ഇവിടെ കാണുന്ന പിപ്പലമരം അരയാലാണോ?--Vssun 18:42, 14 മേയ് 2007 (UTC)Reply

"ഇംഗ്ലീഷിലും പീപ്പൽ(Pipal) എന്നാണ് വിളിക്കുന്നത്. യൂറോപ്പിലെ പോപ്ലർ മരവുമായി സാദൃശ്യമുള്ളതിനാലാണിത്. ഇറ്റലിയിൽ ഇപ്പോഴും ഇന്ത്യൻ പോപ്ലർ എന്നാണ് അരയാൽ അറിയപ്പെടുന്നത്." ഇതിൻറെ ഉറവിടം? സംസ്കൃതത്തിലെ പിപ്പല, ഹിന്ദിയിലെ പിപ്പൽ എന്നിവയിൽനിന്നാണ് peepul എന്ന പദം ഇംഗ്ലീഷിൽ വന്നതെന്നാണ് എൻറെ കൈവശമുള്ള നിഘണ്ടു പറയുന്നത്. പോപ്ലാർ മരത്തെപ്പറ്റിയുള്ള പരാമർശം വളരെ വിജ്ഞാനപ്രദം. പക്ഷേ അതിൻറെ source ഏതാണ്? Calicuter 18:14, 19 ജൂലൈ 2007 (UTC)Reply

അത് എഴുതിയ ആളോട് ചോദിക്കുന്നതാണ്‌ നല്ലത്. എന്നിരുന്നാലും ഞാൻ ശ്രമിക്കാം --ചള്ളിയാൻ 12:09, 20 ജൂലൈ 2007 (UTC)Reply

ക്ഷമിക്കുക, പെരിയാർ ടൈഗർ റിസർ‌വ് പ്രസിദ്ധീകരിച്ച മരങ്ങൾ എന്ന ലഘുലേഖയും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ മരങ്ങൾ എന്ന പുസ്തകവും, മാതൃഭൂമിയിൽ വന്ന അന്യമാകുന്ന അരയാൽ എന്ന ലേഖനവും നോക്കിയാണ്‌ ഇതിൽ കണ്ട അസംബന്ധങ്ങൾ എഴുതിയത്. യൂണിവേഴ്സിറ്റിയിൽ ഉത്തരക്കടലാസു മാത്രം സബ്മിറ്റ് ചെയ്ത് ശീലമാക്കിയതിനാൽ(ഇപ്പോഴും തുടരുന്നു) citation -നെ കുറിച്ച് ഓർത്തില്ല. ഇന്ത്യയിലെ മരങ്ങൾ എന്ന പുസ്തകത്തിലെ അല്ല ആ പരാമർശങ്ങൾ (പുസ്തകം കൈയിലുണ്ട്). ആദവും ഹവ്വയുമായുള്ള ബന്ധം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണെന്നാണ്‌ ഓർമ്മ. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ഉൾക്കൊള്ളിച്ചിരുന്ന ചിത്രം ഒഴിവാക്കിയതിന്റെ കാരണവും കൂടി അറിഞ്ഞാൽ കൊള്ളാം.--പ്രവീൺ:സംവാദം 03:52, 23 ജൂലൈ 2007 (UTC)Reply

മനസ്സിലാവും പ്രവീണ്. എല്ലാവർക്കുമുണ്ടല്ലോ ഉത്തരവാദിത്വങ്ങൾ, തെളിവുകൾ കണ്ടെത്താൻ കൂട്ടായ പരിശ്രമം ആണ് വേണ്ടത്. അല്ലാതെ ഒരാൾ എഴുതിയത് മൊത്തം വങ്കത്താമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരാളേയും ലേഖനം എഴുതാൻ പ്രോത്സാഹിപ്പിക്കില്ല എന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ച് വിരലിലെണ്ണാവുന്നവർ മാത്രം ഉള്ളപ്പോൾ. പടങ്ങൾ ഒന്നും മാറ്റിയതായി തോന്നുന്നില്ല. ചില പടങ്ങൾ ഗാലറിയിലേക്ക് മാറ്റിയിട്ടുണ്ട്. ലേഖനം വിപുലമാകുമ്പോൾ അതാത് സ്ഥാനങ്ങളിൽ കയറ്റാമല്ലോ എന്ന് കരുതി. ഇന്ത്യയിലെ മരങ്ങൾ എന്ന പുസ്തകത്തിൻറെ റഫറൻസ് കൊടുക്കാമോ? --ചള്ളിയാൻ 05:16, 23 ജൂലൈ 2007 (UTC)Reply

false reference? തിരുത്തുക

പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. കെരന്തത്തിൻറെ പേര്? കർത്താവിൻറെ പേര്? പ്രസാധകൻ? വർഷം? വ്യാജ ISBN? Calicuter 18:08, 20 ജൂലൈ 2007 (UTC)Reply

പ്രമാണം:ബുദ്ധൻറെ-കാൽ.JPG
എന്താ സ്ഥലകാല ഭ്രമം വല്ലതും.. ഐ.എസ്.ബി.എൻ. തെറ്റായി കൊടുത്തോ എന്ന് അന്വേഷിക്കാം, പക്ഷേ ബാക്കിയുള്ളത് അപ്പടി അവിടെ തന്നെയില്ലേ. എന്താ കെരന്തത്തിൽ ചൊറിഞ്ഞും നോക്കണോ? അതിന് ജീവനുണ്ടോ എന്നാണോ? --ചള്ളിയാൻ
http://www.the-tree.org.uk/Sacred%20Grove/Buddhism/bodhi5.htm ഈ പേജിലെ വിവരങ്ങൾ വിശ്വസനീയമല്ല. ഉദാഹരണത്തിന് ഈ അസംബന്ധം നോക്കുക

ആ പേജിൽ പറയാത്ത കാര്യങ്ങൾ എഴുതിവെച്ചിട്ട് ആ പേജ് റെഫെറെൻസായി കൊടുക്കുന്ന ലൊടുക്കുവിദ്യയെ എന്തു പേരു വിളിക്കണമെന്ന് അറിയില്ല.

