വേഗത്തിൽ നീക്കം ചെയ്യപ്പെടും എന്ന ഭീഷണി എടുത്തുമാറ്റുമല്ലോ. കൂടുതൽ വിവരങ്ങൾ വഴിയേ— ഈ തിരുത്തൽ നടത്തിയത് 121.247.146.50 (സംവാദംസംഭാവനകൾ)

ഭീഷണിയൊന്നുമല്ല.. മുന്നറിയിപ്പ് മാത്രമാണ്‌.. നീക്കിയിരിക്കുന്നു.. --Vssun 10:47, 3 മാർച്ച് 2009 (UTC)Reply

ഇതിന്റെ ആമുഖം സമ്പൂർണ്ണമല്ല. ഉദാഹരണത്തിന്‌ ആദ്യത്തെ വരി നോക്കുക

എന്താണ്‌ നാട്ടുകാർ അണിയിച്ചൊരുക്കുന്നത്?? എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നു.. ആമുഖം കുറച്ചു കൂടി വിശദമാക്കിയാൽ നന്നായിരുന്നു. --Vssun 10:49, 3 മാർച്ച് 2009 (UTC)Reply

എനിക്ക് അതിനെപ്പറ്റി കൂടുതലൊന്നുമറിയില്ല. ഒരു പഴയ തീവണ്ടിയാത്രക്കിടയിൽ റെയിൽ ലൈനിനരുകിലെ ഒരു തെങ്ങിൻ തോപ്പിൽ അണിയിച്ചൊരുക്കി നിർത്തിയിരുന്ന ഒരു കെട്ടുകാഴ്ച ഒരു മിന്നായം പോലെ നിന്നു മറഞ്ഞത് മനസ്സിൽ ദീപ്തമായി നിൽക്കുന്നുണ്ട്. അതിന്റെ ഓർമ്മക്കാണ്‌ ഈ താൾ‍ തുടങ്ങിയത്. കെട്ടുകാഴചകൾ നേരിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ആരെങ്കിലും അതിനെപ്പറ്റി വിക്കിയിൽ എഴുതട്ടെ എന്നു കരുതി.--Chandrapaadam 17:36, 6 മാർച്ച് 2009 (UTC)Reply

വിഷു എന്നതാളിൽ കെട്ടുകാഴ്ച്ചയിലെ എടുപ്പുകൾ ചേർന്ന പ്രധാന നിർമ്മിതിയുടെ വളരെ നല്ല, സ്വയം വിശദീകരിക്കുന്ന ഒരു ചിത്രം കണ്ടു. അത് ഈ താളിലും ചേർക്കുന്നത് നന്നായിരിക്കും. --Chandrapaadam 14:58, 5 ഏപ്രിൽ 2009 (UTC)Reply

 Done --Vssun 09:30, 6 ഏപ്രിൽ 2009 (UTC)Reply
ഇത് പോലെയുള്ളൊരു കാഴ്ച കണ്ണൂർ ജില്ലയിലെ ചില കാവുകളിലും കാണാറുണ്ട്. ഓരോ പ്രദേശത്തുകാർ ഓരോ രൂപങ്ങളുണ്ടാക്കി അവയെല്ലാം കൂടെ കാവുകളിലേക്ക് എത്തുന്ന ഒരു ചടങ്ങ്. കാഴ്ചവരവ് എന്നാണെന്നു തോന്നുന്നു അതിന്റെ പേർ --Anoopan| അനൂപൻ 10:10, 6 ഏപ്രിൽ 2009 (UTC)Reply

കെട്ടുകാഴ്ചകൾ ബുദ്ധമതത്തിന്റെ സംഭാവനയാണെന്നുതോന്നുന്നില്ല. കെട്ടിയുണ്ടാക്കുന്ന കാഴ്ചകൾ മാത്രമാണവ. കെട്ടുകാഴ്ചകളിൽ കാളയുടെ രൂപം ധാരാളമായുണ്ടല്ലോ. എടുപ്പുകൾ പോലെ കെട്ടിയുണ്ടാക്കുന്നതും കെട്ടുകാഴ്ചയാണ്‌. ഇതുപോലെ കാളകളുടെ രൂപം കെട്ടിയുണ്ടാക്കി ആഘോഷങ്ങൾക്കെത്തിക്കുന്നത് കേരളത്തിൽ മിക്കവാറും എല്ലാ ദേവീക്ഷെത്രങ്ങളിലുമുണ്ട്. തെക്കേ മലബാറിൽ വിശേഷിച്ചും. തമിഴ് നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാലും ഇത് കാണാം. പ്രാചീനമനുഷ്യന്റെ ഊർവരതാസങ്കല്പങ്ങളില്പ്പെട്ടതാണ്‌ ഇവയൊക്കെ. കൃഷിയും നിത്യജീവിതവുന്മായി ബന്ധപ്പെടുത്തി മനുഷ്യർ നൈസർഗികതയോടെ നടത്തിപ്പോരുന്ന എല്ലാ കലാവിഷ്കാരങ്ങളേയും ഏതെങ്കിലും ഒരു മതത്തിന്റെ ലേബലിൽത്തന്നെ കാണണമെന്നത് നമുക്ക് ഒഴിവാക്കുക. അറിവുകൾക്കും മതാതീതമായ ഒരു തലമുണ്ടല്ലോ. വിക്കിക്ക് അതന്വേഷിക്കാൻ കഴിയട്ടെ. --Chandrapaadam 15:40, 13 ഏപ്രിൽ 2009 (UTC)Reply

