സംവാദം:കാക്കത്തമ്പുരാൻ

Latest comment: 11 വർഷം മുമ്പ് by Viswaprabha

കാക്കത്തമ്പുരാട്ടി(Dicrurus leucophaeus)യെ ആനറാഞ്ചി(Dicrurus macrocercus)യിലേക്ക് REDIR ചെയ്തത് ഒഴിവാക്കി ധ്രുവൻ 14:10, 19 നവംബർ 2007 (UTC)Reply

ആനറാഞ്ചിയും കാക്കത്തമ്പുരാട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസം കേരളത്തിലെ പക്ഷികൾ അനുസരിച്ച് ആനറാഞ്ചിയുടെ അടിവശം മിനുസമുള്ള കറുപ്പുള്ളതും കാക്കത്തമ്പുരാന്റെ അടിവശം ചാരനിറമാണെന്നുമാണ്. ഈ ഫോട്ടോയിൽ കാണുന്ന പക്ഷിയുടെ അടിവശം മിനുസ്സമുള്ള കറുപ്പാണ് അതിനാൽ ഈ പക്ഷി Dicrurus leucophaeus ആണെന്ന് തോന്നുന്നില്ല.. മറ്റോരു വ്യത്യാസം കാക്കത്തമ്പുരാട്ടിയുടെ കണ്ണുകൾ നല്ല ചുവപ്പാണെന്നതാണ്, കാക്കത്തമ്പുരാട്ടിയും ആനറാഞ്ചിയും തമ്മിൽ വളരെയധികം രൂപസാദൃശ്യമുള്ളതിനാൽ ഈ വ്യത്യാസങ്ങൾ എടുത്തുകാണിക്കുന്ന ചിത്രങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നു. ധ്രുവൻ 03:10, 29 നവംബർ 2007 (UTC)Reply

കാക്കത്തമ്പുരാൻ എന്ന് പേരു മാറ്റട്ടേ? --ചള്ളിയാൻ ♫ ♫ 04:21, 29 നവംബർ 2007 (UTC)Reply

കാക്കത്തമ്പുരാൻ എന്നാണ് നല്ലത് എന്നു തോന്നുന്നു... കാരണം ആധികാരികമായി പറഞ്ഞിരിക്കുന്നതൊക്കെ അങ്ങനെയല്ലെ.. ഇനി വേറെ എന്തെങ്കിലും രേഖകൾ കിട്ടുകയാണെങ്കിൽ മാറ്റുകയും ചെയ്യാം ധ്രുവൻ 04:35, 29 നവംബർ 2007 (UTC)Reply

ഈ ലേഖനം നീക്കം ചെയ്യപ്പെടാൻ നിർദ്ദേശിക്കാൻ കാരണം ഒരു വരി പോലുമില്ലാത്തതാണോ. ഇത്രയേറെ തർജ്ജമക്കാർ ഇവിടെ ഉണ്ടായിട്ട് ഒരു ലൈൻ എഴുതാൻ പറ്റിയില്ല എന്നാണൊ. വിനാശം എളുപ്പമാണുണ്ണീ ജനനമല്ലോ വിഷമകരം. --ചള്ളിയാൻ ♫ ♫ 05:19, 9 ഫെബ്രുവരി 2009 (UTC)Reply

ഏതാണ്ട് 8 മാസത്തോളമായി യാതൊരു തിരുത്തുമില്ലാതെ കിടന്നിരുന്ന ഒരു ലേഖനത്തെ രക്ഷിച്ചെടുക്കാൻ സാധിച്ചില്ലേ? AFD ഇടുമ്പോൾ ഉദ്ദേശ്യം അതുമാത്രമായിരുന്നു. വിക്കിപീഡിയ:ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ കുറേപേരുടെ ശ്രദ്ധ പതിയും. അതിന്റെ ഭാഗമായി ഈ ലേഖനത്തിൽ സംഭാവന ചെയ്യാൻ കഴിയുന്നവരുടെ ശ്രദ്ധ ആകർഷിക്കാൻ സാധിച്ചല്ലോ. AFD ഇനി ഒഴിവാക്കുന്നു. --സിദ്ധാർത്ഥൻ 12:11, 9 ഫെബ്രുവരി 2009 (UTC)Reply

ഞങ്ങളുടെ നാട്ടിൽ കാക്കത്തമ്പുരാട്ടി എന്നേ പറയാറുള്ളു. കാക്കത്തമ്പുരാൻ എന്ന് ഞാൻ ആദ്യം കേൾക്കുകയാണ്.ജോർജുകുട്ടി (സംവാദം) 23:21, 9 മേയ് 2013 (UTC)Reply

Dicrurus leucophaeus longicaudatusന്റെ മലയാളം പേരു് കാക്കത്തമ്പുരാൻ എന്നു കാണുന്നുണ്ടു് എന്റെ ലിസ്റ്റിൽ. എന്നാൽ ഗോനർദം (ഗോനർദി സ്ത്രീലിംഗം)എന്ന ഒരു തരം കൊക്കു് (crane -Ardea Sibirica) ആണു് കാക്കത്തമ്പുരാൻ എന്നു് ശബ്ദതാരാവലിയും എൻ.ബി.എസും അടക്കം മലയാളത്തിലും കൂടാതെ, സംസ്കൃതത്തിലും (കാകുവാച്, ബലിഭുൿ, ഗൃഹബലിപ്രിയ etc.) മറ്റുമുള്ള നിഘണ്ടുക്കളും പറയുന്നു. എന്തായാലും ഞാനറിയുന്ന കാക്കത്തമ്പുരാട്ടി ഈ ലേഖനത്തിലുള്ളതു തന്നെയാണു് (Dicrurus leucophaeus longicaudatus). ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 00:19, 10 മേയ് 2013 (UTC)Reply

"കാക്കത്തമ്പുരാൻ" താളിലേക്ക് മടങ്ങുക.