UTC)Reply
  1. അതിനേത്തുടർന്നുണ്ടായ നാടകീയമായ സമുദ്രനിരപ്പിലെ നാടകീയമായ സമുദ്രനിരപ്പെന്താണ്‌‍??? സമുദ്ര നിരപ്പിലെ നാടകീയ വ്യതിയാനം?? നാടകീയത വല്ലാത്ത നാടകീയത തന്നെ
  2. .... because its teeth are almost completely covered by gingival tissue that is naturally lacerated during feeding... "പല്ലുകൾ പൂർണ്ണമായും മോണയാൽ‍ മൂടിയിരിക്കും, ഭക്ഷണം ചവയ്ക്കുമ്പോൾ മോണ മുറിയുന്നതിനാൽ".. പല്ലിരിക്കുന്നിടമല്ലേ മോണ???

എനിക്കു മലയാളം അറിയില്ല അതുകൊണ്ടുകുന്ന സംശയങ്ങളാണ്‌--പ്രവീൺ:സംവാദം 07:02, 17 ജൂലൈ 2008 (UTC)Reply

മലയാളമല്ല. ഇംഗ്ലീഷാ.. അതുകൊണ്ടുണ്ടാകുന്ന സംശയമാണ്‌ ചള്ളിയാൻ തിരുത്തിയത്.

താങ്കൾ എഴുതിയതും ചള്ളിയാൻ തിരുത്തിയതും തമ്മിൽ നോക്കിയാൽ മതി. കാര്യം പിടികിട്ടും...

മോണയുടെ കാര്യം- പല്ലിരിക്കുന്നിടം തന്നെ മോണ. എന്താ പ്രശ്നം? --202.83.55.42 08:11, 17 ജൂലൈ 2008 (UTC)Reply

"ഹിമയുഗവും അതിനേത്തുടർന്ന് സമുദ്രനിരപ്പിലുണ്ടായ നാടകീയമായ വ്യതിയാനവും" എന്ന് തിരുത്തി. ഇനി അതിലെ നാടകീയത താങ്കൾക്ക് കൂട്ടിച്ചേർക്കാം പ്രവീണേ. --202.83.55.42 08:12, 17 ജൂലൈ 2008 (UTC)Reply

ഭീഷ്മർക്ക് ഉത്തരം മുട്ടിയോ? അങ്കത്തിൽ തോൽക്കാറാകുമ്പോൾ മുങ്ങിക്കളയുന്നത് അലങ്കാരമല്ല. ഇതിനു മുൻപ് മുങ്ങിയിട്ടുള്ളതിനും തെളിവ് തരാം. ഉത്തരം പറയൂ പ്രവീണേ--61.17.217.3 07:47, 23 ജൂലൈ 2008 (UTC)Reply

പറഞ്ഞതൊന്നും പോരാതെ പല്ലിടകുത്തുമ്പോൾ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള കാലമെങ്കിലും ആയില്ലേ കുട്ടികളേ നിങ്ങൾക്ക്??? വിക്കിപീഡിയ ആരുടേയും സ്വന്തമൊന്നുമല്ലല്ലോ.. ആർക്കും എഴുതാം, ആർക്കും തിരുത്താം, തെറ്റുകണ്ടാൽ തിരുത്തുകയല്ലേ വേണ്ടത്?? എഴുതി വെച്ചിരിക്കുന്നതു മുഴുവനും തെറ്റാണെന്നു സ്ഥാപിക്കുകയും, പിന്നെ തെറ്റെഴുതി ചേർത്തിട്ടു അതുശരിയാക്കാൻ കുറിപ്പിടുകയും ചെയ്യുക, സ്വയം വാക്യം എഴുതി ചേർത്ത് സ്വയം തെളിവു ചോദിക്കുക തുടങ്ങിയ പാതകങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. ഒരു ലേഖനത്തിലെ തെളിവുള്ള ഭാഗം വായിക്കുന്നതിലും എളുപ്പം മറ്റെവിടേയോയുള്ള തെളിവ് വീണ്ടും ചേർക്കണം എന്ന വാദവും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷമിക്കുക. സ്വയം ഐ.പി. യായി മാറി ഇടയ്ക്കു നിന്നാണ്‌ യുദ്ധം ചെയ്യുന്നതെങ്കിലും എന്നെ ഭീഷ്മർ എന്ന് വിളിക്കരുത്. എന്നെ പ്രവീൺ എന്നു വിളിച്ചുകൊള്ളുക. താഴെയെഴുതിയ അജ്ഞാത(?) കമന്റുകൾക്കും ഇതു തന്നെയുത്തരം നന്ദി--പ്രവീൺ:സംവാദം 04:50, 26 ജൂലൈ 2008 (UTC)Reply

