Raziakk 10:54, 25 മേയ് 2007 (UTC)കാർട്ടൂൺ അക്കാദമിയെക്കുറിച്ചോ അതിന്റെ ചെയർമാനെക്കുറിച്ചോ ലേഖനമില്ലല്ലോ? ഡോ.മഹേഷ് മംഗലാട്ട് 06:50, 20 മേയ് 2007 (UTC)Reply

അവലംബം മുഴുവൻ അക്കാദമിയെക്കുറിച്ചാണല്ലോ,വൈസ് ചെയർമാനെക്കുറിച്ചല്ലല്ലോ. പത്രലേഖനങ്ങൾ എന്തിനും ആധികാരികരേഖയായി കണക്കാക്കാവുന്നതാണോ? ഡോ.മഹേഷ് മംഗലാട്ട് 02:42, 22 മേയ് 2007 (UTC)Reply

നീലിന, ജിതേഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കിയിട്ട് കിട്ടുന്നില്ല. ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ നൽകാമോ? Simynazareth 02:51, 22 മേയ് 2007 (UTC)simynazarethReply

എൻ ജിതേഷ് ഒരു വിക്കിപീഡിയ ലേഖനം ഉണ്ടക്കാൻ മാത്രം പ്രശ്സ്തിയും സംഭാവനയും ഒക്കെ ഉള്ള ആൾ ആണോ. അതിനു മുൻപു വരേണ്ടതാണല്ലോ ഗോപീകൃഷ്ണനും, ഗഫൂറും, സുജിത്തും മറ്റും.--Shiju Alex 03:32, 22 മേയ് 2007 (UTC)Reply


ഒരു സംശയം ഇത് ഇദ്ദേഹത്തെ കുറിച്ചാണോ http://www.orkut.com/Profile.aspx?uid=6625798737065549109 അല്ല പുള്ളിക്കാരൻ നമ്മുടെ ഒരു സുഹൃത്താണെ? പിന്നെ ഷിജു പറഞ്ഞത് തന്നെ ഞാനും ചോദിക്കട്ടെ , സുഹൃദ് ബന്ധത്തിന്റെ ആഴം കൊണ്ടാണെ :) --  ജിഗേഷ്  ►സന്ദേശങ്ങൾ  16:32, 24 മേയ് 2007 (UTC)Reply

ഈ ലേഖനത്തിനെ ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.. വിക്കിപീഡിയയിൽ വരാൻ മാത്രം പ്രശസ്തനല്ലാത്തതുകൊണ്ട്. എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഇവിടെ കുറിക്കുക. Simynazareth 06:22, 25 മേയ് 2007 (UTC)simynazarethReply

ഇവിടെ ഒരു പ്രധാനപ്രശ്നമുണ്ട്. ഒന്നാമത് കാർട്ടൂണിസ്റ്റുകളെക്കുറിച്ചു മതിയായ റഫറൻസ് രേഖകളുടെ അഭാവം മൂലം പ്രസിദ്ധരായവരുടെ പോലും സംഭാവനകൾ തെളിയിക്കാൻ സാധിക്കാതെ വരുന്നു. മറ്റൊന്ന് കാർട്ടൂൺ അക്കാദമിയുടെ ചെയർമാനെക്കുറിച്ചു ലേഖനമില്ല എന്നത് വൈസ് ചെയർമാനെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കാനുള്ള ന്യായമാണോ? അദ്ദേഹത്തെക്കുറിച്ചുകൂടി എഴുതിച്ചേർക്കുകയല്ലേ വേണ്ടത് എന്നൊരു സംശയം. അതുപോലെതന്നെ മറ്റു കാർട്ടൂണിസ്റ്റുകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇല്ലാത്തതിന് അവ കൂടിച്ചേർത്ത് സമഗ്രമാക്കുന്നതിനു പകരം ഉള്ളത് ഒഴിവാക്കുന്നതിന് എന്താണു ന്യായം? എസ്. ജിതേഷ് സജീവമായി ഇന്നും വരച്ചുകൊണ്ടിരിക്കുന്ന കാർട്ടൂണിസ്റ്റുകളിൽ ഒരാളും ചിരിച്ചെപ്പ് എന്ന കാർട്ടൂൺ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കുകയല്ല മറ്റു കാർട്ടൂണിസ്റ്റുകളെക്കുറിച്ചുകൂടി എഴുതിച്ചേർത്ത് കാർട്ടൂൺ മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ സമഗ്രമാക്കുകയാണു വേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഒഴിവാക്കുന്നതിനോടു വിയോജിക്കുന്നു. Raziakk 10:54, 25 മേയ് 2007 (UTC)Reply

റസിയാകിന്റെ അഭിപ്രായങ്ങളോടു പൂർണമായും യോജിക്കുന്നു.--Vssun 05:04, 26 മേയ് 2007 (UTC)Reply

ഇവടെ എഴുതുന്ന സമയം കൊണ്ട്. നാല്‌ ലേഖനങ്ങൾ എഴുതാമല്ലോ? --ചള്ളിയാൻ 05:58, 26 മേയ് 2007 (UTC)Reply

എന്നെ സംബന്ധിച്ച് മനസിലാക്കാൻ പെറ്റാത്ത കാര്യം ഈ ലേഖനത്തിന്റെ വലുപ്പമാണ്. കുറച്ച് വിശദമാക്കാമായിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചോദ്യങ്ങൾ വരുമായിരുന്നില്ല. നീലിന ജോസഫ് ദയവായി ശ്രദ്ധിക്കണമെന്നപേഷ.--  ജിഗേഷ്  ►സന്ദേശങ്ങൾ  06:31, 26 മേയ് 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എസ്._ജിതേഷ്&oldid=665046" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എസ്. ജിതേഷ്" താളിലേക്ക് മടങ്ങുക.