സംവാദം:കല്ലാന
കല്ലാന ഒരു യഥാർത്ഥ്യമാണെന്ന് പലരും അവകാശപ്പെടുന്നു. കോഴിക്കോട് / വയനാട് ജില്ലകളിലെ വെള്ളരിമലകളിലും കല്ലാനയെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ? — ഈ തിരുത്തൽ നടത്തിയത് 192.55.54.37 (സംവാദം • സംഭാവനകൾ)
കേരളത്തിലെ മിക്കവാറും വലിയ ജീവികളെയൊക്കെ സായിപ്പുമാർ അവർ ഇൻഡ്യ ഭരിക്കുന്ന കാലത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. അവക്കെല്ലാം കൃത്യമായ ശാസ്ത്രനാമങ്ങളും അവർ നൽകി. അഞ്ചടി പൊക്കം വരുന്ന ഒരു ജീവി ഇത്രയും കാലമായി കണ്ടിട്ടില്ല എന്നത് ഒരു പരിധിയോളം അവിശ്വസനീയം തന്നെയാണ്, അതും അത്ര വിസ്തൃതിയില്ലാത്തതും, അത്രക്ക് ഇടതൂർന്നതുമല്ലാത്ത (തെക്കുകിഴക്കനേഷ്യ, മധ്യ-പശ്ചിമ ആഫ്രിക്ക, തെക്കെ-മധ്യ അമേരിക്കകൾ എന്നിവിടങ്ങളിലെ ഘോരവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൽ) ദക്ഷിണേന്ദ്യൻ കാടുകളിൽ!--Anoop menon 15:47, 21 മാർച്ച് 2010 (UTC)
- വർഗ്ഗം: യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ ;-) --പ്രവീൺ:സംവാദം 15:49, 21 മാർച്ച് 2010 (UTC)
കല്ലാന അഥവാ പിഗ്മി ആനകളെയാണ് ആനകളിലെ കുള്ളന്മാർ എന്ന് വിശേഷിപ്പിക്കുന്നത്.വംശനാശം നേരിടുന്ന ഈ ഇനങ്ങൾ മലേഷ്യയിലെ ബോർണിയോ എന്ന സ്ഥലത്ത് ധാരാളമായി കണ്ടു വരുന്നുണ്ട്.അതുകൊണ്ട് തന്നെ ഈ വിഭാഗത്തെ "യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ" എന്ന വർഗ്ഗത്തിൽ ഉൾപെടുത്തുന്നത് ശരിയാണോ?--അഭിനവ് (സംവാദം) 05:41, 4 മേയ് 2013 (UTC)
- മലേഷ്യൻ പിഗ്മി ആനകളുടെ ശാസ്ത്രനാമമെന്താണ്? ഇവിടെ പരാമർശിക്കപ്പെടുന്ന ഇനം, കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്നു എന്നവകാശപ്പെടുന്നവയല്ലേ? മലേഷ്യയിൽ കാണപ്പെടുന്നു എന്നു പറയുന്ന ആനകളും ഇവയും ഒന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലല്ലോ. --Vssun (സംവാദം) 05:54, 4 മേയ് 2013 (UTC)
- ബോർണിയോ ആനകൾ അത്ര ചെറുതല്ല, ബോർണിയോ ആനകളേക്കാളും വളരെ ചെറുതാണ് കല്ലാനകൾ എന്നാണ് വാദം. ബോർണിയോ ആനകൾക്ക് വലിയ വലിപ്പ വ്യത്യാസമില്ലെന്നും പറയപ്പെടുന്നുണ്ട്. w:Borneo elephant കാണുക.--പ്രവീൺ:സംവാദം 04:36, 9 മേയ് 2013 (UTC)
മോഴയാന കൊണ്കിയാന ഇവ എന്താണ് ?
തിരുത്തുകമോഴയാന കൊണ്കിയാന ഇവ എന്താണ് ? — ഈ തിരുത്തൽ നടത്തിയത് 92.99.245.240 (സംവാദം • സംഭാവനകൾ)
- കൊമ്പില്ലാത്ത ആണാനകളാണ് മോഴയാനകൾ, മറ്റേത് അറിയില്ല.. — ഈ തിരുത്തൽ നടത്തിയത് Vishalsathyan19952099 (സംവാദം • സംഭാവനകൾ) 11:08, ജനുവരി 13, 2018 (UTC)
- കൊണ്കിയാന അല്ല, കുങ്കിയാന ആയിരിക്കും താങ്കളുദ്ദേശിച്ചത്. കാട്ടാനകളെയും മറ്റും മെരുക്കാനും രക്ഷപ്പെടുത്താനുമൊക്കെ ഉപയോഗിക്കുന്ന പരിശീലനം ലഭിച്ച ആനകളാണ് കുങ്കികൾ.--ജോസഫ് 💬 09:21, 20 സെപ്റ്റംബർ 2021 (UTC)