ഇതേതായാലും ആ പേജിൽ പറയുന്ന കാര്യമല്ല. ഈ റെഫെറെൻസും അതിനെ ആസ്പദിച്ചും വിപുലീകരിച്ചുമുള്ള അസംബന്ധവും നീക്കണം. Calicuter 18:40, 20 ജൂലൈ 2007 (UTC)Reply


മാങ്ങാത്തൊലി- താൻ ആദ്യം ആ പേജ് മുഴുവനും വായിക്കൂ അല്ലെങ്കിൽ ദാ ഇവിടെ നോക്കൂ, ആ പേജിൽ നിന്ന് എടുത്തതാണ്‌. (പിന്നെ അതെഴുതിയ ആളിനോട് ചോദിക്കുകയാണ്‌ ഉത്തമം) എന്നാലും ഞാൻ ദാ ദിവടെ കാര്യം സൂചിപ്പിക്കാം --ചള്ളിയാൻ 02:29, 21 ജൂലൈ 2007 (UTC)Reply
അതേ, അതു കണ്ടിട്ടുതന്നെയാണ് ആ പേജില് പറയാത്തതാണ് ലേഖനത്തില് എഴുതിവെച്ചതെന്നു ഞാന് പറഞ്ഞത്. ഇംഗ്ലീഷു വായിച്ചാല് മനസ്സാലാകില്ലെങ്കില് മറ്റാരെങ്കിലോടും അഭിപ്രായം ചോദിക്കാം. മുകളില് നിങ്ങള് ഇംഗ്ലീഷില് ഉദ്ധരിച്ച ഭാഗം അരയാല് എപിഫൈറ്റ് ആയി വളരുന്ന അവസ്ഥയിലെ മാത്രം കാര്യമാണ്. അല്ലാതെ "വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കുന്ന" അവസ്ഥയിലെ കാര്യമല്ല. 03:57, 21 ജൂലൈ 2007 (UTC)


ചെറിയ ചെടികൾ എന്ന് തിരുത്തിയാൽ തീർന്നില്ലേ?? അത്രയും മതിയായിരുന്നല്ലോ.. ഞാൻ എഴുതുന്നതെല്ലാം പരമ വ്വിഡ്ഢിത്തം ആണെന്ന്ന് സ്ഥാപിക്കാനുള്ള യജ്ഞം ആണെങ്കിൽ നടക്കട്ടേ... സാരമില്ല. പണ്ട് ക്രി.വ. എന്നത് ക്രി.മു എന്ന് തിരുത്തിയാൽ തീരുന്ന പ്രശ്നത്തിന് സം‌വാദതാളിൽ താങ്കൾ ഒരു ഉപന്യാസത്തിനുള്ളത് എഴുതി പിടിപ്പിച്ചു. ഇതാണോ കൊള്ളാബോറോറ്റീവ് തിങ്കിങ്? കഷ്ടം, താങ്കൾ തന്നെ പറയുന്നു താങ്കൾ തന്നെ എതിർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. ലാറി സാങർ ഇതൊക്കെ മുകളിലിരുന്ന് കാണുന്നുണ്ടെന്നോർക്കണം. --ചള്ളിയാൻ 04:56, 21 ജൂലൈ 2007 (UTC)Reply

എ ഡിയും ബി സിയും തമ്മിൽ എത്ര നിസ്സാരമായ വ്യത്യാസം! അരയാലും പേരാലും തമ്മിൽ എത്ര നിസ്സാരമായ വ്യത്യാസം! പനയോലയും പാളയും തമ്മിൽ എത്ര നിസ്സാരമായ വ്യത്യാസം! ചങ്ങാതീ, ലാറി പരലോകം പൂകിയിട്ടില്ല. Calicuter 12:14, 21 ജൂലൈ 2007 (UTC)Reply

നിസ്സാരമായ വ്യത്യാസം എന്ന് പറഞ്ഞില്ല ചങ്ങാതീ. എഴുതുന്നയാൾക്ക് വരുന്ന കൈപ്പിഴയാണവ, എവിടെയോ നോക്കി എഴുതുന്നതല്ലേ.. അഅത് തിരുത്തിയാൽ മതിയല്ലോ? അല്ലാതെ എഴുതുന്നയാളെ വന്ന് ഇങ്ങനെ മുക്തകണ്ഠം പ്രശംസിക്കണോ? ലാറി സാംങര് മരിച്ചിട്ടില്ല എന്നറിയാം. എന്നാലും അദ്ദേഹം ഇതൊക്കെ നോക്കുന്നുണ്ടാവുമല്ലോ. താങ്കൾക്കിഷ്ടമല്ലാത്ത മറ്റേ ആളും.. (പേരു പറയുന്നില്ല. എന്നേയും നോക്കണുണ്ടാവാം) .. --ചള്ളിയാൻ 12:32, 21 ജൂലൈ 2007 (UTC)Reply

ആദാമിന്റെ വാരിയെല്ലും ചള്ളിയാന്റെ സമഭാവനയാണെന്ന് പരഞ്ഞില്ലല്ലോ. ഭാഗ്യം. --ചള്ളിയാൻ 04:03, 22 ജൂലൈ 2007 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അരയാൽ&oldid=4026369" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അരയാൽ" താളിലേക്ക് മടങ്ങുക.