പഠിപ്പിക്കലുകൾ

തിരുത്തുക

പഠിപ്പിക്കലുകൾ എന്നതിനു പകരം പാഠങ്ങൾ എന്നുപയോഗിച്ചുകൂടേ? (ഉദാ:അത്രിത്വപഠിപ്പിക്കലുകൾ->അത്രിത്വപാഠങ്ങൾ)--Vssun (സുനിൽ) 01:59, 25 ഓഗസ്റ്റ് 2010 (UTC)Reply

അത്രിത്വപാഠങ്ങൾ എന്നാക്കാം..സ്നേഹശലഭം:സം‌വാദം 05:50, 25 ഓഗസ്റ്റ് 2010 (UTC)Reply

യേശുക്രിസ്തു ആദ്യസൃഷ്ടിയല്ല!!

തിരുത്തുക

അവൻ (യേശുക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യർ 1:15) യേശുക്രിസ്തു ആദ്യസൃഷ്ടിയാണെന്ന് സ്ഥാപിക്കുവാൻ ഈ വാക്യങ്ങൾകൊണ്ട് സാധിക്കുകയില്ല. 'ആദ്യജാതൻ' എന്ന പദത്തിന് 'ആദ്യത്തെ സൃഷ്ടി' എന്ന അർത്ഥമല്ല ബൈബിളിൽ നൽകപ്പെട്ടിരിക്കുന്നതിന് എന്നതിന് അനേക തെളിവുകൾ ഉണ്ട്. ഈ വാക്യവും കൃത്യമായി വ്യാഖ്യാനിച്ചാൽ താഴെക്കൊടുത്തിരിക്കുന്ന നിഗമനത്തിൽ തന്നെയാണ് എത്തിച്ചേരുക.

  • സ്വർഗ്ഗത്തിലുള്ളതും ഭൂമിയുലുള്ളതുമായ 'സർവ്വസൃഷ്ടിക്കും' ആദ്യജാതനാണ് യേശുക്രിസ്തു.
  • സകലവും യേശുക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ടു.
  • ‘സൃഷ്ടിക്കപ്പെട്ടതെല്ലാം' (എന്തെല്ലാം 'സൃഷ്ടി'ക്കപ്പെട്ടിട്ടുണ്ടോ അതെല്ലാം) യേശുക്രിസ്തു മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് യേശുക്രിസ്തു കേവലം ഒരു സൃഷ്ടിയല്ല എന്ന് ഈ വാക്യം വ്യക്തമാക്കുന്നു. കൂടാതെ ഇംഗ്ളീഷ് ഭാഷ്യത്തിൽ ഈ വാക്യം നൽകപ്പെട്ടിട്ടില്ല.-- സിജോ വർഗ്ഗീസ്, മൈക്കാവ് 06:48, 7 ഫെബ്രുവരി 2011 (UTC)Reply

മൈക്കൽ സെർവറ്റ്സ്

തിരുത്തുക

"16-അം നൂറ്റാണ്ടിൽ ത്രിത്വം എന്ന ആശയം ബൈബിളിൽ കാണപെടാത്തതിനാൽ അത് തെറ്റാണ് എന്ന് വാദിച്ച മൈക്കിൽ സർവ്വറ്റസിനെ കത്തോലിക്ക മതാനുകൂലികൾ സതംഭത്തിൽ നിറുത്തി തീകൊളുത്തി കൊലപെടുത്തി" എന്ന് ഈ ലേഖനത്തിൽ പറയുന്ന Michael Servetus-നെ തന്നെയല്ലേ ഇംഗ്ലീഷ് വിക്കിയിലെ en:Michael Servetus" എന്ന ലേഖനത്തിൽ he was arrested in Geneva and burnt at the stake as a heretic by order of the Protestant Geneva governing council" എന്നു എഴുതിയിരിക്കുന്നത്? -Johnchacks 12:06, 8 മേയ് 2011 (UTC)Reply

ശരിക്ക് എന്താണെന്ന് അറിയില്ല. എന്തായാലും വാക്യഘടന മാറ്റിയിട്ടുണ്ട്. താങ്കളുടെ copy-edit മികച്ചതാണ്. നന്ദി.--സ്നേഹശലഭം:സം‌വാദം 14:53, 14 ജൂൺ 2011 (UTC)Reply