നാടകീയ തർജ്ജമ തിരുത്തുക

although captive specimens often weigh more.= അതിലും കൂടുതൽ ഭാരമുള്ളവയുടെ അവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്.

which originated in Asia about 40 million years ago and migrated to Australia. Around 15 million years ago, a collision between Australia and Southeast Asia allowed the Varanids to move into what is now the Indonesian archipelago. = 4 കോടി കൊല്ലങ്ങൾക്ക് മുമ്പ് ഏഷ്യയിലായിരുന്നു ഈ ജൈവജാതി ഉടലെടുത്തത്. ഒന്നരക്കോടി കൊല്ലങ്ങൾക്കു മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡം ഏഷ്യയിൽ വന്നിടിച്ചപ്പോൾ ഇവയ്ക്ക് ഇന്തോനേഷ്യൻ ഭൂമിയിലേക്ക് പ്രവേശിക്കാൻ സാധിച്ചു.

എന്നിട്ട് ലേഖനം തിരഞ്ഞെടുക്കപ്പെടാനായി ഈ കണ്ട തെറ്റുകൾ തിരുത്തുന്നവർക്കിട്ട് ബ്യൂറോക്രാറ്റിന്റെ തോട്ടിപ്രയോഗവും.. ചെയ്ത വച്ച തെറ്റൊക്കെ നിസ്സാരമെന്ന്.. അത് തിരുത്തുവാൻ ശ്രമിച്ചയാകൾക്ക് പ്രാന്തായെന്ന് അയാൾ തന്നെ പറയുകേം ചെയ്തിട്ടും.... യാതൊരു ഉളുപ്പുമില്ലാതെ.. --202.83.55.42 08:21, 17 ജൂലൈ 2008 (UTC)Reply

പരിണാമം ഒന്നു തിരുത്തിയെഴുതിയിട്ടുണ്ട്. --Vssun 23:33, 17 ജൂലൈ 2008 (UTC)Reply

മുട്ട തിരുത്തുക

മുട്ടയിടാനുള്ള കഴിവ് എന്നാക്കിയിട്ടുണ്ട്.--Vssun 23:11, 17 ജൂലൈ 2008 (UTC) അണ്ഡോല്പ്പാദനം നടക്കുന്നുണ്ടെങ്കിൽ മുട്ടയിടില്ലേ???.. ബീജസം‌യോജനം തന്നെയാണ്‌ ശരിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം 08:53, 18 ജൂലൈ 2008 (UTC)Reply

ബീജസം‌യോജനം നീക്കം ചെയ്തിട്ടില്ല. 'വിരിയാനുള്ള' എന്നതു മാറ്റി 'മുട്ടയിടാനുള്ള' എന്നാക്കിയേ ഉള്ളൂ.. --Vssun 17:07, 18 ജൂലൈ 2008 (UTC)Reply

കുറേയധികം ജീവികൾ ബീജസം‌യോജനം കൂടാതെ തന്നെ മുട്ടയിടില്ലേ??? (പൂവൻ കൊത്താത്ത കോഴിമുട്ട വിരിയില്ലന്നൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്). അത് വിരിയുന്നതല്ലേ w:Parthenogenesis??--പ്രവീൺ:സംവാദം 08:07, 19 ജൂലൈ 2008 (UTC)Reply

തൊറാസിക് ഡയഫ്രം തിരുത്തുക

തൊണ്ടയിലുള്ള കുറുനാക്ക് ആണോ ഈ തൊറാസിക് ഡയഫ്രം? --Vssun 04:14, 18 ജൂലൈ 2008 (UTC)Reply

