ഇതിന്റെ തലക്കെട്ട് ഉറുമ്പ് എന്നു പോരെ. --Shiju Alex 11:55, 24 ജനുവരി 2007 (UTC)Reply

Eusociality എന്നതിൻറെ മലയാളം പരിഭാഷ ആവശ്യമുണ്ട്. സാമൂഹിക ജീവിതം എന്നാണ് ഇപ്പോൾ. അത് മാറ്റേണ്ടതുണ്ട്. --ചള്ളിയാൻ ♫ ♫ 04:46, 22 ഡിസംബർ 2007 (UTC)Reply
വൈവിധ്യം അല്ല ഭൂരിഭാഗം, വൈവിധ്യവും ഭൂരിഭാഗവും ഭൂമധ്യരേഖാ പ്രദേശത്താണെന്ന് പറഞ്ഞാൽ അംഗീകരിക്കാം. വൈവിധ്യം പറയുമ്പോൾ തൊട്ടുമുന്നിലത്തെ വാക്യം ചേർത്ത് വായിക്കുമ്പോൾ അർത്ഥം കിട്ടണമെന്നില്ല--പ്രവീൺ:സംവാദം‍ 12:30, 22 ഡിസംബർ 2007 (UTC)Reply


വൈവിധ്യം അല്ല ഭൂരിഭാഗം എന്നറിയാം. "11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഭൂമധ്യരേഖാ പ്രദേശത്താണ് കാണപ്പെടുന്നത്." എന്ന വാക്കിന്റെ അർത്ഥം ഭൂമദ്ധ്യാരേഖക്കടുത്തായി ഭൂരിഭാഗവും മറ്റു പ്രദേശങ്ങളിൽ ബാക്കിയുള്ളവയും എന്നാണ്‌ അർത്ഥം. പക്ഷെ അതല്ല ഇംഗ്ലീഷ് വിക്കിയിൽ പറയുന്നത്. "with a higher diversity in the tropics" എന്നാണ്‌. അതായത് വൈവിധ്യം. -ജൈവ വൈവിധ്യം. ഒരു സ്ഥലത്ത് തന്നെ വിവിധ തരം ഉറുമ്പുകൾ കാണപ്പെടുന്നതിൽ കൂടുതൽ സാധ്യത ഭൂമദ്ധ്യരേഖക്കടുത്തഅണ്‌ എന്നാണ്‌. ഇനി പറയൂ, വരികൾ എങ്ങനെ എഴുതണം? --ചള്ളിയാൻ ♫ ♫ 14:57, 22 ഡിസംബർ 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിപീഡിയ നോക്കി എഴുതിയ ഒരു ലേഖനം അല്ല ഇത്;)
ഇന്നുവരെ 11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും ഭൂമധ്യരേഖാ പ്രദേശത്താണ് കാണപ്പെടുന്നത്.
-----
ഇന്നുവരെ 11,800 വിവിധ വംശം ഉറുമ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈവിധ്യം ഭൂമധ്യരേഖാ പ്രദേശത്താണ് കൂടുതലായി കാണപ്പെടുന്നത്.
ഇതിൽ രണ്ടാമത്തെ വാക്യത്തിലുള്ള ഘടനാപരമായ പ്രശ്നം മാത്രമാണ്‌ ഞാൻ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ വാക്യം തന്നെയാണതെന്ന് വ്യാഖ്യാനിക്കാം. പക്ഷേ വൈവിധ്യം ഒരിടത്തും ഭൂരിഭാഗം മറ്റൊരിടത്തും വരാമല്ലോ. ഒന്നാമത്തെ വാക്യം കൂടുതൽ ക്ലിയർ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയില്ലേ; ഇനി എന്തേലും ചെയ്യുക--പ്രവീൺ:സംവാദം‍ 05:25, 23 ഡിസംബർ 2007 (UTC)Reply

