പേര്‌ കണ്ടൽക്കാട് എന്നു മതി എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 07:08, 12 ഡിസംബർ 2008 (UTC)Reply

എന്റെ അഭിപ്രായം മറിച്ചാണ്‌. നിത്യ ഹരിതവനങ്ങൾ എന്നാണ്‌ പറയുക. നിത്യഹരിതവനം എന്നു പറയുന്നത് ഏതെങ്കിലും ഒരു വനത്തെക്കുറിച്ച് മാത്രം പറയുമ്പോഴാണ്‌. ലേഖനമാകട്ടെ ലോകത്തെമ്പാടുമുള്ള വനങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്. തീർച്ചയായും ബഹുവചനം വേണ്ടതാണ്‌. മാത്രവുമല്ല. ലേഖനത്തിന്റെ ആദ്യവരിതന്നെ ബഹുവചനത്തിലാണ്‌ നിർവചനം കൊടുത്തിട്ടുള്ളത്. --ചള്ളിയാൻ ♫ ♫ 10:21, 12 ഡിസംബർ 2008 (UTC)Reply

ആ തരത്തിൽ നോക്കിയാൽ സകലതും ബഹുവചനത്തിലാവും എഴുതേണ്ടി വരിക. മനുഷ്യൻ എന്നു പറഞ്ഞാൽ ഒരു മനുഷ്യനെ പറ്റി അല്ലല്ലോ, ഉറുമ്പ് എന്നു പറഞ്ഞാൽ ഒരു ഉറുമ്പിനെ പറ്റി അല്ലല്ലോ.. കാർ എന്നാൽ ഒരു കാറാണോ?? കമ്പ്യൂട്ടർ ഒരെണ്ണമേ ലോകത്തുള്ളോ? അതു പോലെ തന്നെ ഈ നിത്യഹരിത വനവും. ഉദാഹരണമായി അതു തന്നെ എടുത്തത് ഞാൻ തന്നെ തുടങ്ങിയിട്ടതുകൊണ്ടാണോ ;-), എന്നാൽ കേൾക്കുക, ഈ താൾ കണ്ടൽക്കാടുകൾ എന്നായിരുന്നു തുടങ്ങിയത് അത് പിന്നീടാണ്‌ ഏകവചനം ആക്കിയത് (ഉറുമ്പ്, ഷഡ്പദം അങ്ങിനെയൊക്കെ തന്നെ)അങ്ങിനെ എത്ര താളുകൾ.. ഒരിക്കൽ പറ്റിയ തെറ്റ് തിരുത്തുന്നതാവും നല്ലത്, അതിനെ ന്യായീകരിക്കാൻ വളഞ്ഞവഴി സ്വീകരിക്കാതിരിക്കുന്നതിലും എന്നാണെന്റെ ഒരു രീതി--പ്രവീൺ:സംവാദം 04:46, 13 ഡിസംബർ 2008 (UTC)Reply

വി.കെ.എൻ സ്റ്റൈലിൽ ഡ്രൈവൻ‍ എന്നൊക്കെ പറഞ്ഞാലോ? :) --Anoopan| അനൂപൻ 04:56, 13 ഡിസംബർ 2008 (UTC)Reply

താങ്കൾ അങ്ങനെ വിചാരിച്ചതു കൊണ്ടുമാത്രം ശരിയാവണമെന്നില്ല പ്രവീൺ. ഞാൻ മേൽ പറഞ്ഞ വിഷയത്തിൽ റഫർ ചെയ്ത പുസ്തകങ്ങളിലൊക്കെയും കണ്ടൽകാടുകൾ എന്നാണ്‌ പ്രയോഗിച്ചുകാണുന്നത്. കണ്ട്ൽ കാട് എന്ന് പറയുന്നത് ഏതെങ്കിലും ഒരു ചെറിയ വനത്തെയാണ് അതെന്താ താങ്കൾ മനസ്സിലാക്കാത്തത്. നിത്യഹരിത വനം എന്നെഴുതുമോ? ഉറുമ്പ്, ഷഡ്പദം എന്നിവയൊക്കെ മേൽ പറഞ്ഞതിനുദാഹരണമാവില്ല. അത് ഒരു ജീവി വർഗ്ഗമാണ്‌. അതിനു ബഹുവചനം ഉപയോഗിക്കുക പതിവില്ല. പക്ഷെ വീണ്ടും ഡെമോഗ്രാഫിയെ സൂചിപ്പിക്കാനാണെങ്കിൽ ബഹുവചനം ഉപയോഗിക്കുകയും വേണം. ഉദാ: മലയാളികൾ, ദ്രാവിഡർ, ആദിവാസികൾ. ഇത് ഒരിക്കൽ പറ്റിയ തെറ്റിനെ ന്യായീകരിക്കലല്ല. തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ ഉദാഹരണ സഹിതം പറയുകയാണ്‌ എന്റെ രീതി. ഉദാഹരണം തരാതെ താങ്കളാണ്‌ വളഞ്ഞവഴി സ്വീകരിക്കുന്നത്. അവലംബത്തിനെവിടെയെങ്കിലും ഉദാഹരണം ചോദിച്ചിട്ടിന്നുവരെ കിട്ടിയിട്ടില്ല എന്ന് മറക്കരുത്. കണ്ടൽക്കാടുകൾ എന്നതിനുദാഹരണം വേണമെങ്കിൽ ഒരു 20 എണ്ണം ഞാൻ കാണിക്കാം. മതിയാവുമെങ്കിൽ.--ചള്ളിയാൻ ♫ ♫ 07:45, 15 ഡിസംബർ 2008 (UTC)Reply

