സംവാദം:ഇബ്നു സീന
ലേഖനം അവിസെന്ന എന്ന പേരിലായിരുന്നില്ലേ വേണ്ടിയിരുന്നത്? ഞാൻ കൂടുതലും കേട്ടിരിക്കുന്നത് അവിസെന്ന എന്നാണ്. ഇബ്നു സീന എന്ന പേരും കേട്ടിട്ടുണ്ടെങ്കിലും ഓർമ്മയിലുണ്ടായിരുന്നത് അവിസെന്ന ആണ്. അവിസെന്നയിലേക്ക് തിരിച്ചുവിടലെങ്കിലും തീര്ച്ചയായും വേണം.Georgekutty 07:48, 3 ഓഗസ്റ്റ് 2009 (UTC)
- പാശ്ചാത്യലോകത്ത് അങ്ങനെയാൺ അറിയപ്പെടുന്നത്. ശരിയായ പേര് ചുരുക്കി ഇബ്നു സീന എണല്ലോ. തിരിച്ചു വിടൽ ഉണ്ടാക്കിയിരുന്നു എന്ന വിശ്വാസത്തിലായിരുന്നു. മലയാളത്തിൽ മറന്നുപോയി ഇംഗ്ലീഷിൽ ചെയ്തതായിരുന്നു. തിരിച്ചുവിട്ടിട്ടുണ്ട് --ജുനൈദ് (സംവാദം) 07:58, 3 ഓഗസ്റ്റ് 2009 (UTC)
നന്ദി ജുനൈദ്.Georgekutty 09:55, 3 ഓഗസ്റ്റ് 2009 (UTC)
ലേഖനത്തിൽ പലയിടത്തും വാചകഘടനയിൽ പിശകുണ്ടെന്ന് തോന്നുന്നു. ആരെങ്കിലും തിരുത്തിയെങ്കിൽ നന്നായിരുന്നു.--വിചാരം 11:06, 3 ഓഗസ്റ്റ് 2009 (UTC)
- ക്ഷമിക്കണം. എഴുതുമ്പോൾ വരുന്ന പിശകാണ് :-( വാചകത്തിന്റെ അർത്ഥത്തിൽ മാറ്റം വരാതെ ധൈര്യമായി തിരുത്തിക്കോളൂ --ജുനൈദ് (സംവാദം) 11:19, 3 ഓഗസ്റ്റ് 2009 (UTC)
കോപ്പിഎഡിറ്റിന് ഫലകം വല്ലതുമുണ്ടോ? {{cleanup}} കുറച്ചുകൂടി general ആയുള്ള സാധനമാണ് -- റസിമാൻ ടി വി 11:23, 3 ഓഗസ്റ്റ് 2009 (UTC)
അയ്യോ അതൊന്നും ചേർത്ത് ലേഖനത്തെ നശിപ്പിക്കല്ലേ, അത്രമാത്രം വൃത്തിയാക്കാനുണ്ടൊ? കുറേ തെറ്റുണ്ട്. അവസാനം ശരിപ്പെടുത്താം എന്നു വിചാരിച്ചിരിക്കുകയായിരുന്നു --ജുനൈദ് (സംവാദം) 11:27, 3 ഓഗസ്റ്റ് 2009 (UTC)
സ്റ്റാമ്പ്
തിരുത്തുകദുബായ് സ്താമ്പ് (പ്രമാണം:Avicenna.jpg) ഉപയോഗിക്കാൻ പറ്റില്ലല്ലോ.. അത് സ്റ്റാമ്പിനെ വിവരിക്കുന്ന പേജിൽ മാത്രമല്ലേ പറ്റൂ.. (to illustrate the stamp in question (as opposed to things appearing in the stamp's design)) --Vssun 12:59, 6 ഓഗസ്റ്റ് 2009 (UTC)
ബൃഹദ്ഗ്രന്ഥം->സംഹിത
തിരുത്തുകചരകസംഹിത, പാലി സംഹിത എന്നൊക്കെ ഉപയോഗിക്കുന്ന പോലെ വൈദ്യശാസ്ത്രസംഹിത എന്നുപയോഗിച്ചാലോ? --Vssun (സുനിൽ) 06:04, 29 ഡിസംബർ 2010 (UTC)
പാമ്പിൻവിഷവും ചിഹ്നവും
തിരുത്തുകപാമ്പിൻവിഷം, മരുന്നായി ഉപയോഗിക്കാനാരംഭിച്ച അവിസെന്നയുടെ ആശയത്തിൽ നിന്നാണ് ഇന്ന് അന്താരാഷ്ട്രതലത്തിൽ വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന ദണ്ഡിൽ ചുറ്റിയ പാമ്പിന്റെ ചിഹ്നം ഉടലെടുത്തത് എന്ന് കാണുന്നു. ഇംഗ്ലീഷ് വിക്കിയിലും മറ്റും ഇത്തരം പരാമർശം കാണാനില്ല. ലേഖനത്തിൽ ഉൾപ്പെടുത്തണോ എന്ന് ശങ്ക. --Vssun (സുനിൽ) 06:11, 29 ഡിസംബർ 2010 (UTC)
- അനുയോജ്യമായ സ്രോതസ്സ് ലഭ്യമാണെങ്കിൽ ചേർക്കേണ്ടതു തന്നെ. --ജുനൈദ് | Junaid (സംവാദം) 12:16, 30 ഡിസംബർ 2010 (UTC)
- സ്രോതസ് ഒരെണ്ണം ഉണ്ട്. പക്ഷേ റിലയബിലിറ്റി പോരെന്ന് സംശയം. ഒരിടത്തും കൂടി ഉറപ്പിക്കാതെ പറ്റില്ല. --Vssun (സുനിൽ) 06:08, 31 ഡിസംബർ 2010 (UTC)