ഈ നാനാർത്ഥതാൾ പരമവിഡ്ഢിത്തരമാണ്. ആറന്മുള എന്നു പറഞ്ഞാൽ ഒരേയൊരർത്ഥമേ ഉള്ളൂ. അത് കേരളത്തിലെ ഒരു സ്ഥലമാണ്. --218.248.68.57 13:35, 9 ഡിസംബർ 2008 (UTC)Reply

ആവശ്യമുണ്ടെന്ന് തോന്നുന്നു. ഒരു ഉദാഹരണം പറയാം. ഒരാൾക്ക് ആറന്മുളക്കാണ്ണാടിയെ പറ്റി അറിയണം എന്നിരിക്കട്ടെ. അദ്ദേഹം തിരയുമ്പോൾ ആറന്മുള എന്നു മാത്രം എന്നു കരുതുക. അപ്പോൾ ഈ നാനാർത്ഥത്താൾ ലഭിക്കുകയും ഇവിടെ നിന്ന് ആറന്മുളക്കണ്ണാടി എന്ന താളിലേക്ക് പോവുകയും വേണം. അതിനാണ്‌ ഇത്തരം നാനാർത്ഥ താളുകൾ.--Anoopan| അനൂപൻ 14:02, 9 ഡിസംബർ 2008 (UTC)Reply

എങ്കിൽ പിന്നെ ചാലക്കുടി മണിയെന്നും, ചാലക്കുടി വാസുദേവനെന്നും ചാലക്കുടിപ്പുഴ എന്നത ചാലക്കുടി എന്ന നാനാർത്ഥതാളില് പെടുത്തണമല്ലോ. അതേ പോലെ കോഴിക്കോട് എന്ന താളുണ്ടാക്കി അതിൽ കോഴിക്കോടൻ ഹൽവ, കോഴിക്കോടൻ ഉപ്പേരി എന്നിവയും ചേർക്കണം. --ചള്ളിയാൻ ♫ ♫ 15:04, 9 ഡിസംബർ 2008 (UTC)Reply

ചാലക്കുടി മണിയും,വാസുദേവനും വിക്കിയിൽ ലേഖനം വരാൻ മാത്രം പ്രശസ്തരാണെങ്കിൽ വരിക തന്നെ വേണം. ചാലക്കുടി മണി എന്നല്ല കലാഭവൻ മണി എന്നാണെങ്കിൽ ചാലക്കുടി താളിൽ വരികയും വേണ്ട --Anoopan| അനൂപൻ 15:48, 9 ഡിസംബർ 2008 (UTC)Reply