ശ്വാസകോശത്തിൻറെ താഴെ ആമാശയത്തിനിടയിൽ കാണുന്ന പേശീപടലമാണത്. ശ്വസിക്കാൻ സഹായിക്കുന്ന പേശികളിലൊന്നാണത്. മനുഷ്യനിൽ വയർ വീർപ്പിച്ച് പിടിക്കാനും തുമ്മാനും മറ്റും സഹായിക്കുന്ന പേശി. --202.83.55.42 04:30, 18 ജൂലൈ 2008 (UTC)Reply

septicemia തിരുത്തുക

septicemia രക്തവിഷബാധ എന്നാക്കിയിട്ടുണ്ട്. --Vssun 04:22, 18 ജൂലൈ 2008 (UTC)Reply

റഫറൻസ് തിരുത്തുക

ഈ ലേഖനത്തിൽ റഫറൻസ് വരെ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 20 നമ്പർ നോക്കുക. ഇംഗ്ലീഷുകാരൻ ജാരെഡ് ഡയമണ്ഡ് നേച്ചർ മാസികയിലെഴുതിയ ലേഖനം. എന്നാൽ ലിങ്കിൽ ഞെക്കിയാൽ ഒരു വരി മാത്രമേ വരുന്നുള്ളൂ. റഫറൻസുകൾ ശരിയോ തെറ്റോ എന്ന് നോക്കാതെയാണ്‌ ഈ പരിപാടി എന്ന് തീർച്ചയാണ്‌.. ഇതൊക്കെ പീർ റിവ്യൂ പോലും ചെയ്യാതെ ഫീച്ചർ ചെയ്യുന്ന അഡ്മിന്മാർ മറ്റൊരു ലേഖനവും കാണാത്തതുകൊണ്ടാണോ ധൃതി പിടിച്ച് ഫീച്ചർ ചെയ്യുന്നത്. അതോ തർജ്ജമക്കാരൻ ബ്യൂറോക്രാറ്റ് ആയതു കൊണ്ടോ? --202.83.55.42 13:10, 25 ജൂലൈ 2008 (UTC)Reply

അത് നേചർ മാഗസിനിൽ വന്നതാണ്‌. ഡിജിറ്റൽ രൂപം വായിക്കണമെങ്കിൽ കാശുമുടക്കേണ്ടി വരും. ഞാൻ വായിച്ചിട്ടില്ല എന്നതു സത്യം തന്നെ. പക്ഷേ ഇംഗ്ലീഷ് വിക്കിപീഡിയയിലെ താളാണിത്. പകർത്തുന്നതിൽ ഒരു തെറ്റുമില്ല. എപ്പോഴും ബ്യൂറോക്രാറ്റ് ബ്യൂറോക്രാറ്റ് എന്ന് പറഞ്ഞ് ബഹുമാനിക്കേണ്ട. താങ്കൾക്ക് എന്തോ അപകർഷതാ ബോധം ഉണ്ടെന്നുതോന്നി പോകും--പ്രവീൺ:സംവാദം 05:17, 27 ജൂലൈ 2008 (UTC)Reply

പ്രത്യുല്പാദനം തിരുത്തുക

"During this period, males fight over females and territory by grappling with one another upon their hind legs with the loser eventually being pinned to the ground. These males may vomit or defecate when preparing for the fight.[14] The winner of the fight will then flick his long tongue at the female to gain information about her receptivity." എന്ന് ഇംഗ്ലീഷിൽ, അവിടെ മല്പിടുത്തം ആണുങ്ങൾ തമ്മിലാണ്‌.

