സംവാദം:കാവ്യ മാധവൻ
Latest comment: 15 വർഷം മുമ്പ് by Vssun
ഇത്തരം തെറ്റുകൾ വിക്കിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് തോന്നുന്നു. തെറ്റായ വിവരം നൽകുന്നതിലും നല്ലത് പേജ് ഒഴിവാക്കുകയാണ്. കാവ്യാ മാധവൻ ബാല താരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി(1991), അഴകിയ രാവണൻ(1996) തുടങ്ങി ചിത്രങ്ങളിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്.--പതാലി 12:54, 3 സെപ്റ്റംബർ 2007 (UTC)
തെറ്റുകൾ പ്രതിഛായ മോശമാക്കുകയൊന്നുമില്ല. അത് തിരുത്താതെ ഇരുന്നാലാണ് മോശമാകുന്നത്, താങ്കൾ എഴുതിയ വിവരങ്ങൾ ലേഖനത്തിൽ തിരുത്തായി ചെയ്തിരുന്നെങ്കിൽ പിന്നെ ലേഖനം എങ്ങനെ മോശമാകും? ഒരിക്കലും ഈപേരിൽ പേജുണ്ടാക്കേണ്ടിവരില്ലെന്നാണോ? --ചള്ളിയാൻ ♫ ♫ 13:02, 3 സെപ്റ്റംബർ 2007 (UTC)
- കാവ്യ കലാതിലകമായത് ജില്ലാ യുവജനോത്സവത്തിലോ അതോ സംസ്ഥാന യുവജനോത്സവത്തിലോ. നെറ്റിൽ ജില്ല എന്നാണ് കാണുന്നത്. ഐ.പി രണ്ടു തവണയായി തിരുത്തുന്നു. ആർക്കെങ്കിലും തീർച്ചയുണ്ടോ? -- റസിമാൻ ടി വി 08:29, 20 ഒക്ടോബർ 2009 (UTC)
സംസ്ഥാനതലത്തിലാണെന്ന് റെഫറൻസൊന്നും കിട്ടാത്തതിനാൽ വീണ്ടും റിവർട്ട് ചെയ്യുന്നു. --Vssun 15:31, 20 ഒക്ടോബർ 2009 (UTC)