Eusociality തിരുത്തുക

യോജിച്ച് പ്രവർത്തിച്ചു ജീവിക്കുന്ന സമൂഹം (eu·so·cial \"yü-'sō-shəl\ adj (1966) : living in a cooperative group in which usu. one female and several males are reproductively active and the nonbreeding individuals care for the young or protect and provide for the group ‹~ termites, ants, and naked mole rats› എന്ന് വെബ്സ്റ്റർ ) --Arayilpdas 18:17, 22 ഡിസംബർ 2007 (UTC)Reply

duplicate തിരുത്തുക

ഉറുമ്പ് അഫിഡിന്റെ കൈയിൽ നിന്ന് തേന്തുള്ളി സ്വീകരിക്കുന്ന ചിത്രം ഡൂപ്ലിക്കേറ്റ് എക്സിസ്റ്റ്സ് എന്ന കാരണത്താൽ മായ്ച്ചിരിക്കുന്നു. പകരം വന്ന ചിത്രം ഡൂപ്ലിക്കേറ്റല്ല. അത്രയും വിശദവുമല്ല. അതിന്റെ കാരണവും അറിയാൻ ആഗ്രഹമുണ്ട്--പ്രവീൺ:സംവാദം‍ 05:40, 23 ഡിസംബർ 2007 (UTC)Reply

പകരം വന്ന ചിത്രമല്ല ഇപ്പോൽ ചേർത്തിരിക്കുന്നത്.ഇപ്പോൾ ചേർത്ത പടം, മൂന്നോ നാലോ ദിവസം മുന്പ് അപ്‍ലോഡ് ചെയ്തതത് മാത്രമാണ്. ഉറുമ്പും‍ആഫിഡും തേൻ തുള്ളി സ്വീകരിക്കുന്ന, അതായാത് മായ്ക്കപ്പെട്ട പടത്തിൻറെ ഡൂപ്ലിക്കേറ്റ് നിലവിലൂണ്ട്. 3 മാസം ഐ.എഫ്.ഡി.ഇട്ടിട്ടാണ്‌ മാച്ചത്. റിപ്പോസിറ്ററി നോക്കിയാൽ കിട്ടും. --ചള്ളിയാൻ ♫ ♫ 16:06, 23 ഡിസംബർ 2007 (UTC)Reply

ഞാൻ നോക്കിയിട്ട് ഡൂപ്ലിക്കേറ്റ് ഒന്നും കാണുന്നില്ലല്ലോ.. ഇവിടെ ഇതര ജീവികളുമായുള്ള സഹവർത്തിത്തം എന്ന ഖണ്ഡികയിൽ ലിങ്ക് ഉണ്ട് പ്രമാണം:ഉറുമ്പും അഫിഡും.jpg, ഇതിൽ afd കാണുന്നുമില്ല. :(--പ്രവീൺ:സംവാദം‍ 06:22, 24 ഡിസംബർ 2007 (UTC)Reply

രണ്ട് ചിത്രത്തിൽ ഒന്നിന് afd ഉണ്ടായിരുന്നു, മറ്റേതാകട്ടെ ഡുപ്ലിക്കറ്റും. എന്നാൽ afd ഉള്ളത് ലേഖനത്തിൽ ഉപയോഗിച്ചിരുന്നില്ല. അപ്പോൾ ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഉള്ള അതേ പേരിലുള്ളതിനെ (afd ഉണ്ടായിരുന്നത്) നിലനിർത്തുകയും പേര് മറ്റി രണ്ടാമത് കയറ്റിയതിനെ ഡലീറ്റുകയ്യും ചെയ്യ്തു. കാണുന്നില്ലെങ്കിൽ ഞാന് തപ്പി നോക്കട്ടെ. --ചള്ളിയാൻ ♫ ♫ 06:57, 24 ഡിസംബർ 2007 (UTC)Reply

കിട്ടി.. ദാ ഇവീടെ ഉണ്ട്] --ചള്ളിയാൻ ♫ ♫ 06:59, 24 ഡിസംബർ 2007 (UTC)Reply

മസ്തിഷ്കം ഇല്ലെങ്കിലും മനുഷ്യനെപ്പോലും അത്‍ഭുതപ്പെടുത്തുന്ന രീതിയിൽ തിരുത്തുക

ഇതു തെറ്റല്ലെ? ഉറുമ്പുകൾക്ക് മസ്തിഷ്ക്കം ഉണ്ടെന്നാണു അറിയാൻ കഴിഞ്ഞത്. -അഭിലാഷ് കൃഷ്ണൻ (സംവാദം)

മാറ്റിയിടുണ്ട് . ഉറുമ്പുകൾക്ക് മസ്തിഷ്കം ഉണ്ട് ഏകദേശം രണ്ടര ലക്ഷം മസ്തിഷ്ക കോശങ്ങൾ ആണ് ഇവയ്ക്ക് ഉള്ളത്. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:11, 5 ഒക്ടോബർ 2015 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉറുമ്പ്&oldid=4025789" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉറുമ്പ്" താളിലേക്ക് മടങ്ങുക.