സംവാദം:എച്ച്.ഐ.വി.യുടെ ഉപവിഭാഗങ്ങൾ
--Meenakshi nandhini (സംവാദം) 06:14, 30 ജൂൺ 2019 (UTC)
'Wiki Loves Pride/2019/Health മത്സരത്തിനുവേണ്ടി ഞാൻ തയ്യാറാക്കികൊണ്ടിരിക്കുന്ന ഈ ലേഖനം ലയനപ്രക്രിയയിലേയ്ക്ക് നിർദ്ദേശിച്ച നടപടി ഉചിതമാണോ എന്നറിയാൻ താല്പര്യപ്പെടുന്നു'.--Meenakshi nandhini (സംവാദം) 11:52, 24 ജൂൺ 2019 (UTC)
- ഉപയോക്താവ്:Meenakshi nandhini, തികച്ചും അവ്യക്തമായ രീതിയിൽ ഒറ്റവരിയിൽ തട്ടിക്കൂട്ടിയ, ഒരു ശൈലിയും പാലിക്കാത്ത, ഭാഷാഭംഗം ഉള്ള ഭാഗിക വാക്യവും പകർത്തിയിട്ട ഇൻഫോബോക്സുമാണോ ലേഖനം? ലേഖനത്തിന്റെ എണ്ണം കൂട്ടിക്കാണിച്ചാൽ മത്സരത്തിൽ ജയിക്കാൻ കഴിയുന്ന വിധത്തിലുള്ള മത്സരമാണോ മേൽപ്പറഞ്ഞിരിക്കുന്നത്?--പ്രവീൺ:സംവാദം 05:22, 30 ജൂൺ 2019 (UTC)
'ലേഖനത്തിന്റെ എണ്ണം കൂട്ടിക്കാണിച്ചാൽ മത്സരത്തിൽ ജയിക്കാൻ കഴിയുന്ന വിധത്തിലുള്ള മത്സരമാണോ മേൽപ്പറഞ്ഞിരിക്കുന്നത്?..............ഇതിൻറെ മറുപടി........... ഈ ലേഖനങ്ങളെല്ലാം ഞാൻ എഴുതി തുടങ്ങിയതേയുണ്ടായിരുന്നുള്ളു.........മത്സരത്തിനു സമർപ്പിച്ചിട്ടുണ്ടായിരുന്നില്ല. വിക്കിപീഡിയ ആദ്യം എന്താണ്? എൻറെ സമയത്തിനനുസരിച്ച് തയ്യാറാക്കേണ്ട സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണെൻറെ വിശ്വാസം. വിക്കി ലൗവ്സ് വുമൻറെ സമ്മാനം എനിക്ക് കിട്ടിയിട്ടില്ല......... എടുത്തുപറയുകയാണെങ്കിൽ ഒന്നിൻറെയും സമ്മാനം ലഭിക്കാറില്ല. അതുകൊണ്ട്തന്നെ മത്സരത്തിൽ ജയിക്കണമെന്നെനിക്ക് താല്പര്യവുമില്ല.. Wiki Loves Pride/2019/Health മത്സരത്തിൽ കൂട്ടത്തിൽ മലയാളം വിക്കിപീഡിയയുടെ പേര് വേണമെന്ന് കരുതി അത്രമാത്രം............എൻറെ ലേഖനങ്ങൾ പെർഫെക്ട് ആക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. ഒന്നുരണ്ടുദിവസം കൊണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്...... 'ലയിപ്പിക്കണമെന്ന് പറയുന്ന എല്ലാ ലേഖനങ്ങളും സ്വതന്ത്രമായി നിൽക്കാൻ കഴിയുന്ന ലേഖനങ്ങൾ തന്നെയാണ്.' ഞാനൊരു ഭാഷാപണ്ഡിതയല്ലയെന്ന് വീണ്ടും എടുത്തുപറയുന്നു. ............--Meenakshi nandhini (സംവാദം) 06:15, 30 ജൂൺ 2019 (UTC)
- Meenakshi nandhini സൃഷ്ടിച്ച ലേഖനങ്ങൾ ഇവിടെ കാണാം. ഈ താൾ സൃഷ്ടിച്ച ശേഷം താങ്കൾ സൃഷ്ടിച്ചത് മുപ്പതോളം താളുകളാണ്. പരിമിതമായ വിവരങ്ങൾ പോലും അവയിൽ ഭൂരിപക്ഷത്തിലും ഇല്ലെന്ന് താളിന്റെ വലിപ്പത്തിൽ തന്നെ വ്യക്തമാണ്. ഒട്ടുമിക്കതാളുകളിലേയും കണ്ടന്റ് ബൈറ്റ്സ് കൂട്ടുന്ന ഇൻഫോബോക്സിന്റെ വലിപ്പം കൂടി ഒഴിവാക്കുകയാണെങ്കിൽ സ്ഥിതി എന്താവുമായിരിക്കും. ഒന്നോ രണ്ടോ ദിവസം മുമ്പ് അംഗത്വമെടുത്ത, വിക്കിപീഡിയ എന്തെന്നറിയത്തില്ലാത്ത ഉപയോക്താവാണെന്നാണോ താങ്കൾ സ്വയം സ്ഥാപിക്കാൻ ശ്രമിക്കുന്നത്? മൂവായിരത്തിൽ പരം താളുകൾ "പ്രധാന" (ലേഖനം) നാമമേഖലയിൽ എഴുതിയ ആൾ പലയിടങ്ങളിലായി സൃഷ്ടിച്ച ഒരൊറ്റ താളിൽ ഒതുക്കാവുന്ന ശുഷ്കവാക്യങ്ങൾ ഇങ്ങനെ ചിതറി കിടക്കാതിരികാനാണ് അത് ഒരു ലേഖനത്തിലാക്കാം എന്ന് നിർദ്ദേശം വെച്ചത്. വിക്കിപീഡിയ എന്ന വിജ്ഞാനകോശം സന്ദർശിക്കുന്നവരെ വെറുപ്പിക്കാൻ മാത്രമേ ഇങ്ങനെയുള്ള വിജ്ഞാനരഹിത താളുകൾ കാരണമാകുകയുള്ളു എന്ന് കരുതുന്നു. നന്ദി.--പ്രവീൺ:സംവാദം 12:59, 30 ജൂൺ 2019 (UTC)