മറ്റേ പൂരത്തിനെ എന്താ ചെയ്യാ? --ചള്ളിയാൻ ♫ ♫ 15:37, 16 ഏപ്രിൽ 2008 (UTC)Reply

ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളിൽ ശാസ്താക്ഷേത്രങ്ങളിൽ കോടത്തൂർ എന്നുള്ളത് തെറ്റെന്നു തോന്നുന്നു. കോടന്നൂർ ആൺ. കോടന്നൂർ ശ്രീശാസ്താക്ഷേത്രം. തിരുത്തുമല്ലോ..Aruna 16:21, 15 ഏപ്രിൽ 2008 (UTC)Reply


അതുപോലെ തന്നെ കല്ലേരി എന്നുള്ളത് കല്ലേലി ആണല്ലോ...നാങ്കൾ എന്നുള്ളത് നാങ്കുളം അല്ലേ..? ഒന്ന് ശ്രദ്ധിക്കുമല്ലോ?Aruna 16:26, 15 ഏപ്രിൽ 2008 (UTC)Reply


ആറാട്ടുപുഴപ്പൂരത്തിൽ പങ്കെടുക്കുന്ന ദേവിദേവന്മാർ 23 ആണല്ലോ..തൃപ്രയാർ തേവർ അടക്കമാൺ 23.Aruna 16:33, 15 ഏപ്രിൽ 2008 (UTC)Reply

അക്ഷരത്തെറ്റുകൾ തിരുത്തിയിരിക്കുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി... തേവർ മുഖ്യാതിഥിയാണ്‌> അങ്ങേരില്ലാതെ തന്നെ 23 എണ്ണമാകുന്നുണ്ടല്ലോ? --ചള്ളിയാൻ ♫ ♫ 16:55, 15 ഏപ്രിൽ 2008 (UTC)Reply


ചിറ്റിച്ചാത്തകുടം ശ്രീധർമ്മശാസ്താക്ഷേത്രം എന്നാൺ.ചിറ്റിയും ചാത്തകുടമും വേറെ അല്ല .Aruna 16:59, 15 ഏപ്രിൽ 2008 (UTC)Reply

തെളിവ് ഉണ്ടെങ്കി ചേർത്തിട്ടായിക്കോളൂ. --ചള്ളിയാൻ ♫ ♫ 13:24, 16 ഏപ്രിൽ 2008 (UTC)Reply

ചിറ്റിയും ചാത്തക്കുടവും രണ്ടാണെന്ന് വാലത്തും [1] പിന്നെ പി.സി. കർത്തായും [2]പറയുന്നുണ്ടല്ലോ... അരുണക്ക് നേരിട്ടറിയാമോ ചിറ്റിച്ചാത്തക്കുടമഅണെന്ന്? അതോ എവിടയെങ്കിലും വായിച്ചതാണോ എങ്കിൽ തെളിവ് ചേർക്കാമോ? തൃപ്രയാർ തേവർ 24ആമതാണ്‌.

റഫറൻസുകൾ

തിരുത്തുക
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)


ഇത് കാണുക.. http://www.naturemagics.com/kerala-temples.shtm

ഇതും..... http://www.naturemagics.com/kerala-temples/chittichathakudam-sastha-temple.shtm Aruna 15:32, 16 ഏപ്രിൽ 2008 (UTC) രണ്ടമത്തേത് കൊടുക്കേണ്ട ഒരാവശ്യവുമില്ല. കാരണം അതിൽ പേരല്ലാതെ മറ്റൊരു ഡീറ്റെയിലും ഇല്ല. ടെമ്പിളാണെങ്കിൽ ഒരു ഷോപ്പിങ്ങ് സൈറ്റിലേക്ക് ലിങ്ക് ചെയ്തിരിക്കുന്നുമുണ്ട്. naturemagics.com നേക്കാൾ ശക്തമായ രണ്ട് തെളിവാണ്‌ ഞാൻ കൊടുത്തത്. അതിനാലാണ്‌ നേരിട്ട് അറിയുമോ എന്ന് ചോദിച്ചത്. --ചള്ളിയാൻ ♫ ♫ 15:38, 16 ഏപ്രിൽ 2008 (UTC)Reply


പുസ്തകങ്ങളും തെളിവുണ്ട്. നാളെ തരാം തെളിവ്. ആറാട്ടുപുഴ ക്ഷേത്ര ക്ഷേമ സമിതി ഇറക്കിയ ഒരു പുസ്തകമാൺ ഇപ്പോൾ ഉള്ളത്. വേറെയും കാണും. തപ്പട്ടേ.Aruna 15:40, 16 ഏപ്രിൽ 2008 (UTC)Reply


