സംവാദം:അധിവർഷം
Latest comment: 9 മാസം മുമ്പ് by Anoop Manakkalath
"ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നുപറയുന്നു" - ഇത് ശരിയാണോ? അധിവർഷമായതുകൊണ്ടല്ലേ ഫെബ്രുവരിക്കു 29 വരുന്നത്? --ജ്യോതിസ് 02:33, 17 മാർച്ച് 2008 (UTC)
- 29 ദിവസം ഉള്ള ഫെബ്രുവരി മാസം അടങ്ങിയ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഇങ്ങനെയായാലോ?--Subeesh Talk 13:51, 18 ഓഗസ്റ്റ് 2009 (UTC)
366 ദിവസം ഉള്ള വർഷമാണ് അധിവർഷം. ദിവസത്തിന്റെ എണ്ണം ഒന്ന് കൂട്ടുന്നത് ഫെബ്രുവരിയുടെ അവസാനമാണെന്നു മാത്രം -- റസിമാൻ ടി വി 14:07, 18 ഓഗസ്റ്റ് 2009 (UTC)
ലേഖനത്തിൽ കൊടുത്തിരിക്കുന്ന അൽഗൊരിതം തെറ്റാണ്. 100 കൊണ്ട് ഹരിക്കുന്നതിനുമുമ്പ് 400 കൊണ്ട് ഹരിച്ചുനോക്കണം. ടൈപ്പ്സ്ക്രിപ്റ്റിലുള്ള ഒരു പ്രോഗ്രാം താഴെ കൊടുക്കുന്നു.
function isLeapYear(year: number): boolean {
if (year % 4 != 0) {
return false;
}
else if (year % 400 == 0) {
return true;
}
else if (year % 100 == 0) {
return false;
}
else {
return true;
}
}
console.log(isLeapYear(2020))