താലികെട്ട്, ആകെ ആശയക്കുഴപ്പ്മുണ്ടാക്കുന്നല്ലോ?

  1. ആര്യപ്പട്ടർ എന്നാൽ ആര്?
  2. ക്ഷത്രിയർക്കു നമ്പൂതിരിയും സാമന്തർക്ക്‌ ക്ഷത്രിയരുമാണു വിവാഹം ചെയ്തിരുന്നത്‌. ഈ രാജകുടുംബത്തിലുള്ളവർ ക്ഷത്രിയരായിരുന്നു എന്നാണല്ലോ ഇവർ നമ്പൂതിരിമാരെ വിവാഹം ചെയ്തിരുന്നു എന്നാണോ? സാമന്തരെക്കുറിച്ചും മനസിലായില്ല.
  3. സ്ത്രീകൾ വിവാഹശേഷം സ്വന്തം ഗൃഹത്തിൽത്തന്നെ താമസിച്ചു പോകുന്നു. രാജകുടുംബത്തിലെ സ്ത്രീകളാണെന്ന് കരുതുന്നു.
  4. ആണ്ടുകളൊക്കെ കൊല്ലവർഷമാണോ? അങ്ങനെയാണെങ്കിൽ 1111, 1116, 1130 ഈ കൊല്ലങ്ങളിലൊക്കെ പൊരുത്തക്കേടുണ്ടല്ലോ? --Vssun (സുനിൽ) 08:37, 26 സെപ്റ്റംബർ 2011 (UTC)Reply

ഒഴിവാക്കിയ ഭാഗം തിരുത്തുക

വൃത്തിയാക്കലിന്റെ ഭാഗമായി ലേഖനത്തിൽ നിന്ന് ഒഴിവാക്കിയ ഭാഗം താഴെച്ചേർക്കുന്നു. --Vssun (സുനിൽ) 08:52, 26 സെപ്റ്റംബർ 2011 (UTC)Reply

ഒഴിവാക്കിയ ഭാഗം തിരുത്തുക

ഹൈദറിന്റെ മലബാർ ആക്രമണത്തിൽ നേരിട്ടെതിർക്കാൻ സധിക്കാത്ത നാട്ടുരാജാക്കന്മാർ വനത്തിൽ താമസിച്ചു. രാജാക്കന്മാർ വനത്തിൽ താമസിച്ചിരുന്ന സ്ഥലം തമ്പുരാൻപാറ, എഴുന്നെള്ളിക്കുംതോട്‌, കോലോത്തും പാറ, എന്നീ പേരുകളിൽ ഇന്നും അറിയപ്പെടുന്നു. ഇന്ന് കക്കയം ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്റ്റ്‌ സ്ഥാപിച്ച സ്ഥലത്തിനു മുമ്പുണ്ടായിരുന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള പാറയിൽ ഒരു ഗുഹ ഉണ്ടായിരുന്നു. പാറ പൊട്ടിച്ചുപോയതിനാൽ ആ ഗുഹ നശിക്കുകയും ചെയ്തു. ഇതിനെ തമ്പുരാൻപാറ എന്നാണു അറിയപ്പെട്ടിരുന്നത്‌. കൂട്ടാലിടയിൽ നിന്നും കിള്ളിക്കൽ എന്ന സ്ഥലത്തു കൂടി തുരുത്തമലയിൽ കയറിച്ചെല്ലുന്ന പാറക്ക്‌ 'തമ്പുരാൻപാറ' എന്നായിരുന്നു പേർ.