മലയാളത്തിൽ തർജ്ജമ കഴിഞ്ഞപ്പോൾ മല്പിടുത്തം പെണ്ണുമായിട്ടെന്നാണ്‌. --202.83.55.42 14:01, 25 ജൂലൈ 2008 (UTC)Reply

തർജമ്മ ചെയ്തപ്പോൾ വന്ന പിശക് ആണ് തിരുതിയിടുണ്ട് - Irvin Calicut....ഇർവിനോട് പറയു 08:38, 13 മാർച്ച് 2013 (UTC)Reply

ഈ ഐ.പി പറയുന്നതിൽ കാര്യമില്ലാതില്ല തിരുത്തുക

ഈ ഐ.പി പറയുന്നതിൽ കാര്യമില്ലാതില്ല വസ്തുതാപരമായ തെറ്റുകളുള്ള ഈ ലേഖനത്തെ ഫീച്ചേഡ് ആക്കുക്കതിൽ അല്പം ധൃതികൂടിപ്പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ലേഖനം തിരഞ്ഞടുക്കുന്നതിന്‌ മുൻപ് പിയർ റിവ്യൂ വേണ്ടത്ര ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതിന്റെ കാര്യത്തിൽ നമുക്കൊരു മാനദണ്ഡം രൂപീകരിക്കേണ്ടിയിരിയ്ക്കുന്നു. ലേഖനം ഫീച്ചേഡ് ആക്കുന്നതിനു മുൻപായി അതിനെ നോമിനേറ്റ് ചെയ്യുകയും പിയർ റിവ്യൂ ചെയ്തു കഴിഞ്ഞു മാത്രം ഫീച്ചേഡ് ആക്കുകയും ചെയ്യുന്നതാവും നല്ലത്. മഹാത്മാഗാന്ധി എന്ന ലേഖനം തെരഞ്ഞടുക്കുന്നതിനു മുൻപ് ചെയ്ത മാരത്തോൺ തിരുത്തലുകൾ അതിനെ നല്ല ഒരു ലേഖനമാക്കിയത് എല്ലാവരും ഓർമിയ്ക്കുമല്ലോ. അഭിപ്രായങ്ങൾ അറിയിക്കുക. വേണ്ടി വന്നാൽ ഈ സം‌വാദം പഞ്ചായത്തിലേയ്ക്കു മാറ്റാം.


കുറിപ്പ്: റിവ്യൂ പോയിട്ട് ഒരക്ഷരം പോലും വിക്കിയിൽ ഈയിടെയായി എഴുതാത്തവൻ സം‌വദിക്കാൻ മാത്രമായി ഇങ്ങോട്ട് കെട്ടിയെടുക്കും എന്ന് തോന്നരുത്. വിക്കിപീഡിയ നന്നാവാനായി മാത്രം ഒരു നിർദ്ദേശം വയ്ക്കുന്നു എന്നേ ഉള്ളൂ. നന്ദി

--ടക്സ് എന്ന പെൻ‌ഗ്വിൻ 08:34, 26 ജൂലൈ 2008 (UTC)Reply

കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിൽ എങ്ങനെയാണ് ഇന്തോനേഷ്യൻ കാടുകളിലില്ലാത്ത കുതിരയും, നീർക്കുതിരയും വരുന്നത്? --അനൂപ് മനക്കലാത്ത് (സംവാദം) 09:24, 12 മാർച്ച് 2013 (UTC)Reply

ഇംഗ്ലീഷിൽ നിന്നും തർജമ്മ ചെയ്തപ്പോൾ എഡിറ്റ്‌ ചെയ്ത ആൾക്ക് പറ്റിയ തെറ്റാണ് water buffalo (പോത്ത്) ആണ് ഉദേശിച്ചത്‌ നീർക്കുതിര എന്ന് ആയതാണ്. ഇന്തോനേഷ്യയിൽ ഫെരൽ കുതിരകൾ ഉണ്ട് . - Irvin Calicut....ഇർവിനോട് പറയു 09:50, 12 മാർച്ച് 2013 (UTC)Reply
തർജമ്മ ചെയ്തപ്പോൾ വന്ന പിശക് ആണ് തിരുതിയിടുണ്ട് - Irvin Calicut....ഇർവിനോട് പറയു 08:40, 13 മാർച്ച് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കൊമോഡോ_ഡ്രാഗൺ&oldid=4026584" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൊമോഡോ ഡ്രാഗൺ" താളിലേക്ക് മടങ്ങുക.