സെർവറ്റസ് വധം

തിരുത്തുക

മൈക്കിൽ സെർവറ്റസിന്റെ കൊല, കാൽവിനിസ്റ്റ് പ്രൊട്ടസ്റ്റന്റിസത്തിന്റെ നെടുങ്കോട്ടയായിരുന്ന ജനീവയിൽ ജോൺ കാൽവിന്റെ നേരിട്ടുള്ള ഇടപെടലോടെയാണ് നടന്നത്. നേരത്തെ ഫ്രാൻസിലെ കത്തോലിക്കാ ഇൻക്വിസിഷന്റ് പിടിയിൽ പെട്ടിരുന്ന സെർവറ്റസ് തടവു ചാടി അലഞ്ഞുതിരിഞ്ഞ് ജനീവയിൽ എത്തിയപ്പോഴാണ് അവിടത്തെ അധികാരികളുടെ പിടിയിലായത്. ജനീവയിലെ സിറ്റികൗൺസിൽ എതിരഭിപ്രായമില്ലാതെയാണ് ചുട്ടുകൊല്ലാനുള്ള വിധി പാസാക്കിയത്. വിധികഴിഞ്ഞ്, അത് ഇളവു ചെയ്യാൻ കാൽവിനോടു സെർവറ്റസ് നേരിട്ട് അപേക്ഷിച്ചപ്പോൾ, പശ്ചാത്തപിച്ചിട്ടു മരിച്ചാൽ ഈ വഴിക്കും സ്വർഗത്തിലെത്താം എന്ന സാന്ത്വനമാണ് അദ്ദേഹം കൊടുത്തത്. ചുട്ടുകൊല്ലൽ, തലവെട്ടിക്കൊല ആക്കി മാറ്റണമെന്ന സെർവറ്റസിന്റെ അപേക്ഷയും അംഗീകരിക്കപ്പെട്ടില്ല. അതു സമ്മതിക്കാൻ കാൽവിന് അര മനസ്സുണ്ടായിരുന്നു. എന്നാൽ കാൽവിന്റെ അടുത്ത സഹപ്രവർത്തകൻ, വയോവൃദ്ധനായ വില്യം ഫാരൽ, വേണ്ടാത്തിടത്തു കരുണകാട്ടുന്നതിന് കാൽവിനെ കുറ്റപ്പെടുത്തുകയും കൊല ചുട്ടു തന്നെ വേണമെന്ന് നിർബ്ബന്ധിക്കുകയും ചെയ്തു. ഒടുവിൽ സെർവറ്റസിനെ അങ്ങനെ തന്നെ കൊന്നു. 1553 ഒക്ടോബർ 27-ന് അദ്ദേഹം കരിഞ്ഞു ചാകാൻ അര മണിക്കൂറെടുത്തു.

സെർവറ്റസിന്റെ വിചാരണയിൽ, മതിയാകാത്ത തെളിവുകൾ പ്രൊട്ടസ്റ്റന്റ് പക്ഷം ഫ്രാൻസിലെ ഇൻക്വിസിഷനിൽ നിന്ന് എഴുതി വരുത്തുകയായിരുന്നു. അങ്ങനെ, പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ പക്ഷങ്ങൾ തമ്മിൽ സെർവറ്റസിന്റെ കാര്യത്തിൽ, അസാധാരണമായ സഹകരണം നടന്നു.

(ഈ വിശദാംശങ്ങൾ വിൽ ഡുറാന്റിന്റെ സംസ്കാരത്തിന്റെ കഥയിൽ Reformation-നെക്കുറിച്ചുള്ള ആറാം വാല്യത്തിൽ(പുറങ്ങൾ 483-84) വായിക്കാം.)Georgekutty 17:22, 14 ജൂൺ 2011 (UTC)Reply

വിവരങ്ങൾക്ക് നന്ദി--സ്നേഹശലഭം:സം‌വാദം 14:31, 15 ജൂൺ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അത്രിത്വം&oldid=4024790" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അത്രിത്വം" താളിലേക്ക് മടങ്ങുക.