സംഗ്രുർ ജില്ല

പഞ്ചാബിലെ ജില്ല

പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് സംഗ്രൂർ ജില്ല (പഞ്ചാബി: ਸੰਗਰੂਰ ਜ਼ਿਲ੍ਹਾ)[1]. മുമ്പ് സംഗ്രൂർ ജില്ലയുടെ ഭാഗമായിരുന്ന ബർണാല 2011ൽ പുതിയ ജില്ലയായി മാറിയിട്ടണ്ട്. ധുരി, ലെഹ്‌രാഗഗ, മലേർകോട്‌ലാ, സംഗ്രൂർ, സുനം എന്നിവയാണ് സംഗ്രൂർ ജില്ലയിലെ പ്രധാന നഗരങ്ങൾ. അഹ്‌മെദ്‌ഗഢ്, അമർഗഢ്, ദിർബ, ഖനൗരി, ലോങ്ഗോവാൾ, മൂനക് തുടങ്ങിയ ചെറുകിട നഗരങ്ങളും ഉണ്ട്.

സംഗ്രൂർ ജില്ല

ਸੰਗਰੂਰ ਜ਼ਿਲ੍ਹਾ
Location of സംഗ്രൂർ ജില്ല
Country ഇന്ത്യ
Stateപഞ്ചാബ്
ജില്ലSangrur district
വിസ്തീർണ്ണം
 • ആകെ3,685 ച.കി.മീ.(1,423 ച മൈ)
ഉയരം
232 മീ(761 അടി)
ജനസംഖ്യ
 (2010)
 • ആകെ1,654,408
 • ജനസാന്ദ്രത450/ച.കി.മീ.(1,200/ച മൈ)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
148001
Telephone code01672
വെബ്സൈറ്റ്sangrur.nic.in

ജനസംഖ്യ തിരുത്തുക

2011 ലെ സെൻസസ്‍‍ പ്രകാരം 878,029 പുരുഷന്മാരും 777,140 സ്ത്രീകളുമടക്കം 1,655,169ആണ് സംഗ്രൂർജില്ലയിലെ ജനസംഖ്യ.[2] പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനി-ബിസൗവിലെ ജനസംഖ്യയ്ക്ക് ഏതാണ്ട് തുല്യമാണ് ഇത്.[3] അമേരിക്കൻ ഐക്യനാടുകളിലെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനങ്ങളിലൊന്നായ ഐഡഹോയിലെ ജനസംഖ്യയും ഏതാണ്ടിത്രയും വരും.[4] 640 ഇന്ത്യൻ ജില്ലകളിൽ 300ാമതാണ് ജനസംഖ്യാടിസ്ഥാനത്തിൽ സംഗ്രൂറിന്റെ സ്ഥാനം[2] (2014ലെ കണക്കനുസരിച്ച് ഇന്തയിലെ ആകെ ജില്ലകളുടെ എണ്ണം 683[5]ആണ്). 449 inhabitants per square kilometre (1,160/sq mi)ആണ് ഈ ജില്ലയിലെ ജനസാന്ദ്രത .[2] സംഗ്രൂർ ജില്ലയിലെ 2001-2011 ദശകത്തിലെ ജനസംഖ്യാ വളർച്ചാനിരക്ക് 12.3% ആയിരുന്നു.[2] ഇവിടുത്തെ സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാർക്ക് 885ത്രീകൾ എന്ന നിലയിലും.[2] സാക്ഷരതാനിരക്ക് 67.99%ഉം ആണ്.[2]

ശ്രദ്ധേയരായ വ്യക്തികൾ തിരുത്തുക


Religion in Sangrur district[6]
മതം ശതമാനം
സിഖ് മതം
65.10%
ഹിന്ദു മതം
23.53%
ഇസ്ലാം മതം
10.82%
മറ്റുള്ളവ
0.56%


അവലംബം തിരുത്തുക

  1. "State profile". Government of Punjab, India. Government of Punjab. Archived from the original on 2016-07-09. Retrieved 2016/07/25. {{cite web}}: Check date values in: |access-date= (help)
  2. 2.0 2.1 2.2 2.3 2.4 2.5 "Sangrur District Population 2011". Census2011.co.in. 2013. Retrieved 2013-10-08.
  3. US Directorate of Intelligence. "Country Comparison:Population". Retrieved 2011-10-01. Guinea-Bissau 1,596,677 July 2011 est. {{cite web}}: zero width joiner character in |url= at position 80 (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "2010 Resident Population Data". U. S. Census Bureau. Retrieved 2011-09-30. Idaho 1,567,582
  5. "Socio Economic and Caste Census paints grim rural picture, to help improve social schemes".
  6. http://www.census2011.co.in/census/district/606-sangrur.html
"https://ml.wikipedia.org/w/index.php?title=സംഗ്രുർ_ജില്ല&oldid=3792239" എന്ന താളിൽനിന്ന് ശേഖരിച്ചത്