കഷ്ടം. ചാലക്കുടി എന്ന നാനാർത്ഥതാളിൽ ചാലക്കുടി പട്ടണവും പുഴയും ചേർക്കണമെന്നാണോ? കലാഭവൻ മണി ചാലക്കുടി മണി എന്നും അറിയപ്പെടുകയും ചെയ്യും. അനൂപനും കാര്യം വ്യക്തമായില്ല എന്നു തോന്നുന്നു. ഒരേ തലക്കെട്ട് ഉപയോഗിക്കുന്നു എങ്കിൽ മാത്രമേ നാനാർത്ഥതാൾ പാടുള്ളൂ. ഒരേ പേരു വാലിലോ തലയിലോ വന്നാൽ അതിനു നാനാർത്ഥം എന്നു പറയുമോ? --ചള്ളിയാൻ ♫ ♫ 16:13, 9 ഡിസംബർ 2008 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ ഞാൻ Mike എന്നു തെരഞ്ഞപ്പോൾ കിട്ടിയ താൾ ഇതാണ്‌. ഇവിടെ Microphone,Michael എന്നിവയുടെ ചുരുക്കെഴുത്തായും ഉപയോഗിക്കുന്ന Mike എന്ന പദം പോലും വരുന്നു. നാനാർത്ഥം എന്നത് അതിന്റെ വാച്യാർത്ഥത്തിൽ എടുക്കുന്നതു കൊണ്ടാണ്‌ പ്രശ്നം. 'ആറന്മുളയെ' 'Mike' പോലെ കണ്ടാൽ 'കഷ്ടപ്പാടൊക്കെ' തീരില്ലെ ചള്ളിയാനേ? --Anoopan| അനൂപൻ 16:47, 9 ഡിസംബർ 2008 (UTC)Reply
Dance (disambiguation),Apple (disambiguation) എന്നീ ഇംഗ്ലീഷ് വിക്കി താളു കാണുന്നതും സഹായകരമാകും. ഡാൻസ് എന്ന സർ നെയ്മോടുകൂടിയ ആൾക്കാരുടെ പേരുകളിൽ നിന്നും, ആപ്പിൾ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ വരാവുന്ന സ്പെല്ലിങ്ങ് മിസ്റ്റേക്കുകൾ തലക്കെട്ടായ ലേഖനങ്ങളിലേക്കും അവിടെ ലിങ്ക് ഉണ്ട്. ഇവിടെ യഥാർത്ഥപ്രശ്നം നാനാർത്ഥം എന്ന പ്രയോഗത്തിനാണ്‌‌. നമ്മൾ നനാർത്ഥം എന്ന വാക്കിന്റെ അർത്ഥത്തിൽ മാത്രം താളിനെകാണുന്നതാണു പ്രശ്നം.--Anoopan| അനൂപൻ 16:52, 9 ഡിസംബർ 2008 (UTC)Reply
നാനാർത്ഥതലക്കെട്ടിന്റെ പ്രശ്നമാണ്‌ പ്രധാനമായും. നാനാർത്ഥങ്ങൾ ഒന്നും അല്ല ഇവയൊക്കെ. തലക്കെട്ടിൽ നാനാർത്ഥങ്ങൾ എന്നത് ഒഴിവാക്കുന്നത് ഒരു നിർദേശമാണ്‌. പക്ഷേ എങ്കിലും കൂടുതൽ ചള്ളിയാൻ പറഞ്ഞതുപോലെ ഇങ്ങനെയൊരു താൾ വേണ്ടതില്ല എന്ന അഭിപ്രായമാണ്‌. --ജേക്കബ് 00:06, 10 ഡിസംബർ 2008 (UTC)Reply
ഇവിടെ പ്രശ്നം നാനാർത്ഥങ്ങൾ എന്ന തലക്കെട്ടിൻറെയാണ്. അനൂപേട്ടൻ പറഞതുപോലെ നാനാർത്ഥം എന്നത് അതിൻറെ വ്യാച്യാർത്ഥത്തിൽ എടുക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്. അതുകൊണ്ട് നാനാർത്ഥങ്ങൾ എന്ന തലക്കെട്ട് ഒഴിവാക്കുവാനുള്ള ജേക്കബേട്ടൻറെ നിർദേശത്തോട് യോജിക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 07:21, 10 ഡിസംബർ 2008 (UTC)Reply
Mike എന്ന പേരില് അറിയപ്പെടുന്ന സാധനങ്ങളാണ് മൈക്കിളും(മൈക്ക് ടൈസൺ, മൈക്ക് ദ മെനേസ്) മൈക്രോഫോണിലെ മൈക്കും. അല്ലാതെ മൈക്ക് ചേർത്തിട്ടുള്ള സൂപ്പർ മൈക്ക് എന്ന കമ്പനി വരുന്നില്ലവിടെ. ഡാൻസ് എന്നു പറയുമ്പോഴും ഇത് തന്നെ, കാരണം ഡാൻസുകൾ പലതുണ്ട്. ആറന്മുള എന്ന പേരിൽ ആകെ സ്ഥലം മാത്രമേ വരൂ. മറ്റുള്ളവയെല്ലാം ആ സ്ഥലത്തിൽ പിറന്നതിനാൽ വന്നു ചേർന്ന പേരാണ്. അവ അറിയണമെങ്കിൽ ആറന്മുള എന്ന ലേഖനത്തിലെ ഇതും കാണുക എന്ന തലക്കെട്ടിലോ മറ്റോ ചേർക്കുകയാണ് വേണ്ടത്. അല്ലാതെ നാനാർത്ഥ താൾ തുടങ്ങുകയല്ല. ഇംഗ്ലീഷിൽ ഇത്തരം വിഡ്ഢിത്തങ്ങൾ കാണാൻ കഴിയില്ല. --218.248.68.57 07:46, 10 ഡിസംബർ 2008 (UTC)Reply
ആറന്മുള എന്ന വാക്ക് ഒരു സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്ന വാക്കു മാത്രമാണെന്ന ഒരു ധാരണ അനോണിയുടെ മനസിൽ ഉറച്ചു പോയിരിക്കുന്നു. ഈ ധാരണയാണ്‌ വിഡ്ഡിത്തം എന്ന് പറഞ്ഞ് ഈ നാനാർത്ഥത്താളിനെ എഴുതിത്തള്ളിയത്. സ്ഥലത്തിൽ വന്നു ചേർന്ന പേരുകളെയും നാനാർത്ഥങ്ങൾ എന്നു മലയാളം വിക്കിയിൽ ഉപയോഗിക്കുന്ന താളിലുൾപ്പെടുത്താം.--Anoopan| അനൂപൻ 08:01, 10 ഡിസംബർ 2008 (UTC)Reply