കെട്ടുകാഴ്ച്കകൾ നടക്കുന്ന ഈ കാവുകളിൽ എത്താനാകുന്ന വഴികളെക്കുറിച്ചും അതാത് കാവുകളുടെ പരിസര‍ങ്ങളേക്കുറിച്ചും ഉള്ള വിവരങ്ങൾ കൂടി അറിയാവുന്നവർ എഴുതുന്നത് നന്നായിരിക്കില്ലേ?--Chandrapaadam 17:33, 18 ഏപ്രിൽ 2009 (UTC)Reply


കെട്ടുകാശ്ച ബുദ്ധമത സംഭാവനയാണെന്ന് മിക്ക ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. തെളിവുകൾ ആമുഖത്തിൽ തന്നെ രണ്ടെണ്ണം ചേർത്തിട്ടുണ്ട്. തൃശൂരിൻ വടക്കോട്ടുള്ള ദേവീക്ഷേത്രങ്ങളിലൊക്കെ പൂരം അല്ലാതെ കെട്ടുകാശ്ച നടത്തപ്പെടുന്നില്ല. ഊർവരതാ സങ്കല്പം. അല്ലെങ്കിൽ ഭൂമീദേവീ സങ്കല്പവുമായി കെട്ടുകാശ്ചക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കാരണംഭൂമി ദേവിയെ ഒരു വിധത്തിലും പ്രതിനിധാനം ചെയ്യുന്ന രീതിയിലല്ല ഈ കെട്ടുകാശ്ചയും പൂരവും കൊണ്ടാടുന്നത്. അത് അതാതു സ്ഥലത്ത് നിലനിന്നിരുന്ന ബൗദ്ധ-ജൈനാചാര്യന്മാരെ അവരുടെ പ്രശസ്തമായ (മഴക്കാലത്തിനു മുന്നുള്ള ഭിക്ഷാടനവും കാഴ്ച സമർപ്പിക്കലും) വസ്സാ എന്ന ആഘോഷവുമായി ബന്ധപ്പെടുത്തിയാൺ എന്നാൺ പ്രശസ്ത ചരിത്രകാരന്മാർ കരുതുന്നത്. കേരളത്തിൽ അവ ദ്രാവിഡീയാചാരങ്ങളുമായി കൂടിക്കലർന്നു എന്നു മാത്രം. നിരവധി ക്ഷേത്രങ്ങൾ (അവ ബൗദ്ധ മഠങ്ങളഅയിരുന്നു ആദ്യം) അവിടങ്ങളിലെ ആചാര്യന്മാരെല്ലാം ഒരിടത്ത് ഒത്ത് ചേർന്ന് ആഘോഷിക്കുന്ന രീതിയിലായിരുന്നു അന്നത്തെ രീതി (ഇന്നും ബുദ്ധകേന്ദ്രങ്ങളിൽ ഏതാണ്ട് ഇതേ രീതി തന്നെ) --Chalski Talkies ♫♫ 06:07, 20 ഏപ്രിൽ 2009 (UTC)Reply

ഇത്തരത്തിലുള്ള പരിപാടികൾ ഇവിടെ മാത്രമല്ല. കർണ്ണാടകത്തിലും ഉണ്ട്. ഇവിടെ നാടൻ അബ്ബക്ക് (നാട്ടിലെ ഉത്സവം)ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഉണ്ട്. പക്ഷെ ഇത്രക്ക് വലിയത് ഒന്നും ഉപയോഗിക്കുന്നത് കാണുന്നില്ല. പക്ഷെ ദ്രാവിഡീയം എന്ന് വിശേഷിക്കാൻ പറ്റില്ല. ഇവിടങ്ങളിൽ ഉള്ള ജാതി തിരിവ് വൈഷ്ണവരും ലിംഗാസും(ശൈവരൂം) കാരണമായിരിക്കാം. ഇത്തരത്തിൽ ഇവിടെ ആഘോഷിക്കുന്നത് ആര്യന്മാർ ആണ്(വൈഷ്ണവർ). --Jigesh talk 06:53, 20 ഏപ്രിൽ 2009 (UTC)Reply

ലേഖനം സന്തുലിതമല്ല എന്ന ടാഗും ഗുണനിലവാരമില്ല എന്ന ടാഗും കാണുന്നുണ്ട്, നീക്കം ചെയ്യണം എന്നർഭ്യർത്ഥിക്കുന്നു. --Challiovsky Talkies ♫♫ 10:07, 21 ജനുവരി 2016 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കെട്ടുകാഴ്ച&oldid=2302431" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെട്ടുകാഴ്ച" താളിലേക്ക് മടങ്ങുക.