കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുന്നംകുളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


തെളിവില്ലാതെ ഇത്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.--ലീ 2008 08:00, 29 ഡിസംബർ 2008 (UTC)Reply

കുന്നംകുളം വ്യാജ സാധങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായിരുന്നു എന്നതിൻറെ തെളിവുകൾ

ഇതിലേതെങ്കിലും കുന്നംകുളത്തിൻറെ താളിൽ കൊടുക്കാവുന്നതാണ്. ഇനി ഇത് പോരെന്നുണ്ടോ..?--സുഭീഷ് - സം‌വാദങ്ങൾ 09:24, 29 ഡിസംബർ 2008 (UTC)Reply


വൈജ്ഞാനിക സ്വഭാവമില്ലാത്ത വാചകങ്ങൾ ആനെന്നു കണ്ടാൽ അതു ഉടനെ നീക്കം ചെയ്യാവുന്നതാണു. Be Bold. അതിനു വേണ്ടി ആരുടേയും സമ്മതം കാക്കേണ്ട കാര്യമില്ല. വിക്കി ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല.--Shiju Alex|ഷിജു അലക്സ് 08:14, 29 ഡിസംബർ 2008 (UTC)Reply

വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപേ ഒരു താളിലെ വിവരങ്ങൾ നീക്കം ചെയ്യുന്നത് ഒരു നല്ല പ്രവണതയല്ല. കുന്നംകുളം എന്ന താളിൽ അവലംബത്തിൻറെ കുറവ് വിശദമായി അന്വേഷിക്കാതെ നീക്കം ചെയ്തത് ശരിയായില്ല. കൂടാതെ ഏതെങ്കിലും താളിൽ അവലംത്തിൻറെ കുറവ് ഉണ്ടെങ്കിൽ അത് ആർക്കും പരിഹരിക്കാവുന്നതുമാണല്ലോ??. വെറുതേ താളിലെ വിവരങ്ങൾ നീക്കം ചെയ്യുന്നതിന് എടുക്കുന്ന സമയംകൊണ്ട് അത് നീക്കം ചെയ്യാതിരിക്കാനുള്ള അവലംബം തെരഞ്ഞുകണ്ടുപിടിക്കുന്നതാണ് ഉത്തമം എന്നഭിപ്രായപ്പെടുന്നു. അങ്ങനെയാണല്ലോ വേണ്ടതും. വ്യക്തമായ തെളിവുകൾ കിട്ടാതെവരുമ്പോൾ നീക്കം ചെയ്യുകയാണല്ലോ നല്ലത്. --സുഭീഷ് - സം‌വാദങ്ങൾ 09:37, 29 ഡിസംബർ 2008 (UTC)Reply




മുകളിലെ സൈറ്റുകൾ മിക്കആറും എല്ലാം തന്നെ വിക്കിട്രാവലിന്റെ വകഭേദങ്ങളാണു. വിക്കിട്രാവൽ റിലയബിൾ സൈറ്റുകളുടെ കൂട്ടത്തിൽ വരുന്നതല്ല. യഹൂ, ഗൂഗിൾ ഗ്രൂപ്പുകൾ ഒന്നും അവലംബമാക്കാൻ പറ്റില്ല.

ഇതല്ലാതെ കുന്നംകുളം ഡൂപ്ലിക്കെറ്റ് സാധങ്ങളുടെ കെന്ദ്രം ആയിരുന്നുവെന്നു സ്ഥാപിക്കുന്ന വേറെ തെളിവുകൾ കിട്ടിയേക്കാം. അതു ലെഖനത്തിൽ ചേർത്താൽ മതി. പക്ഷെ ലെഖനത്തിൽ ആ ഒരു വാർത്തക്കു ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കെണ്ട കാര്യമില്ല. ഒറ്റ വാചകത്തിൽ വലരെ ലളിതമായി പറയാവുന്ന കാര്യമെ ഉള്ളൂ.

c. ഇതാണു വിക്കിയുടെ അടിസ്ഥാന നയം--Shiju Alex|ഷിജു അലക്സ് 09:41, 29 ഡിസംബർ 2008 (UTC)Reply

