സംവാദം:കെ.ടി. ജലീൽ
Latest comment: 3 വർഷം മുമ്പ് by Rojypala in topic സ്വർണ്ണക്കടത്തുകേസ്
സ്വർണ്ണക്കടത്തുകേസ്
തിരുത്തുകഉപവിഭാഗത്തിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യപ്പെടുന്നുണ്ട്. നാൾവഴി ഇതാണ്. ലേഖനം വായിക്കുന്നവർ സംവാദതാളും ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 09:15, 23 ഫെബ്രുവരി 2021 (UTC)
“ | യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് നയതന്ത്രബാഗേജു വഴി നടത്തിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജലീലിനെ ദേശീയ അന്വേഷണ ഏജൻസി 2020 സെപ്റ്റംബർ 17-നു ചോദ്യം ചെയ്തു. ഇതിനു മുൻപായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. അതിലെ വിവരങ്ങൾ വച്ചാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്. നയതന്ത്ര പാഴ്സൽ ആയി എത്തിയ ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ് മൊഴി എടുത്തത്. ഖുറാൻ ഇറക്കുമതി എന്ന പേരിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്. | ” |
- ഇങ്ങനെ പത്രഭാഷയിലുണ്ടായിരുന്ന ഭാഗം
“ | യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്കുള്ള നയതന്ത്രബാഗേജ് വഴി നടത്തിയ സ്വർണക്കടത്തുകേസ് അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾ ജലീലിനെ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഒന്നിലധികം തവണ മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. | ” |
- ഇങ്ങനെ വിജ്ഞാനകോശശൈലിയിലാക്കിയതിനെയാണ് ഈ പറയുന്നത്.
- മാത്രമല്ല പ്രതിപക്ഷനേതാവിന്റെ ഒരാരോപണം (ആദ്യമായാണ് ദേശീയ അന്വേഷണ ഏജൻസി കേരളത്തിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എന്നത്) നീക്കംചെയ്തിട്ടുമുണ്ട്. കാരണം, ഒരു സ്വതന്ത്രവസ്തുതയായി അങ്ങനെ എഴുതാൻ നൽകപ്പെട്ട അവലംബം പര്യാപ്തമല്ല.
- ഇതിപ്പോ ലേഖനം വായിക്കുന്നവർ സംവാദതാളും വായിക്കുക എന്ന് ലേഖനത്തിൽ ഫലകം കൊടുക്കേണ്ടിവരുമെന്ന് തോന്നുന്നു- Irshadpp (സംവാദം) 10:56, 23 ഫെബ്രുവരി 2021 (UTC)
- കറക്ട്, ഞാനും അതാണ് ഉദ്ദേശിച്ചത്, ഇങ്ങോട്ട് വരുത്താൻ. നീക്കം ചെയ്തതിനെ ഏതു വിധേനയും ന്യായീകരിക്കുക. --റോജി പാലാ (സംവാദം) 11:46, 23 ഫെബ്രുവരി 2021 (UTC)