http://en.wikipedia.org/wiki/Wikipedia:NAME#Prefer_singular_nouns ആദ്യം ഇതൊന്നു കാണുക ചള്ളിയാ.. പിന്നെ താങ്കൾ പറയുന്ന അതേ ന്യായത്തെ ഒന്നു തിരിച്ചിടുകയാണെങ്കിൽ ചിലപ്പോൾ ഒരു വനത്തേയാവാം ബഹുവചനത്തിൽ പറയേണ്ടത് ;-). ഉദാഹരണത്തിന്‌ ശബരിമല വനം എന്നാൽ അവിടെ ചോലവനങ്ങളും, പുൽമേടുകളും, നിത്യഹരിതവനങ്ങളും, അർദ്ധനിത്യഹരിതവനങ്ങളും, കുറ്റിക്കാടുകളൂം എല്ലാമുണ്ട്. അതുകൊണ്ട് അതിനെ ശബരിമല വനങ്ങൾ എന്നു പറയുമോ?? അതല്ല പ്രശ്നം. ഒരു സ്വഭാവമുള്ള ഒരു കാര്യത്തെ കുറിക്കാൻ വിക്കിപീഡിയയിൽ ഏകവചനം മതി എന്നതൊരു വിക്കിരീതിയയി കണക്കാക്കിയാൽ മതിയാവും. കാരണം ഏകവചനവും ബഹുവചനവും എല്ലാം കൂട്ടിക്കുഴച്ചുള്ള ഒരു അവിയൽ രീതി ഉള്ളതിലും നല്ലത് വിജ്ഞാനകോശത്തിന്‌ അതാണ് എന്നതുകൊണ്ട് മാത്രം, ഉദാഹരണം http://en.wikipedia.org/wiki/Rain_forest , http://www.britannica.com/EBchecked/topic/939108/rainforest എന്നതൊക്കെ കാണുക. നന്ദി--പ്രവീൺ:സംവാദം 05:17, 21 ഡിസംബർ 2008 (UTC)Reply
ഏകവചനത്തിൽ കാര്യം വ്യക്തമാകുന്നുണ്ട്.. തലക്കെട്ട് ഏകവചനത്തിലാക്കുന്നു. --Vssun 18:24, 1 ഏപ്രിൽ 2009 (UTC)Reply

മറ്റിടങ്ങളിലെല്ലാം കണ്ടൽകാടുകൾ എന്നാണ്‌ വായിച്ചത്. എന്റെ സ്വന്തം അഭിപ്രായം പറഞ്ഞതഅയിരുന്നില്ല. നിത്യഹരിതവനങ്ങൾ എന്നേ കാണുന്നുള്ളൂ. എന്നാൽ സ്ഥലത്തിന്റെ പേർ ചേർക്കുമ്പോൾ ഒരു പക്ഷെ ഏകവചനം ഉപയോഗിച്ച് കാണുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു. അതിനായി വാദിക്കുന്നു. തെളിവുകൾ വേണമെന്ന് പറഞ്ഞാൽ തരാം. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതു ചെയ്യാം. --ചള്ളിയാൻ ♫ ♫ 08:11, 2 ഏപ്രിൽ 2009 (UTC)Reply