ആറന്മുള എന്ന വാക്ക് സ്ഥലത്തെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്ന അനോനിയുടെ ധാരണയോട് യോജിക്കുന്നു. ആറന്മുള എന്നു പറഞ്ഞാൽ സ്ഥലനാമം മാത്രമേ ഉള്ളൂ. (ആറൻ-മുളകൾ ഉണ്ടൊ എന്നറിയില്ല) ആറന്മുള പൊന്നമ്മയും ഭാസകരനുമൊന്നും നാനാർത്ഥതാളിൽ ചേർക്കാനാവില്ല. അല്ല എങ്കിൽ മിക്കവാറും എല്ലാ ഭൂമിശാസ്ത്രലേഖനത്തിനും പത്തിരുപത് നാനാർത്ഥം ഉണ്ടാകും. സ്ഥലമുമായി ബന്ധപ്പെട്ട പേരുകൾ നിരവധി ഉണ്ടല്ലോ. --ചള്ളിയാൻ ♫ ♫ 06:10, 11 ഡിസംബർ 2008 (UTC)Reply

നാനാർത്ഥം എന്നു പറയുമ്പോൾ ഒരേ പദം കൊണ്ട് വിവക്ഷിക്കാവുന്ന മറ്റു കാര്യങ്ങൾ എന്നാണുദ്ദേശിക്കുന്നത് അല്ലാതെ പേരുമായി ബന്ധപ്പെട്ടവയല്ല. ഇപ്പോൽ ലേഖനത്തിൽ പേരുമായി ബന്ധമുള്ള കാര്യങ്ങളാണ്‌. അത് ലേഖനത്തിനുള്ളിൽ മറ്റൊരിടത്ത് പ്രതിപാദിക്കേണ്ടകാര്യമേ ആകുന്നുള്ളൂ. --ചള്ളിയാൻ ♫ ♫ 07:16, 11 ഡിസംബർ 2008 (UTC)Reply