ക്ഷമിക്കണം ചള്ളി... ചിറ്റിച്ചാത്തക്കുടം ക്ഷേത്രവും ചാത്തക്കുടം ക്ഷേത്രവും വെവേറെയാൺ. 2003 പൂരത്തിൻ തൃപ്രയാർ തേവർ അടക്കം 23 ദേവിദേവന്മാരെ പങ്കെടുത്തിരുന്നുള്ളു. എന്നാൽ 2004 പൂരത്തിൽ 24 തൃപ്രറ്യാർ തേവരും ചാത്തക്കുടം ധർമ്മശാസ്താവും അടക്കം 24 ദേവിദേവന്മാർ പങ്കുകൊണ്ട് എന്നാൺ പറയുന്നത്. ഈ കൊല്ലം അതു 25 ആയി എന്നും പറഞ്ഞുകേള്ക്കുന്നു. ദേവസ്വത്തിൽ ചോദിച്ചറിയാം.. ക്ഷമിക്കുക. Aruna 17:00, 18 ഏപ്രിൽ 2008 (UTC)Reply


രണ്ട് പൂരം

തിരുത്തുക

രണ്ടും ഒന്നാണോ? --Vssun 12:22, 16 ഏപ്രിൽ 2008 (UTC) അതെ. --ചള്ളിയാൻ ♫ ♫ 13:22, 16 ഏപ്രിൽ 2008 (UTC)Reply


എന്താണ് ബലി തൂവുക എന്നു വച്ചാൽ? --ചള്ളിയാൻ ♫ ♫ 13:49, 16 ഏപ്രിൽ 2008 (UTC)Reply


എല്ലാ ക്ഷേത്രങ്ങളിലും ഉള്ള ചടങ്ങാൺ ബലിതൂവൽ. നിവേദ്യ ചോർ ബലിക്കല്ലിൽ തൂവുന്നതാൺ. കൂടുതൽ വിവരങ്ങൾ തിരക്കാം.Aruna 13:53, 16 ഏപ്രിൽ 2008 (UTC)Reply


തലക്കെട്ട് “ആറാട്ടുപുഴ പൂരം“ എന്നു മാറ്റുന്നതാവും നല്ലത്.Aruna 14:31, 16 ഏപ്രിൽ 2008 (UTC)Reply

ആറാട്ടുപുഴപൂരമാണ് ഏറ്റവും പഴയ വേല/പൂരം എന്നു തോന്നുന്നില്ല. വേലപൂരങ്ങളുടെ ആവിർഭാവം കൊയ്ത്തുത്സവങ്ങളായി ഇന്നത്തെ വള്ളുവനാടൻ പ്രദേശങ്ങളിലെവിടെയോ ആയിരിക്കണം. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലായി വ്യാപരിച്ചുകിടക്കുന്ന വള്ളുവനാട്ടിലേയും, സമാനസംസ്കാരം ഉൾക്കൊള്ളുന്ന പ്രദേശങ്ങളായ ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി, പാലക്കാട് ജില്ലയിലെ പാലക്കാട്, ആലത്തൂർ, ചിറ്റൂർ? എന്നീ താലൂക്കുകളിലേയും വേലപൂരങ്ങളിലെ ഹരിജനപങ്കാളിത്തം ഒരളവോളം ഇതിനു തെളിവാണ്. ആറാട്ടുപുഴപൂരം ഇന്നത്തെപ്പോലെ ഒരു 'പൂരം' എന്ന നിലയിലായത് വള്ളുവനാടൻ സ്വാധീനം കൊണ്ടാവണം. Anoop menon 12:54, 7 ഏപ്രിൽ 2009 (UTC)Reply

ദ്രാവിഡക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ അതാത് ക്ഷേത്രം ഉണ്ടായകാലത്തെ അവകാശികൾ വന്നു ചേരാറുണ്ട്. അതാൺ അത് സൂചിപ്പിക്കുന്നത്. അല്ലാതെ പൂരം വള്ളുവനാടിൽ അല്ല ഉണ്ടായത്. കേരളത്തിൽ ആദ്യം വസിച്ചിരുന്നവർ അവരാൺ. ആദി ചേരർ തന്നെ ചെറുമർ എന്ന വംശക്കാരായിരുന്നു. ചേരരാജാവിന്റെ ക്ഷേത്രത്തിൽ കുറുമ്പർക്കും അവകാശമുണ്ടായിരുന്നു. ഇന്ന് ഈ പറഞ്ഞവരൊക്കെ ആദിവാസികളായാണ്‌ അറിയപ്പെടുന്നതെങ്കിലും. പൂരം, പടയണി, ഭരണി, മാമാങ്കം ഒക്കെ ക്രിസ്തുവിനു മുന്നേ തന്നെ ആരംഭിച്ചിട്ടുണ്ട്. വള്ളുവനാട് രൂപം കൊള്ളുന്നതിനു മുൻപേ തന്നെ. --Chalski Talkies ♫♫ 13:01, 7 ഏപ്രിൽ 2009 (UTC)Reply