ഹൈദറിനു ശേഷം ടിപ്പു സുൽത്താൻ മൂന്നു പ്രാവശ്യം മലബാറിനെ ആക്രമിച്ചു. മൂന്നാമത്തെ ആക്രമണത്തിൽ മലബാർ രാജാക്കന്മാർ തിരുവിതാംകൂറിൽ അഭയം തേടി. അപ്പോൾ കാർത്തിക തിരുനാൾ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ മന്ത്രിയായിരുന്ന രാജാകേശവദാസൻ, ടിപ്പുസുൽത്താൻ ആലുവ മണപ്പുറത്ത്‌ സൈന്യസമേതം തമ്പടിച്ചിരിക്കുന്ന വിവരമരിഞ്ഞ്‌, പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകാൻ കെട്ടിയ അണക്കെട്ട്‌ മുറിച്ചു വിട്ട്‌ വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ സൈന്യങ്ങൾക്കും സാധനസാമഗ്രികൾക്കും കനത്ത നാശനഷ്ടം വരുത്തി. ഇതേ സമയം ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിച്ചു. ടിപ്പു തിരിച്ചു പോകാൻ നിർബന്ധിതനായി. തുടർന്ന് ബ്രിട്ടീഷുകരുമായി ഏട്ടുമുട്ടി കൊല്ലപ്പെട്ടു. ടിപ്പു പിടിച്ചടക്കിയ പ്രദേശങ്ങൾ തങ്ങൾക്കധീനമാണെന്ന് ബ്രിട്ടീഷുകാർ അവകാശം ഉന്നയിച്ചു. ഇതിൽ നാട്ടുരാജാക്കന്മാരുമായി സന്ധി സംഭാഷണം നടത്തി, പ്രബലശക്തികളെല്ലാം ബ്രിട്ടീഷ്‌ ആധിപത്യം അംഗീകരിച്ച നിലയിൽ എത്തി. നാട്ടുരാജാക്കന്മാരുടെ സ്വത്തുതർക്കം തീർത്ത്‌ വ്യവസ്ഥ ചെയ്യുന്നതിനു സാമൂതിരിയുമായി ചേർന്നു രാജാകേശവദാസൻ കോഴിക്കോട്ടെത്തി.


രണ്ടു താവഴിയും തമ്മിൽ (മേക്കുളശ്ശേരിയും കിഴക്കേടവും) തർക്കത്തിലിരിക്കെ മേക്കുളശ്ശേരി താവഴി ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കാൻ തയ്യാറായി. ഇതറിഞ്ഞ കിഴക്കേടത്ത്‌ രാജാവ്‌, പ്രായക്കൂടുതലുള്ള കോട്ടയത്ത്‌ രാജാവ്‌ കുറുംബ്രനാട്‌ രാജാവാണെന്നും അദ്ദേഹത്തിന്റെ കരാറിനെ നിലനിൽപ്പുള്ളൂ എന്നും ധരിപ്പിച്ചു. മലബാറിൽ ആദ്യമായി കരാർ ഉറപ്പിക്കാൻ ആഗ്രഹിച്ച ബ്രിട്ടീഷുകാർ കിഴക്കേടത്ത്‌ രാജാവിനെക്കൊണ്ട്‌ കരാർ ഉണ്ടാക്കി സ്വത്ത്‌ വിടുന്നതിനു പ്രതിഫലമായി മാലിഖാനയും നിശ്ചയിച്ചു.