ആറന്മുള എന്ന സ്ഥലത്തേക്കാൾ വെവ്വേറെ പ്രശസ്തമാണ് അവിടുത്തെ ക്ഷേത്രവും, വള്ളം കളിയും, കണ്ണാടിയും. ഇതൊന്നും ആറന്മുള എന്ന സ്ഥലത്തേക്കുറിച്ചൊരു ലേഖനമെഴുതി അതിൽ ഒതുക്കാവുന്നവയല്ല. ആറന്മുളയിലെ സവിശേഷതകളെ പ്രത്യേകം തിരയുന്നവർക്കും സ്ഥലത്തെപ്പറ്റി തിരയുന്നവർ‍ക്കും എളുപ്പം നിലവിൽ നാനാർത്ഥ താളിൽ കൊടുത്തിരിക്കിന്നതുപോലെ വിഭജിച്ച് എഴുതുന്നതാണ്. ആറന്മുളയിലെ പ്രമുഖ വ്യക്തികളെക്കുറിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ചുള്ള താളിൽ എഴുതാവുന്നതാണ്.

അധികം താമസിയാതെ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം എന്നും 'നാനാർത്ഥത്തിൽ'‍ കൊടുക്കേണ്ടിവരും. നാനാർത്ഥം എന്ന വാക്ക് വേണമെങ്കിൽ ഒഴിവാക്കാം.

http://www.aranmulaaviation.org/ noble 07:52, 11 ഡിസംബർ 2008 (UTC)Reply

ഞാൻ പറഞ്ഞതും അതു തന്നെ. നാനാർത്ഥം എന്ന പ്രയോഗമാണ്‌ ചള്ളിയാനെ പോലെയുള്ളവരെ സംശയത്തിലാക്കുന്നത്. ഈ പ്രയോഗം മാറ്റി സമാനാർത്ഥങ്ങൾ എന്നോ മറ്റോ ആക്കുന്നതാവും ഉചിതം. ഇക്കാര്യത്തിൽ ഒരു അഭിപ്രായസമന്വയത്തിൽ എത്തേണ്ടതുണ്ട്.--Anoopan| അനൂപൻ 08:12, 11 ഡിസംബർ 2008 (UTC)Reply


നാരകം എന്നും പന എന്നും തിരഞ്ഞ് നോക്കുക. നാരകം തിരയുമ്പോൾ ഒരു പൊതു താളിലെത്തി, അവിടെ വിവിധ നാരകങ്ങളെക്കുറിച്ചുള്ള ലിങ്കുകൾ കാണിച്ചിരിക്കുന്നു. എന്നാൽ പനയുടെ കാര്യത്തിൽ നാനാർഥ താളിലെത്തി വിവിധ ഇനം പനകളിലെക്കുള്ള ലിങ്കുകൾ ലഭിക്കുന്നു. ഇതിൽ ഏതാണ് അഭികാമ്യം? noble 08:24, 11 ഡിസംബർ 2008 (UTC)Reply

ഇതിനു മുൻപെയും നാനാർത്ഥങ്ങളുടെ താളുകളിൽ ഇങ്ങനെയാണ് ഉപയോഗിച്ചുവന്നിരുന്നത് ഉദാ:തുളസി (നാനാർത്ഥങ്ങൾ) ചള്ളിയാൻ ചേട്ടൻ പറഞ്ഞതുപോലെയാണെങ്കിൽ തുളസിയുടെ നാനാർത്ഥങ്ങളിൽ കൊല്ലം തുളസി എങ്ങിനെ കടന്നുവന്നു അദ്ദേഹം ഒരു അഭിനേതാവല്ലേ?, കൂടാതെ കൊല്ലങ്കോട് (നാനാർത്ഥങ്ങൾ) ഇതിൽ നോക്കൂ കൊല്ലങ്കോട് നാനാർത്ഥങ്ങളിൽ കൊല്ലങ്കോട് ക്ഷേത്രവും വന്നിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ആറന്മുള നാനാർത്ഥങ്ങളിൽ എന്തുകൊണ്ട് ക്ഷേത്രവും, കണ്ണാടിയും, വള്ളംകളിയും വന്നുകൂടാ?. ഇനി നാനാർത്ഥം എന്ന തലക്കെട്ടാണ് പ്രശ്നമെങ്കിൽ അത് ഒരു വോട്ടെടുപ്പിലൂടെയോ മറ്റോ മാറ്റണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പകരം നല്ല തലക്കെട്ടുകൾ ആർക്കും നിർദേശിക്കാമല്ലോ?. സമാനാർത്ഥങ്ങൾ, അനേകാർത്ഥങ്ങൾ തുടങ്ങിയ തലക്കെട്ടുകൾ പരിശോധിക്കാവുന്നതാണ്.--സുഭീഷ് - സം‌വാദങ്ങൾ 09:48, 11 ഡിസംബർ 2008 (UTC)Reply