ഷിജുചേട്ടൻ പറഞ്ഞതു ശരിതന്നെ “നമ്മുടെ അഭിപ്രായങ്ങൾക്ക് ബലം വർദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻ‌സുകൾ എന്ന കാര്യം മറക്കാതിരിക്കുക”. ഇത് ശരി വക്കുന്നു. പക്ഷേ.. കുന്നംകുളം എന്ന നഗരത്തിൻറെ പ്രസിദ്ധിയും, കുപ്രസിദ്ധിയും, ഒരു പോലെ ആ നഗരത്തെ സം‌ബന്ധിച്ച് പ്രധാനമാണ്. കുന്നംകുളത്തെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കുമ്പോൾ അതിൻറെ പ്രസിദ്ധിയും, കുപ്രസിദ്ധിയും, ഒരുപോലെ അന്വേഷി അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് അതുകൊണ്ട് കുന്നംകുളത്തിൻറെ കുപ്രസിദ്ധി വെറുമൊരു വാർത്തയായി തഴഞ്ഞത് ശരിയായില്ല. “ലെഖനത്തിൽ ആ ഒരു വാർത്തക്കു ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കെണ്ട കാര്യമില്ല”. എന്ന് പറഞുവല്ലോ? ഇതുവച്ച് നോക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം വേണ്ടെന്ന് വെക്കാം പക്ഷേ ആവശ്യമായ പ്രാധാന്യം കൊടുത്തുകൂടെ? അല്ലാതെ ആ വാചകം മുഴുവനായും നീക്കണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.--സുഭീഷ് - സം‌വാദങ്ങൾ 10:00, 29 ഡിസംബർ 2008 (UTC)Reply
ആധികാരികമല്ലാത്ത വസ്തുതകൾ പിൻവാതിലിലൂടെ കയറ്റാൻ ശ്രമിക്കരുത് --ലീ 2008 10:15, 29 ഡിസംബർ 2008 (UTC)Reply


നല്ല ഒരു റെഫ‌രൻസ് വെച്ച് ആ വാചകം ചേർക്കൂ. അപ്പോൾ പ്രസ്നം തീർന്നില്ല. തക്കതായ റെഫറ്ൻസ് ഇല്ലാഞ്ഞതാണല്ലൊ ഇപ്പൊ ഈ വിവാദത്തിനു കാരണം. പക്ഷെ ഞാൻ മുകളിൽ പറഞ്ഞപോലെ ആ വാചകം അല്ല ലെഖനത്തിലെ എറ്റവും പ്രധാനകാര്യം എന്നു ഓർക്കുക. നല്ല ഒരു റെഫറൻസ് തപ്പി പിടിച്ചു ആ വാചകം ചേർത്താൽ ഇപ്പ്പൊഴത്തെ ഈ സം‌വാദത്തിനു പ്രസക്തി ഇല്ല എന്നു മനസ്സിലാവും. --Shiju Alex|ഷിജു അലക്സ് 10:04, 29 ഡിസംബർ 2008 (UTC)Reply

ബാസ്കറ്റ് ബോൾ തിരുത്തുക

മാതൃഭൂമിയിലെ ഈ കഥാസമാനമായ റിപ്പോർട്ട് വിക്കിയിൽ റഫറൻസായി ഉപയോഗിക്കാൻ പറ്റില്ല--Anoopan| അനൂപൻ 11:58, 16 ജനുവരി 2009 (UTC)Reply

കായിക ചരിത്രത്തെക്കുറിച്ചെഴുതിയതെല്ലാം തന്നെ നീക്കേണ്ടി വരുമോ?.--സുഭീഷ് - സം‌വാദങ്ങൾ 12:27, 16 ജനുവരി 2009 (UTC)Reply

ഇതിനു മറ്റേതെങ്കിലും അവലംബങ്ങൾ ലഭിക്കുമോ എന്നു നോക്കണം. മാതൃഭൂമി റിപ്പോർട്ട് അല്പം അതിശയോക്തിയും,സാഹിത്യവും കലർത്തിയതാണെന്നു തോന്നുന്നു--Anoopan| അനൂപൻ 12:46, 16 ജനുവരി 2009 (UTC)Reply

കാലിചന്ത തിരുത്തുക

കുന്നംകുളത്തെ കാലി ചന്തയെ കുറിച്ച് ഒന്നും എഴുതി കണ്ടില്ല--Sahridayan 09:39, 28 ഫെബ്രുവരി 2009 (UTC)Reply

"കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം. ഈ ചെറിയ പട്ടണത്തിന് 300-ലേറെ വർഷത്തെ വാണിജ്യ ചരിത്രമുണ്ട്. അറബികൾ, ഗ്രീക്കുകാർ, പേർഷ്യക്കാർ, തുടങ്ങിയവർ കുന്നംകുളത്തുവന്ന് വ്യാപാരം ചെയ്തിരുന്നു." 300 ‌വർഷം മുൻപ് ഗ്രീക്കുകാർ കുന്നംകുളത്ത് നിന്നു വ്യാപാരം ചെയ്തിരുന്നു എന്ന് വിശ്വസിക്കാനാവില്ല. 3000 ആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 10:17, 28 ഫെബ്രുവരി 2009 (UTC)Reply
കുന്നംകുളം പുസ്തകപ്രസാധകർക്കും പ്രസിദ്ധമല്ലേ?--വിചാരം 14:05, 31 ഡിസംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കുന്നംകുളം&oldid=727078" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുന്നംകുളം" താളിലേക്ക് മടങ്ങുക.