ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി

വിവരണം നൽകുക
(2011 census of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ 15-മത് സെൻസസ് (കാനേഷുമാരി)ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1, 2010 ന്‌ ആരംഭിച്ച് .[1] ജൂൺ 15 നു അവസാനിച്ചു. ഇതിനു മുൻപ് സെൻസസ് നടന്നത് 2001 ലാണ്‌. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് 1872 ലാണ് ആദ്യമായാണ്‌ ഓരോരുത്തരുടെയും ജൈവശാസ്ത്രപരമായ വിവരങ്ങൾ കൂടി ഇപ്പോഴത്തെ സെൻസസിൽ ഉൾപ്പെടുത്തുന്നുണ്ട്.

പതിനഞ്ചാം കാനേഷുമാരിയിൽ, 120 കോടിയിലധികം ഉള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ, 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ ചേർന്ന് കണക്കാക്കുമെന്നാണ്‌ അനുമാനം. ഇതിന്റെ ചെലവ് ഏകദേശം 2209 കോടി രൂപയാകും . ഈകാനേഷുമാരിയിൽ വയസ്സ്, ലിംഗം, ജനനതിയതി, മൊബൈൽ ഫോണുകളുടെ ഉടമസ്ഥത, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ ഉടമസ്ഥത എന്നീ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ജാതി മുതലായ വിവരങ്ങൾ ശേഖരിക്കണമെന്നു നേരത്തെ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, ലാലു പ്രസാദ് യാദവ്‌ , ശരദ് യാദവ്, മുലായം സിംഗ് എന്നീ പ്രമുഖരുടെയും, ഭാരതീയ ജനതാ പാർട്ടി, അകാലി ദൾ , ശിവസേന , അണ്ണാ ദ്രാവിഡാ മുന്നേറ്റ കഴകം എന്നീ പ്രതിപക്ഷ പാർട്ടികളുടെയും സമ്മർദത്തിന്‌ വഴങ്ങി ജാതി വിവരങ്ങൾ കൂടി ഇപ്പോൾ ശേഖരിക്കുന്നു.

1931 ല്, ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ ശേഖരിച്ചിരുന്നു.[2] 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ സർക്കാറിന്റെ കാലത്ത്‌, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. അതിന്റെ ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.[3].

കാനേഷുമാരി 2011

തിരുത്തുക

വിവര ശേഖരണം

തിരുത്തുക

രണ്ടാം ഘട്ട വിവര ശേഖരണം, 2011 ഫെബ്രുവരി 9നു ആരംഭിച്ച് 28 നു അവസാനിച്ചു. 25 ലക്ഷം എന്യുമരെട്ടെർമാർ, 240 ദശലക്ഷം വീടുകളിൽ വിവര ശേഖരണംനടത്തി. . വീടുകളുടെ വിവരം, ദേശീയ ജനസംഖ്യാ രെജിസ്റ്റെർ വിവരങ്ങൾ, വീടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കാനായി ബാർ കോഡ് ഉള്ള, മൂന്നു തരത്തിലുള്ള ചോദ്യാവലി ആണ് ഉപയോഗിക്കപ്പെട്ടത്.

ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു 12 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് (ADHAAR) ഓരോരുത്തർക്കും നൽകും. . [4][5]

വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുത്തുക

പതിനഞ്ചാം കനേഷുമാരി 2011ന്റെ ഫലങ്ങൾ ഭാഗികമായി, 2011 മാർച്ച് 31നു ദില്ലിയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ജനസംഖ്യ 121,01,93,422. ലോക ജനസംഖ്യയുടെ 17 ശതമാനമാണിത് . പുരുഷന്മാർ 62,37,24,248, സ്ത്രീകൾ 58,64,69,174 . കേരളത്തിലെ ജനങ്ങൾ: 3,33,87,677. കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ട് . പുരുഷന്മാർ:1,60,21,290: സ്ത്രീകൾ: 1,73,66,387. ദേശീയ അനുപാതത്തിൽ നിന്നും വ്യത്യസ്തമായി, 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്ന പുരുഷ-സ്ത്രീ അനുപാതമാണ് ഇപ്പോൾ കേരളത്തിൽ. കേരളം, ജനസംഖ്യ നിരക്ക് വർദ്ധന കുറയുന്ന സംസ്ഥാനമാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യ കൂടിയെങ്കിലും, ജനസംഖ്യ വർദ്ധനയുടെ നിരക്കിൽ കുറവുണ്ട്. 2001ല് 21.15 ആയിരുന്ന വളർച്ചാ നിരക്ക്, 2011ല് 17.64 ആയാണ് കുറഞ്ഞിരിക്കുന്നത്. അതായത് ദേശീയ നിരക്കിൽ 3.9% കുറവുണ്ട്.. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളിലൊന്ന് പത്തനംതിട്ടആണ്. സാക്ഷരതാ നിരക്കിൽ കേരളം വീണ്ടും മുന്നിലാണ്.:93.91% [6]

ദേശീയതലത്തിൽ, സാക്ഷരതാ നിരക്ക് വർധിച്ചതാണ് പത്തു വർഷത്തിനുള്ളിലുള്ള ശ്രദ്ധേയമായ നേട്ടം.


കേരള കാനേഷുമാരി 2011

തിരുത്തുക

2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,677 ആണുള്ളത്. ഇതിൽ 16,021,290 പുരുഷൻമാരും 17,366,387 സ്ത്രീകളുമാണ്. ഇന്ത്യയുടെ ഒരു ശതമാനമാണ് കേരളത്തിന്റെ ചുറ്റളവെങ്കിൽ ജനസംഖ്യയുടെ ഇന്ത്യൻ ജനസംഖ്യയുടെ 3 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ 859 ജനങ്ങളെന്ന കേരളത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഏകദേശം 3 ഇരട്ടിയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ജനസംഖ്യാ വളർച്ചാ നിരക്ക് 4.86 ശതമാനം കൂടുതലാണ്. (1,546,303 പേർ). ലിംഗശരാശരി കേരളത്തിലിപ്പോൾ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളാണ്. ഇന്ത്യയിൽ ഇപ്രകാരം സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിട്ടു നിൽക്കുന്ന ഏക സംസ്ഥാനമാണ് കേരളം.[7]

  1. Biggest "Census operation in history kicks off". The Hindu. April 1, 2010. Retrieved April 1, 2010. {{cite news}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-28. Retrieved 2011-02-09.
  3. G.O.K 1971: Appendix XVIII
  4. "India launches new biometric census". Yahoo news. April 1, 2010. Retrieved April 1, 2010.[പ്രവർത്തിക്കാത്ത കണ്ണി]
  5. "India launches biometric census". BBC. April 1, 2010. Retrieved April 1, 2010.
  6. http://www.censusindia.gov.in/2011-prov-results/prov_results_paper1.html
  7. http://www.prokerala.com/kerala/population.htm
  • മലയാള മനോരമ, തീയതി: 1 ഏപ്രിൽ 2011

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക