സംവാദം:ദളിത്ബന്ധു എൻ.കെ. ജോസ്
വിക്കിപീഡിയയുടെ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയത്തിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവയായിരിക്കണം ഈ ലേഖനത്തിലെ കാര്യങ്ങൾ. ജീവിച്ചിരിക്കുന്ന വ്യക്തിയെകുറിച്ച് തെളിവില്ലാത്തതോ സംശയാസ്പദമായ സ്രോതസ്സുകളിൽ നിന്നുള്ളതോ ആയ തർക്കപരമായ കാര്യങ്ങൾ, പ്രതേകിച്ച് വ്യക്തിക്ക് അപകീർത്തിയുണ്ടാക്കുന്നവ, പെട്ടെന്ന് തന്നെ നീക്കം ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കാര്യങ്ങൾ തുടർച്ചയായി ചേർക്കപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ ഈ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ ഉത്കണ്ഠയുണ്ടാകുന്നുവെങ്കിൽ ദയവായി ആ കാര്യം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ അറിയിക്കുക. ഈ ലേഖനത്തിൽ പറഞ്ഞ വിഷയങ്ങളുമായി താങ്കൾക്ക് ബന്ധമുണ്ടാകുയും അത്തരം കാര്യങ്ങളിൽ സഹായം ആവശ്യവുമാണെങ്കിൽ ദയവായി ഈ താൾ സന്ദർശിക്കുക. |
തലക്കെട്ട്
തിരുത്തുകതാളിന്റെ തലക്കെട്ടിൽ ദളിത് ബന്ധു എന്ന് വേണോ? --അഖിലൻ 09:13, 3 ജൂൺ 2012 (UTC)
വേണ്ടെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. നിലക്കൽ എൻ. കെ. ജോസ് എന്നു തലക്കെട്ടു മാറ്റണം എന്നാണ് എന്റെ അഭിപ്രായം. കത്തോലിക്കാ സഭക്കുവേണ്ടി കേരളത്തിന്റെ ഇല്ലാത്ത ചരിത്രമാണ് ഇദ്ദേഹത്തിന്റെ രചനകൾ എന്ന് ആക്ഷേപമുണ്ട്. ഇത്തരക്കാരുടെ ആദിവാസി പ്രേമം, ആദിവാസികളുടെ മതംമാറ്റം പരിപോഷിപ്പിക്കാൻ മാത്രമുള്ളതാണ്. Anoop menon (സംവാദം) 09:14, 8 ജൂൺ 2012 (UTC)
- എൻ.കെ. ജോസ് എന്നു മാത്രം മതി. --Anoop | അനൂപ് (സംവാദം) 09:31, 8 ജൂൺ 2012 (UTC)
- ഇദ്ദേഹം അറിയപ്പെടുന്നതു തന്നെ ദളിത് ബന്ധു എൻ. കെ. ജോസ് എന്ന പേരിലാണ്. പലപ്പോഴും പറയുന്നപോലെ ഗൂഗിളിൽ ഒന്നു തിരഞ്ഞു നോക്കുക. ഇങ്ങനെ ഓടിച്ചാടി തലക്കെട്ടങ്ങു മാറ്റിയാൽ എങ്ങനെയാ ശരിയാകുക. എങ്കിൽ വൈക്കം മുഹമ്മദ് ബഷീറിനെ മുഹമ്മദ് ബഷീർ എന്നാക്കുക. മമ്മൂട്ടിയെ പി.ഐ. മുഹമ്മദ് കുട്ടിയാക്കുക. തലക്കെട്ട് പഴയപടിയാക്കുന്നു. സംവാദം തുടരുക--റോജി പാലാ (സംവാദം) 14:24, 8 ജൂൺ 2012 (UTC)
ദളിത് ബന്ധു എന്നത് ചില ദലിത് സംഘടനകൾ കൊടുത്ത ഒരു ആദരനാമം മാത്രമാണെന്ന് ലേഖനത്തിൽത്തന്നെ സ്പഷ്ടമാക്കിയ സ്ഥിതിക്ക്, വിക്കിപീഡിയ എന്ന ഒരു വിജ്ഞാനകോശത്തിൽ ഒരു തലക്കെട്ടായി പേരിനൊപ്പം ചേർക്കുന്നത് അനുചിതമാണെന്നു കരുതുന്നു. ഇദ്ദേഹത്തിന് കിട്ടിയെന്ന് പറയപ്പെടുന്ന ദളിത് ബന്ധു പട്ടത്തിന്റെ തെളിവുകൾ പോലും ലേഖനത്തിലില്ല. വൈക്കം മുഹമ്മദ് ബഷീർ, മമ്മൂട്ടി എന്നിവ ആദരനാമങ്ങളോ, ബഹുമാനപുരസ്കാരങ്ങളോ (സർ പദവി പോലെ) അല്ലല്ലോ? തലക്കെട്ട് എൻ.കെ. ജോസ് എന്നു മാത്രം മതി. Anoop menon (സംവാദം) 17:10, 9 ജൂൺ 2012 (UTC)
- അനൂപ് മേനോൻ. ഗൂഗ്‌ൾ സെർച്ച് റിസർട്ട് നോക്കിയല്ല വിക്കിപീഡിയ ലേഖനത്തിന്റെ തലക്കെട്ട് നിർണ്ണയിക്കേണ്ടത്. വൈക്കം മുഹമ്മദ് ബഷീർ പോലേയോ, മമ്മൂട്ടിയേയോ പോലെ അല്ല ദളിത്ബന്ധു എന്നത്. തലക്കെട്ട് സി.എൻ. ജോസ് എന്നു മാത്രം മതി. --Anoop | അനൂപ് (സംവാദം) 17:32, 9 ജൂൺ 2012 (UTC)
- അനൂപ്‌സ്. മഹാത്മാഗാന്ധിയിൽ മഹാത്മാ എന്നതും ഒരു ആദരനാമം മാത്രമാണ്. - കല്ലുപുരയ്ക്കൻ Kallupurakkan 17:49, 9 ജൂൺ 2012 (UTC)
@Kallupurakkan. താങ്കളുടെ താരതമ്യം വളരെ നന്നായിട്ടുണ്ട്. ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവ് എവിടെ നിൽക്കുന്നു, വക്രചരിത്രം പടച്ചുവിടുന്ന നിലക്കൽ ജോസ് എവിടെ നിൽക്കുന്നു.:) Anoop menon (സംവാദം) 18:28, 9 ജൂൺ 2012 (UTC)
- മേനോൻ, താങ്കളുടെ മുകളിൽ കൊടുത്തിരിക്കുന്ന കമന്റുകൾ, സന്തുലിത കാഴ്ച്ചപ്പാടിന് വിരുദ്ധമാണെന്നു പറയാതെ വയ്യ. ഇത്തരത്തിലുള്ള കമന്റുകൾ വിക്കിപീഡിയയിൽ അനുവദിക്കാനാവില്ല. എന്തിനോടെങ്കിലും പ്രത്യേക വിരോധമോ പ്രത്യേക അനുഭാവമോ വിക്കിപീഡിയ ഉപയോക്താക്കൾ വെച്ചുപുലർത്താൻ പാടില്ല. - കല്ലുപുരയ്ക്കൻ Kallupurakkan 07:00, 10 ജൂൺ 2012 (UTC)
@ അനൂപൻ, ഈ ഗൂഗ്‌ൾ സെർച്ച് റിസർട്ട് നോക്കിയല്ല വിക്കിപീഡിയ ലേഖനത്തിന്റെ തലക്കെട്ട് നിർണ്ണയിക്കേണ്ടത്. എന്ന അഭിപ്രായം നന്നായിട്ടുണ്ട്. താങ്കൾ തന്നെയാണല്ലോ പല സംവാദങ്ങളിലും ഒന്നു ഗൂഗിൾ സെർച്ച് ചെയ്തു നോക്കാമായിരുന്നല്ലോ എന്നു ചോദിക്കുന്നത്. അതിനാൽ മാത്രമാണ് ഞാൻ ഗൂഗിളിൽ സെർച്ചിയത്. ഇനി ഇത്തരം രണ്ട് കാര്യങ്ങൾ ഒറ്റ വായിൽ ഒഴുക്കരുത്. പിന്നെ ഒരാൾ ഒരു വിഭാഗത്തെ കരിവാരിത്തേക്കാൻ വർഷങ്ങളായി നടത്തുന്ന ശ്രമങ്ങളെ കൈയ്യും കാലും നൽകി പൊക്കുന്നത് അത്ര വലിയ ഒരു കാര്യമല്ല. --റോജി പാലാ (സംവാദം) 17:29, 18 ജൂൺ 2012 (UTC)
@റോജി പാല, ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്ന ആളല്ല. തങ്ങളുടെ മതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന ചിലരുടെ വിതണ്ഡവാദങ്ങളേയും, അക്കൂട്ടർ വച്ചുപുലർത്തുന്ന മതാന്ധതയേയും പ്രതിരോധിക്കുന്നു എന്നു മാത്രം. പട്ടണം പര്യവേഷണത്തിന്റെ സംവാദതാളിൽ ഞാൻ പോസ്റ്റ് ചെയ്ത കമന്റ് കണ്ടിട്ടാണെന്നു തോന്നുന്നു പെട്ടെന്നുള്ള ഈ മറുപടി. Anoop menon (സംവാദം) 17:40, 18 ജൂൺ 2012 (UTC)
- തീർച്ചയായും, ഞാൻ ആ കമന്റ് കണ്ടപ്പോളാണ് താങ്കളുടെ സംഭാവനകളിൽ നിന്നും ഈ താളിലെത്തിയത്. കാരണം ഈ സംവാദം ഞാൻ കുറിപ്പിട്ടശേഷം പിന്നെ ഇപ്പോളാണ് ശ്രദ്ധിച്ചത്. തങ്ങളുടെ മതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് താങ്കൾ വിശ്വസിക്കുന്നില്ലെങ്കിലും (ഒരു മതത്തിലും വിശ്വസിക്കുന്നില്ലെങ്കിലും) താങ്കളുടെ ജനതയും വിശ്വസിക്കുന്നു. അതിനാൽ ഒരു വിഭാഗത്തെ മാത്രം ഇകഴ്ത്താൻ കാണിക്കുന്ന ഈ അമിതതാല്പര്യത്തെയാണ് പുഛിക്കുന്നത്. --റോജി പാലാ (സംവാദം) 03:16, 19 ജൂൺ 2012 (UTC)
ഈ ലേഖനം വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടു തന്നെ ഈ ലേഖനത്തിൽ അവലംബമില്ലാതെ കൊടുത്തിരിക്കുന്ന പരാമർശങ്ങൾ ഉടനടി നീക്കം ചെയ്യേണ്ടതാണ്. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള തെളിവില്ലാത്ത പരാമർശങ്ങൾ, അതു പുകഴ്ത്തുന്നതോ, ഇകഴ്ത്തുന്നതോ, അതോ ചോദ്യം ചെയ്യപ്പെടാവുന്നതോ ആയിക്കൊള്ളട്ടെ — അവ വിക്കിപീഡിയ ലേഖനങ്ങളിൽനിന്നോ, സംവാദം താളുകളിൽനിന്നോ, ഉപയോക്താവിന്റെ താളുകളിൽനിന്നോ, സംരംഭം താളുകളിൽനിന്നോ ചർച്ച കൂടാതെ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടതാണ്. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ജീവചരിത്രസംബന്ധമായ പരാമർശങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഒരു കാര്യം ഏറ്റവും പ്രധാനമായി ഓർത്തിരിക്കുക—"ഉപദ്രവിക്കരുത്". വിക്കിപീഡീയ ഒരു വിജ്ഞാനകോശമാണ്, ഒരു മഞ്ഞപ്പത്രമല്ല; മറ്റുള്ളവരുടെ ജീവിതസംബന്ധമായ ചൂടുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതല്ല നമ്മുടെ ജോലി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ (BLP), പ്രസ്തുത വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്താതെ, യാഥാസ്ഥിതികമായ മനോഭാവത്തോടെ വേണം എഴുതാൻ. - കല്ലുപുരയ്ക്കൻ Kallupurakkan 07:08, 10 ജൂൺ 2012 (UTC)
മുകളിൽ ഞാൻ ചേർത്തിരിക്കുന്ന സംവാദം വികിപീഡിയയുടെ നയത്തിനുചേർന്നതല്ല എന്നു മനസ്സിലാക്കുന്നു. അതു വെട്ടിക്കളഞ്ഞ് ഖേദം പ്രകടിപ്പിക്കുന്നു.Anoop menon (സംവാദം) 07:25, 10 ജൂൺ 2012 (UTC)