മലബാർ മാനുവൽ കർത്താവായ വില്വം ലോഗന്റെ അഭിപ്രായത്തിൽ വനത്തിൽ വെച്ചു കണ്ട കോട്ടയത്തു രാജാവിനെ കോട്ടയത്തു നിന്നും കുറുംബ്രനാട്ടിലേക്ക്‌ ദത്തെടുത്തതാണ്‌. കൂടാതെ ബ്രിട്ടീഷുകാരുമായുള്ള കരാറും വിവരിക്കുന്നുണ്ട്‌. 'മലബാറിന്റെ വടക്കൻ ഖണ്ഡത്തിന്റെ കാര്യങ്ങൾ ഏറെക്കുറെ ശരിയാക്കിയെടുത്തതിനുശേഷം ബോംബെ കമ്മീഷണർമാർ നേരെ പോയത്‌ സാമൂതിരിയുമായി കൂടിയാലോചിക്കുന്നതിനു കോഴിക്കോട്ടേക്കാണു. എന്നാൽ കമ്മീഷണർമാരുടെ ബോർഡ്‌ യോഗത്തിൽ സംബന്ധിക്കാൻ സാമൂതിരി ധൃതി കാണിച്ചില്ല. തന്മൂലം സമയം പാഴാക്കാതെ അവർ കുറുംബ്രനാട്‌ ജില്ലയുടെ ഭാവി സംബന്ധിച്ച്‌ വീരവർമ്മ രാജാവുമായി ഒത്തുതീർപ്പുണ്ടാക്കി. കോട്ടയം രാജകുടുംബത്തിലെ ഒരംഗമായിരുന്ന വീരവർമ്മയെ അനന്തരാവകാശിയായി ദത്തെടുത്തതായിരുന്നു. എന്നാൽ ഈ സമയം യഥാർഥ കുറുംബ്രനാട്‌ രാജാവ്‌ തിരുവിതാംകൂറിൽ അഭയം തേടിയിരുന്നു. വീരവർമ്മ രാജാവുമായി 1792 മെയ്‌ 27 നു വച്ചുണ്ടാക്കിയ ഉടമ്പടി അനുസരിച്ച്‌ 14000 രൂപ പാട്ടത്തിനു കുറുംബ്രനാട്‌, കൊളക്കാട്‌ ജില്ലകൾ (രണ്ടും തന്നെ ദത്തെടുത്ത താവഴിക്ക്‌ അവകാശപ്പെട്ടതായിരുന്നു മാത്രമല്ല പയ്യനാട്‌, പാച്ചൂർ മല, കിഴക്കാമ്പുറം, വടക്കാമ്പുറം, പുലവാഴി ഇവയെല്ലാം അന്ന് സമൂതിരിക്ക്‌ ചേർന്നവയാണു എന്നാണു കരുതപ്പെട്ടിരുന്നത്‌). തൊട്ടപ്രദേശങ്ങളും കൂടി അദ്ദേഹത്തിനു വിട്ടു കൊടുത്തു. സാമൂതിരിയുടെ കയ്യിലായിരുന്ന പ്രദേശങ്ങൾ ടിപ്പു രാജ്യം പിടിച്ചടക്കിയതോടെ കുറുംബ്രനാട്‌ താലൂക്കിന്റെ ഭഗമായിട്ടാണു കൈകാര്യം ചെയ്തതെന്നും പറയേണ്ടതുണ്ട്‌. തലശ്ശേരി ഫാക്റ്റ്ര്മാരിൽ നിന്ന് വീരവർമ്മരാജക്ക്‌ തന്റെ അസ്തിത്വം തെളിയിക്കുന്ന പ്രത്യേകമായ അധികാരപത്രം ലഭിച്ചിരുന്നില്ല. തന്മൂലം കമ്മീഷണർമാർ ഉണ്ടാക്കിയ ഉടമ്പടിയുടെ ആമുഖമായി താൻ പാട്ടമായി സ്വീകരിക്കുന്ന നാടുകളുടെ നിയമാനുസൃതമായ ഒരേയൊരു മേൽക്കോയ്മ ബഹുമാനപ്പെട്ട കമ്പനിക്കാണെന്നും വീരവർമ്മരാജ അംഗീകരിച്ചു കൊടുത്തു. മാത്രമല്ല പാട്ടത്തിനു എടുത്ത നാടുകളിൽ നിന്ന് നികുതികൾ പിരിച്ചെടുക്കാനും നീതിന്യായം നോക്കി നടത്താനും സമാധാനം പാലിക്കാനും ഉള്ള അവകാശം നൽകി.

ബാലുശ്ശേരി കോട്ടയുടെ ഉടമസ്ഥാവകാശത്തിനു തർക്കം ഈ സന്ദർഭത്തിൽ ഉണ്ടായി. ഒടുവിൽ രണ്ടു താവഴിക്കും കാരണവർ വയസ്സു മൂപ്പുള്ള ആൾക്ക്‌ 'രാമമംഗലത്ത്‌ രാജ' എന്ന സ്ഥാനപ്പേരിൽ കോട്ട ഭരണം നടത്താനും ആ സ്ഥാനിക്ക്‌ 4000 രൂപ പ്രത്യേക മാലിഖാന നൽകാനും നിശ്ചയിച്ചു. മല്ലിശ്ശേരി കോവിലകത്തെ വലിയമ്മ രാജാവിനും വയസ്സു മൂപ്പുള്ള മൂന്ന് തമ്പുരാക്കന്മാർക്കും ചില്ലറ സംഖ്യ മാലിഖാനായി നിശ്ചയിച്ചു.

കോട്ടയം പഴശ്ശി രാജാവിനൊടൊപ്പം കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധക്കളിൽ മല്ലിശ്ശേരി കോവിലകം തമ്പുരാക്കന്മാരും ഉണ്ടായിരുന്നു. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറിൽ അഭയം തേടിയവരായിരുന്നു അവർ. മേക്കുളശ്ശേരി താവഴിക്കാരാണു യഥാർഥത്തിൽ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിയത്‌. അതുകാരണം ചരിത്രത്തിൽ എന്നും കുറുംബ്രനാട്‌ രാജാവ്‌ പഴശ്ശിക്കെതിരെ കമ്പനിക്കൊപ്പം നിന്ന് പൊരുതിയ സ്വാർഥതൽപ്പരനായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാൽ യഥാർഥ കുറുംബ്രനാട്‌ രാജാവ്‌ അപ്പോഴും രാജ്യം ഇല്ലാതെ കാട്ടിൽ കഴിയുകയാണു എന്ന യാഥാർഥ്യം ചരിത്രകാരന്മാർ വിസ്മരിച്ചു പോയി.