അങ്ങനെയെങ്കിൽ തിരുവിതാംകൂറിലും, വടക്കേ മലബാറിലും വേല/പൂരങ്ങൾ (വേലപൂരങ്ങളെപ്പോലെ സമാനമായ ഉത്സവങ്ങൾ അല്ല) ഇല്ലാത്തതെന്ത്? Anoop menon 13:15, 7 ഏപ്രിൽ 2009 (UTC)Reply

ബൗദ്ധരാൺ ദ്രാവിഡാചാരങ്ങളെ ഇത്ര ആകർഷകമാക്കിയത്. ബൗദ്ധസ്വാധീനം കൂടുതൽ ഉള്ളിടങ്ങളിൽ അത് നിഴലിച്ച് കാണാം. പൂരത്തിൻ ആനയെ എഴുന്നള്ളിക്കുന്നത്, മുത്തുക്കുട, വെൺചാമരം, പറയെടുപ്പ്, കതിന, തുടങ്ങി പൂരത്തിന്റെ പ്രധാന ഘടകങ്ങൾ ഒക്കെ ബൗദ്ധരുടെ സംഭാവനയത്രെ. തിരുവിതാം കൂറിന്റെ പല ഭാഗങ്ങളിലും പൂരത്തിനു സമാനമായ കെട്ടുകാശ്ച, പടയണി തുടങ്ങിയ ആചാരങ്ങളാണുള്ളത്. --Chalski Talkies ♫♫ 15:35, 7 ഏപ്രിൽ 2009 (UTC)Reply

കേരളത്തിൽ ബൗദ്ധരാണ് ക്ഷേത്രാചാരങ്ങളെ ഇത്ര ആകർഷകമാക്കിയത് എന്നു താങ്കൾ പറയുന്നു. എന്നാൽ കേരളത്തിന്റെ തനത് സംസ്കൃതിയിലെ ഏറ്റവും പ്രാക്തനമായ ആരാധനാമൂർത്തികളാണ് 'അമ്മ ദൈവങ്ങൾ' എന്നാണ് എനിക്കു തോന്നുന്നത്. കേരളത്തിൽ ബൗദ്ധസ്വാധീനം തിരുവിതാംകൂറിൽ ചിലയിടങ്ങളിൽ കാണാമെങ്കിലും വടക്കൻ കേരളത്തിൽ ഉണ്ടോ എന്നു കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. ബുദ്ധമതത്തേക്കാൾ വളരെ മുമ്പു തന്നെ 'അമ്മ ദൈവങ്ങൾ' ആരാധിക്കപ്പെട്ടിരിക്കണം. Anoop menon 14:50, 13 ഏപ്രിൽ 2009 (UTC)Reply

ശരിയാൺ. അമ്മദൈവങ്ങൾ മേർഘഡ് സംസ്കാരകാലത്തോളം പഴക്കമുള്ള സമ്പ്രദായമാൺ. 6000 വർഷത്തിനുമേൽ പഴക്കമെങ്കിലും പറയാം. ബുദ്ധമതക്കാരാൺ ആദ്യമായി ക്ഷേത്ര സങ്കല്പം അവതരിപ്പിക്കുന്നത്. അതിനു മുന്നുണ്ടായ ദ്രാവിഡരോ ഹിന്ദുക്കൾ (ആര്യന്മാർ എന്നു പറയാം) ക്കോ ക്ഷേത്ര സങ്കലപ്മില്ലായിരുന്നു. ദ്രാവിഡർക്കു പിന്നേയും കാവുകൾ ഉണ്ടായിരുന്നു എന്നെങ്കിലും പറയാം. നാം ഇന്നു കാണുന്ന പല ആരാധനാ സമ്പ്രദായങ്ങളും, രീതികളും എന്തുകൊണ്ട് കേരളത്തിലെ ഹിന്ദുക്കൾ മാത്രം ആചരിച്ചു വരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ മനസ്സിലാവും ബുദ്ധമതത്തിന്റെ സ്വാധീനം. ശബരിമലയിലും മറ്റു മലകളിലും, അപ്പൻ പേരിലവസാനിക്കുന്ന ക്ഷേത്രങ്ങളിലുമെല്ലാം ഒരു കാലത്ത് ബുദ്ധനെയാൺ ആരാധിച്ചിരുന്നത്. അതിനു മുന്ന് ദ്രാവിഡ ദേവന്മാരെയുമാവാം. ഹിന്ദുക്കളും കൃസ്ത്യാനികളും ധരിക്കുന്ന താലിമാലയിൽ പോലും ബൗദ്ധസ്വാധീനമാണുള്ളത്. മലയാള ഭാഷയിലെ സ്വാധീനം വേറെ. --Chalski Talkies ♫♫ 17:40, 13 ഏപ്രിൽ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ആറാട്ടുപുഴ_പൂരം&oldid=841850" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആറാട്ടുപുഴ പൂരം" താളിലേക്ക് മടങ്ങുക.