വിക്കിപീഡിയയുടെ ഇംഗ്ലീഷ് വെർഷൻ ഏകവചനം സ്വീകാര്യമായി എടുത്തിരിക്കുന്നു എന്നു വച്ച് മലയാളികൾക്ക് അത് തന്നെ വേണമെന്നില്ല. ഇക്കാര്യത്തിൽ ഒരു ചർച്ചയാവാം എന്ന് അഭിപ്രായപ്പെടുന്നു. --ചള്ളിയാൻ ♫ ♫ 08:19, 2 ഏപ്രിൽ 2009 (UTC)Reply

ഇവിടെ ഒരു ചർച്ച തുടങ്ങിയിട്ടുണ്ട്. --Vssun 10:13, 2 ഏപ്രിൽ 2009 (UTC)Reply

കണ്ടൽ വനം

തിരുത്തുക

കണ്ടൽ വനം എന്നതിന് ഇതിലേക്ക് തിരിച്ചുവിടൽ കൊടുക്കാമോ? മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം എന്ന ലേഖനത്തിൽ കണ്ടൽ വനം എന്നാണ് കൊടുത്തിരിക്കുന്നത്. -- Raghith 08:55, 24 ഒക്ടോബർ 2011 (UTC)Reply

ഇത് ചോദിക്കാനുണ്ടോ?  Y ചെയ്തു --Vssun (സുനിൽ) 09:21, 24 ഒക്ടോബർ 2011 (UTC)Reply
  താങ്കൾക്ക് നന്ദി -- Raghith 11:21, 24 ഒക്ടോബർ 2011 (UTC)Reply

പൊക്കുടൻ

തിരുത്തുക

http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ഇതിൽ പൊക്കുടൻ ആദിവാസിയാണ് എന്ന് കാണുന്നു. പൊക്കുടൻ ആദിവാസിയല്ല. പുലയ കാസ്റ്റ് ആണ്. എന്റെ പഞ്ചായത്തുകാരനാണ്. :-)— ഈ തിരുത്തൽ നടത്തിയത് Mullookkaaran (സംവാദംസംഭാവനകൾ)

തെറ്റാണെങ്കിൽ ധൈര്യമായി തിരുത്തിക്കോളൂ. ഇതൊക്കെ ചോദിക്കാനുണ്ടോ. -അഖിലൻ 12:06, 6 മാർച്ച് 2012 (UTC)Reply

കണ്ടൽ സസ്യങ്ങളുടെ വർഗീകരണം

തിരുത്തുക

Family, Genus, Mangrove species, Common name, Photo ഈ ക്രമത്തിലാണല്ലോ ഇവിടെ ഇനങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നതു്. Rhizophoraceae ഫാമിലിയിൽ Rhizophora ജനുസ്സിൽ ഉള്ള ഭ്രാന്തൻ കണ്ടലിന്റെ binomial name ആയ Rhizophora Mucronata പട്ടികയിൽ സൂചിപ്പിച്ചിട്ടില്ല. ലഭ്യമായ മലയാളം പേരു് Mangrove species എന്ന കോളത്തിലാണു് നൽകിയിരിക്കുന്നതു്. ശരിക്കും Common name എന്ന കോളത്തിൽ ആദ്യം മലയാളം പേരു് / ഇംഗ്ലീഷ് പേരു് എന്ന ക്രമത്തിലല്ലേ കൊടുക്കേണ്ടതു്? സുന്ദരിക്കണ്ടൽ, സ്വർണ്ണക്കണ്ടൽ, ഉപ്പട്ടി, ചെറിയ ഉപ്പട്ടി, നക്ഷത്രക്കണ്ടൽ, ചക്കരക്കണ്ടൽ,കടക്കണ്ടൽ, കുറ്റിക്കണ്ടൽ, മഞ്ഞക്കണ്ടൽ, എഴുത്താണിക്കണ്ടൽ, വള്ളിക്കണ്ടൽ തുടങ്ങിയവയുടെ കാര്യത്തിലും ഇതേ നയം തന്നെയല്ലേ സ്വീകരിക്കേണ്ടതു്? എല്ലാ ഇനങ്ങളുടേയും binomial name-ഉം ലഭ്യമായ കോമൺ നെയിമും നൽകേണ്ടതല്ലേ? Saintthomas (സംവാദം) 05:44, 20 ഓഗസ്റ്റ് 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കണ്ടൽക്കാട്&oldid=4026047" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കണ്ടൽക്കാട്" താളിലേക്ക് മടങ്ങുക.