കോട്ടയം പഴശ്ശിരാജ ബ്രിട്ടീഷുകാരെ എതിർത്തു. അതിന്റെ ഫലമായി കുറുംബ്രനാട്‌ രാജസ്വരൂപത്തിലെ കാരണവരായി കഴിയുന്ന വലിയരാജ കുടിയന്മാരിൽ നിന്ന് പിരിച്ചെടുക്കുന്ന സംഖ്യ (നികുതി) 10 നു 2 ചിലവ്‌ കഴിച്ച്‌ അടക്കേണ്ട സംഖ്യ കൊടുക്കാതെ സ്വന്തമാക്കി നികുതി പിരിവ്‌ നടത്തി. ഇതിൽ മലപ്പുറം സദാലത്ത്‌ അദാലത്ത്‌ കോടതികളിൽ (അന്ന് കളക്ടറുടെ ആസ്ഥാനം മലപ്പുറമായിരുന്നു)കേസ്‌ നടത്താൻ തീരുമാനമായി. ആ കേസിൽ വലിയ രാജാവ്‌ (വീരവർമ്മ രാജ) തടവുകാരനായി ജയിലിൽ കിടന്ന് മരണമടഞ്ഞു. മാലിഖാന അടവ്‌ തീരുന്നതുവരെ കിഴക്കേടത്ത്‌ രാജാവിനെ തടഞ്ഞുവെച്ചു. പിന്നീട്‌ കിഴക്കേടത്ത്‌ രാജാവിനു കുടുംബകാരണവർക്കുണ്ടായിരുന്ന 4 മാലിഖാന ചുരുക്കി 2 ആക്കി ഒന്ന് വലിയരാജക്കും മറ്റേത്‌ വലിയമ്മരാജക്കുമായി മാറ്റി. ഇതിനു അംഗീകാരം വാങ്ങി. ഇത്‌ ഇന്നും തുടരുന്നു.

വീരവർമ്മയുടെ കാലശേഷം കുറുംബ്രനാട്‌ ക്ഷയോന്മുഖമായി. ഇതിനൊരു പരിധി വരെ അധികാരത്തിനായുള്ള ഇരുതാവഴികളുടേയും കിടമൽസരങ്ങൾ കാരണമായി. പിന്നീട്‌ ഇതേ ചൊല്ലി രണ്ടു താവഴിക്കാരും തമ്മിൽ അനേകം കേസുകൾ നടന്നു. അവസാനം രണ്ടു കൂട്ടരും ഒത്തു രാജി സമർപ്പിച്ച്‌ കേസ്‌ തീർത്തു.

ഭൂപരിഷ്കരണ നിയമം പാസ്സായതോടെ കോവിലകത്തു വരേണ്ടിയിരുന്ന വരുമാനം നിലക്കുകയും കോവിലകങ്ങൾ സാമ്പത്തികമായി തകരുകയും ചെയ്തു. 4000 രൂപ മാലിഖാന വാങ്ങിയിരുന്ന കുറുംബ്രനാട്ടു രാജാവായ കിഴക്കേടത്ത്‌ രാജാവ്‌ 50 രൂപ മാലിഖാന വാങ്ങി ഒതുങ്ങിക്കൂടി. പുതിയ തലമുറ വിദ്യാഭ്യാസം നേടി പല സ്ഥലങ്ങളിൽ ജോലി നോക്കി, നഷ്ടപ്പെട്ട പ്രതാപം മനസ്സിൽ നൊമ്പരമായി അവശേഷിപ്പിച്ചു കൊണ്ട്‌ ജീവിക്കുന്നു.


ഏറെ വൈവിധ്യപൂർണ്ണമായ ഒരു സംസ്കാരത്തിന്റെ ഉടമകളായിരുന്നു കുറുംബ്രനാട്‌ രാജസ്വരൂപം. ഈ രാജവംശത്തിന്റെ ഉത്ഭവം തന്നെ ഒരു പ്രത്യേക സാംസ്കാരിക തനിമ സൃഷ്ടിക്കാൻ പര്യാപ്തമായവയാണു. ബ്രാഹ്മണ-ക്ഷത്രിയ സമ്മിശ്രമായതിനാൽ ഇവ രണ്ടിന്റേയും സാംസ്കാരിക പ്രഭാവം ഇവരിൽ ഉണ്ടായി. കേരളത്തിൽ മറ്റ്‌ ക്ഷത്രിയകുടുംബങ്ങളുടെ ആചാരസമ്പ്രദായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾ ആണു കുറുംബ്രനാട്‌ രാജസ്വരൂപത്തിനു.


