തമിഴ് നാട്ടിൽ കളരിപ്പയറ്റ് വളരെക്കാലമായി നിലവിലുള്ള സ്ഥിതിക്ക് ഇത് കേരളത്തിന്റെ തനതു കല എന്ന് പറയുന്നത് തെറ്റാകില്ലേ? --ചള്ളിയാൻ ♫ ♫ 05:15, 2 ജനുവരി 2008 (UTC)Reply

ഇല്ല, ഇതിൽ തെറ്റില്ല. കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതുകൊണ്ട് കേരളത്തിന്റെ തനതുകല അല്ലാതാവില്ല. simy 05:40, 2 ജനുവരി 2008 (UTC)Reply

കേരളത്തിൽ നിന്നും തമിഴ്നാട് സ്വാംശീകരിച്ചതല്ല സിമി. സംഘകാലം തോട്ടേ തമിഴ്നാട്ടിലും കളരി ഉണ്ട്. പണ്ട് കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു. (തിരിച്ചും ആവാം) അന്നേ ഇത് ഉണ്ട്. --ചള്ളിയാൻ ♫ ♫ 06:36, 2 ജനുവരി 2008 (UTC)Reply

കളരിപ്പയറ്റിന്റെ ഉത്ഭവം - കടത്തനാടൻ ഗുരു ഇങ്ങനെ ഉപതലക്കെട്ട് ആവശ്യമുണ്ടോ കളരിപ്പയറ്റിന്റെ ഉത്ഭവം എന്നു പോരേ? --ജുനൈദ് (സം‌വാദം) 08:02, 7 ജൂൺ 2009 (UTC)Reply

പ്രസ്തുതവിഭാഗത്തിൽ കളരിപ്പയറ്റിന്റെ ഉൽഭവവുമായോ കടത്തനാടൻ ഗുരുവുമായോ ബന്ധപ്പെട്ട കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.. വിഭാഗത്തിന്റെ തലക്കെട്ട് വേദങ്ങളുമായുള്ള ബന്ധം എന്നാക്കി. --Vssun 08:10, 7 ജൂൺ 2009 (UTC)Reply

കളരിപ്പയറ്റ് കേരളത്തിൻറെ തനത് അയോധനാസമ്പ്രദായം തന്നേയാണ്.തമിഴകം എന്നത് കേരളവും ചേർന്നതായിരുന്നല്ലോ?. തുളുനാടുമായാണ് കളരിപ്പയറ്റിന്റെ ഉത്ഭവത്തിന് ഐതിഹ്യപ്രകാരം കൂടുതൽ ബന്ധം.അതേസമയം തെക്കൻസമ്പ്രദായത്തിൽ തമിഴ്നാടിന്റെ സ്വാധീനം ഉണ്ട്. വടക്കൻ കേരളത്തിൽ കായികാഭ്യാസത്തോടൊപ്പം അക്ഷരവിദ്യയും അഭ്യസിപ്പിച്ചിരുന്നു. ചില തിരുത്തലുകൾ കൂടി നടത്താനുണ്ട്.ആധികാരികത ഒരുമിച്ച് ചേർക്കാം.--Tgsurendran 06:47, 19 നവംബർ 2010 (UTC)

മേയ്യിതോഴിൽ എന്നതിനു പകരം മെയ്പ്പയറ്റ് എന്നതല്ലേ കൂടുതൽ ശരി .അല്ലെങ്കിൽ മെയ്ത്തൊഴിൽ എന്നാക്കണം--Tgsurendran 07:17, 22 നവംബർ 2010 (UTC) അഗികൃത കളരി പരിശീലന കേന്ദ്രങ്ങളായി കേരളത്തില് ധാരാളം കളരികളുണ്ട്.അംഗീകൃതമല്ലാത്തവയ്ക്ക് പ്രവര്ത്തിക്കാന് പാടില്ല.അഗികൃത കളരി പരിശീലന കേന്ദ്രങ്ങള് വിക്കിപീഡിയയെ പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല.--Tgsurendran 06:22, 23 നവംബർ 2010 (UTC)

വാനരവടിവ് തിരുത്തുക

ഞാൻ വിനീതൻ നാദാപുരം, ഇതിൽ വടിവുകളെ പറ്റി എഴുതികണ്ടു.അതിൽ വാനര വടിവ് എന്ന ഒന്നു കാണുന്നില്ല.സ്നേഹത്തോടെ വിനീതൻ (ഒപ്പ്) -- —ഈ തിരുത്തൽ നടത്തിയത് Gurumukam (സം‌വാദംസംഭാവനകൾ) ഡിസംബർ 5, 2011

വിഡ്ഢിത്തം എഴുതരുത് തിരുത്തുക

QUOTE: കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. END OF QUOTE

കളരി എന്ന അഭ്യാസമുറ കേരളത്തിന്റെത് അല്ലതന്നെ. ഇത് പാരമ്പര്യമായി വടക്കേമലബാറിലെ ആയോധന കലയാണ്. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന തെക്കൻ കളരിയും അടിതടയും മറ്റും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. 1956ന് ശേഷം മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തതിന് ശേഷം, ഈ വിധ വിവരക്കേടുകൾ പലതും പലദിക്കിലും എഴുതിക്കാണുന്നുണ്ട്.

വിശ്വസനീയമല്ലാത്ത അവലംബങ്ങൾ തിരുത്തുക

[1] ഇത്തരം വിശ്വസനീയമല്ലാത്ത അവലംബങ്ങൾ ചേർക്കാൻ പാടുള്ളതല്ല. ആദ്യത്തേത് ഒരു കളരിയാശാൻ എഴുതിയ പുസ്തകമാണ്, രണ്ടാമത്തേത് ഒരു കളരിശാലയെപ്പറ്റി റിപ്പോർട്ട് കൊടുക്കുന്ന ന്യൂസ് ചാനലിന്റെ യൂട്യൂബ് ലിങ്ക് ആണ്. ചരിത്രപരമായ വസ്തുതകൾ ഉള്ളടക്കമായി ചേർക്കുമ്പോൾ ചരിത്രകാരന്മാർ എഴുതിയതോ ഗവേഷക ലേഖനങ്ങളോ ആണ് റെഫെറൻസ് ആയി ചേർക്കേണ്ടത്.--Canaanism (സംവാദം) 05:57, 23 ജനുവരി 2021 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കളരിപ്പയറ്റ്&oldid=3518163" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കളരിപ്പയറ്റ്" താളിലേക്ക് മടങ്ങുക.