ഈ ചാലുണ്ടാക്കിയത് കർണ്ണാടക്കത്തിലെ ഒഡയാർ വംശത്തിലെ ആരെങ്കിലുമാണോ? അതോ ജൈനമതത്തിലെ ആചാര്യന്മാരയ മുത്തപ്പന്മാരെ ഒടയർ എന്നു വിളിച്ചിരുന്നോ? --Challiovsky Talkies ♫♫ 19:54, 23 ജനുവരി 2016 (UTC)Reply

ഇതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. അവിടം ചാൽ അല്പം ഉടഞ്ഞാണ് ഒഴുകുന്നത്. വീതി അല്പം കൂടുതലാ. അങ്ങനെയാണ് ആ പേരു വന്നത് എന്നൊരു ശ്രുതിയുണ്ട്. ഉടഞ്ഞ് ഒഴുകുന്ന ചാൽ ഒടയഞ്ചാൽ എന്നാണത്രേ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:56, 14 ഓഗസ്റ്റ് 2016 (UTC)Reply
ഒറീസ്സയിൽ നിന്നു കേരളത്തിൽ മത പ്രചരണത്തിനെത്തിയ ബുദ്ധമതക്കാരെയാണ് ഒഡ്ഡർ എന്നു വിളിച്ചിരുന്നത് എന്നു ചില ചരിത്രപുസ്തകങ്ങളിൽ കാണുന്നു. പി.എം. ജോസഫ് എന്ന ഭാഷാ ശാസ്ത്രജ്ഞൻ പറയുന്നത് മന്ത്രവിദ്യയിൽ ( താന്ത്രിക് ബുദ്ധമതം) ഇവർ കേമന്മാരായിരുന്നതിനാൽ മന്ത്രവിദ്യ അറിയുന്നവരെ ഒഡ്ഡൻ എന്നു വിളിച്ചിരുന്നുവത്രെ. മാവേലിക്കരയിലെ ഓടനാടും പഴനിമലകൾക്കടുത്തുള്ള ഒഡ്ഡൻഛത്രവും ഇതേ കാറ്റഗറിയിൽ പെടും എന്നു തോന്നുന്നു. --Challiovsky Talkies ♫♫ 19:33, 5 ഏപ്രിൽ 2017 (UTC)Reply

പഞ്ചായത്ത് തിരുത്തുക

ബേളൂർ ആണോ ബളാൽ ആണൊ പഞ്ചായത്ത്. ഔദ്യീഗിക ഭാഷ തുളു ആണോ? --Challiovsky Talkies ♫♫ 20:34, 23 ജനുവരി 2016 (UTC)Reply

പഞ്ചായത്തിന്റെ പേര് കോടോം-ബേളൂർ എന്നാണ്. ബളാൽ അല്ല. അത് അല്പം ദൂരെയാണ്. ഔദ്യോഗിക ഭാഷ മലയാളം തന്നെയാണ്. തുളു സംസാരിക്കുന്നവർ വളരെ കുറച്ചായി ഉണ്ടെന്നു മാത്രം. കൂടുതൽ പേർ മലയാളം തന്നെയാണു സംസാരിക്കുക. പൊതുഭാഷ മലയാളം തന്നെ. പൊതുവായി ആരും തുളു പറയാറില്ല. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:53, 14 ഓഗസ്റ്റ് 2016 (UTC)Reply

വിദ്യാഭ്യാസമേഖല തിരുത്തുക

വിദ്യാഭ്യാസമേഖലയ്ക്കു താഴെയുള്ള വിവരങ്ങൾ ശരിയല്ല, തീർത്തും തെറ്റായ കാര്യങ്ങളാണവ. കുട്ടികൾ അധികവും പഠിക്കുന്നത് അടുത്തുള്ള അട്ടേങ്ങാനം ഗവണ്മെന്റ് സ്കൂളിലും കോടോത്ത് ഗവണ്മെന്റ് സ്കൂളിലും (ഇവ രണ്ടും അതേ പഞ്ചായത്തിലാണ്) രാജപുരം എച്ച് എഫ് എച്ച് എസ് സ്കൂളിലുമാണ്. ലേഖനത്തിൽ കൊടുത്ത വിവരം മായ്ക്കേണ്ടതാണ്.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:37, 17 ഓഗസ്റ്റ് 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഒടയഞ്ചാൽ&oldid=2517990" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഒടയഞ്ചാൽ" താളിലേക്ക് മടങ്ങുക.