ഭരണം നടത്താൻ രാജാവിനു വേറെ കോവിലകം ഉണ്ടായിരുന്നു. സ്വന്തമായ കളരിയും ഭടന്മാരും ഉണ്ടായിരുന്നു. സ്വന്തമായ രാജകീയ മുദ്രയും സിവിൽ/ക്രിമിനൽ കേസുകളിൽ തീർപ്പുകൽപ്പിക്കാനുള്ള അധികാരവും രാജവംശത്തിനുണ്ടായിരുന്നു. പടത്തലവന്മാർ 'പണിക്കർ നമ്പി' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടു. ഇവർ 'വാൾനമ്പി" മാരായിരുന്നു. (പരശുരാമന്റെ അരുളപ്പാടാൽ വാൾ വാങ്ങിയ നമ്പിമാരിൽ നല്ല ശാസ്ത്രഭിക്ഷകയെ തങ്ങളുടെ ഗോത്രം വാങ്ങയാൽ 'വാൾനമ്പി' ആയ കാരണം വാൾ തങ്ങളുടെ കയ്യിലുണ്ടെന്ന സിദ്ധാന്തത്തിൽ അവർ ഭൂമിയെ രക്ഷിപ്പാൻ 36000 ബ്രാഹ്മണന്മാരെ ആയുധപാണികളായി കൽപ്പിച്ചു) താഴെ കുറുങ്ങോട്ടും നാഗത്തിങ്കൽ ചമ്പക്കോട്ടും കുടുംബങ്ങളിലെ അംഗമായിരിക്കും സൈന്യാധിപനായി വന്നത്‌. ഇവരിൽ കുറുങ്ങോട്ടു നമ്പി ബാലുശ്ശേരി പഞ്ചായത്തിലും നാഗത്തിങ്കൽ നമ്പി നന്മണ്ടയിലും ചെമ്പക്കോട്ടു നമ്പി മണക്കുളങ്ങര ക്ഷേത്രത്തിനു സമീപവും കുടുംബമായി താമസിച്ചിരുന്നു.


പണ്ട്‌ കേസ്‌ വിചാരണകൾ കാഞ്ഞിക്കാവ്‌ എന്ന സ്ഥലത്തു വെച്ചായിരുന്നു നടന്നത്‌. അതിന്റെ ഓർമ്മകൾ ഇന്നും ആ പ്രദേശത്ത്‌ നില നിൽക്കുന്നു. അന്ന് കേസ്‌ തീർപ്പാക്കാൻ തമ്പുരാക്കന്മാർ എഴുന്നെള്ളിയ സ്ഥലത്തിനു 'കൊയിലോത്ത്‌ കണ്ടി' എന്നും ഊണിനു വരുന്നവർ ഇരുന്ന സ്ഥലത്തിനു 'ഊട്ടുപുര കണ്ടി' എന്നും നെല്ല് അളക്കുന്ന ഇടത്തിനു 'കളംകെട്ടി' എന്നും തൂക്കിലേറ്റിയിരുന്ന സ്ഥലത്തിനു 'കഴുത്തറോൽ' എന്നും പറയപ്പെട്ടിരുന്നു. ഈ സ്ഥലങ്ങളെല്ലാം ഇന്നും അതേ പേരിൽ അറിയപ്പെടുന്നു. പാട്ടാവകാശം, കൈവശസ്വത്തുക്കളിലെ ആദായം, സ്വന്തമായുള്ള ക്രീഷിയിൽ നിന്നുമുള്ള വരുമാനം, സ്വന്തം വനത്തിൽ നിന്നുള്ള ആനപിടുത്തം, ഏലം, കുരുമുളക്‌ തുടങ്ങിയ വിഭവങ്ങൾ ഇവയാണു പ്രധാന വരുമാന മാർഗ്ഗം.

പിന്തുടർച്ച തിരുത്തുക

ഇതും വ്യക്തമല്ല. --Vssun (സുനിൽ) 18:21, 26 സെപ്റ്റംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുറുമ്പ്രനാട്&oldid=1067371" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുറുമ്പ്രനാട്" താളിലേക്ക് മടങ്ങുക.