ആറന്മുള എന്നു പറഞ്ഞാൽ ആറന്മുള എന്ന സ്ഥലം എന്നു മാത്രമേ അർത്ഥമുള്ളൂ. അതിനാൽ നാനാർത്ഥതാൾ ആവശ്യമില്ല എന്നതാണു എന്റെ അഭിപ്രായം. മറ്റുള്ള നാനാർത്ഥതാളുകളിൽ തെറ്റുണ്ട് എന്നത് ആ തെറ്റ് ആവർത്തിക്കുന്നതിനു ന്യായീകരണം അല്ല. ആ ലേഖനം വിക്കിപീഡിയയിൽ ആവാമെങ്കിൽ പിന്നെന്താ ഇതു നിലനിർത്തിയാൽ? എന്നതു വിക്കി നയങ്ങൾക്കു എതിരാണു. മറ്റു നാനാർത്ഥതാളുകളിൽ തെറ്റുണ്ടെങ്കിൽ അതു തിരുത്തപ്പെടണം. കൊല്ലം എന്ന നാർത്ഥതാളിൽ കൊല്ലം തുളസി എന്നതു വന്നിട്ടുണ്ടെങ്കിൽ അതും തെറ്റാണു. പക്ഷെ പിണറായി എന്നതിന്റെ നാനാർത്ഥതാളിൽ പിണറായി വിജയനും വരാം. കാരണം പിണറായി വിജയനെ സൂചിപ്പിക്കാൻ പിണറായി എന്നു ഉപയോഗിക്കാറുണ്ട്.

ഈ നാനർത്ഥതാളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതൊക്കെ ആറന്മുള എന്ന ലെഖനത്തിൽ ഇതും കാണുക എന്ന ഒരു വിഭാഗം ഉണ്ടാക്കി അതിൽ ചേർക്കുന്നതാണു നല്ലത്. --Shiju Alex|ഷിജു അലക്സ് 13:37, 11 ഡിസംബർ 2008 (UTC)Reply

ഞാൻ എന്റെ വാദഗതികൾ തെറ്റാണെന്നു സമ്മതിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്ന അർത്ഥത്തിലല്ല Disambiguation ഉപയോഗിക്കേണ്ടത് എന്ന് ഇംഗ്ലീഷ് വിക്കിയിലെ ഈ താളിൽ കാണുന്നു .Disambiguation pages are not search indices. --Anoopan| അനൂപൻ 14:24, 11 ഡിസംബർ 2008 (UTC)Reply
അതെ താൾ നീക്കണം എന്നാണെന്റെയും അഭിപ്രായം. --ജേക്കബ് 17:14, 11 ഡിസംബർ 2008 (UTC)Reply

അനൂപന്റെ വലിയ മനസ്സിനെ അംഗീകരിക്കാതിരിക്കാൻ വയ്യ. തെറ്റു ചെയ്ത്പോയതിനെ ശരിയാണെന്നുവരുത്തിത്തീർക്കാനാണ്‌ മിക്കവരും ശ്രമിക്കുക. അതിനൊരു അപവാദമാണ്‌ അനൂപൻ. --ചള്ളിയാൻ ♫ ♫ 06:04, 12 ഡിസംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആറൻമുള_(വിവക്ഷകൾ)&oldid=709913" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആറൻമുള (വിവക്ഷകൾ)" താളിലേക്ക് മടങ്ങുക.