സംവാദം:കാവ്യം
കാവ്യം, കവിത എന്നിവ തമ്മിൽ വ്യത്യാസമുണ്ടോ? --Vssun (സംവാദം) 16:46, 10 ഓഗസ്റ്റ് 2012 (UTC)
ഇതൊരു ലേഖനമാണെന്ന് തോന്നുന്നില്ല. --എസ്.ടി മുഹമ്മദ് അൽഫാസ് 05:49, 11 ഓഗസ്റ്റ് 2012 (UTC)
കാവ്യപ്രയോജനം ലയിപ്പിക്കുന്നത്
തിരുത്തുകകാവ്യം താളുമായി ലയിപ്പിക്കാവുന്നതാണ്— ഈ തിരുത്തൽ നടത്തിയത് Mynaumaiban (സംവാദം • സംഭാവനകൾ) 17:32, 11 ഓഗസ്റ്റ് 2012 (UTC)
- കാവ്യപ്രയോജനം പാശ്ചാത്യപൗരസ്ത്യചിന്തകളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. വളരെ പഴക്കമുള്ള ഒരു തർക്കവിഷയമാണ് കല/സാഹിത്യം/കാവ്യം കൊണ്ട് എന്താണ് പ്രയോജനം എന്നത്. കവിധർമ്മം/കാവ്യധർമ്മം എന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ഒന്ന് കിട്ടൽ മറ്റത് കൊടുക്കൽ. ഈ യൂട്ടിലിറ്റേറിയൻ സംശയങ്ങളുടെ രണ്ട് ശാഖകളാണ് കല കലയ്ക്ക്/ കല സമൂഹത്തിന് തുടങ്ങിയ കാഴ്ച്ചപ്പാടുകൾ. സാഹിത്യ/കലാകാരന്റെ സാമൂഹ്യപ്രതിബദ്ധതയെന്നൊക്കെ ചർച്ച ചെയ്യാറില്ലേ. ചില്ലറ വിഷയമല്ല. കാവ്യ/സാഹിത്യപ്രയോജനം വേറെതന്നെ താളാവേണ്ടതാണ്.--തച്ചന്റെ മകൻ (സംവാദം) 20:06, 12 ഓഗസ്റ്റ് 2012 (UTC)
- എതിരഭിപ്രായമുള്ളതിനാൽ ലയനനിർദ്ദേശം നീക്കുന്നു. താൾ വികസിപ്പിക്കേണ്ടതുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 11:14, 30 ഏപ്രിൽ 2013 (UTC)
കാവ്യം
തിരുത്തുകകവിതയുമായി കാര്യമായ വ്യത്യാസമില്ല. എന്നാൽ പൗരസ്ത്യസാഹിത്യത്തിൽ കൂടുതലും കാവ്യം എന്നാണ് പ്രയോഗിച്ചു കാണാറ്..നാടകത്തെയും വേണമെങ്കിൽ സാഹിത്യത്തെ തന്നെ മൊത്തത്തിൽ കാവ്യം എന്ന പദംകൊണ്ട് അർത്ഥമാക്കാം. ഉദാഹരണം. കാവ്യനാടകം. ആദ്യകാല നാടകങ്ങളെല്ലാം കാവ്യനാടകങ്ങളായിരുന്നു. ഇത് പൗരസ്തയസാഹിത്യത്തിലാണ് പ്രധാനം. പാശ്ചത്യസാഹിത്യത്തിലേക്ക് പോകുമ്പോഴാണ് കവിത എന്ന വാക്കിന് പ്രാധാന്യം ലഭിക്കുന്നത്. കൂടുതൽ അറിവുള്ളവർ ഇക്കാര്യത്തെക്കുറിച്ചു പങ്കുവെയ്ക്കും എന്നു പ്രതീക്ഷിക്കുന്നു (Mynaumaiban (സംവാദം) 17:32, 11 ഓഗസ്റ്റ് 2012 (UTC))
- മേൽപ്പറഞ്ഞപോലെ സരളമായ ഒരു ആമുഖം ലേഖനത്തിന് നൽകാമോ? --Vssun (സംവാദം) 18:31, 11 ഓഗസ്റ്റ് 2012 (UTC)
തീർച്ചയായും. (Mynaumaiban (സംവാദം) 16:18, 12 ഓഗസ്റ്റ് 2012 (UTC))
- നന്ദി. --Vssun (സംവാദം) 16:35, 12 ഓഗസ്റ്റ് 2012 (UTC)
കാവ്യവും കവിതയും ഒക്കെ ഒന്നുതന്നെയാണ്. ഭാരതീയസാഹിത്യലോകത്ത് ആദ്യകാലത്ത് കാവ്യശബ്ദമായിരുന്നു ഉപയോഗിച്ചിരുന്നത്. കവിത്വാർത്ഥത്തിലുണ്ടായിരുന്ന കവിതാശബ്ദം പിന്നീടാണ് ഈ അർത്ഥത്തിൽ പ്രയോഗിച്ചുതുടങ്ങിയത്. പ്രതാപരുദ്രീയം എന്ന സാഹിത്യശാസ്ത്രഗ്രന്ഥത്തിലെ മംഗളപദ്യത്തിൽ കവിതാനാട്യൈകജീവാതവഃ എന്ന് പ്രയോഗിച്ചുകാണുന്നുണ്ട്. സാഹിത്യപദം പ്രചാരത്തിൽ വരുന്നത് 10-ആം നൂറ്റാണ്ടിനു ശേഷമാണ്. അതുവരെ ഈ പദങ്ങൾ തന്നെ സാമാന്യാർത്ഥത്തിലും ഉപയോഗിച്ചുവന്നു. കാവ്യനാടകം എന്ന വാക്കൊക്കെ പുതിയ സൃഷ്ടിയാണ്. ദൃശ്യം, ശ്രവ്യം എന്നിങ്ങനെ കാവ്യത്തെ രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു പ്രാചീനർ. നാടകം മുതലായ രൂപകങ്ങൾ ദൃശ്യകാവ്യത്തിൽ പെടുന്നു.
- കവിത എന്ന ലേഖനം മതി. അതിൽത്തന്നെ പൗരസ്ത്യവീക്ഷണവും പാശ്ചാത്യവീക്ഷണവും ചേർക്കാം. കാവ്യത്തെക്കുറിച്ചുള്ള പൗ-പാ കാഴ്ച്ചപ്പാടുകളൊക്കെ വിശദീകരിക്കാൻ കാവ്യനിർവ്വചനം എന്നൊരു ലേഖനമായിരിക്കും അതിലും ഉചിതം. അല്ലെങ്കിൽ കവിത എന്ന ലേഖനത്തിന്റെ ഒതുക്കം (ഇപ്പൊഴല്ല :) ഫാവിയിൽ) നഷ്ടപ്പെടും.--തച്ചന്റെ മകൻ (സംവാദം) 19:23, 12 ഓഗസ്റ്റ് 2012 (UTC)
രസകരമായ ചർച്ച! കണ്ടുകൊണ്ടിരിക്കുന്നു. :) വിശ്വപ്രഭ ViswaPrabha Talk 08:12, 13 ഓഗസ്റ്റ് 2012 (UTC)