സംവാദം:എട്ടുകാലി
ബയോളജി അറിയാത്തതുകൊണ്ട് ഒരു സംശയം.. ആറുകാലുള്ള ചിലന്തി ഇല്ലേ? കൊല്ലത്ത് ചിലന്തിയും എട്ടുകാലിയും രണ്ട് ജീവികളാണ്.. ലോക്കൽ ചിലന്തിക്ക് ആറു കാലും എട്ടുകാലിക്ക് (ഓബ്‌വിയസ്ലി) എട്ടു കാലും ആയിരുന്നു :-) Simynazareth 12:08, 26 ജൂലൈ 2007 (UTC)
സിമിയേയ്, എനിക്കിപ്പോഴും സംശയമാണ് പക്ഷെ ആറുകാലി എന്ന് കൊടുക്കാൻ പറ്റുമോ :) -- ജിഗേഷ് സന്ദേശങ്ങൾ 12:10, 26 ജൂലൈ 2007 (UTC)
- ഇല്ല.. ചിലന്തിയും എട്ടുകാലിയും രണ്ട് ലേഖനങ്ങൾ ആക്കണം. റീഡയറക്റ്റ് ഒഴിവാക്കാൻ താല്പര്യം. Simynazareth 12:29, 26 ജൂലൈ 2007 (UTC)
- ആറു കാൽ ഉള്ള ഭീകരൻ ചിലന്തിയെ അറമാപ്പുലി എന്നാണ് കോട്ടയം പ്രദേശങ്ങളിൽ പറയാറ്. --ജേക്കബ് 21:00, 10 ഡിസംബർ 2008 (UTC)
- ഊറാമ്പുലി ന്നു നമ്മടോടേം കേട്ടിട്ടുണ്ട്. --ജ്യോതിസ് 22:08, 10 ഡിസംബർ 2008 (UTC)
- ആറു കാൽ ഉള്ള ഭീകരൻ ചിലന്തിയെ അറമാപ്പുലി എന്നാണ് കോട്ടയം പ്രദേശങ്ങളിൽ പറയാറ്. --ജേക്കബ് 21:00, 10 ഡിസംബർ 2008 (UTC)
ആറുകാലുള്ള ചിലന്തിയുണ്ടോ? ഗുഗ്ലിളേതിട്ട് ഒന്നും കിട്ടുന്നില്ലല്ലോ? ഈ പറഞ്ഞ ഊറാമ്പുലിയ്ക്കും (ടറന്റുല ഈ പറഞ്ഞതാണോന്ന് സംശയം ഉണ്ട്) എട്ട് കാലാണല്ലോ? --Arjunkmohan (സംവാദം) 15:41, 19 ഓഗസ്റ്റ് 2014 (UTC)
പേജിൽ ഏറെയും ആംഗലേയമാണല്ലോ? ഏവൂരാൻ 07:11, 29 ജൂലൈ 2007 (UTC)
എല്ലാ അരാക്നിഡ് വംശജർക്കും എട്ട് കാലുകളാണുള്ളത്. Spider - എട്ടുകാലി/ ചിലന്തി , Tarantula - ഊറാമ്പലി Anoop menon 13:59, 13 ഏപ്രിൽ 2009 (UTC)
ചിലന്തികൾ മിക്കതും പ്രത്യേകിച്ച് വലകെട്ടുന്നവ തലകീഴായി നിലകൊള്ളുന്നതെന്തുകൊണ്ട്? noble 08:07, 15 ഏപ്രിൽ 2009 (UTC)