സംവാദം:അപർണ ഗോപിനാഥ്
ഇത് അപർണ ഗോപിനാഥ് എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
ഇപ്പോൾ ആധികാരികത മാറി ശ്രദ്ധേയത ആയി. ഒരു ഉപയോക്താവ് വെറുതെ റ്റാഗ് ഇടാൻ മാത്രം മിനക്കെടുന്നു.
ആധികാരികത പറഞ്ഞു മനസിലാക്കിയപ്പോൾ ശ്രദ്ധേയത റ്റാഗ് ഇട്ടു കളഞ്ഞു. atnair (സംവാദം) 16:14, 27 ഡിസംബർ 2013 (UTC)
- വെറുതേ ടാഗിട്ടതല്ല. ഉപയോക്താവ് നൽകിയ റഫറൻസുകൾ നോക്കി. ആധികാരികമായ വിവരങ്ങൾ റഫറൻസിലില്ല.എന്നു മനസ്സിലാക്കിയാണ് ആ ടാഗ് ഇട്ടത്.
രണ്ടു അവലംബങ്ങൾ ആ സമയത്ത് നൽകിയിരുന്നു. പിന്നീട് ശ്രദ്ധേയത സംബന്ധിച്ച് : അപർണ ഒരു നാടകനടിയാണ് എന്ന് അവർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം ആധികാരികത നിശ്ചയിയ്ക്കാനാകുമോ ? അതിനു റഫറൻസു നൽകേണ്ടതുണ്ട്.ചെന്നൈയിലെ നാടകസംഘത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ അതിലില്ല്ല. അതു സംബന്ധിച്ച മറ്റുവിവരങ്ങളൂടെ അവലംബവും നൽകിയിട്ടില്ല. സിനിമയിൽ ചെയ്തത് ശ്രദ്ധേയമായ വേഷങ്ങൾ ആണെന്നും,പുരസ്ക്കാരം, ബഹുമതികൾ എന്തെങ്കിലും നേടിയിട്ടുണ്ട് എന്നും അവലംബങ്ങളിലില്ല. ഫലകം രണ്ടും ഇട്ടത് ഉചിതമെന്നു തന്നെ കരുതുന്നു. സാധാരണ കൂടുതൽ ഉപയോക്താക്കളുടെ സംവാദത്തിനു ശേഷം മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനമുണ്ടാകും. എന്റേത് അവസാന വാക്കുമല്ല. മറ്റു ഉപയോക്താക്കളൂടെ മിനക്കേടുകളെക്കുറിച്ച് താങ്കൾ ചിന്തിക്കാതിരിയ്ക്കുകയാണ് ഭേദം.--Mpmanoj (സംവാദം) 04:38, 28 ഡിസംബർ 2013 (UTC)
- ഇവിടതെല്ലല്ലൊ സംഭവിച്ചത്. ആധികാരികത മാറി ശ്രദ്ധേയത ആയി. ചിലർ അശ്രദ്ധയോടെ റ്റാഗ്ഗുകൾ ഇടുന്നു. അതു ചൂണ്ടി കാണിച്ചപ്പോൾ ഞാൻ പിടിക്കുന്ന മുയലിന് നാലു കൊമ്പ് എന്ന തത്വം. ഇത് എല്ലാ വിക്കിയുടെയിം ശാപമാണ്. ഇതു മൂലം പല ഉപയോക്താക്കൾ എഡിറ്റിങ് നിർത്തുന്നു.--atnair (സംവാദം) 05:00, 28 ഡിസംബർ 2013 (UTC)
- ടാഗുകൾ ചിലപ്പോൾ മാറിയിട്ടെന്നുവരാം.അതു അശ്രദ്ധയായിരിയ്ക്കാം .അല്ലായിരിയ്ക്കാം. ഉപയോക്താവിന്റെ താത്പര്യത്തേക്കാളും വലുത് മാനദണ്ഡങ്ങൾ പ്രകാരം ,ലേഖനം നിലനിർത്തണമെന്നതുതന്നെ ആയിരിയ്ക്കും . ലേഖനത്തിൽ ഇടപെടുന്ന ഉപയോക്താവിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി ലേഖനം മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിയ്ക്കൂ. --Mpmanoj (സംവാദം) 06:29, 28 ഡിസംബർ 2013 (UTC)
- റ്റാഗ് ഇടുന്നയാൾക്കും ലേഖനം മെച്ചപെടുത്താം. വിക്കി guidelines പറയുന്നതു അതു തന്നെ. be bold, add refs എന്ന്. notability ഗൂഗിളിൽ ഒരു തിരച്ചിൽ നടത്തിയിരുന്നേൽ ഒഴിവാക്കാമായിരുന്നു എന്നാണ് ഞാൻ വിചാരിച്ചത്. ഏതായാലും നമ്മുക്ക് അനാവശ്യ തർക്കം നിർത്താം... :) --atnair (സംവാദം) 12:34, 28 ഡിസംബർ 2013 (UTC)