കറുക പുല്ല് എന്നല്ലേ ചേരുക? കറുക പട്ട (cinnamon) ലഭിക്കുന്ന കറുക മരം ഇതുമായി കൂടിക്കലരുമോ? --ചള്ളിയാൻ ♫ ♫ 17:07, 13 സെപ്റ്റംബർ 2007 (UTC)Reply

അതു കറുവാപ്പട്ടയാണെന്നാണ്‌ എന്റെ അറിവ്. --ജേക്കബ് 17:09, 13 സെപ്റ്റംബർ 2007 (UTC)Reply

കറുക പട്ട എന്നു തന്നെയാൺ പറയാറ്. കറുക പുല്ല് എന്നാക്കുന്നതാൺ ശരി.Aruna 17:30, 13 സെപ്റ്റംബർ 2007 (UTC)Reply

കറുവാപ്പട്ട എന്നാണ്‌ ഞാന് കേട്ടിട്ടുള്ളത്. കേരളആയുര്വേദിക്സ്.കോമും അതു തന്നെ പറയുന്നു --ജ്യോതിസ് 18:21, 13 സെപ്റ്റംബർ 2007 (UTC)Reply

കറുവാപ്പട്ട എന്നാണ്‌ പറയുക ഞങ്ങളുടെ ബെൽറ്റിൽ പറഞ്ഞു പറഞ്ഞ് കറുകപ്പട്ട എന്നായിട്ടുണ്ട്.. --Vssun 21:12, 13 സെപ്റ്റംബർ 2007 (UTC)Reply

സസ്യജാലങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളുടെ ഫോക്കസ് തിരുത്തുക

സസ്യജാലങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളുടെ ഫോക്കസ് മതപരമായ ആചാരാനുഷ്ഠാനങ്ങളിലേക്കു വഴിതിരിച്ചു വിടുന്നത് നിർഭാഗ്യകരമാണ്. ഒരു ചെടിയുടെ ശാസ്ത്രീയമായ വിവരങ്ങളെക്കാൾ ഒട്ടും പ്രധാനമല്ല മതപരമായി അവയ്ക്കുള്ള ഉപയോഗങ്ങൾ. ഇത്തരം ലേഖനങ്ങളുടെ ആമുഖത്തിൽ ദയവായി പ്രസ്തുത വിവരണങ്ങൾ ചേർക്കാതിരിക്കുകയാണു നല്ലത്. ഓല എന്നൊരു ലേഖനമെഴുതിയിട്ട് രണ്ടാമത്തെ വാചകമായി കുരുത്തോലയാണ് ഓശാന ഞായറാഴ്ച ഉപയോഗിക്കുന്നതെന്ന് ക്രിസ്ത്യാനികളും ഈന്തപ്പഴം എന്നൊരു തലക്കെട്ടു നൽകി നോമ്പുമുറിക്കാൻ ഉപയോഗിക്കുന്ന പഴമാണിതെന്ന് മുസ്ലീമും എഴുതി വയ്ക്കുക സ്വാഭാവികം. എന്നാൽ ഇത്തരത്തിലുള്ളതായിരിക്കരുത് വിക്കിപീഡിയയിലെ ലേഖനങ്ങൾ. ഇക്കാര്യത്തിൽ നിഷ്ക്കർഷ പുലർത്താൻ കാര്യനിർവാഹകരും ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. മൻ‌ജിത് കൈനി 18:06, 13 സെപ്റ്റംബർ 2007 (UTC)Reply

ഈ ഗണത്തിലെ കുറേ ലേഖനങ്ങളിൽ (ആയു‌ര്വേദഗ്രന്ഥങ്ങളിൽ നിന്നു എടുത്തതുകൊണ്ടായിരിക്കണം) മതപരമഅയ പരാമർശങ്ങൾ വന്നിട്ടുണ്ട്.. എല്ലാത്തിലും വൃത്തിയാക്കൽ ഫലകം ചേർത്തിട്ടുമുണ്ട്.. പിന്നെ MPShort-ൽ ചേർത്തത് ഒരു തെറ്റിദ്ധാരണ കൊണ്ടാണ്‌ (ദർഭയാണെന്നു കരുതിയാണ്‌ ചെയ്തത്).. ക്ഷമിക്കുക..--Vssun 21:19, 13 സെപ്റ്റംബർ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കറുക&oldid=666618" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കറുക" താളിലേക്ക് മടങ്ങുക.